Crime

മുന്‍കാമുകനെ വിളിച്ചു വരുത്തി; സ്വകാര്യദൃശ്യങ്ങള്‍ നിലവിലെ കാമുകന് ലൈവ് സ്ട്രീം ചെയ്തു, 7 ലക്ഷം ചോദിച്ച് യുവതി

മുന്‍കാമുകനെ പിറന്നാള്‍ ആഘോഷിക്കാന്‍വേണ്ടി ഹോട്ടലില്‍ മുറിയില്‍ വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കി യുവതി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഹാത്രസ് സ്വദേശിനി മനീഷ സിങാണ് മുന്‍കാമുകനെ തേന്‍കെണിയില്‍ കുടുക്കിയത്. തന്റെ പിറന്നാള്‍ ഒരുമിച്ച് ആഘോഷിക്കാമെന്ന് പറഞ്ഞാണ് വ്യവസായിയായ മുന്‍ കാമുകനെ ഇവര്‍ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയത്. മുറിയിലെത്തിയതിന് പിന്നാലെ യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഒപ്പം ഈ ദൃശ്യങ്ങള്‍ മനീഷ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി. മൊബൈല്‍ ഫോണിന്റെ ചാര്‍ജറിലാണ് രഹസ്യക്യാമറ ഘടിപ്പിച്ചിരുന്നത്. ഹോട്ടലിലെ തൊട്ടടുത്ത മുറിയില്‍ മനീഷയുടെ നിലവിലെ പങ്കാളിയായ ക്ഷിതിജ് ശര്‍മയുണ്ടായിരുന്നു. Read More…

Oddly News

ഹൂതി ആശയവിനിമയങ്ങള്‍ മനസിലാക്കണം; സൈനികര്‍ക്ക് അറബി പഠനം നിര്‍ബന്ധമാക്കി ഇസ്രയേല്‍

സൈനികര്‍ക്കും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷയിലും ഇസ്ലാമിക പഠനത്തിലും പരിശീലനം നിര്‍ബന്ധമാക്കി ഇസ്രയേല്‍ പ്രതിരോധസേന. 2023 ഒക്‌ടോബര്‍ 7 നുണ്ടായ ഹമാസ് ആക്രമണത്തിനു കാരണം ഇന്റലിജന്‍സ് പരാജയമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു തീരുമാനമെന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ വിശകലന ശേഷി ശക്തിപ്പെടുത്തുകയാണു പരിശീലനത്തിന്റെ ലക്ഷ്യം. അടുത്ത വര്‍ഷം അവസാനത്തോടെ, ഇസ്രയേല്‍ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇസ്ലാമിക പഠനങ്ങളില്‍ പരിശീലനം നല്‍കും. 50 ശതമാനം പേര്‍ക്ക് അറബി ഭാഷാ പരിശീലനവും. മിലിട്ടറി ഇന്റലിജന്‍സ് Read More…

Oddly News

വധിക്കപ്പെട്ട യഹിയ സിന്‍വാറിന്റെ ഭാര്യ തുര്‍ക്കിയില്‍ പുനര്‍വിവാഹിതയായി ? കടന്നത് വൻതുകയുമായി

ഹമാസ് മുന്‍ തലവനും ഒക്‌ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ യഹിയ സിന്‍വാറിന്റെ ഭാര്യ തുര്‍ക്കിയിലേക്ക് കടന്ന് വേറെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. വലിയ തുകയുമായി തുര്‍ക്കിയിലേക്ക് കടന്ന് അവിടെ വേറെ വിവാഹം കഴിച്ചെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിന്‍വാറിന്റെ ഭാര്യ സമര്‍ അബു വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് മക്കളോടൊപ്പമാണ് തുര്‍ക്കിയിലേക്ക് കടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹമാസ് നേതാവ് ഫാത്തി ഹമദാണ് സമറിന് ഗാസയില്‍നിന്ന് തുര്‍ക്കിയിലേക്ക് കടക്കാന്‍ സൗകര്യം ചൈയ്തുനല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റഫ അതിര്‍ത്തി വഴിയാണ് കടന്നത്. തുര്‍ക്കിയിലെത്തി Read More…

Crime

ഒരു കൈയിൽ പിടിച്ച് കിണറ്റിൽനിന്ന് വലിച്ചു കയറ്റി, മുഖത്തടിച്ച് നാട്ടുകാര്‍; ഗോവിന്ദച്ചാമിയെ പുറത്തെടുത്തത് സാഹസികമായി

