Crime

നടുവേദനയുമായി ആശുപത്രിയിലെത്തി; എട്ടാം ക്ലാസുകാരി ഗര്‍ഭിണി, പിതാവ് അറസ്റ്റില്‍

കാസര്‍കോട് കാഞ്ഞങ്ങാട്ട് എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കേസില്‍ 45കാരനായ പിതാവിനെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. നടുവേദനയ്ക്ക് ചികില്‍സ തേടി ആശുപത്രിയിലെത്തിയതോടെയാണ് 13കാരി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പരിശോധനയില്‍ പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പീഡിപ്പിച്ചത് പിതാവാണെന്ന് പെണ്‍കുട്ടി തന്നെയാണ് പൊലീസിന് മൊഴി നല്‍കിയത്. മാസങ്ങള്‍ക്ക് മുന്‍പാണ് പിതാവ് പീഡിപ്പിച്ചതെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനാലാണ് വിവരം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയി .

Celebrity

‘പൂജ നടന്നത് എന്റെ വീട്ടിലല്ല; ഉണ്ണികൃഷ്ണൻ പോറ്റിയെ കാണാറുണ്ട്’- വിശദീകരണവുമായി ജയറാം

ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് 2019ൽ ചെന്നൈയിൽ വച്ച് നടന്ന പൂജയിൽ പങ്കെടുത്തതെന്ന വിശദീകരണവുമായി നടൻ ജയറാം. ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ചെന്നൈയിൽ ചടങ്ങ് നടത്തിയത് വിവാദമായതിനു പിന്നാലെയാണ് ജയറാമിന്റെ വിശദീകരണം. ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പൂജയിൽ പങ്കെടുത്തതെന്നും ചിലർ പ്രചരിപ്പിക്കുന്നതു പോലെ തന്റെ വീട്ടിൽ വച്ചല്ല പൂജ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ അമ്പത്തൂരിൽ വാതിൽ നിർമിച്ച ഫാക്ടറിയിലായിരുന്നു ചടങ്ങെന്നും ജയറാം വ്യക്തമാക്കി. ‘‘ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ച് കാണാറുണ്ട്. മകരവിളക്കിനൊക്കെ ഉണ്ടാകാറുണ്ട്. ചെന്നൈയിൽ നടന്ന ചടങ്ങിൽ Read More…

Health

പുരുഷന്മാരെക്കാള്‍ കൂടുതല്‍കാലം സ്‌ത്രീകള്‍ ജീവിക്കുന്നതിനു പിന്നിലെ രഹസ്യം കണ്ടെത്തി !

ബോണ്‍: പുരുഷന്മാരേക്കാള്‍ കൂടുതല്‍ക്കാലം സ്‌ത്രീകള്‍ ജീവിക്കുന്നതിന്റെ കാരണം കണ്ടെത്തിയെന്നു ഗവേഷകര്‍. ലോകത്ത്‌ എവിടെയായിരുന്നാലും സ്‌ത്രീകളാണ്‌ പുരുഷന്മാരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നത്‌.‘ഹെറ്ററോഗാമെറ്റിക്‌ സെക്‌സ്‌ തിയറി’ എന്നാണു സിദ്ധാന്തത്തിന്റെ പേര്‌. സിദ്ധാന്ത പ്രകാരം പുരുഷന്മാരെ ‘ഹെറ്ററോഗാമെറ്റിക്‌ സെക്‌സ്‌’ എന്ന്‌ വിളിക്കുന്നു, കാരണം അവരുടെ ലിംഗനിര്‍ണയ ക്രോമസോമുകള്‍ യോജിക്കുന്നില്ല. അവര്‍ക്ക്‌ ഒരോരോ എക്‌സ്‌, വൈ ക്രോമസോമുകളാണ്‌ ഉള്ളത്‌. സ്‌ത്രീകള്‍ക്കു രണ്ട്‌ വൈ ക്രോമസോമുകളും. എക്‌സ്‌ വൈ ക്രോമസോമുകള്‍ കാരണം പുരുഷന്മാര്‍ക്ക്‌ ജനിതക വ്യതിയാനങ്ങള്‍ക്കും രോഗങ്ങള്‍ക്കും കൂടുതല്‍ സാധ്യതയുണ്ട്‌.ഇത്‌ ആത്യന്തികമായി മരണനിരക്ക്‌ വര്‍ധിപ്പിക്കുന്നതായി Read More…

