Celebrity

അബ്ദുള്‍ റസാഖിനെ വിവാഹം ചെയ്തോ ​? ; കിംവദന്തികളോട് പ്രതികരിച്ച് തമന്ന

നടി തമന്ന ഭാട്ടിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ പല കിവംദന്തികളും പ്രചരിക്കാറുണ്ട്. വിജയ് വർമ്മയുമായുള്ള രണ്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയും ഇതുണ്ടായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖുമായി വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടിന് അല്‍പം പഴക്കമുണ്ടെങ്കിലും ഈ വാര്‍ത്തയോട് ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ തമന്ന സംസാരിച്ചു. “നിങ്ങൾക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരാളുമായി മാധ്യമങ്ങൾ നിങ്ങളെ ബന്ധിപ്പിക്കുമ്പോൾ അത് വളരെ അരോചകമാണ്,” യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത മാധ്യമങ്ങള്‍ പടച്ചുവിടുന്ന ബന്ധങ്ങളോടുള്ള തന്റെ അസ്വസ്ഥത നടി Read More…

Crime

ഭാര്യയും ഒന്‍പതാം ക്ലാസുകാരി മകളും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു ; കാമുകന് ക്വട്ടേഷന്‍

അസമില്‍ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യയെയും ഒന്‍പതാം ക്ലാസുകാരിയായ മകളെയും മറ്റു രണ്ടു പേരെയും അറസ്റ്റു ചെയ്തു. 38 കാരനായ ഉത്തം ഗഗോയിയെയാണ് ജൂലൈ 25 ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസമിലെ ദിബ്രുഗഡിലെ ബാർബറുവയിലാണ് സംഭവം. ജൂലൈ 25ന് പക്ഷാഘാതംമൂലം ഉത്തം ഗഗോയി മരണപ്പെട്ടു എന്നാണ് ആദ്യം കുടുംബം ബന്ധുക്കളെ അറിയിച്ചിരുന്നത്. ഉത്തമിന്റെ സഹോദരന്‍ സംശയമുന്നയിച്ചതോടെ കവര്‍ച്ചയ്ക്കിടെയുണ്ടായ കൊലപാതകം എന്നായി. വീട്ടിലെത്തിയ ഉത്തമിന്റെ സഹോദരന് മൃതദേഹം കണ്ടപ്പോഴുണ്ടായ സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. Read More…

Crime

35 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി; സ്വകാര്യ ഭാഗം മുറിച്ചെടുത്തു, മൃതദേഹം ഡാമിൽ തള്ളി

മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടർന്നു 35 വയസ്സുകാരനെ ഗ്രാമവാസികള്‍ അതിക്രൂരമായി കൊലപ്പെടുത്തി. ഒഡീഷയിലെ ഗജാപതി ജില്ലയിലെ മലസപദർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണു സംഭവം. ഗോപാൽ എന്ന യുവാവാണു കൊല്ലപ്പെട്ടത്. യുവാവിന്റെ സ്വകാര്യ ഭാഗം മുറിച്ചെടുത്തതിനു പിന്നാലെ സമീപപ്രദേശത്തെ ഹരഭാംഗി ഡാമിൽ മൃതദേഹം മറവു ചെയ്യുകയായിരുന്നു. ഇന്നു രാവിലെയാണു പൊലീസ് മൃതദേഹം റിസർവോയറിൽനിന്നു കണ്ടെടുത്തത്.  യുവാവ് മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടർന്നാണ് അതിക്രൂര കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാഴ്ച മുമ്പ്‍ ഗ്രാമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. യുവാവിന്റെ ‘ബ്ലാക്ക് മാജിക്ക്’ Read More…

Oddly News

പഹല്‍ഗാം ഭീകരന്റെ സംസ്‌കാരച്ചടങ്ങില്‍ ലഷ്‌കര്‍ കമാന്‍ഡര്‍; തടഞ്ഞ ബന്ധുക്കളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി

പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഹബീബ്‌ താഹിറിനെ ഓപ്പറേഷന്‍ മഹാദേവിലാണ്‌ ഇന്ത്യന്‍ സൈന്യം വധിച്ചത്‌. കഴിഞ്ഞ ജൂലൈ 28-ന്‌ ശ്രീനഗറിലെ ഹര്‍വാനില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ ഹബീബ്‌ താഹിര്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെയാണു വധിച്ചത്‌. ജൂലൈ 30-ന്‌ പാക്‌ അധിനിവേശ കശ്‌മീരിലെ കുയാന്‍ ഗ്രാമത്തിലാണ്‌ താഹിറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്‌. പ്രാദേശിക ലഷ്‌കര്‍ കമാന്‍ഡര്‍ റിസ്‌വാന്‍ ഹനീഫും തോക്കുകളേന്തിയ അനുയായികളും ചടങ്ങിനെത്തിയത്‌ ബന്ധുക്കള്‍ തടഞ്ഞതോടെയാണ്‌ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌. ഹബീബ്‌ താഹിറിന്റെ ബന്ധുക്കളെ ഭീകരര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതോടെ സംഘര്‍ഷാവസ്‌ഥയുണ്ടായി. നാട്ടുകാരുടെ Read More…

Crime Featured

ഒറ്റദിവസം സൗദി നടപ്പാക്കിയത്‌ 8 പേരുടെ വധശിക്ഷ, ഈ വര്‍ഷം ഇതുവരെ 230 എണ്ണം, ഭൂരിപക്ഷവും മയക്കുമരുന്ന്‌ കേസുകള്‍

ഒറ്റദിവസം എട്ടുപേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. മയക്കുമരുന്നു കുറ്റകൃത്യങ്ങളുടെ പേരില്‍ ഏഴുവിദേശികളുടെയും മാതാവിനെ വധിച്ച കേസില്‍ സൗദി പൗരന്റെയും ശിക്ഷയാണു കഴിഞ്ഞ രണ്ടിനു നടപ്പാക്കിയത്‌. ഇതോടെ ഈവര്‍ഷം സൗദിയില്‍ വധശിക്ഷയ്‌ക്കു വിധേയരാക്കിയവരുടെ എണ്ണം 230 ആയി. രാജ്യത്തേക്കു ഹാഷിഷ്‌ കടത്തിയതിന്‌ നാലു സോമാലിയക്കാരുടെയും മൂന്ന്‌ എത്യോപ്യക്കാരുടെയും വധശിക്ഷ തെക്കന്‍ മേഖലയായ നജ്‌റാനിലാണു നടപ്പാക്കിയത്‌. മയക്കുമരുന്ന്‌ കടത്ത്‌ വ്യാപകമായ സാഹചര്യത്തിലാണു ശിക്ഷാനടപടികളും കടുപ്പിച്ചതെന്ന്‌ ഭരണാധികാരികളെ ഉദ്ധരിച്ച്‌ സൗദി പ്രസ്‌ ഏജന്‍സി (എസ്‌.പി.എ) അറിയിച്ചു. വധശിക്ഷയ്‌ക്കെതിരേ രാജ്യാന്തര മുറവിളി Read More…

Featured Sports

ക്യാച്ചെടുത്തശേഷം ഒരു കൈയബദ്ധം ! ക്ഷമാപണംനടത്തിയ സിറാജിനെ ആശ്വസിപ്പിച്ച് പ്രസിദ്ധ്

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുത്തശേഷം സംഭവിച്ച പിഴവില്‍ മുഹമ്മദ് സിറാജിനെ ആശ്വസിപ്പിച്ച് പ്രസിദ്ധ് കൃഷ്ണ. പ്രസിദ്ധ്‌ കൃഷ്‌ണ എറിഞ്ഞ 35-ാം ഓവറിലാണു സംഭവം. ഹാരി ബ്രൂക്കിന്റെ പുള്‍ ഷോട്ട്‌ സിറാജ്‌ അനായാസം കൈയിലൊതുക്കി. ശരീര നിയന്ത്രണം നഷ്‌ടപ്പെട്ട സിറാജിന്റെ കാല്‍ റോപിന്റെ മുകളിലായിരുന്നു. അതോടെ അനായാസം ലഭിക്കേണ്ട വിക്കറ്റും പോയി ഒരു സിക്‌സര്‍ വെറുതേ വഴങ്ങേണ്ടിയും വന്നു. പ്രസിദ്ധ കൃഷ്‌ണയും സംഘവും വിക്കറ്റ്‌ നേടിയ ആഹ്‌ളാദം തുടങ്ങിയ ശേഷമാണു സിറാജിന്റെ മണ്ടത്തരം Read More…

