ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിനെ പരോക്ഷമായി വിമർശിച്ച് കൊളത്തൂർ അദ്വൈതാശ്രമാധിപൻ സ്വാമി ചിദാനന്ദപുരി. ‘നമുക്കിനി പൊലീസും കോടതിയും വേണ്ട. വോട്ടു പ്രതീക്ഷിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ നേതാക്കന്മാർ തീരുമാനിക്കും ആര് കുറ്റവാളിയാണ് ആരല്ല എന്ന്’. എന്നാണ് കഴിഞ്ഞ ദിവസം സ്വാമി ചിദാനന്ദ പുരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പ്രസ്താവന ബി.ജെ.പിക്ക് എതിരെയാണ് എന്ന വ്യാഖ്യാനം വന്നതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. പൊലീസും അന്വേഷണ ഏജൻസികളും കോടതിയും ചെയ്യേണ്ട പണി രാഷ്ട്രീയപ്പാർട്ടിക്കാർ ഏറ്റെടുത്താൽ നാട്ടിൽ നിയമവാഴ്ച Read More…
Author: ashtagon
മോഷണം പോയ ഫോണില്‍നിന്ന് മെക്സിക്കൻ ഇൻഫ്ലുവൻസറുടെ സ്വകാര്യ വീഡിയോ ചോർന്നു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം
മെക്സിക്കൻ ഇൻഫ്ലുവൻസറും റിയാലിറ്റി ടിവി താരവുമായ വെൻഡി ഗുവേരയുടെ സ്വകാര്യ വീഡിയോ അടുത്തിടെ ഓൺലൈനിൽ ചോർന്നു. ഫോൺ മോഷണം പോയതിനെ തുടർന്നാണ് വീഡിയോ വൈറലായത്. അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ചുരുങ്ങിയ സമയത്തേക്ക് പ്രത്യക്ഷപ്പെട്ട ഈ ഉള്ളടക്കം വ്യാപകമായി പ്രചരിച്ചതോടെ, സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങൾക്ക് ഇടയാക്കി. വെൻഡി ഈ സംഭവത്തെ സംയമനത്തോടെയാണ് നേരിട്ടത്. തനിക്ക് നാണക്കേടില്ലെന്നും നിയമനടപടിക്ക് ഉദ്ദേശിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, ആരാധകരും നിയമവിദഗ്ധരും മെക്സിക്കോയിലെ ‘ലേ ഒളിമ്പിയ’ (Olimpia Law) എന്ന നിയമത്തിലേക്ക് ശ്രദ്ധ Read More…
പുകപരിശോധന സര്‍ട്ടിഫിക്കറ്റില്ലേ? 2000രൂപ പിഴ 250 ആയി കുറയ്ക്കാനുള്ള വഴി പോലീസുകാര്‍ തന്നെ പറഞ്ഞുതരുന്നു
വാഹനപരിശോധനയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങുന്ന ഒരു നിയമലംഘനമാണ് കാലാവധി കഴിഞ്ഞ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നത്. ഈ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ പോകുമ്പോഴുള്ള പൊല്ലാപ്പുകളും സമീപകാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. എന്നാല്‍, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പോലീസ് പിടിച്ചാലുള്ള പിഴയും ഇത് പത്തില്‍ ഒന്നായി കുറയ്ക്കുന്നതിനുള്ള വിദ്യയും പോലീസുകാര്‍ തന്നെ പറഞ്ഞു തരികയാണ് കെപി ടോക്‌സ് എന്ന വീഡിയോ പരമ്പരിയിലൂടെ. നിയമം അനുസരിച്ച് വാഹനത്തിന് സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപയാണ് പിഴ. ഈ Read More…
സെബാസ്‌റ്റ്യന്‍ സീരിയല്‍ കില്ലര്‍? സിനിമകളെ വെല്ലും, കൂടുതല്‍ മൃതദേഹാവശിഷ്‌ടങ്ങള്‍, ഭീതിയുടെ മുള്‍മുനയില്‍ ഒരു ഗ്രാമം
നാലു സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു വീണ്ടും മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതോടെ ചേര്‍ത്തല പള്ളിപ്പുറം ഗ്രാമം ഭീതിയുടെ മുള്‍മുനയില്‍.പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ചെങ്ങത്തറ സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പില്‍ നേരത്തെ അസ്‌ഥികൂടാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയ സ്‌ഥലത്തുനിന്നാണ് വീണ്ടും ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെടുത്തത്. കാലങ്ങളായി വീട് അടഞ്ഞു കിടക്കുകയാണ്. സെബാസ്‌റ്റ്യന്‍ വല്ലപ്പോഴുമാണ് ഇവിടെയെത്താറുള്ളത്. കാടുകയറിയ പുരയിടത്തിലൂടെ സഞ്ചരിക്കാന്‍ പോലും പ്രദേശവാസികള്‍ക്ക് ഭയമാണ്. രണ്ടര ഏക്കറോളം സ്‌ഥലമാണുള്ളത്. കുടുംബ ഓഹരിയാണിത്. അടുത്തിടെ വീതംവയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും സെബാസ്‌റ്റ്യന്‍ എതിര്‍ത്തതിനാല്‍ നടപടി പൂര്‍ത്തിയാക്കാനായില്ല. ചതുപ്പും തോടുകളും Read More…
സ്ത്രീകളെ വശീകരിക്കുന്ന ‘പള്ളിപ്പുറത്തെ അമ്മാവന്‍’; വീട്ടുവളപ്പിൽ സെബാസ്റ്റ്യൻ കുഴിച്ചുമൂടിയത് എത്രപേരെ?
