വീടുനിര്‍മാണത്തിനു സഹായം ലഭിക്കുന്ന പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയിലായി വില്ലേജ് ഡവലപ്മെന്റ് ഉദ്യോഗസ്ഥ. അജ്മീറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സൊനാക്ഷി യാദവാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള വീടുനിര്‍മാണ അപേക്ഷയ്ക്കൊപ്പം പണം കൂടി നല്‍കണമെന്നായിരുന്നു സൊനാക്ഷി ആവശ്യപ്പെട്ടത്. പദ്ധതിയില്‍ അപേക്ഷ സ്വീകരിച്ച് ഫണ്ട് നല്‍കണമെങ്കില്‍ 2500രൂപ നല്‍കണമെന്നായിരുന്നു സൊനാക്ഷി അപേക്ഷകനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആയിരം രൂപയാണ് പരാതിക്കാരന്‍ നല്‍കിയത്. കിട്ടുന്നതാവട്ടെ എന്നുപറഞ്ഞ ഉദ്യോഗസ്ഥ Read More…
Author: ashtagon
മരുന്ന് കഴിക്കാതെ തലവേദന അകറ്റാം, ഇതാ ചില വഴികള്‍
മിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് തലവേദന. പല കാരണങ്ങള്‍ കൊണ്ടാവാം തലവേദന ഒരാള്‍ക്ക് വരുന്നത്. പല കാരണങ്ങള്‍ കൊണ്ട് തലവേദന ഉണ്ടാകാം. ചിലര്‍ക്ക് അമിതമായി ഉപ്പ് അല്ലെങ്കില്‍ പഞ്ചസ്സാര എന്നിവ കഴിച്ചാല്‍ തലവേദന വരാറുണ്ട്. അതുപോലെ, വെള്ളം നന്നായി കുടിച്ചില്ലെങ്കില്‍, വെയില്‍ കൊണ്ടാല്‍ എല്ലാം തന്നെ തലവേദന വരുന്നു. ചിലര്‍ക്ക് നല്ല പല്ലുവേദന, കണ്ണ് വേദന എന്നിവ ഉണ്ടെങ്കില്‍ നല്ല തലവേദനയും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, വെയില്‍ കൊള്ളുന്നത്, അമിതമായി മദ്യപിക്കുന്നത്, ഭക്ഷണം Read More…
‘കുഞ്ഞിന്റെ വായില്‍ കല്ല് തിരുകിയത് അവിഹിതബന്ധത്തില്‍ പിറന്നതുകൊണ്ട്’; അമ്മയുടെ മൊഴി
ജനിച്ചയുടന്‍തന്നെ കുഞ്ഞിന്റെ വായില്‍ കല്ലുതിരുകി, ചുണ്ടില്‍ പശവച്ച് ഒട്ടിച്ച് ഉപേക്ഷിച്ചതിനുകാരണം അവിഹിതബന്ധത്തില്‍ പിറന്നതിനാലാണെന്ന് അമ്മയുടെ മൊഴി. രാജസ്ഥാനിലെ ഭില്‍വാരയിലെ കുറ്റിക്കാട്ടില്‍ രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത അമ്മയേയും മുത്തശ്ശനേയും പൊലീസ് ചോദ്യം ചെയ്തു. 19 ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനേയാണ് കുറ്റിക്കാട്ടില്‍ അതിദാരുണമായ നിലയില്‍ കണ്ടെത്തിയിരുന്നത്. കുഞ്ഞിന്റെ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാനായിരുന്നു ഈ ദുഷ്പ്രവൃത്തി നടത്തിയതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. അവിഹിതബന്ധത്തിലൂടെയാണ് യുവതി ഗര്‍ഭിണിയായിരുന്നതെന്നും കാര്യങ്ങള്‍ മറ്റാരും അറിയാതിരിക്കാനായി പിതാവിനൊപ്പം ബുണ്ടി Read More…
ആരാണ് തൃഷ തോസർ? കമൽഹാസന്റെ റെക്കോർഡ് തകർത്ത് 4വയസ്സുകാരി, ദേശീയ അവാർഡ് ജേതാവ്
