കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണക്കേസിലെ രണ്ടാം പ്രതി കെ.എം.ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തിലും 25,000 രൂപയുടെ ബോണ്ടിലുമാണ് ഷാജഹാന് ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചു. ഷാജഹാന്റെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. റിമാൻഡ് റിപ്പോർട്ടിൽ ലൈംഗികച്ചുവയുളള ഒരു വാക്ക് കാണിക്കാമോ എന്ന് കോടതി പൊലീസിനോട് ചോദിച്ചു. കേസെടുത്തതിന് പിന്നാലെ എങ്ങനെയാണ് വേഗത്തിൽ അറസ്റ്റ് ചെയ്തതെന്നും കോടതി ചോദിച്ചു. മൂന്ന് മണിക്കൂര്‍ കൊണ്ട് Read More…
Author: ashtagon
നിങ്ങളുടെ കുഞ്ഞ് ഒരു ‘പഞ്ചാരകുഞ്ചു’ ആണോ? എങ്കിൽ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കണം
കുട്ടികള്‍കളില്‍ ഭൂരിഭാഗം പേരും മധുരകൊതിയന്മാര്‍ തന്നെ ആയിരിയ്ക്കും. കുട്ടിക്കാലം മുതലേ അവര്‍ക്ക് ഇതൊക്കെ മാതാപിതാക്കള്‍ വാങ്ങി നല്‍കുന്നത് തന്നെയാണ് പ്രശ്‌നമെന്ന് വേണമെങ്കില്‍ നമുക്ക് പറയാം. ചോക്ലേറ്റുകളും, ഐസ്‌ക്രീമുകളുമൊക്കെ കിട്ടിയാല്‍ ഒരു കുട്ടിയും വേണ്ട എന്ന് പറയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ കുട്ടിക്കാലം മുതലേയുള്ള ഈ ശീലംകുട്ടികളുടെ ആരോഗ്യത്തെ തന്നെ ബാധിയ്ക്കും… അമിതമായാല്‍ മധുരം നല്ലതല്ലെന്ന് കുട്ടികളെ പഠിപ്പിയ്ക്കുക – അമിതമായി മധുരവും മധുരപലഹാരങ്ങളും കഴിക്കുന്നത് ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കുക. പലഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍ കഴിക്കാന്‍ ശീലിപ്പിക്കുക. Read More…
ആദ്യ ഫാൽക്കെ അവാർഡ് നേടിയത് ആരാണ്? പരമോന്നത ബഹുമതിയെക്കുറിച്ച് രസകരമായ ഒരു വസ്തുത
ഇന്ത്യന്‍ സിനിമയ്ക്കു നല്‍കുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമായ ദാദാസാഹെബ് ഫാൽക്കെ അവാർഡ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങില്‍ മലയാളത്തിന്റെ അഭിനയവിസ്മയം മോഹൻലാൽ ഏറ്റുവാങ്ങി. എന്നാൽ ഈ പരമോന്നത ചലച്ചിത്ര പുരസ്കാരം ആദ്യമായി ആർക്കാണ് ലഭിച്ചതെന്ന് അറിയാമോ? ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരമാണ് ദാദാസാഹെബ് ഫാൽക്കെ അവാർഡ്. ഓരോ വർഷവും ദേശീയ ചലച്ചിത്ര അവാർഡ് വേളയിൽ ഇന്ത്യാ ഗവൺമെന്റാണ് ഇത് സമ്മാനിക്കുന്നത്. ‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്ന് അറിയപ്പെടുന്ന ധുണ്ടിരാജ് ഗോവിന്ദ് ഫാൽക്കെയുടെ സ്മരണാർത്ഥം Read More…
പച്ചയ്ക്കോ തിളപ്പിച്ചോ? ഏത് പാലാണ് ചായയ്ക്ക് കൂടുതൽ രുചി നൽകുന്നത്? ഉണ്ടാക്കാനുള്ള ശരിയായ മാർഗം ഇതാ…
