ശശി തരൂരും ബേസിൽ ജോസഫും ഒന്നിച്ചുള്ള ‘സൂപ്പർ ലീഗ് കേരള’യുടെ പുതിയ പ്രമോ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുന്നത്. തരൂരിന്റെ ‘ഒടുക്ക’ത്തെ ഇംഗ്ലീഷിന് മുന്നിൽ പതറാതെ തിരിച്ചടിക്കുന്ന ബേസിലിനെ വീഡിയോയിൽ കാണാം. പക്ഷേ, ഇംഗ്ലീഷ് മാത്രമല്ല, ബേസിലിനെ മലയാളവും പറഞ്ഞ് ഞെട്ടിക്കുകയാണ് തരൂര്‍. വീഡിയോയുടെ ഹൈലൈറ്റ് ഈ മലയാളം ഡയലോഗ് ആണ്. ‘‘ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ..’’ എന്നാണ് തരൂർ ബേസിലിനോട് പറയുന്നത്. പ്രമോ വീഡിയോയുടെ ആദ്യ എപ്പിസോഡില്‍ നടന്‍ പൃഥ്വിരാജുമായുള്ള ബേസിലിന്റെ Read More…
Author: ashtagon
ഈ 10 ഭക്ഷണങ്ങൾ ഒഴിവാക്കാമോ? 7 മാസത്തിനുള്ളിൽ 35 കിലോ കുറച്ച് യുവതി
ശരീരഭാരം കുറയ്ക്കുന്നത് പലപ്പോഴും നീണ്ടതും വെല്ലുവിളി നിറഞ്ഞതുമായ കാര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ശരിയായ ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണക്രമത്തിലെ അച്ചടക്കത്തിലൂടെയും നല്ല ഫലങ്ങൾ നേടാൻ സാധിക്കും. വെറും ഏഴ് മാസത്തിനുള്ളിൽ 35 കിലോ ഭാരം വിജയകരമായി കുറച്ച നേഹ എന്ന യുവ ഇൻഫ്ലുവൻസർ തന്റെ മാറ്റത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. എന്ത് കഴിക്കണം എന്നതിനേക്കാൾ, എന്ത് കഴിക്കരുത് എന്ന് അറിയുന്നതാണ് തന്റെ ഭാരം കുറയ്ക്കാനുള്ള വിജയത്തിൽ നിർണായക പങ്ക് വഹിച്ചതെന്ന് അവർ പറയുന്നു. നേഹയുടെ അഭിപ്രായത്തിൽ, ‘ആരോഗ്യകരമാണ്’ എന്ന് Read More…
മോണയിൽ നിന്ന് രക്തസ്രാവവും വായ്‌നാറ്റവും… ഹൃദ്രോഗത്തെ സൂചിപ്പിക്കുന്ന അടയാളങ്ങൾ നിങ്ങളുടെ വായിൽ ഉണ്ട്
പല്ലുകളും മോണകളും സംരക്ഷിക്കുന്നത് തിളക്കമുള്ള പുഞ്ചിരിക്ക് മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഇതിന് കഴിയും. ആരോഗ്യകരമായ വായ എങ്ങനെ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നതിനുള്ള ആദ്യ പടിയാകുമെന്ന് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജനും സ്‌മൈൽ കൺസെപ്റ്റ്‌സ് മൾട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ സഹസ്ഥാപകനുമായ ഡോ. നിതേഷ് മോട്‌വാനി HT ലൈഫ്‌സ്‌റ്റൈലുമായി പങ്കുവെക്കുന്നു. “വായ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ കണ്ണാടിയാണ് എന്ന് ഞങ്ങൾ ഡെന്റൽ സർജൻമാർ എപ്പോഴും പറയാറുണ്ട്. വായയുടെ ആരോഗ്യം, അത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവുമായി Read More…
‘താൻ മാതാപിതാക്കളെ കൊല്ലുകയാണെന്ന് അവർക്ക് അറിയാമായിരുന്നു’; ടിവി അഭിമുഖത്തില്‍ മാതാപിതാക്കളെ കൊന്നതായി വെളിപ്പെടുത്തൽ- വീഡിയോ
തന്റെ മാതാപിതാക്കളെ താന്‍തന്നെ കൊലപ്പെടുത്തിയെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ മകന്റെ കുറ്റസമ്മതം. 53 വയസ്സുള്ള ലോറൻസ് ക്രൗസ് ക്യാമറയ്ക്ക് മുന്നിൽ വെച്ച് നടത്തിയ ഞെട്ടിക്കുന്ന കുറ്റസമ്മതത്തിൽ, താൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ഏകദേശം എട്ട് വർഷം മുമ്പ് ന്യൂയോർക്കിലെ തങ്ങളുടെ വീടിന്റെ പുറകുവശത്തെ മുറ്റത്ത് കുഴിച്ചിട്ടതായി അവകാശപ്പെട്ടു. ന്യൂയോർക്കിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ സംഭവംത്. ആൽബനിയിലെ വീട്ടിൽ നിന്ന് പോലീസ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതിന് തൊട്ടടുത്ത ദിവസമാണ് ക്രൗസ് ടെലിവിഷനിൽ ഈ കുറ്റസമ്മതം നടത്തിയത്. ക്രൗസിന്റെ മാതാപിതാക്കളായ Read More…
മൈതാനത്തെ ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യന്‍ വിജയം: വൈറലായ പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍
ദുബായ്: ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിംസ് ഫീല്‍ഡിലെ ഓപ്പറേഷൻ സിന്ദൂറാണ് സംഭവിച്ചതെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യൻ വിജയം’’– പ്രധാനമന്ത്രി പ്രതികരിച്ചു. അഞ്ച് വിക്കറ്റിനാണ് ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേർ വന്നപ്പോൾ പല തവണ പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും കളിക്കളത്തിലും പുറത്തും ചർച്ചയായിരുന്നു. Read More…
ആ കടംകൂടിയങ്ങ് വീട്ടി! റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുത് ‘വിമാനം വീഴ്ത്തി’ ബുംറയുടെ ആഘോഷം- വീഡിയോ
പാകിസ്താനെതിരെയുള്ള ഏഷ്യകപ്പ് ഫൈനൽ പോരിൽ ചെറിയൊരു കടം കൂടി വളരെ സിമ്പിളായി മടക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുതെറിഞ്ഞാണ് ബുംറ കൈകൊണ്ട് ഫ്ലൈറ്റ് രൂപത്തിൽ ആഘോഷം നടത്തിയത്. 18-ാം ഓവറിൽ റൗഫിനെ വെറും ആറ് റൺസ് എടുത്തു നിൽക്കെയാണ് ബൗൾഡാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യൻ ആരാധകർക്ക് നേരെ റൗഫ് ഒരു ഫ്ലൈറ്റ് താഴെ പോകുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചിരുന്നു. അതെ Read More…
കാറോടിച്ചാല്‍ കാന്‍സര്‍ വരുമോ? സീറ്റ് ഫോമില്‍ കാൻസർ ഉണ്ടാക്കുന്ന രാസവസ്തുക്കൾ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡൽഹി: കാറും കാന്‍സറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാറുകളിൽ കാണപ്പെടുന്ന കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളെക്കുറിച്ചുള്ള ഗവേഷണം വേഗത്തിലാക്കാൻ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (NGT) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ICMR) നിർദ്ദേശം നൽകി. പഠനം പൂർത്തിയാക്കാൻ 18 മാസവും 85 ലക്ഷം രൂപയിലധികം ബജറ്റും വേണ്ടിവരുമെന്ന് ICMR ട്രൈബ്യൂണലിനെ അറിയിച്ചു. 99% കാറുകളിലും ടിസിഐപിപി (TCIPP) എന്ന ഫ്ലേം റിട്ടാർഡന്റ് (തീ പ്രതിരോധിക്കാൻ ചേർക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് 2024-ലെ ഒരു Read More…
‘സംസാരിക്കാന്‍ വയ്യാ, അട്ട ചുരുളും പോലെ ചുരുണ്ടു’; ഓണക്കാലത്ത് ഐസിയുവിലായിരുന്നുവെന്ന് ദേവി ചന്ദന
ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോയതെന്ന് നടിയും നര്‍ത്തികിയുമായ ദേവി ചന്ദന. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ഓണക്കാലത്തും താന്‍ ഐസിയുവിലായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. ചെറിയ ശ്വാസംമുട്ടലായിട്ടാണ് ആദ്യം തുടങ്ങിയത്. എന്നാല്‍ ലിവര്‍ എന്‍സൈമുകളെല്ലാം കൂടി ഗുരുതരാവസ്ഥയില്‍ ആയിപ്പോയെന്നും അവര്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഭക്ഷണം കാണുമ്പോള്‍വരെ പേടിയായിരുന്നു. സംസാരിക്കാനോ എഴുന്നേറ്റിരിക്കാനോ പോലും കഴിഞ്ഞിരുന്നില്ലെന്നും അട്ട ചുരുളുന്നത് പോലെയാണ് കട്ടിലില്‍ കിടന്നതെന്നും ഭര്‍ത്താവ് കിഷോറും പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ് പഠിച്ചതെന്നും ദേവി ചന്ദന Read More…
“നാല് നായന്മാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ല, കാശുമുടക്കിയാൽ ഏത് അലവലാതികൾക്കും ഫ്ലക്സ് അടിക്കാം”; ഗണേഷ് കുമാർ
കൊട്ടാരക്കര: ശബരിമല വിഷയത്തിൽ പിണറായി സർക്കാറിനെ അനുകൂലിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പിന്തുണച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നാല് നായന്മാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. എൻ.എസ്.എസിനെ നശിപ്പിക്കാനുള്ള പ്ലാൻ പത്തനംതിട്ടയിലാണ്. ഏത് അലവലാതികൾക്കും ഫ്ലക്സ് അടിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഇന്ന് ആലപ്പുഴയിലും Read More…