Uncategorized

സ്തനഭംഗിക്ക് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; ശിക്ഷ നൽകാൻ ഉത്തരകൊറിയ, ഡോക്ടറും കുടുങ്ങും !

പ്യോങ്യാങ് ∙ സ്തന ശസ്ത്രക്രിയ നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീകൾക്കെതിരെ ശിക്ഷാ നടപടികളുമായി ഉത്തരകൊറിയൻ ഭരണകൂടം. സ്തന ഇംപ്ലാന്റുകൾ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും കണ്ടാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ത്രീകളും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരും നടപടി നേരിടേണ്ടി വരും. ശരീരത്തിൽ മാറ്റങ്ങൾ പ്രകടമായ സ്ത്രീകളെ കണ്ടെത്താൻ പരിശോധന നടത്തുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകൊറിയയിൽ സൗന്ദര്യ വർധനയ്ക്കായുള്ള ശസ്ത്രക്രിയകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തികളായിട്ടാണ് മുദ്രകുത്തിയിട്ടുള്ളത്. അടുത്തിടെ സ്തന സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ Read More…

Featured Oddly News

നഷ്‌ടപ്പെട്ട രാജ്യം തിരിച്ചുപിടിക്കാന്‍ ബ്രിട്ടനിലെത്തിയ രാജാവ്‌ ‘പിടിയില്‍’

ലണ്ടന്‍: നാലു നൂറ്റാണ്ടു മുമ്പ്‌ നഷ്‌ടപ്പെട്ട ‘രാജ്യം’ തിരിച്ചുപിടിക്കാന്‍ യു.കെയിലെത്തിയ ആഫ്രിക്കന്‍ ഗോത്രത്തലവന്‍ പിടിയില്‍. സ്‌കോട്‌ലന്‍ഡിലെ വനത്തില്‍ ക്യാമ്പ്‌ ചെയ്‌തിരുന്ന അദ്ദേഹത്തെയും ‘രാജ്‌ഞി’മാരെയും ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഉദ്യോഗസ്‌ഥര്‍ നീക്കം ചെയ്‌തു.ഘാനയില്‍നിന്നുള്ള കോഫി ഓഫെ (36), സിംബാബ്‌വെയില്‍നിന്നുള്ള ജീന്‍ ഗാഷോ (42), ടെക്‌സസില്‍നിന്നുള്ള കൗറ ടെയ്‌ലര്‍ എന്നിവരാണു പിടിയിലായത്‌. അവര്‍ ജെഡ്‌ബര്‍ഗിനടുത്തുള്ള താല്‍ക്കാലിക ക്യാമ്പില്‍ മാസങ്ങളായി താമസിച്ചുവരികയായിരുന്നു.അത്തെഹെ രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത രാജാവാണ്‌ കോഫി ഓഫെ. ജീന്‍ ഗാഷോ രാജ്‌ഞിയും.400 വര്‍ഷം മുന്‍പ്‌ തങ്ങളുടെ പൂര്‍വികരില്‍നിന്ന്‌ മോഷ്‌ടിക്കപ്പെട്ട ഭൂമി Read More…

Healthy Food

പോഷകങ്ങളുടെ കലവറ;​‍ പക്ഷേ ശരിയായ രീതിയിലാണോ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌? ഗുണം ഇരട്ടിയാക്കാം!