71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ തിളങ്ങി തൃഷ തോസർ. മറാത്തി ചിത്രം ‘നാൽ 2’ (Naal 2) തൃഷ തോസറിന് ദേശീയ അംഗീകാരം നേടിക്കൊടുത്തു. മികച്ച ബാലതാരത്തിനുള്ള അഭിമാനകരമായ പുരസ്‌കാരമാണ് ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയത്. എന്നാല്‍ തൃഷ തോസർ തകർത്തത് കമൽ ഹാസന്റെ റെക്കോർഡാണ്. കമൽ ഹാസൻ തന്റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ പ്രധാന പുരസ്‌കാരം നേടുന്നത് 1960-ലാണ്. ‘കളത്തൂർ കണ്ണമ്മ’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് അന്നത്തെ രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ (മികച്ച ബാലതാരത്തിന് Read More…
‘ഈ കാഴ്ച ഇന്ത്യൻ റെയിൽവേയിൽ മാത്രം’; അടിവസ്ത്രങ്ങൾ ട്രെയിനിൽ ഉണക്കാനിട്ട് യാത്രക്കാരൻ, ചൂടേറിയ ചർച്ച
അമിതമായി ആളുകളെ കുത്തിനിറച്ച ട്രെയിനുകളിലെ യാത്ര ഇന്ത്യയിലെ ഏറ്റവും ദുരിതകരമായ അനുഭവങ്ങളിൽ ഒന്നാണ്. എന്നാല്‍ ട്രെയിനിൽ അടിവസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബെംഗളൂരു – ജയ്പുർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് യാത്രക്കാരൻ തന്റെ അടിവസ്ത്രങ്ങൾ ബെർത്തിനു മുകളിൽ ഉണക്കാനിട്ടത്. ഈ ചിത്രം റെഡിറ്റിൽ പോസ്റ്റ് ചെയ്തതോടെ പൊതുജനങ്ങൾക്കിടയിലെ പൗരബോധം ഇല്ലായ്മ എന്ന വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. “ഇന്ത്യൻ റെയിൽവേയിൽ മാത്രം” എന്ന തലക്കെട്ടോടെയാണ് റെഡ്ഡിറ്റ് പോസ്റ്റ്. ജനറൽ കോച്ചിൽ യാത്രക്കാരൻ തന്റെ വസ്ത്രങ്ങൾ Read More…
വയറു കീറി കുട്ടികളെ പുറത്തെടുത്ത് വിൽക്കും ! അമ്മ മരിച്ചാല്‍ അവയവങ്ങളും; ‘ഷി ഡെവിള്‍’ പിടിയില്‍
ദരിദ്രരായ ഗർഭിണികളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് നവജാത ശിശുക്കളുടെ കടത്തും അവയവ വില്‍പനയും നടത്തുന്ന ഗൂഢസംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ ‘ലാ ഡയാബ്ല’ (ഷി ഡെവിള്‍) എന്നറിയപ്പെടുന്ന വനിതാ നേതാവിനെയാണ് യുഎസ്- മെക്സിക്കൻ സംയുക്ത ഓപ്പറേഷനിൽ പിടികൂടിയത്. മാർത്ത അലീഷ്യ മെൻഡെസ് അഗ്യുലാർ എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. ഗര്‍ഭിണികളെ മനുഷ്യക്കടത്തിന് ഉപയോഗിച്ചു, നിയമവിരുദ്ധവും അപകടകരവുമായ രീതിയില്‍ സിസേറിയന്‍ നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ദരിദ്രരായ ഗർഭിണികളെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. Read More…
ഭൂമിയെ നശിപ്പിക്കാന്‍ ആ ഛിന്നഗ്രഹമെത്തുമോ? നോസ്ട്രഡാമസിന്റെ പ്രവചനം സത്യമാകുമോ?
