Crime

‘എന്നെ കൊന്നാൽ ശിക്ഷിക്കപ്പെടാതെ രക്ഷിക്കാമെന്ന് ഭർത്താവിന് ഉറപ്പു നൽകി’; വിഡിയോയ്‌ക്ക് പിന്നാലെ യുവതിയുടെ ആത്മഹത്യ

പൊലീസ് കോൺസ്റ്റബിളായ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം ലക്നൗവില്‍ യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്കു മുൻപ് സ്വയം ചിത്രീകരിച്ച വീഡിയോയിലാണ് യുവതി തന്റെ ആത്മഹത്യയ്ക്കു പിന്നിലെ കാരണം വെളിപ്പെടുത്തിയത്. ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെയുള്ള ഭർതൃവീട്ടുകാർ തന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നെന്നും തന്റെ ഭർത്താവിനെകൊണ്ട് മറ്റൊരു യുവതിയെ വിവാഹം കഴിപ്പിക്കാൻ നോക്കുന്നതായുമാണ് സൗമ്യ കശ്യപ് എന്ന യുവതി വിഡിയോയിൽ ആരോപിച്ചിരിക്കുന്നത്. ‘‘എന്നെ കൊല്ലാൻ ഭർത്താവിനോട് അഭിഭാഷകനായ അമ്മാവൻ ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയാൽ ഭർത്താവിനെ ജയിലിൽ പോകാതെ അദ്ദേഹം Read More…

Lifestyle

എ.ഐ. വന്നു; 12,200 പേരെ പിരിച്ചുവിടാന്‍ ടി.സി.എസ്‌.

രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ (ടി.സി.എസ്‌) അടുത്ത സാമ്പത്തികവര്‍ഷം 2% ജീവനക്കാരെ കുറയ്‌ക്കും. കമ്പനി പുതിയ നിക്ഷേപമേഖലകളിലേക്കു കടക്കുന്നതിന്റെയും നിര്‍മിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യയ്‌ക്കു പ്രാമുഖ്യം നല്‍കുന്നതിന്റെയും ഭാഗമായി പരമാവധി ജീവനക്കാര്‍ക്കു പരിശീലനം നല്‍കി പുനര്‍വിന്യസിക്കും. എന്നാല്‍, 12,200 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടാകും. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതോടെ തൊഴില്‍സ്വഭാവം മാറുന്ന സാഹചര്യത്തില്‍, ഭാവി മുന്നില്‍ക്കണ്ടുള്ള മാറ്റങ്ങളാണ്‌ നടപ്പാക്കുന്നതെന്ന്‌ ടി.സി.എസ്‌. ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ കെ. കൃതിവാസന്‍ ഒരു അഭിമുഖത്തില്‍ വ്യക്‌തമാക്കി. താന്‍ Read More…

Sports

തോറ്റ കളി സമനിലയിലെത്തിച്ച് ജദേജയും സുന്ദറും

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മാഞ്ചസ്‌റ്ററിലെ ഓള്‍ഡ്‌ ട്രാഫോഡില്‍ നടന്ന നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റ് സമനിലയില്‍ അവസാനിച്ചു.സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 358, രണ്ടാം ഇന്നിങ്‌സ് നാലിന്‌ 425. ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സ് 669. കന്നി ടെസ്‌റ്റ് സെഞ്ചുറിയടിച്ച വാഷിങ്‌ടണ്‍ സുന്ദറും (206 പന്തില്‍ ഒരു സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 101) അഞ്ചാം സെഞ്ചുറിയടിച്ച രവീന്ദ്ര ജഡേജയും (185 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 107) ക്രീസില്‍ നില്‍ക്കേയാാണ്‌ ഇരുടീമുകളും സമനിലയ്‌ക്കു സമ്മതിച്ചത്‌. അഞ്ച്‌ ടെസ്‌റ്റുകളുടെപരമ്പരയില്‍ ഇംഗ്ലണ്ട്‌ Read More…