നാലു സ്ത്രീകളുടെ തിരോധാന കേസില്‍ സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. ‘പള്ളിപ്പുറത്തെ അമ്മാവന്‍’ എന്നറിയപ്പെടുന്ന സെബാസ്‌റ്റ്യനെ കാണാന്‍ വന്‍ ആള്‍ക്കൂട്ടം. രാവിലെ പത്തിന് തെളിവെടുപ്പിനായി കൊണ്ടുവരുമെന്നുള്ള വിവരം അറിഞ്ഞാണ് പലരും എത്തിയത്. ആരെയും പോലീസ് അകത്തേക്കു കടത്തിവിട്ടില്ല. അന്വേഷണ സംഘം സെബാസ്‌റ്റ്യന്റെ വീട്ടിലേക്കുള്ള ഗേറ്റിനു മുന്‍വശവും വീടിന്റെ പരിസരവും റിബണ്‍ വലിച്ചു കെട്ടി നിയന്ത്രിച്ചു. ജനങ്ങള്‍ പുറത്ത് റോഡിലും സമീപത്തെ വീടുകളുടെ പറമ്പിലുടെയും സെബാസ്‌റ്റ്യന്റെ വീടിന്റെ പരിസരത്തും തടിച്ചുകുടി. ഉച്ചക്ക് ഒന്നിനാണ് സെബാസ്‌റ്റ്യനുമായി പോലീസ് Read More…
‘കാമുകനോട് നശിപ്പിക്കാൻ പറഞ്ഞിരുന്നു, എല്ലാം തകർത്തത് ആ ഫോൺ’; ഭർത്താവിന്റെ കൊലപാതകത്തിൽ ഭാര്യയുടെ മൊഴി
വിവാഹേതര ബന്ധം, പ്രണയ വിവാഹം, “പീഡനക്കാരനായ” ഭർത്താവ്, കൊലപാതകം, ഒരു മണ്ടത്തരം – ഹരിയാനയിലെ സോണിപ്പത്തിൽ നടന്ന കൊലപാതകം തെളിഞ്ഞത് ഒരു പൾപ്പ് ത്രില്ലർ സിനിമ പോലെയാണ് . ഭർത്താവിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ കേസിൽ പിടിയിലാകാൻ കാരണം മൊബൈല്‍ഫോൺ ആണെന്ന് യുവതി. കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ സോനിപ്പത്തിൽ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ സോണിയയും കാമുകന്‍ രോഹിത്തും അറസ്റ്റിലായത്. കൊലപാതകം നടന്ന് ഒരു വർഷത്തിനു ശേഷമാണ് ഇരുവരും പിടിയിലായത്. എന്നാൽ ഭർത്താവ് പ്രീതമിനെ കൊലപ്പെടുത്തിയതിന് ശേഷം Read More…
സെക്സിലൂടെ പകരും കാൻസർ ഉണ്ടാക്കുന്ന ഈ വൈറസ്; ജാഗ്രത വേണം , പ്രതിരോധിക്കാം…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ മരിക്കുന്നതിന് കാരണമായ കാൻസറുകളിൽ ഒന്നാണ് ഗർഭാശയഗള കാൻസറെന്ന് വ്യക്തമാക്കി ഡോ. ഷിംന അസീസ്. ലോകത്ത് മൊത്തമുള്ള സെർവൈക്കൽ കാൻസർ കേസുകളുടെ ഏതാണ്ട് കാൽ ഭാഗം കേസുകൾ ഇന്ത്യയിൽ നിന്നാണെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ബിഹാറിലെ ഒരു ബ്ലോക്കിലെ മുഴുവൻ സർക്കാർ സ്കൂൾ പ്രിൻസിപ്പൽമാർക്ക് നൽകിയ ബോധവൽക്കരണ സെഷന്റെ വിഡിയോയും ഡോക്ടര്‍ പങ്കുവെച്ചിട്ടുണ്ട്. ഡോ. ഷിംന അസീസിന്റെ പോസ്റ്റ് ഗർഭാശയഗള കാൻസർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ മരിക്കുന്നതിന് കാരണമായ കാൻസറുകളിൽ ഒന്നാണ്. Read More…
ആ മുഖം, ആ ചുണ്ടുകൾ…; അവള്‍ മെഷീന്‍ഗണ്‍ പോലെയെന്ന് ട്രംപ്; പിന്നാലെ വിമര്‍ശനം
വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ കടുത്ത വിമര്‍ശനമേറ്റു വാങ്ങുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ലീവിറ്റിന്റെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് ട്രംപ് നടത്തിയ പരാമർശങ്ങളാണ് വലിയ ചർച്ചകൾക്ക് വഴിവച്ചത്. ന്യൂസ്മാക്‌സ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പ്രസ് സെക്രട്ടറിയെ പുകഴ്ത്തി പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണുയരുന്നത്. ‘അവൾ ഒരു താരമാണ്. ഒരു മികച്ച വ്യക്തിയും. കരോലിനെക്കാൾ മികച്ച ഒരു പ്രസ് സെക്രട്ടറി ആർക്കും ഉണ്ടായിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. ആ മുഖം, Read More…
7 വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തി: വളർത്തച്ഛന് 50 വർഷം തടവ്
സ്പ്രിംഗ്, ടെക്സസ്. ടെക്സസിൽ ഏഴ് വയസ്സുകാരനായ വളർത്തുമകനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വളർത്തച്ഛന് 50 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 45-കാരനായ ജെർമെയ്ൻ തോമസിനാണ് ട്രോയ് കോഹ്‌ലർ എന്ന കുട്ടിയുടെ കൊലപാതകത്തിൽ ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് 50 വർഷം തടവ് ശിക്ഷ വിധിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. അർദ്ധരാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നെന്നും ട്രോയിയെ കാണാനില്ലെന്നും ജെർമെയ്ൻ തോമസ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ Read More…









