Oddly News

മദ്യപിച്ച് ഓവറായി; കാര്‍ കയ്യില്‍നിന്നും പോയി; പാര്‍ക്ക് ചെയ്തത് റെയില്‍വെ പ്ലാറ്റ്ഫോമില്‍ ! – വീഡിയോ

ഉത്തർപ്രദേശിലെ മീററ്റ് കാന്റ് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. മദ്യപിച്ച ലക്കുകെട്ട് കാറോടിച്ച് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‍ഫോമില്‍ കയറ്റി യുവാവിന്‍റെ പരാക്രമം. ജാർഖണ്ഡ് നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച കാർ, സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ എത്തിയ സമയത്താണ് അപ്രതീക്ഷിതമായി കാറെത്തിയത് ഭഗ്പതില്‍ നിന്നുള്ള സന്ദീപ് എന്നയാളാണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സൈനികനാണെന്ന് ഇയാള്‍ അവകാശപ്പെട്ടു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആൾട്ടോ കാറിലെത്തിയ വ്യക്തി പ്ലാറ്റ്‌ഫോമിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. അപകടകരമാം വിധം Read More…

Crime

15-ാം വയസ്സില്‍ ഒളിച്ചോടി കല്യാണം; ഭര്‍ത്താവ് കൊടുംക്രിമിനല്‍; കാമുകനെ കൂടെകൂട്ടി കൊന്ന് ഓടയില്‍തള്ളി

ഹരിയാനയിലെ സോനിപത്തിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഓടയിലിട്ട സംഭവത്തില്‍ യുവതിയും കാമുകനും പൊലീസ് കസ്റ്റഡിയില്‍. പ്രീതം പ്രകാശ് എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. സോണിയ (32), രോഹിത് (28) എന്നിവരാണ് പൊലീസ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ഒളിവിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭര്‍ത്താവിന്റെ ക്രിമിനല്‍ പശ്ചാത്തലവും ഗാര്‍ഹിക പീഡനവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടാണ് അയാളെ വകവരുത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. അലിപുരിലെ അറിയപ്പെടുന്ന ക്രിമിനലാണ് പ്രീതം പ്രകാശ് . പത്തിലധികം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ആയുധം Read More…

Crime

ആറാംക്ലാസ് വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം; പതിനൊന്നാം ക്ലാസ് വിദ്യാർഥികളായ 7 പേർ കസ്‌റ്റഡിയിൽ

ആറാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥികളായ 7 പേർ കസ്‌റ്റഡിയിൽ. 18 വയസ്സിൽ താഴെ പ്രായമുള്ളവരാണ് പ്രതികൾ. അസമിലെ കാംരൂപ് ജില്ലയിലാണ് സംഭവം. സ്കൂളിന്റെ പരിസരത്ത് വച്ച് ലൈംഗികാതിക്രമം നടത്തിയെന്നു കാട്ടി സ്കൂൾ അധികൃതർക്ക് വിദ്യാർഥിനിയുടെ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. പൊലീസിന് പരാതി കൈമാറിയതിനു പിന്നാലെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിന് ഏഴു വിദ്യാർഥികളെ കസ്‌റ്റഡിയിലെടുത്തെന്നു പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ Read More…

Crime

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ദമ്പതികള്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്‌റ്റില്‍, അക്രമം ജയിലിലുള്ള ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച്‌

സംഘംചേര്‍ന്ന്‌ യുവതിയെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയ സംഭവത്തില്‍ ദമ്പതിമാരടക്കം ആറുപേര്‍ അറസ്‌റ്റില്‍.മണ്ണാര്‍ക്കാട്‌ ആര്യമ്പാവില്‍ അരിയൂറിലെ കുളിര്‍മുണ്ട രാമചന്ദ്രന്‍ (63), പള്ളിക്കല്‍ ബസാര്‍ ചോലക്കല്‍ കൂറായി സനൂഫ്‌ (36), ഭാര്യ പയ്നാട്‌ തോരന്‍ വീട്ടില്‍ ജസീല (27), തിരൂര്‍ വെങ്ങാനൂര്‍ അത്തന്‍പറമ്പില്‍ റൈഹാന്‍ (45), കൊപ്പം വിളയൂരിലെ മുണ്ടുകാട്ടില്‍ സുലൈമാന്‍ (47), ഏലംകുളം കുന്നക്കാവില്‍ പുറയത്ത്‌ സൈനുല്‍ ആബിദീന്‍ (41) എന്നിവരെയാണ്‌ പെരിന്തല്‍മണ്ണ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച്‌ കഴിഞ്ഞ 27 ന്‌ Read More…

Sports

മെസ്സി കേരളത്തിലേക്കില്ല; ആദ്യം ഇറങ്ങുക കൊൽക്കത്തയിൽ, 70 അടിയുടെ സ്വന്തം പ്രതിമ അനാച്ഛാദനം ചെയ്യും

ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സന്ദർശനത്തിനായി എത്തുന്ന ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസ്സി ആദ്യമിറങ്ങുക കൊൽക്കത്തയിൽ. മുംബൈയിൽ പരിപാടിക്കായി വാംഖഡെ സ്റ്റേഡിയം ബുക്ക് ചെയ്തുകഴിഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 12ന് രാത്രി 10 മണിയോടെയാണ് കൊൽക്കത്തയിൽ താരം ഇറങ്ങുക. ഇവിടെ രണ്ടു നാൾ തങ്ങിയ ശേഷമാകും മറ്റിടങ്ങളിലെ പരിപാടികൾ. കൊൽക്കത്തയിൽ രാവിലെ ഒമ്പതിന് ആദ്യം ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടി. അതുകഴിഞ്ഞ് വി.ഐ.പി റോഡിൽ തന്റെ തന്നെ 70 അടി പ്രതിമ അനാച്ഛാദനം. ലോകത്തെവിടെയുമായി ഉയർത്തുന്ന താരത്തിന്റെ Read More…

Crime

നടി രമ്യയ്ക്ക് നേരെ ബലാത്സംഗ, വധഭീഷണി; രണ്ട് പേർ അറസ്റ്റിൽ

മാണ്ഡ്യ മുൻ എംപിയും നടിയുമായ രമ്യ (ദിവ്യ സ്പന്ദന) യ്ക്കെതിരെ ബലാത്സംഗ, വധഭീഷണി മുഴക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 43 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും ഔദ്യോഗികമായി നടി രമ്യ ജൂലൈ 28ന് പൊലീസിൽ പരാതി നൽകിയിരുന്നു. രമ്യയ്‌ക്കെതിരെ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും ബലാത്സംഗ, വധഭീഷണി മുഴക്കുകയും ചെയ്ത കേസിലാണ് രണ്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ പ്രതികളായ പതിനൊന്ന് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യുമെന്നും Read More…

Lifestyle

ജിമ്മില്‍ വ്യായാമത്തിനിടെ വെള്ളം കുടിച്ചു ​, പിന്നാലെ 37കാരന്‍ കുഴഞ്ഞുവീണു മരിച്ചു

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് വീണ്ടും മരണം. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് 37കാരനായ മിലിന്ദ് കുൽക്കർണി മരണമടഞ്ഞത്. യുവാവ് വെളളം കുടിച്ചതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ജിമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെള്ളംകുടിച്ചതിനു പിന്നാലെ ഒന്നു തിരിയുന്നതും ഉടന്‍ തന്നെ കുഴഞ്ഞുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മിലിന്ദ് കുൽക്കർണിയുടെ മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജിമ്മിലുണ്ടായിരുന്നവർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിലിന്ദിന്റെ ഭാര്യ ഡോക്ടറാണ്. കഴിഞ്ഞ ആറുമാസമായി ജിമ്മില്‍ പോകുന്നയാളാണ് മിലിന്ദ്. Read More…

Health

സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിനു പിന്നിലെ കാരണങ്ങള്‍; മരുന്നുകള്‍ മുതല്‍ കാന്‍സര്‍ വരെ

സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ വളരെ നിസാരമായി കാണാറുള്ള അവസ്ഥയാണ് ശരീരഭാരം കുറയുന്നത്. സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിന്റെ കാരണങ്ങള്‍ കൃത്യമായ വൈദ്യപരിശോധനകളിലൂടെ കണ്ടെത്തേണ്ടതുണ്ട്. സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ടാകും. അവയെ ഇന്റണ്‍ഷനല്‍(മനപൂര്‍വമായത്) അല്ലെങ്കില്‍ അണ്‍ഇന്റണ്‍ഷനല്‍(മനപൂര്‍വമല്ലാത്തവ) എന്നിങ്ങനെ തരംതിരിക്കാനാകും. ഡയറ്റിന്റെ ഭാഗമായോ വ്യായാമങ്ങള്‍ മൂലമോ ശരീരഭാരം കുറയുന്ന അവസ്ഥ ഇന്റണ്‍ഷനല്‍ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ മനപൂര്‍വമല്ലാതെ (അണ്‍ഇന്റണ്‍ഷണല്‍) ശരീരഭാരം കുറയുന്നത് അസുഖങ്ങള്‍ മൂലം ഉണ്ടാകുന്നവയാണ്. പ്രസവശേഷം സ്ത്രീകളില്‍ ശരീരഭാരം കുറയുന്നത് സാധാരണയായി സംഭവിക്കാറുണ്ട്. മനപൂര്‍വമല്ലാതെ ശരീരഭാരം കുറയുന്നത് ഏതെങ്കിലും Read More…

Crime

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ ഇന്ത്യ – നേപ്പാൾ അതിർത്തിയിൽ പിടിയില്‍

ബീഹാറിലെ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള റക്‌സോൾ ഗ്രാമത്തിൽവെച്ച് കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദാ ഖാതൂണ്‍ പോലീസ് പിടിയിലായി. വെള്ളിയാഴ്ചയാണ് ഇവര്‍ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. തലയ്ക്ക് 15,000 രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന കൊടുംകുറ്റവാളിയാണ്. ലഹരിവസ്തുക്കളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്തിന് നിര്‍ണായകമായ അറസ്റ്റാണ് നടന്നിരിക്കുന്നത് എനാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിക്കുന്നത്. ലഹരിക്കടത്ത് സംഘങ്ങളെ ഏകോപിപ്പിച്ച് ഒരു സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഖാതൂണ്‍. ഭര്‍ത്താവ് നയീം മിയാനുമായി ചേര്‍ന്നാണ് ഇവര്‍ കള്ളക്കടത്ത് നടത്തിയിരുന്നത്. അതിര്‍ത്തി Read More…