Crime

ഒടുവില്‍ ‘അംബാസഡറെ’ പൊക്കി; അംഗീകാരമില്ലാത്ത രാജ്യത്തിന് എട്ടു വര്‍ഷമായി ഇന്ത്യയില്‍ എംബസി !

ലോകത്ത്‌ അധികമാരും കണ്ടിട്ടോ കേട്ടിട്ടോ അംഗീകരിച്ചിട്ടോയില്ലാത്ത ‘വെസ്‌റ്റ് ആര്‍ക്‌ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ എംബസി. ഗാസിയാബാദില്‍ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ വ്യാജ എംബസിയുടെ ‘അംബാസഡറെ’ യു.പി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്‌.ടി.എഫ്‌.) പിടികൂടി. വെസ്‌റ്റ് ആര്‍ക്‌ടിക്കയുടെ ‘ബാരണ്‍’ എന്ന്‌ സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ്‌ പിടിയിലായത്‌. വിദേശ ജോലി വാഗ്‌ദാനം ചെയ്‌തു പണം തട്ടിയ കേസിലാണ്‌ ‘അംബാസഡര്‍’ക്ക്‌ പിടിവീണത്‌. എംബസി കെട്ടിടവളപ്പില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള ആഡംബര Read More…

Lifestyle

‘ശൗചാലയത്തിനരികെ ക്യാമറ, കുളി തുറസായസ്‌ഥലത്ത്‌’; പ്രതിഷേധിച്ച് വനിതാകോൺസ്റ്റബിൾ ട്രെയിനിമാർ

പരിശീലന കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളില്‍ പ്രതിഷേധിച്ച്‌ വനിതാ കോണ്‍സ്‌റ്റബിള്‍ ട്രെയിനികളുടെ പ്രതിഷേധം. ഗോരഖ്‌പുര്‍ ബിച്ച്‌ഹിയയിലെ പി.എ.സി. (പ്രവിന്‍ഷ്യല്‍ ആംഡ്‌ കോണ്‍സ്‌റ്റബുലറി) ക്യാമ്പിലാണ്‌ സംഭവം. 600 ഓളം ട്രെയിനികള്‍ പരിശീലന കേന്ദ്രത്തിന്‌ പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയും ധര്‍ണ നടത്തുകയും ചെയ്‌തു. കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ അപര്യാപ്‌തമാണെന്ന്‌ ആരോപിച്ചായിരുന്നു പ്രതിഷേധം. കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യം തുടങ്ങിയവയില്‍ പോരായ്‌മയുണ്ടെന്ന്‌ പരിശീലനത്തിനെത്തിയ യുവതികള്‍ ആരോപിച്ചു. 360 പേരെ ഉള്‍ക്കൊള്ളുന്ന കേന്ദ്രത്തില്‍ അറുന്നൂറ്‌ പേരാണുള്ളതെന്നും പരാതിപറഞ്ഞാല്‍ അധികൃതര്‍ ചീത്തപറയുകയാണെന്നും പ്രതിഷേധക്കാര്‍ Read More…

Lifestyle

ഏറ്റവുമധികം വിവാഹേതര ബന്ധങ്ങളുള്ളത് തമിഴ്നാട്ടില്‍! തൊട്ടുപിന്നില്‍ ഡല്‍ഹി ! ഞെട്ടിച്ച് റിപ്പോര്‍ട്ട്

രാജ്യത്ത് ഏറ്റവുമധികം വിവാഹേതര ബന്ധങ്ങള്‍ ഉള്ളത് തമിഴ്നാട്ടിലെന്ന് റിപ്പോര്‍ട്ട്. ആഗോള ഡേറ്റിംഗ് ആപ്പായ Ashley Madison പുറത്തുവിട്ട 2025 ജൂണിലെ ഏറ്റവും പുതിയ കണക്കനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവിഹിത ബന്ധങ്ങൾ രേഖപ്പെടുത്തിയത് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ്. കഴിഞ്ഞ വർഷം 17-ാം സ്ഥാനത്തായിരുന്ന കാഞ്ചീപുരം ഈ വർഷം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു എന്നത് ശ്രദ്ധേയമാണ്. ഡല്‍ഹിയെയും മുംബൈയെയും മറികടന്നാണ് കാഞ്ചീപുരം ഒന്നാമതെത്തിയത്. ഇന്ത്യയിലെ മുൻനിര ജില്ലകൾ: വിവാഹബന്ധത്തിന് പുറത്ത് പങ്കാളികളെ തേടുന്നവരുടെ എണ്ണത്തില്‍ മെട്രോനഗരങ്ങളില്‍ ഡല്‍ഹിയിലെ ഒന്‍പത് സ്ഥലങ്ങളാണ് Read More…

