Health

ഇന്ത്യയിൽ പാരസെറ്റാമോൾ നിരോധിച്ചോ? അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ

ഇന്ത്യയിൽ പാരസെറ്റാമോൾ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. വ്യാപകമായി ഉപയോ​ഗിക്കപ്പെടുന്ന ഈ മരുന്നിനേക്കുറിച്ച് സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻ‍ഡേർ‍ഡ് കൺട്രോൾ ഓർ​ഗനൈസേഷൻ അത്തരത്തിലുള്ള നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ വ്യക്തമാക്കി. പാരസെറ്റാമോളും മറ്റ് മരുന്നുകളും സംയോജിപ്പിച്ചുള്ള വിവിധ മരുന്ന് സംയുക്തങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും ആ കോമ്പിനേഷനുകൾ ഏതൊക്കെയാണെന്ന് സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻ‍ഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ സൗജന്യ മരുന്ന് സേവനം സർക്കാർ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. അവശ്യ മരുന്നുകളുടെ Read More…

Crime

‘അശ്ലീല വീഡിയോകള്‍ അയച്ചുതന്നു, മൂന്നു പേരുമായി സെക്‌സിന് നിര്‍ബന്ധിച്ചു’, ഹണിട്രാപ്പ് കേസില്‍ യുവതിയുടെ ആരോപണങ്ങള്‍

കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ.ടി വ്യവസായിക്കെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ലിറ്റ്മസ് സെവന്‍ ഐ.ടി സ്ഥാപനത്തിന്റെ സി.ഇ.ഒ: വേണു ഗോപാലകൃഷ്ണനെതിരേ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തത്. വേണു ഗോപാലകൃഷ്ണന്‍ തൊഴിലിടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്കടക്കം യുവതി പരാതി നല്‍കി. എന്നാല്‍, പണം തട്ടാനുള്ള ശ്രമം പാളിയതിനേ തുടര്‍ന്നാണ് സി.ഇ.ഒക്കും കമ്പനിക്കുമെതിരേ യുവതി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണു മറുപക്ഷത്തിന്റെ വാദം. ഒന്നരവര്‍ഷം Read More…

Celebrity

‘ഓരോ അമ്മയുടേയും യാത്ര വ്യത്യസ്തവും മനോഹരവുമാണ്’, മക്കളെ മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് ചിന്മയി

മുലയൂട്ടലിന്റെ പ്രാധാന്യത്തേക്കുറിച്ച് അവബോധം പകരാൻ വേണ്ടിയാണ് ഓ​ഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നത്. കുഞ്ഞിന്റെ വളർച്ചയിലും രോ​ഗപ്രതിരോധശേഷിയിലും മുലപ്പാലിന്റെ സ്ഥാനം വലുതാണ്. ലോകമുലയൂട്ടൽ വാരത്തോടനുബന്ധിച്ച് മക്കളെ പാലൂട്ടുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ​ഗായിക ചിന്മയി. ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമാണ് രണ്ടുമക്കളെയും മുലയൂട്ടുന്ന ചിത്രം ചിന്മയി പങ്കുവെച്ചത്. രണ്ടുമക്കൾക്കും ഒരേസമയം മുലയൂട്ടുന്നത് താൻ ഇഷ്ടപ്പെട്ടിരുന്ന കാര്യമാണെന്നു പറഞ്ഞാണ് ചിന്മയി കുറിപ്പ് ആരംഭിക്കുന്നത്. കിടന്നും നിന്നും ഇരുന്നും ചാഞ്ഞുമൊക്കെ അവരെ മുലയൂട്ടിയിട്ടുണ്ട്. നിങ്ങൾക്ക് വേണമെന്നുതോന്നുന്ന ഏത് പൊസിഷനിലും കുഞ്ഞുങ്ങളെ മുലയൂട്ടാമെന്നും ഓരോ Read More…

Crime

ഭക്ഷണം കഴിച്ച ബില്ല് 6000, വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണമിട്ടു മുങ്ങാൻ ശ്രമം, സിസിടിവിയിൽ കുടുങ്ങി