Lifestyle

‘ലഡ്‌കി ബഹിന്‍’ യോജന; പദ്ധതി സ്ത്രീകൾക്കുള്ളത്, പണം തട്ടിയത് 14,000 പുരുഷന്‍മാര്‍; നഷ്ടം 1640 കോടി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്‌ത്രീകള്‍ക്കായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ നടപ്പാക്കിയ ‘ലഡ്‌കി ബഹിന്‍ യോജന’യില്‍നിന്ന്‌ 14,000-ത്തിലധികം പുരുഷന്മാര്‍ തട്ടിപ്പിലൂടെ പണം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്‌. ഇതടക്കം പദ്ധതിയില്‍ നടന്ന തട്ടിപ്പുകളിലൂടെ മൊത്തം 1,640 കോടി രൂപയുടെ നഷ്‌ടം. രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, 21 നും 65 നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്കു പ്രതിമാസം 1,500 രൂപ നല്‍കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ്‌ ആരംഭിച്ചത്‌. കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ബി.ജെ.പി. നേതൃത്വത്തിലുള്ള മഹായുതി സഖ്യം Read More…

Healthy Food

ആലിലവയര്‍ സ്വന്തമാക്കാന്‍ ഈ സൂപ്പര്‍ ഫുഡ്‌സ് കഴിച്ചു നോക്കൂ !

ആലിലപോലെ ഒതുങ്ങിയ വയര്‍ എല്ലാവരുടെയും സ്വപ്നമാണ്. സിനിമാസ്പോര്‍ട്സ് താരങ്ങളുടെ പോലെ ഒതുങ്ങിയ ശരീരം സ്വന്തമാക്കാന്‍ മോഹമില്ലാത്തവര്‍ ആരാണ് ? ശരീരസൗന്ദര്യത്തെ കെടുത്തുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കുടവയര്‍ തന്നെയാണ്. പ്രമേഹം, ഹൃദ്രോഗം എന്നിങ്ങനെ ഒരുപിടി രോഗങ്ങള്‍ക്ക് കൂടി സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് കുടവയര്‍. എന്നാല്‍ കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ആഹാരങ്ങള്‍ ഉണ്ട്. സൂപ്പര്‍ ഫുഡ്‌സ് എന്ന് വേണമെങ്കില്‍ ഇവയെ വിളിക്കാം. ഇതാ അത്തരം ചില ആഹാരങ്ങള്‍. ബീന്‍സ്, അച്ചിങ്ങ പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിന്‍, മിനറല്‍സ് എന്നിവയുടെ Read More…

Health

ആണവ മാലിന്യം കാന്‍സര്‍ ചികിത്സയ്‌ക്ക് ഉപയോഗിക്കാം; പുതുപ്രതീക്ഷയുമായി ഗവേഷകര്‍

യു.എസിന്റെ ആദ്യ അണുബോംബ്‌ അവശേഷിപ്പിച്ച ആണവ മാലിന്യത്തില്‍നിന്ന്‌ കാന്‍സര്‍ ചികിത്സയ്‌ക്ക് ഉപയോഗിക്കാവുന്ന ഘടകങ്ങള്‍ വേര്‍തിരിക്കാമെന്നു ഗവേഷകര്‍. ടെന്നസിയിലെ ഓക്ക്‌ റിഡ്‌ജ് നാഷണല്‍ ലബോറട്ടറിയിലെ (ഒ.ആര്‍.എന്‍.എല്‍) ഗവേഷകരാണു പദ്ധതിക്കു പിന്നില്‍. 1940 കളില്‍നിന്ന്‌ സംഭരിച്ച ആണവ മാലിന്യങ്ങളാണു ഗവേഷകര്‍ ഉപയോഗിക്കുന്നത്‌. ആദ്യത്തെ അണുബോംബുകള്‍ നിര്‍മിക്കാന്‍ മാന്‍ഹട്ടന്‍ പദ്ധതിയില്‍ ഉപയോഗിച്ചതാണ്‌ അവ. മാലിന്യത്തില്‍നിന്ന്‌ യുറേനിയത്തിന്റെ അത്യപൂര്‍വ ഉപ ഉല്‍പ്പന്നമായ തോറിയം229 വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന്‌ ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തി.ആ റേഡിയോ ആക്‌ടീവ്‌ വസ്‌തു ടാര്‍ഗെറ്റഡ്‌ ആല്‍ഫ ചികിത്സയില്‍ ഉപയോഗിക്കാം. ഇത്‌ ഡി.എന്‍.എ. തലത്തില്‍ Read More…

Featured Oddly News

850,000 വർഷങ്ങൾക്ക് മുമ്പ് പ്രാചീന മനുഷ്യർ കുട്ടികളെ ഭക്ഷിച്ചിരുന്നു ! പുതിയ കണ്ടെത്തൽ