നമ്മുടെ ശരീരത്തിന് എപ്പോഴും പോഷകഗുണങ്ങള്‍ ആവശ്യമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇത് ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. ദഹനത്തിനാവശ്യമായ നാരുകളും വിറ്റാമിന്‍ ഡിയുമൊക്കെ അടങ്ങിയ ഭക്ഷണം വേണം നമ്മള്‍ തിരഞ്ഞെടുക്കാന്‍. എന്നാല്‍ പോഷക ഗുണങ്ങള്‍ നിറഞ്ഞ പല ഭക്ഷണങ്ങളും കഴിയ്ക്കുന്നതിന് ഒരു രീതിയുണ്ട്. ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഇവ ശരീരത്തിന് ഉണ്ടാക്കുക. ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം…… * ഗ്രീന്‍ ടീ – നിരവധി ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ് ഗ്രീന്‍ ടീ. എന്നാല്‍ അമിതമായ തോതിലും വെറുംവയറ്റിലും കഴിക്കുന്നത് അത്ര Read More…

Crime

13കാരിയെ കാർപാർക്കില്‍വെച്ച് ബലാൽസംഗം ചെയ്ത് 16കാരന്‍; സുഹൃത്ത് മടിച്ചപ്പോള്‍ കാണിച്ചുകൊടുത്തു !

സിങ്കപ്പൂരില്‍ 16വയസുകാരന്‍ സുഹൃത്തിനൊപ്പം ചേര്‍ന്ന് 13 വയസ്സുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ പ്രതി കുറ്റം സമ്മതിച്ചു . സുഹൃത്ത് പെൺകുട്ടിയെ ബലാൽസംഗം ചെയ്യാൻ മടിച്ചപ്പോൾ, അത് എങ്ങനെ ചെയ്യാമെന്ന് പ്രതിയായ 16കാരന്‍ തന്നെ കാണിച്ചു കൊടുക്കുകയായിരുന്നു. 18 വയസ്സിനു താഴെയായതിനാൽ പ്രതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയായ 16കാരന്‍ ബലാൽസംഗം, മർദ്ദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ താന്‍ ചെയ്തുവെന്ന് കോടതിയില്‍ സമ്മതിച്ചു. 2023 സെപ്റ്റംബർ 1-നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 16കാരനും സുഹൃത്തുക്കളും പീഡനത്തിനിരയായ പെൺകുട്ടിയും ചേർന്ന് Read More…

Featured Oddly News

നീ പുള്ളിപ്പുലിയെങ്കില്‍ ഞാന്‍ പെണ്‍പുലിയാ… വീട്ടിലെത്തിയ പുള്ളിപ്പുലിയെ പിടിച്ച് കെട്ടിയിട്ട് യുവതി- വീഡിയോ

വീട്ടിലെത്തിയ പുള്ളിപ്പുലിയെ പിടിച്ച് കെട്ടിയിട്ട് യുവതിയുടെ അവിശ്വസനീയ വീഡിയോ പുറത്ത്! രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. വീടിന്റെ വാതിലിനോട് ചേര്‍ന്ന് കാല് കെട്ടിയിട്ട നിലയില്‍ കയറുമായി രക്ഷപ്പെടാന്‍ പഠിച്ചപണി പതിനെട്ടും നോക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോയാണ് ഇന്‍റര്‍ നെറ്റില്‍ വൈറലാകുന്നത്. പുലിയെ കെട്ടിയിട്ട യുവതി തന്നെ പിന്നീട് വനംവകുപ്പിനെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി പുലിയെ കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു. പുള്ളിപ്പുലി എങ്ങനെയാണ് വീട്ടിനകത്ത് കയറിയത് എന്നും യുവതിക്ക് എങ്ങനെ അതയിനെ കെട്ടിയിടാന്‍ കഴിഞ്ഞു എന്നുള്ളതും ഇപ്പോഴും വ്യക്തമല്ല. പുലിയെ കണ്ടതും വീട്ടിലെ Read More…

Featured Movie News

അവർ വീണ്ടും ഒത്തു ചേർന്നാൽ! മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ  ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ Read More…