ണ്ണൂർ: ജയില്‍ ചാടിയ കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. ജയിലിൽനിന്ന് മതിൽചാടി രക്ഷപ്പെട്ട് കിണറ്റിലൊളിച്ച ഗോവിന്ദച്ചാമിയെ പുറത്തെടുത്തത് അതിസാഹസികമായി. നാട്ടുകാരും പൊലീസും ചേർന്ന് ഗോവിന്ദച്ചാമിയുടെ ഒറ്റകൈയിൽ പിടിച്ച് വലിച്ചാണ് പുറത്തെടുത്തത്. മുകളിൽ എത്താറായപ്പോൾ കിണറ്റിൽ കരയിൽ കൂടിനിന്നവർ മുഖത്തടിക്കുകയും തലമുടിയും കാൽപാദവും പിടിച്ചുവലിക്കുകയും ചെയ്തു. കറുത്ത പാന്റും വെളുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ ഒന്നാകെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന്റെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. കണ്ണൂര്‍ Read More…

Featured Good News

മാതാപിതാക്കളെ അവഗണിച്ച മക്കളിൽനിന്ന്​ കോടികളുടെ ഭൂസ്വത്ത്​ തിരികെ വാങ്ങി നൽകി ആർ.ഡി.ഒ

കുമളി: വാർധക്യകാലത്ത് മാതാപിതാക്കളെ അവഗണിച്ച മക്കളിൽ നിന്ന്​ അഞ്ച്​ കോടിയിലധികം വിലമതിക്കുന്ന ഭൂസ്വത്ത്​ തിരികെ വാങ്ങി നൽകി റവന്യു അധികൃതർ. സംസ്ഥാന അതിർത്തി ജില്ലയായ തേനിയിലെ ചിന്നമന്നൂരിലാണ് സംഭവം. ചിന്നമന്നൂർ, ഓടപ്പെട്ടി സ്വദേശി ലോക മണിക്കാണ് മക്കളുടെ പേരിലായിരുന്ന 12 ഏക്കർ ഭൂമിയുടെ ആധാരം റദ്ദാക്കി ആർ.ഡി.ഒ സെയ്ദ് മുഹമ്മദ് തിരികെ ഏൽപ്പിച്ചത്. ഓടപ്പെട്ടി സ്വദേശിയായ കലൈമണി – ലോക മണി ദമ്പതികൾക്ക് അഞ്ച്​ ആൺ മക്കളാണുള്ളത്. ഇതിൽ രണ്ട്​ പേർ സൈന്യത്തിലാണ്. മക്കളുടെ പേരിൽ വർഷങ്ങൾക്ക് Read More…

Crime

പൈപ്പ് കൊണ്ട് പിതാവിനെ ക്രൂരമായി മർദിച്ച് മകൻ, വടി കൊണ്ടടിച്ച് മരുമകളും; പൊലീസ് കസ്റ്റഡിയിൽ

അടൂര്‍: വയോധികനെ ക്രൂരമായി മര്‍ദിച്ച മകനും മരുമകളും പോലീസ്‌ കസ്‌റ്റഡിയില്‍. പറക്കോട്‌ തളിയാട്ട്‌ കോണത്ത്‌(ദേവനിലയം) വീട്ടില്‍ തങ്കപ്പ(66)നാണ്‌ മര്‍ദനമേറ്റത്‌. ഇദ്ദേഹത്തെ മര്‍ദിച്ച മകന്‍ സിജി(42), ഭാര്യ സൗമ്യ(38) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ 20ന്‌ ഉച്ചയ്‌ക്കു രണ്ടിനായിരുന്നു സംഭവം. തങ്കപ്പനെ മര്‍ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മകനും മരുമകളും താമസിക്കുന്ന വീട്ടില്‍ വച്ചാണ്‌ സംഭവം. തങ്കപ്പന്‍ വേറെയാണ്‌ താമസം. മകന്റെ വീട്ടിലേക്കെത്തിയപ്പോഴായിരുന്നു മകനും മരുമകളും ചേര്‍ന്ന്‌ മര്‍ദിച്ചത്‌. വയോധികനെ മര്‍ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. Read More…

Lifestyle

പ്രളയത്തെ തോല്‍പ്പിച്ച പ്രണയം; മുട്ടറ്റം വെളളത്തില്‍ വിവാഹം, വൈറലായി ഫിലിപ്പീന്‍ ദമ്പതികള്‍