850,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യന്റെ പൂർവ്വികർ കുട്ടികളെ ഭക്ഷിച്ചിരുന്നതായി തെളിവ് ലഭിച്ചുവെന്നത് ശ്രദ്ധേയമായൊരു കണ്ടെത്തലാണ് സ്പാനിഷ് പുരാവസ്തു ഗവേഷകർ . സ്പെയിനിന്റെ വടക്കുള്ള അറ്റപുവേർക്കയിലെ ഗ്രാൻ ഡോലിന ഗുഹയിൽ നടത്തിയ ഖനനത്തിൽ, രണ്ടോ നാലോ വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ കഴുത്തിലെ എല്ലിൽ വ്യക്തമായ അറവുപാടുകൾ കണ്ടെത്തി. ഇത് ചെറിയ കുട്ടികളെ പൂർണ്ണമായി ഭക്ഷിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നു. കാറ്റലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ പാലിയോ ഇക്കോളജി ആൻഡ് സോഷ്യൽ എവല്യൂഷൻ (IPHES) ടീം പറയുന്നതനുസരിച്ച്, കഴുത്തിലെ എല്ലിലെ പാടുകൾ Read More…

Lifestyle

അത്താഴശേഷമുളള ലൈംഗികബന്ധം സംതൃപ്തിയെ സാരമായി ബാധിക്കും; പഠനം പറയുന്നത് ഇങ്ങനെ

ജോലിത്തിരക്കിനും ശേഷം വീട്ടിലെത്തി വീട്ടുജോലിയും കഴിഞ്ഞ് അത്താഴവും കഴിച്ച് കിടക്കുന്ന സമയത്താണ് ഒട്ടുമിക്ക ദമ്പതികളും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറ്.ബന്ധപ്പെടാന്‍ ശരിക്കും ഇതാണോ ഏറ്റവും നല്ല സമയം? അല്ലെന്നാണ് ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നത്. അത്താഴശേഷമുളള ലൈംഗികബന്ധം നിങ്ങളുടെ ലൈംഗിക സംതൃപ്തിയെ സാരമായി ബാധിക്കുമെന്നാണ് ലേഖനം പറയുന്നത്. ഭക്ഷണത്തിന് ശേഷം ശരീരത്തിന്റെ ശ്രദ്ധ ദഹനം എന്ന പ്രക്രിയയിലാണ്. ഈ സമയം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ക്ഷീണം താല്‍പര്യക്കുറവ് എന്നിവ അനുഭവപ്പെട്ടേക്കാം. ദഹനം നടക്കുന്ന സമയത്ത് രക്തം പ്രവാഹം പ്രധാനമായും നിങ്ങളുടെ Read More…

Crime

കുഴഞ്ഞുവീണ യുവതിയെ ഓടുന്ന ആംബുലൻസിൽ കൂട്ടബലാത്സംഗത്തിനിരയാക്കി

ഹോം ഗാര്‍ഡ്‌ റിക്രൂട്ട്‌മെന്റ്‌ റാലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ ഗയ ജില്ലയിലാണ്‌ സംഭവം. ഹോം ഗാര്‍ഡ്‌ റിക്രൂട്ട്‌മെന്റ്‌ റാലിയില്‍ പങ്കെടുത്ത ഇരുപത്തിയാറുകാരി ശാരീരിക പരിശോധനയ്‌ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച ബോധ്‌ ഗയയിലെ ബീഹാര്‍ മിലിട്ടറി പോലീസ്‌ ഗ്രൗണ്ടിലായിരുന്നു ഹോം ഗാര്‍ഡ്‌ റിക്രൂട്ട്‌മെന്റ്‌ റാലി. കുഴഞ്ഞുവീണ യുവതിയെ അവിടെയുണ്ടായിരുന്ന ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്‌ ഉടന്‍ മാറ്റാന്‍ സംഘാടകര്‍ സൗകര്യമൊരുക്കി. എന്നാല്‍, താന്‍ അബോധാവസ്‌ഥയിലായിരുന്ന സമയത്ത്‌ ആംബുലന്‍സിനുള്ളില്‍ ഒന്നിലധികംപേര്‍ ചേര്‍ന്നു ബലാത്സംഗത്തിന്‌ ഇരയാക്കിയെന്ന്‌ യുവതിയുടെ Read More…