Crime

ഭാര്യ കുളിക്കുന്ന വീഡിയോ രഹസ്യമായി പകർത്തി ഭർത്താവ്; ഒന്നര ലക്ഷം നൽകിയില്ലെങ്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി

സ്വന്തം ഭാര്യ കുളിക്കുന്നതിന്റെ വീഡിയോ രഹസ്യമായി പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്. ബ്ലാക്ക് മെയിലിംഗ്, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്. പൂനെയില്‍ സർക്കാർ സർവീസിൽ ഉന്നത ഉദ്യോഗസ്ഥരാണ് ഭാര്യയും ഭർത്താവും. മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങിക്കൊണ്ടുവരാനാണ് ഇയാൾ നിരന്തരം ഭാര്യയോട് ആവശ്യപ്പെട്ടിരുന്നത്. പണവുമായി വന്നില്ലെങ്കിൽ കുളിക്കുന്ന ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെ ഭീഷണി. വീടിന്റെയും കാറിന്റെയും ഇം.എം.ഐകള്‍ അടക്കാന്‍ വേണ്ടി പണം വേണമെന്ന് പറഞ്ഞാണ് ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. വായ്പകൾ Read More…

Crime

നിലപാട്‌ കടുപ്പിച്ച്‌ തലാലിന്റെ സഹോദരന്‍; വധശിക്ഷയല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയാറല്ല

യമനില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട്‌ ഇടപെടലുകള്‍ തുടരവേ, നിലപാട്‌ കടുപ്പിച്ചു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്‌ദു മഹ്‌ദി. വധശിക്ഷ താല്‍ക്കാലികമായി സ്‌റ്റേ ചെയ്‌തെങ്കിലും കുടുംബം മാപ്പു നല്‍കാന്‍ തയാറല്ലെന്ന സൂചനയാണു പുറത്തുവരുന്നത്‌. തലാലിന്റെ കബറിടം സന്ദര്‍ശിച്ചു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സഹോദരന്‍, താന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന സൂചനയും നല്‍കി. സമയമെടുത്താലും ദൈവം വാഗ്‌ദാനംചെയ്‌ത വിജയം ലഭിക്കുകതന്നെ ചെയ്യുമെന്നു ചിത്രത്തിനൊപ്പം കുറിച്ചു. നിങ്ങള്‍ രക്‌തത്തിനു പ്രതിക്രിയ ചോദിക്കുന്നവനാണെങ്കില്‍, അതാണു നിങ്ങളുടെ വിധി, കുറച്ചു സമയമെടുത്താലും Read More…

Movie News

ചൂടന്‍ രംഗങ്ങളുടെ ചിത്രീകരണം, നടി രേഖയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു, ഒരു കസേര ഒടിഞ്ഞു ?

നിത്യഹരിത സൗന്ദര്യമെന്ന് അറിയപ്പെടുന്ന മുതിർന്ന നടി രേഖ, ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ശ്രദ്ധേയമായ പ്രകടനങ്ങൾ, അഭിനയ വൈദഗ്ദ്ധ്യം, സംഭാഷണം, മനോഹരമായ നൃത്തം എന്നിവയിലൂടെയെല്ലാം അവർ പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. ഈ ഗുണങ്ങൾ കാരണമാണ് രേഖ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി ഇന്നും നിലനിൽക്കുന്നത്. അക്ഷയ് കുമാറിനൊപ്പവും അമിതാഭ് ബച്ചനൊപ്പവും രേഖ നിരവധി ബോൾഡ് രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രേഖയുടെ ഏറ്റവും വിവാദമായ സിനിമ ഏതാണ്? രേഖ ചെയ്ത തീവ്രമായ ഒരു രംഗം വിവാദമായി. നടൻ Read More…