പ്രളയത്തെ തോല്‍പ്പിക്കുക അത്ര നിസാരമല്ല. എന്നാല്‍ പ്രണയം പ്രളയത്തെ അതിജീവിച്ച സംഭവമാണ് ഇപ്പോര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രണയത്തിന് പ്രളയംപോലും തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ട് ഫിലിപ്പീന്‍ സ്വദേശികള്‍. വെളളപ്പൊക്കത്തെയും ചുഴലിക്കാറ്റിനെയും വകവെയ്ക്കാതെ വിവാഹിതരായ ജേഡ് റിക്ക് വെർഡിലോയുടെയും ജമൈക്ക അഗുയ്‌ലറുടെയും ചിത്രങ്ങളാണ് ‌കയ്യടികള്‍ ഏറ്റുവാങ്ങുന്നത്. വിവാഹവസ്ത്രത്തില്‍ മുട്ടറ്റം വെളളത്തില്‍ നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ വാളുകള്‍ കീഴടക്കുകയാണ്. ഫിലിപ്പീൻസിൽ കനത്ത മഴയും വ്യാപകമായ വെള്ളപ്പൊക്കത്തിനും കാരണമായ ടൈഫൂൺ വിഫയും ഉണ്ടായപ്പോൾ, മിക്ക എല്ലാ പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചിരിക്കുകയാണ്. Read More…

Featured Oddly News

പാമ്പിന്റെ വേഷത്തിൽ ജപ്പാനിലെ തെരുവുകളില്‍ ഇഴയുന്ന ഇൻഫ്ലുവൻസർ- വീഡിയോ വൈറൽ

ജപ്പാനിലെ തെരുവുകളിലൂടെ പാമ്പിന്റെ വേഷത്തിൽ ഇഴഞ്ഞു നീങ്ങുന്ന ഒരു ബ്രസീലിയൻ ഇൻഫ്ലുവൻസറുടെ വീഡിയോ ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ്. നിലവിൽ ട്രെൻഡിംഗായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ക്ലിപ്പിൽ, ജൂനിയർ കാൽഡിറോ എന്ന ഇൻഫ്ലുവൻസർ പാമ്പിന്റെ അനക്കോണ്ട വേഷം ധരിച്ച് പൊതുനിരത്തുകളിലൂടെയും സബ്‌വേ സ്റ്റേഷനുകളിലൂടെയും തുറന്ന പ്ലാസകളിലൂടെയുമെല്ലാം ഒരു ഉരഗത്തെപ്പോലെ ഇഴയുന്നത് കാണാം. കഴിഞ്ഞ ജൂണിൽ “എനിക്ക് ചിരിക്കാനേ അറിയൂ” എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് അടുത്തിടെയാണ് വലിയ പ്രചാരം ലഭിച്ചത്. ഇത് കാഴ്ചക്കാരിൽ നിന്ന് തമാശയും വിമർശനവും Read More…

Lifestyle

മൺസൂൺ; ഫ്രിഡ്ജിലെ ഈർപ്പം ഒരു പ്രശ്നമാണോ? ഒരു പാത്രം ഉപ്പുണ്ടോ, പരിഹാരവുമുണ്ട്

മൺസൂൺ കാലത്ത് ഫ്രിഡ്ജിലെ ഈർപ്പം ഒരു പ്രശ്നമാണോ? ഒരു പാത്രം കല്ലുപ്പ് (100-150 ഗ്രാം) ഈർപ്പം വലിച്ചെടുത്ത് പച്ചക്കറികൾ ഫ്രഷ് ആയി നിലനിർത്താനും ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കും. ഓരോ 10-15 ദിവസത്തിലും ഉപ്പ് മാറ്റുക. നിങ്ങളുടെ ഫ്രിഡ്ജിനെ മികച്ചതാക്കി നിലനിർത്താന്‍ ഇത് ലളിതവും ഫലപ്രദവുമാണ്. മൺസൂൺ പൂർണ്ണമായി എത്തിക്കഴിഞ്ഞു, അതോടൊപ്പം ഈർപ്പം വർദ്ധിക്കുന്ന പ്രശ്നവുമുണ്ട്. നിങ്ങളുടെ വസ്ത്രങ്ങൾ ഉണങ്ങാൻ വളരെയധികം സമയമെടുക്കുന്നതിനു പുറമെ, ഈർപ്പം നിങ്ങളുടെ റഫ്രിജറേറ്റർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെയും ബാധിക്കുന്നു. മൺസൂൺ കാലത്ത് ഫ്രിഡ്ജിനുള്ളിലെ Read More…