ഇന്ത്യയിൽ, ചായ ഒരു പാനീയം മാത്രമല്ല, അത് ഒരു ദിനചര്യ കൂടിയാണ്. രാവിലെ മുതൽ വൈകുന്നേരംവരെ ലക്ഷക്കണക്കിന് ആളുകൾ ദിവസം പല തവണ ചായ കുടിക്കാറുണ്ട്. ചിലർക്ക് കടുപ്പം കുറഞ്ഞതും മധുരം കുറഞ്ഞതുമായ ചായയാണ് ഇഷ്ടമെങ്കിൽ, മറ്റ് ചിലർക്ക് കടുപ്പമുള്ളതും മധുരമുള്ളതുമായ ചായയാണ് ഇഷ്ടം. എന്നാൽ ചായയുടെ രുചി തേയിലയെയും പഞ്ചസാരയെയും മാത്രമല്ല, ഉപയോഗിക്കുന്ന പാലിനെയും ആശ്രയിച്ചിരിക്കുന്നു എന്ന് നിങ്ങൾക്കറിയാമോ? തിളപ്പിക്കാത്ത പാലോ തിളപ്പിച്ച പാലോ ഉപയോഗിക്കുന്നത് ചായയുടെ രുചിയും, ഗുണവും, നിറവും പൂർണ്ണമായും മാറ്റാൻ കഴിയും. Read More…
തെരുവ് നായ്ക്കള്‍ ബാലികയെ കടിച്ച് റോഡിലൂടെ വലിച്ചിഴച്ചു; ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു- നടുക്കുന്ന വീഡിയോ
പൂനെയിലെ വഡ്ഗാവ്ശേരി ഏരിയയിൽ കളിച്ചുകൊണ്ടിരുന്ന ഒരു ചെറിയ പെൺകുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ, രണ്ട് പെൺകുട്ടികൾ കളിക്കുന്നതിനിടെ നാല് തെരുവ് നായ്ക്കളുടെ ഒരു കൂട്ടം പെട്ടെന്ന് അവരെ ആക്രമിക്കുന്നതായി കാണാം. പെൺകുട്ടികളിൽ ഒരാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും, മറ്റേയാളെ നായ്ക്കൾ പിടികൂടി കുറച്ചുദൂരം വലിച്ചിഴയ്ക്കുകയും ചെയ്തു. WARNING! Visuals May Disturb Some Viewers ഭാഗ്യവശാൽ, രണ്ട് പേർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും പെൺകുട്ടിയെ നായ്ക്കളിൽ നിന്ന് Read More…
കുട്ടിയെ കാണാനില്ല, നെട്ടോട്ടമോടി പോലീസ്, ഒളിച്ചിരുന്ന വികൃതിയെ സ്‌നിഫര്‍ ഡോഗ് കണ്ടെത്തി ! ഒളിച്ചത് ട്യൂഷന്‍ ഒഴിവാക്കാന്‍
ഗോരഖ്‌പൂര്‍ (യു.പി): ഗൃഹപാഠം ചെയ്യാത്തതിനാല്‍ ടൂഷന്‍ ക്ലാസില്‍ പോകാന്‍ മടിയായി വീടിനുള്ളിലെ അടച്ചിട്ട മുറിയില്‍ ഒളിച്ചിരുന്നു നാലാം ക്ലാസുകാരന്‍!. കുട്ടിയെ കാണാനില്ല എന്ന മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് സ്‌ക്വഡുകള്‍ രൂപീകരിച്ച് വിവിധ മേഖലകളില്‍ നാലു മണിക്കൂര്‍ നീണ്ട തെരച്ചില്‍. ഒടുവില്‍ വീടിനുള്ളിലെ അടച്ചിട്ട മുറിക്കുള്ളില്‍ നിന്നും കുട്ടിയെ സ്‌നിഫര്‍ ഡോഗിന്റെ സഹായത്തോടെ കണ്ടെത്തി. ഉദ്വേഗജനകമായ സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ഗോരഖ്‌പൂരിലാണ്. ലക്ഷ്യ പ്രതാപ് സിങ് എന്ന 10 വയസുകാരനെ ബുധനാഴ്‌ച വൈകിട്ട് അഞ്ചോടെ കളിക്കാന്‍ പോയിരുന്നു. പക്ഷേ Read More…
അയോധ്യയില്‍ പള്ളി നിര്‍മിച്ചത് ക്ഷേത്രത്തിനുമേല്‍: വിവാദപ്രസ്‌താവനയുമായി മുന്‍ ചീഫ് ജസ്‌റ്റിസ് ചന്ദ്രചൂഡ്