Crime

‘നീ എന്റെ മുറിയിലെത്തി, എന്നോട് സഹകരിച്ചാലേ ഭക്ഷണംപോലും തരൂ’; മലയാളി വിദ്യാര്‍ഥിനി നേരിട്ടത് ക്രൂരലൈംഗിക പീഡനം

ബെംഗളൂരുവില്‍ സ്വകാര്യ പേയിംഗ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. സംഭവത്തെ തുടര്‍ന്ന് പിടിയിലായ കോഴിക്കോട് സ്വദേശി അഷ്റഫ് പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ഇപ്പോള്‍ അറിയുന്നത്. തന്റെ മുറിയിലെത്തി ‘സഹകരിക്കണ’മെന്നും, അങ്ങനെ ചെയ്താല്‍ മാത്രമേ ഭക്ഷണവും താമസവും റെഡിയാക്കൂ എന്നുമായിരുന്നു ഇയാളുടെ ഭീഷണി. പെണ്‍കുട്ടിയാകട്ടെ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, അയാളുടെ ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് അഷ്‌റഫ് പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറിൽകയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി Read More…

Lifestyle

ഫോട്ടോയെടുക്കുന്നതിനിടെ വവ്വാൽ വായിൽ കയറി; യുവതിക്ക് ചെലവായത് 18 ലക്ഷം രൂപ!

അരിസോണയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ക്യാമറയിൽ ചിത്രം പകർത്തുകയായിരുന്ന യുവതിയുടെ വായിൽ വവ്വാൽ കയറി ! മസാച്യുസെറ്റ്സിലെ 33കാരിയായ എറിക്കയാണ് വവ്വാൽ ആക്രമണം നേരിടേണ്ടി വന്ന യുവതി. തുടര്‍ന്ന് ചികിത്സകള്‍ക്കായി യുവതിക്ക് ചെലവായത് 20,000 ഡോളറാണ്. ഏകദേശം 18 ലക്ഷം രൂപ! സംഭവം കഴിഞ്ഞ ഓഗസ്റ്റിൽ നടന്നതാണെങ്കിലും റാബിസ് പ്രതിരോധ ചികിത്സയോടെ താൻ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ഇപ്പോള്‍ എറിക്ക പറയുന്നു. യാത്രയ്ക്കിടെ രാത്രിയിലെ ആകാശദൃശ്യങ്ങൾ ക്യാമറയില്‍ പകർത്താനായി ഇറങ്ങിയതാണ് എറിക്ക. പെട്ടെന്ന് ക്യാമറയ്ക്കും തലയ്ക്കും ഇടയിലായിട്ടാണ് വവ്വാലിനെ കണ്ടത്. Read More…

Oddly News

സ്കൂളില്‍ വിളമ്പിയത് തെരുവുനായ തലയിട്ട ഉച്ചഭക്ഷണം; പിന്നാലെ പേവിഷബാധയ്ക്ക് 78 കുട്ടികള്‍ക്ക് കുത്തിവയ്പ് !

ഛത്തീസ്ഗഢിലെ ബലോഡബസാർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ഉച്ചഭക്ഷണത്തില്‍ തെരുവുനായ തലയിട്ടു. ഇത് കണ്ട കുട്ടികള്‍ സ്കൂള്‍ അധികൃതരോട് പരാതി പറഞ്ഞുവെങ്കിലും അത് വകവയ്ക്കാതെ അതേ ഭക്ഷണം തന്നെ കുട്ടികള്‍ക്ക് വിളമ്പി. വിവരം കുട്ടികള്‍ വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതോടെ സംഭവം വലിയ പ്രതിഷേധമായി. പിന്നാലെ സ്കൂളിലെ 78 കുട്ടികള്‍ക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്തു. ആകെ 84 വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചുവെന്നാണ് വിവരം. വിദ്യാർത്ഥികൾ വീട്ടിലെത്തി സംഭവം പറഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും സ്കൂൾ മാനേജ്‌മൻ്റ് കമ്മിറ്റി Read More…