2025 അവസാനിക്കാന്‍ കേവലം മാസങ്ങള്‍ മാത്രം. ഈ സമയത്ത് സോഷ്യലിടങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ് ഫ്രഞ്ച് ജ്യോതിഷനും തത്വചിന്തകനുമായ നോസ്ട്രഡാമസിന്റെ ചില പ്രവചനങ്ങൾ. കാരണം ആ പ്രവചനമനുസരിച്ച് 2025ൽ ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചേക്കാം. വിചിത്രവും അതേസമയം കൃത്യവുമായ പ്രവചനങ്ങൾക്ക് പേരുകേട്ടയാളാണ് നോസ്ട്രഡാമസ് എന്നതാണ് പുതിയ ആശങ്കയ്ക്ക് കാരണം. പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായിരുന്നു നോസ്ട്രഡാമസ്. ആകാശത്തുനിന്നും ഒരു തീഗോളം ഭൂമിയിൽ പതിച്ചേക്കാം അല്ലെങ്കിൽ ഭൂമിയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോകാം എന്നതാണ് അദ്ദേഹത്തിന്റെ പ്രവചനം. അത്ഭുതകരമെന്നുപറട്ടെ Read More…
‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധം രൂക്ഷം; യു.പിയില്‍ സംഘര്‍ഷം; ലാത്തിചാര്‍ജ്, 12 പേര്‍ അറസ്റ്റില്‍- വീഡിയോ
ലഖ്നൗ: ഒരുവിഭാഗം നടത്തിയ കല്ലേറിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയിലും മൗവിലും സംഘര്‍ഷം. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററിനെച്ചൊല്ലി ആഴ്ചകള്‍ക്കു മുമ്പാരംഭിച്ച പ്രതിഷേധത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. പ്രതിഷേധക്കാരെ തടയാന്‍ ലാത്തിച്ചാര്‍ജ് നടത്തിയ പോലീസ് ബറേലിയില്‍ 12 പേരെ അറസ്റ്റ് ചെയ്തു. മൗവില്‍ നിരവധി പേര്‍ക്കെതിരേ കേസെടുത്തു. ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്റര്‍ പതിച്ച ഒരു കൂടാരം ഈമാസം 4 ന് പോലീസ് നീക്കം ചെയ്യുകയും ഏതാനും പേര്‍ക്കെതിരേ കാണ്‍പുരില്‍ കേസെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യമെമ്പാടും നടന്നുവന്ന പ്രതിഷേധപ്രകടനങ്ങളില്‍ ഒടുവിലത്തേതാണ് Read More…
പ്ലസ് വൺ വിദ്യാർത്ഥിനി ഗര്‍ഭിണിയായി; പീഡിപ്പിച്ചത് ക്രിമിനൽ കേസുകളിൽ ജാമ്യത്തിലിറങ്ങിയ 21കാരന്‍
പ്രണയം നടിച്ച് വശത്താക്കി പ്ലസ് വൺ വിദ്യാർത്ഥിനിയുമായി പലവട്ടം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവ് അറസ്റ്റിൽ. കൊച്ചി, കലൂർ കറുകപ്പള്ളി സ്വദേശി ഇർഫാദ് ഇക്ബാലിനെയാണ് (21) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തോപ്പുംപടി ചക്കനാട്ട് അമ്പലത്തിനടുത്താണ് ഇയാളുടെ താമസം. പതിനാറുകാരി ഗര്‍ഭിണിയായതോടെയാണ് പ്രതിയുമായുള്ള ബന്ധം വീട്ടുകാര്‍ തിരിഞ്ഞറിഞ്ഞത്. ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ കഴിയവേയാണ് ഇയാള്‍ പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വശത്താക്കിയത്. എളമക്കര സ്റ്റേഷൻ പരിധിയിലെ പേരണ്ടൂർ വോക്ക്‌വേയ്ക്ക് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചാണ് ഇയാള്‍ പ്ലസ് വൺ വിദ്യാർത്ഥിനിയായ Read More…









