വനിതാ ഐപിഎസ് ട്രെയിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പ്രൊബേഷനറി ഐപിഎസ് ഉദ്യോഗസ്ഥൻ ഉദയ് കൃഷ്ണ റെഡ്ഡിയെ ബോധരഹിതനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ കുടുംബസുഹൃത്തിന്റെ വീട്ടിൽ വെച്ച് തിങ്കളാഴ്ച രാവിലെ കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിഷമോ സാനിറ്റൈസറോ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ആദ്യം സംശയമുയർന്നിരുന്നെങ്കിലും ഡോക്ടർമാർ ഇത് തള്ളി. വയർ കഴുകിയപ്പോൾ വിഷാംശമോ മറ്റ് മരുന്നുകളോ കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ രക്തത്തിൽ വലിയ അളവിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. Read More…
Author: ashtagon
ഇങ്ങനെയും തടി കുറയ്ക്കാം! 32 കിലോ ഭാരം കുറച്ച് അത്ഭുതപ്പെടുത്തി ഇൻഫ്ലുവൻസർ അമ്മ! ലളിതമായ വഴികൾ ഇതാ- വീഡിയോ
കഠിനമായ ഡയറ്റുകളും കടുത്ത വ്യായാമമുറകളും പെട്ടെന്ന് ഫലം തരുന്ന വഴികളുമൊക്കെയാണ് പലപ്പോഴും ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങളായി നമ്മൾ കേൾക്കാറുള്ളത്. എന്നാൽ, ജീവിതശൈലിയിൽ വരുത്തുന്ന സ്ഥിരതയുള്ള മാറ്റങ്ങളാണ് എപ്പോഴും നിലനിൽക്കുന്ന ഫലങ്ങൾ നൽകുക. സോഷ്യൽ മീഡിയയിലൂടെ പലരും തങ്ങളുടെ ഫിറ്റ്നസ് അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. അത്തരത്തിലൊരു കഥയാണ് യുഎസിലെ സാൻ ഡീഗോയിൽ നിന്നുള്ള താനിയ എന്ന ഇൻഫ്ലുവൻസറായ അമ്മയ്ക്ക് പറയാനുള്ളത്. 103 കിലോഗ്രാമിൽ നിന്നും 71 കിലോഗ്രാമിലേക്ക് തന്റെ ശരീരഭാരം കുറച്ച യാത്ര അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ലളിതവും Read More…
പ്രമേഹത്തിന് ഔഷധം, നാവിൽ കറുപ്പ് പടർത്തുന്ന മധുരം; ‘ഞാവൽപ്പഴത്തിന്റെ’ ഇംഗ്ലീഷ് എന്താണ്? നിങ്ങൾ കേട്ടത് തെറ്റാകാം!
മലയാളത്തിൽ നമ്മൾ ‘ഞാവൽപഴം’ എന്ന് വിളിക്കുന്ന ഈ പഴത്തെ ഹിന്ദിയിൽ ജാമുൻ (Jamun) എന്നാണ് പറയുന്നത്. ഇതിന്റെ ഇംഗ്ലീഷ് പേര് എന്താണെന്ന് ചോദിച്ചാൽ, പലരും ഉത്തരം കിട്ടാതെ അത്ഭുതപ്പെടുന്നത് കാണാം. വേനൽക്കാലത്ത് ഏറെ ആസ്വദിച്ച് കഴിക്കാറുണ്ടെങ്കിലും, പലരും കരുതുന്നത് ഇതിന്റെ ഇംഗ്ലീഷ് പേരും ജാമുൻ എന്ന് തന്നെയാണെന്നാണ്. എന്നാൽ, ഞാവൽപഴത്തിന്റെ ഇംഗ്ലീഷ് നാമവും അതിനെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകളും ഇതാ. ഞാവൽപഴത്തിന്റെ ഇംഗ്ലീഷ് പേര് ‘ജാവ പ്ലം’ (Java plum) എന്നാണ്. കൂടാതെ ബ്ലാക്ക് പ്ലം (black Read More…
ക്ഷേത്രദര്‍ശനത്തിനുള്ള ക്യൂവില്‍ പെൺകുട്ടിയുടെ റീൽസ് ഡാൻസ് ! പണി കൊടുത്ത് പോലീസ്, വീഡിയോ തരംഗമാകുന്നു
ആരാധനാലയങ്ങളുടെ വിശുദ്ധിയും ആചാരങ്ങളും നിലനിര്‍ത്തി വേണ്ടേ സോഷ്യൽ മീഡിയ കണ്ടന്റ് നിർമ്മിക്കാന്‍ എന്ന വിഷയത്തില്‍ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ഒരു ക്ഷേത്രത്തിൽ നിന്നുള്ള ഹ്രസ്വ വീഡിയോ. ക്ഷേത്രദര്‍ശനത്തിനായുള്ള ഭക്തരുടെ വരിയിൽനിന്നുകൊണ്ട് നൃത്തം ചെയ്യുന്ന പെൺകുട്ടിയെ ഒരു പോലീസ് ഉദ്യോഗസ്ഥൻ തടയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. മറ്റൊരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് പെൺകുട്ടി വരിയിൽ നിന്ന് നൃത്തം ചെയ്യുന്നത്. തൊട്ടുപിന്നാലെ അവിടേക്ക് എത്തുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ Read More…
38,000 ശമ്പളമുള്ള ജോലി വേണ്ടെന്നുവച്ച് ചായക്കട തുടങ്ങി; ഇന്ന് മാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ!’റിസ്ക്’ മാറ്റിമറിച്ചത് ഒരു ജീവിതം!
കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് റോഡരികിൽ ചായക്കട തുടങ്ങിയ തന്റെ അയൽക്കാരന്റെ വരുമാനം മൂന്നിരട്ടിയായി ഉയർന്ന കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് അങ്കിത് പാണ്ഡെ. എക്സ് പ്ലാറ്റ്ഫോമിലാണ് തന്റെ അയൽക്കാരന്റെ ധീരമായ ഈ യാത്ര അദ്ദേഹം പങ്കുവെച്ചത്. മുൻപ് ടെലിപെർഫോമൻസ് എന്ന കമ്പനിയിൽ മാസം 38,000 രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. എന്നാൽ ഭാവിയിലെ വർദ്ധിച്ചുവരുന്ന ചെലവുകള്‍ കാരണം മെയ് മാസത്തിൽ അദ്ദേഹം ജോലി രാജി വെക്കുകയായിരുന്നു. അയൽക്കാരന്റെ ഈ തീരുമാനം തെറ്റാണെന്ന് എല്ലാവരും ആദ്യം കരുതിയെങ്കിലും, Read More…
“എയര്‍ ആംബുലൻസുകളുടെ കാലത്ത് സൈക്കിൾ ആംബുലൻസോ?” പരിഹസിച്ച് സോഷ്യൽ മീഡിയ, പിന്നിലെ സത്യമെന്ത്? വീഡിയോ
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ “സൈക്കിൾ ആംബുലൻസ്” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക എയർ ആംബുലൻസുകളും ഡ്രോൺ അടിയന്തര സേവനങ്ങളും ഉപയോഗിക്കുമ്പോൾ, കറാച്ചി മേയർ ബാരസ്റ്റർ മുർതസ വഹാബ് അടുത്തിടെ തുടക്കമിട്ട സേവനമാണിതെന്നാണ് പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. “പാകിസ്ഥാൻ ശൈലിയിലുള്ള ഭാവിയിലേക്ക് സ്വാഗതം. ലോകം എയര്‍ ആംബുലൻസുകള്‍ നിർമ്മിക്കുമ്പോൾ കറാച്ചി മേയർ സൈക്കിൾ ആംബുലൻസ് പുറത്തിറക്കുന്നു. ഇത് പാകിസ്ഥാനിൽ മാത്രം നടക്കുന്ന കാര്യമാണ്” എന്നായിരുന്നു ഒരു Read More…
‘മദ്യപിച്ചെത്തി ഭർത്താവിനെ ബെൽറ്റ് കൊണ്ട് അടിക്കണം, പുരുഷനായതിനാൽ അച്ഛനോടും വെറുപ്പ്; ജനിക്കുന്നത് പിതാവിന്റെ ഗർഭപാത്രത്തിലല്ല’!
റിയാലിറ്റി ഷോ ഒഡിഷനിടെ കടുത്ത പുരുഷ വിദ്വേഷ പരാമർശങ്ങൾ നടത്തി രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങി കണ്ടന്റ് ക്രിയേറ്ററും അധ്യാപികയുമായ സാക്ഷി ഝാ. മത്സരാർഥികളുടെ കഴിവും തമാശയും അളക്കുന്ന ‘ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയുടെ ഒഡിഷനിലാണ് സാക്ഷി വിവാദപരമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. സ്വന്തം കുടുംബത്തിലുള്ള പുരുഷന്മാരെപ്പോലും വെറുപ്പോടെയാണ് കാണുന്നത് എന്നതടക്കമുള്ള വെളിപ്പെടുത്തലുകളാണ് ഇവർ നടത്തിയത്. താനൊരു പുരുഷ വിദ്വേഷിയാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ബിഹാർ സ്വദേശിനിയായ സാക്ഷി വേദിയിലെത്തിയത്. പുരുഷന്മാരുടെ അഹങ്കാരം തകർക്കുന്നതിലാണ് തനിക്ക് സന്തോഷം ലഭിക്കുന്നതെന്നായിരുന്നു Read More…
ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ വിവാദം; മാറ്റിവച്ച ലേഖനം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് ലേഖകൻ ടി സി രാജേഷ്
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖന തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, പത്രത്തിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ഫീച്ചർ ലേഖനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്. തലക്കെട്ടിലുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം ലേഖനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു റിപ്പോർട്ട്. നാടകവേദിയിലെ ‘കള്ളൻ’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ വിജയന് ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന മേൽവിലാസത്തിൽ അയക്കുന്ന കത്തുകൾ പോലും Read More…
18 കാരറ്റ് തങ്കത്തിൽ തീർത്ത ആ സ്വർണ്ണക്കപ്പ് രൂപകൽപ്പന ചെയ്തത് ആര്? ലോകകപ്പ് ട്രോഫിക്ക് പിന്നിലെ കഥ
ഞായറാഴ്ച നടന്ന 2026-ലെ ലോകകപ്പ് ടൂർണമെന്റില്‍ ജേതാക്കളായ സ്പെയിനിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ ലോകകപ്പ് ട്രോഫി സമ്മാനിച്ചു. എന്നാല്‍ കായികരംഗത്തെ ഏറ്റവും പ്രശസ്തമായ ഈ ട്രോഫിയുടെ പിന്നിലെ കഥ അറിയായാമോ?. ഈ ഐതിഹാസിക ട്രോഫി രൂപകൽപ്പന ചെയ്തത് ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇറ്റാലിയൻ ശില്പിയായ സിൽവിയോ ഗസ്സാനിഗയാണ് ഫുട്ബോൾ മികവിന്റെ ആഗോള പ്രതീകമായി മാറിയ ഈ മികച്ച സൃഷ്ടി നിർമ്മിച്ചത്. 1921-ൽ ഇറ്റലിയിലെ മിലാനിലാണ് സിൽവിയോ ഗസ്സാനിഗ ജനിച്ചത്. അദ്ദേഹം പ്രശസ്തനായ ഒരു Read More…