ഹോട്ടലിൽ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിക്കുക, പിന്നെ പണം കൊടുക്കാതെ മുങ്ങുക. അല്ലെങ്കില്‍ ഭക്ഷണം കഴിച്ചശേഷം നേരത്തേ കരുതിയ പാറ്റയേയോ മറ്റോ ഇട്ട് ഹോട്ടലുകാരുമായി തര്‍ക്കിച്ച് മുങ്ങുക. ഇത് സ്ഥിരം പരിപാടിയാക്കിയ ആളുകളുണ്ട്. പക്ഷെ ഇത്തവണ പെട്ടു. എട്ടിന്റെ പണി കൊടുത്തത് സിസിടിവി. യുപിയാണ് സംഭവം, റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചിട്ട് പണം നൽകാതിരിക്കാൻ വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണമിട്ട് പ്രശ്നം സൃഷ്ടിച്ച യുവാക്കൾക്കാണ് പണി പാളിയത്. ജൂലായ് 31നാണ് സംഭവം . ശാസ്ത്രി ചൗക്കിലെ ബിരിയാണി Read More…

Crime

ഭിത്തിയില്‍ തലയിടിപ്പിച്ച് രസിക്കും ലൈംഗിക വൈകൃതം, എന്നും ക്രൂരമര്‍ദനം ; ശ്രീവിദ്യ അനുഭവിച്ച ക്രൂരത

ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ദിവസമാണ് ഹൈദരബാദില്‍ 24കാരി ജീവനൊടുക്കിയത്. സ്വകാര്യ കോളേജിലെ അധ്യാപികയായ ശ്രീവിദ്യയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലവപമുല ഗ്രാമത്തിലാണ് ദാരുണ സംഭവം. ആറുമാസം മുന്‍പായിരുന്നു രാം ബാബു എന്നയാളുമായി ശ്രീവിദ്യയുടെ വിവാഹം. വില്ലേജ് സര്‍വേയറാണ് ഭര്‍ത്താവ് രാം ബാബു. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ രാംബാബുവില്‍നിന്ന് പീഡനം അനുഭവിക്കേണ്ടി വന്നിരുന്നതായി തന്റെ ഇളയ സഹോദരനെ അഭിസംബോധന ചെയ്ത ഹൃദയഭേദകമായ ഒരു കുറിപ്പില്‍ ശ്രീവിദ്യ പറയുന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന Read More…

Lifestyle

മതപരിവര്‍ത്തനം: നിയമം കൂടുതല്‍ കടുപ്പിക്കാന്‍ ഛത്തീസ്ഗഢ്, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കൂടുതല്‍ ശിക്ഷ

മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൂടുതല്‍കടുപ്പിക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍. നിയമസഭയുടെ ശീതകാലസമ്മേളനത്തില്‍ ഇതിനുള്ള ഭേദഗതി അവതരിപ്പിച്ചേക്കും. ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകള്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നീക്കത്തിന് രാഷ്ടീയപ്രാധാന്യമുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കൂടുതല്‍ ശിക്ഷ ലഭിക്കുന്ന ചട്ടങ്ങള്‍ പുതിയ ഭേദഗതിയില്‍ വന്നേക്കും. മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുന്‍പ് പ്രാദേശിക അധികൃതര്‍ക്ക് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭേദഗതികള്‍ പ്രാബല്യത്തിലായാല്‍ സമാനമായ സംഭവങ്ങളില്‍ ക്രൈസ്തവ മിഷനറിമാര്‍ക്കെതിരേയും മറ്റും കടുത്തനിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് അവസരം ലഭിക്കും. വെറും വാക്കുകളുടെ Read More…