Oddly News

അയൽവാസിയുടെ മതിലിൽ നിന്ന് സിമന്റ് ചുരണ്ടി കഴിക്കുന്ന പെൺകുട്ടി; ഞെട്ടിപ്പിക്കുന്ന വീഡിയോ

ഒരു യുവതി അയൽവാസിയുടെ മതിൽ മാന്തി അതില്‍നിന്നും സിമന്റ് കഴിക്കുന്നതിന്റെ വിചിത്രമായ ഒരു വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു, ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ ആശങ്കയും ഭീതിയും ഉളവാക്കിയിട്ടുണ്ട്. ഒരു റെസിഡൻഷ്യൽ പരിസരത്തുനിന്ന് റെക്കോർഡ് ചെയ്തതെന്ന് കരുതുന്ന ഈ ദൃശ്യങ്ങൾ അതിവേഗം വൈറലായി, ആയിരക്കണക്കിന് പ്രതികരണങ്ങൾ നേടുകയും പെൺകുട്ടിയെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. ക്ലിപ്പിൽ, പെൺകുട്ടി സ്വന്തം കൈകൾ ഉപയോഗിച്ച് മതിലിൽ നിന്ന് സിമന്റ് ചുരണ്ടി വായിൽ ഇടുന്നത് കാണാം. യാതൊരു മടിയുമില്ലാതെ, ശാന്തതയോടെ ചെയ്യുന്ന Read More…

Lifestyle

അകാലനരയിൽ ആശങ്ക വേണ്ട; പരിഹാരം വീട്ടിലുണ്ട്: അറിയാം

തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ കാര്യം പറഞ്ഞാല്‍ അകാലനര ഒരു പ്രധാന പശ്നമാണ്. ചിലര്‍ക്ക് തലമുടി നേരത്തെ നരയ്ക്കാറുണ്ട്. അകാല നരയ്ക്കുള്ള വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികള്‍ നോക്കാം. പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ അതിന്റെ ഗുണം മുടിക്കാണ്. പ്രോട്ടീന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ട തലയില്‍ Read More…

Featured Oddly News

ഇങ്ങനെയും ചില സ്ത്രീകളുണ്ട്! ജീവിതത്തിൽ കുളിക്കുന്നത് ഒരിക്കൽ മാത്രം; ശരീരം ശുചിയാക്കാൻ പുക !

ആഫ്രിക്കയിലെ വടക്കൻ നമീബിയയിൽ പൊതുസമൂഹത്തിൽ നിന്ന് നൂറ്റാണ്ടുകളായി ഒറ്റപ്പെട്ടു ജീവിക്കുന്ന ഹിംബ ഗോത്രവർഗക്കാർക്കിടയിൽ ഏറെ വിചിത്രമായ ഒരു ആചാരമുണ്ട്. ഈ ഗോത്ര വിഭാഗത്തിലെ സ്ത്രീകൾ അവരുടെ ജീവിതകാലത്തിൽ ഒരിക്കൽ മാത്രമേ കുളിക്കാറുള്ളു. ശുചിത്വത്തെക്കുറിച്ചും സ്വയം വൃത്തിയാക്കുന്നതിനെ കുറിച്ചും തികച്ചും വേറിട്ട കാഴ്ചപ്പാടാണ് ഈ ഗോത്രവർഗക്കാർക്കുള്ളത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇവരുടെ ആചാരപ്രകാരം കുളി എന്നത് തന്നെ നിഷിദ്ധമാണ്. ഈ വിചിത്രമായ ആചാരം മറ്റുള്ളവർക്ക് അപരിഷ്കൃതമാണെങ്കിലും അവരുടെ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. നാടോടികളായി ജീവിതം നയിക്കുന്നവരാണ് ഇക്കൂട്ടർ. Read More…