അയോധ്യയില്‍ പള്ളി നിര്‍മിച്ചതാണ് അവിടെയുണ്ടായ അവഹേളനമെന്നു മുന്‍ ചീഫ് ജസ്‌റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ‘ന്യൂസ് ലോണ്‍ഡ്രി’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്ദ്രചൂഡിന്റെ വിവാദപ്രസ്‌താവന. 1949 ഡിസംബറില്‍ പള്ളിയില്‍ വിഗ്രഹങ്ങള്‍ സ്‌ഥാപിച്ചതുപോലുള്ള അവഹേളനപരമായ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഹിന്ദു കക്ഷികള്‍ക്കായിരുന്നോ എന്ന ചോദ്യത്തിനാണ്, പള്ളിയുടെ നിര്‍മാണം തന്നെ അവഹേളനപരമായ പ്രവൃത്തിയായിരുന്നെന്നു ചന്ദ്രചൂഡ് മറുപടി പറഞ്ഞത്. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് അയോധ്യ വിധി പ്രസ്‌താവിച്ചത്. സുപ്രീം കോടതിയുടെ 2019 ലെ അയോധ്യ വിധിയില്‍, ഹിന്ദു ക്ഷേത്രം തകര്‍ത്ത ശേഷമാണ് ബാബറി Read More…
മദ്രസയുടെ ശുചിമുറിയില്‍ 9നും 14 നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികള്‍ പൂട്ടിയിട്ട നിലയില്‍
ഉത്തര്‍പ്രദേശില്‍ ഒമ്പതിനും 14 നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികളെ അനധികൃത മദ്രസയുടെ ശുചിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ബഹ്‌റൈച്ചിലെ പഹല്‍വാര ഗ്രാമത്തിലെ മൂന്ന് നില കെട്ടിടത്തിനുള്ളില്‍ അനധികൃത മദ്രസ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്കെത്തിയപ്പോള്‍ മദ്രസ നടത്തിപ്പുകാര്‍ തടഞ്ഞെന്നും പോലീസ് ഉള്‍പ്പെടെ അടത്ത് പ്രവേശിച്ചപ്പോള്‍ ടെറസിലെ ശുചിമുറി പൂട്ടിയിരിക്കുന്നതായി കണ്ടെത്തിയെന്നും പയാഗ്‌പുര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്.ഡി.എം.) അശ്വിനി കുമാര്‍ പാണ്ഡെ പറഞ്ഞു.വനിതാ പോലീസ് ഉദ്യോഗസ്‌ഥര്‍ വാതില്‍ തുറന്നപ്പോള്‍ Read More…
‘മുറിയിലേക്ക് വരൂ…, നമുക്ക് വിദേശയാത്ര പോകാം’; സ്വാമി ചൈതന്യാനന്ദയുടെ വാട്സാപ് ചാറ്റ് പുറത്ത്
ഡല്‍ഹി വസന്ത്കുഞ്ചിലെ ശൃംഗേരി ശാരദാപീഠത്തിനു കീഴിലുള്ള ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്റെ ഭരണസമിതിയംഗം സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ പീഡനപരാതിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചൈതന്യാനന്ദ പെണ്‍കുട്ടികള്‍ക്കയച്ച വാട്സാപ് ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. വിദ്യാര്‍ഥിനികളെ തന്റെ മുറിയിലെത്തിക്കാന്‍ പലതരത്തിലുള്ള വാഗ്ദാനങ്ങളാണ് ഇയാള്‍ നല്‍കിയിരുന്നതത്രേ. പെണ്‍കുട്ടികള്‍ വശീകരണത്തില്‍ വഴങ്ങിയില്ലെങ്കില്‍ ഭീഷണി എന്നതായിരുന്നു ഇയാളുടെ ലൈന്‍. തന്റെ മുറിയിലേക്ക് വരണമെന്നും വിദേശയാത്രയ്ക്ക് കൊണ്ടുപോകാമെന്നും അതിനുള്ള എല്ലാ ചെലവും താന്‍ വഹിക്കാമെന്നും ഇയാള്‍ ചാറ്റിലൂടെ വാഗ്ദാനം ചെയ്യുന്നു. Read More…