Crime

സ്ത്രീക്ക് നേരെ സിബ്ബ് അഴിച്ച് മാള്‍ സെക്യൂരിറ്റി ജീവനക്കാരന്‍; അറസ്റ്റ്- വീഡിയോ

സ്ത്രീയോട് അപരമര്യാദയായി പെരുമാറുകയും ഇത് ചോദ്യംചെയ്തതിന് മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. കെംഗേരിയിലെ മാളില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ചന്ദ്രഹസന്‍ (45) ആണ് അറസ്റ്റിലായത്. സ്ത്രീക്ക് മുമ്പില്‍ പാന്‍സിന്റെ സിബ്ബ് ഊരുകയും മോശമായി പെരുമാറുകയുമായിരുന്നു. ഇതിനെതിരെ പ്രതികരിച്ചതോടെ ചന്ദ്രഹസന്‍ സ്ത്രീയെ അക്രമിക്കുകയായിരുന്നു. അവരുടെ കഴുത്തിനും ചെവിയുടെ ഭാഗത്തുമാണ് പരുക്ക്. ഷോപ്പിങ് സെന്ററിന് സമീപം കട നടത്തുന്ന സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. View this post on Instagram A post shared by Read More…

Featured Lifestyle

‘ഇഷ്ടപ്പെട്ടാല്‍ ഇനി കഷ്ടപ്പെടും ; ‘പ്രണയവിവാഹം പാടില്ല’, പ്രമേയം പാസാക്കി ഇന്ത്യന്‍ ഗ്രാമം

കുടുംബങ്ങളുടേയും വീട്ടുകാരുടേയും പൂര്‍ണ സമ്മതത്തോടുകൂടി തന്നെയാണ് പല പ്രണയവിവാഹങ്ങളും ഇന്നു നടക്കുന്നത്. വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം ആളുകള്‍ക്ക് വ്യക്തമായ ധാരണ വന്ന് തുടങ്ങി. എന്നാല്‍ ഈ കാലഘട്ടത്തിലും പ്രണയത്തെയും പ്രണയവിവാഹത്തെയും എതിര്‍ക്കുന്നവരും നിരവധിയുണ്ട്. എന്നാല്‍ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കിയിരിക്കുകയാണ് പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഒരു ഗ്രാമം. ചണ്ഡീഗഢില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മാനക്പുര്‍ ശരിഫ് ഗ്രാമത്തിലാണ് എതിര്‍പ്പുകളൊന്നും ഇല്ലാതെ ഇത്തരമൊരു പ്രമേയം പാസായത്. സംഭവത്തില്‍ Read More…

Oddly News

ഓമനമൃഗത്തെ കടുവയ്ക്ക് തിന്നാന്‍ കൊടുക്കുന്നോ? ഓഫറുമായി ഒരു മൃഗശാല

ചെറിയ വളര്‍ത്തുമൃഗങ്ങളെ മൃഗശാലയിലെ മാംസഭുക്കുകള്‍ക്ക്‌ തീറ്റയായി നല്‍കണമെന്ന അഭ്യര്‍ഥനയുമായി ഡെന്‍മാര്‍ക്കിലെ മൃഗശാല അധികൃതര്‍. ആല്‍ബോര്‍ഗ്‌ മൃഗശാല അധികൃതരാണ്‌ നാട്ടുകാരോട്‌ വിചിത്രമായ അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്‌. ഇവിടെ സംരക്ഷിക്കുന്ന മൃഗങ്ങളുടെ സ്വഭാവിക ഭക്ഷണശൃംഖല പിന്തുടരാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്ന്‌ അധികൃതര്‍ പറഞ്ഞു. വിദഗ്‌ധ പരിശീലനം ലഭിച്ച ജീവനക്കാര്‍ വളര്‍ത്തുമൃഗങ്ങളെ ദയാവധത്തിനിരയാക്കിയശേഷം കാഴ്‌ചബംഗ്ലാവിലെ മൃഗങ്ങള്‍ക്കു തീറ്റയായി നല്‍കും. ഗിനിപ്പന്നികള്‍, മുയലുകള്‍, കോഴികള്‍ എന്നീ വളര്‍ത്തുമൃഗങ്ങളെ സംഭാവനയായി നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും വടക്കന്‍ ഡെന്‍മാര്‍ക്കിലെ ആല്‍ബോര്‍ഗ്‌ മൃഗശാല അധികൃതര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്‌റ്റില്‍ വിശദീകരിച്ചു.