ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം വഴിത്തിരിവിലേക്ക്. സന്നിധാനത്ത് നിന്ന് ചെന്നൈയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെത്തിച്ച് പ്രദര്‍ശിപ്പിച്ചെന്ന് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ ജോലി നോക്കിയിരുന്ന ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെത്തിച്ച കാര്യം ക്ഷേത്രം ഭാരവാഹി സ്ഥിരീകരിച്ചു. ഇതോടെ യഥാര്‍ത്ഥ സ്വര്‍ണപ്പാളി 2019ല്‍ ഉണ്ണികൃഷ്ണന്‍ മാറ്റിയതായും ദേവസ്വം വിജിലന്‍സിന് സൂചന ലഭിച്ചു. സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും നോക്കുകുത്തികളാക്കി, ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും പുല്ലുവില കല്‍പ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന ഇടനിലക്കാരന്‍ ശബരിമലയുടെ സ്വത്ത് തോന്നുംപടി കൈകാര്യം ചെയ്തെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് Read More…
Author: ashtagon
ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണം, ആരെങ്കിലും ഉണ്ടോ? നീ എന്നോടൊപ്പം ഉറങ്ങില്ലേ’: ചൈതന്യാനന്ദയുടെ അശ്ലീല ചാറ്റുകൾ പുറത്ത്, ഫോണില്‍ നിരവധി എയർഹോസ്റ്റസുമാരുമൊത്തുള്ള ചിത്രങ്ങള്‍
ന്യൂഡൽഹി ∙ അറസ്റ്റിനു പിന്നാലെ സ്വയംപ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാർഥിനികളുമായി നടത്തിയ ചാറ്റുകൾ പുറത്ത്. ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണമെന്നും താൽപര്യമുള്ള സുഹൃത്ത് ഉണ്ടോയെന്നും ചൈതന്യാനന്ദ ചോദിക്കുന്ന ചാറ്റ് ഉൾപ്പെടെയാണ് പുറത്തുവന്നത്. ചൈതന്യാനന്ദ: ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണം, നിനക്ക് നല്ല സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടോ ? ഇര: ആരുമില്ല ചൈതന്യാനന്ദ: അത് എങ്ങനെ സാധ്യമാക്കും ഇര: എനിക്കറിയില്ല ചൈതന്യാനന്ദ: നിന്റെ ഏതെങ്കിലും സഹപാഠിയോ ജൂനിയറോ ഉണ്ടോ ? Read More…
യാത്രകള്‍ക്ക് മേജര്‍ രവിയുടെ കൂട്ടായി വോള്‍വോ XC60; സ്വന്തമാക്കിയത് 71.90 ലക്ഷം രൂപയുടെ വാഹനം
സുരക്ഷയ്ക്ക് പേരുകേട്ട ബ്രാന്‍ഡായ വോള്‍വോയുടെ XC60 സ്വന്തമാക്കി നടനും, സംവിധായകനും കൂടിയായ മേജര്‍ രവി. കൊച്ചിയിലെ വോള്‍വോ ഡീലര്‍ഷിപ്പില്‍ നിന്നാണ് അദ്ദേഹം വാഹനം ഡെലിവറി എടുത്തത്. ഓഗസ്റ്റ് മാസത്തിലാണ് ആഡംബര എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് ഡിസൈനില്‍ വലിയ മാറ്റമൊന്നുമില്ലെങ്കിലും മേജര്‍ രവി സ്വന്തമാക്കിയ XC60 ഫെയ്സ്ലിഫ്റ്റിന് പുതുക്കിയ ഫ്രണ്ട് ബമ്പര്‍, പുതിയ ഡയഗണല്‍-സ്ലാറ്റ് ഗ്രില്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെയുള്ള കോസ്‌മെറ്റിക് നവീകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ടെയില്‍-ലാമ്പുകളില്‍ സ്‌മോക്ക്ഡ് ഇഫക്റ്റ് Read More…
ലൈവ് സ്ട്രീമിനിടെ വിമാനം തകര്‍ന്ന് ചൈനീസ് ഇന്‍ഫ്ളുവന്‍സര്‍ മരിച്ചു- വീഡിയോ
ബെയ്ജിങ്: ലൈവ് സ്ട്രീമിങ് നടത്തി വിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ ചൈനീസ് ഇന്‍ഫ്ളുവന്‍സര്‍ മരിച്ചു. ചൈനീസ് കണ്ടന്റ് ക്രിയേറ്റര്‍ ആയ ടാങ് ഫെയ്ജി(55) ആണു മരിച്ചത്. മധ്യചൈനയിലെ ജിയാങ് കൗണ്ടിയില്‍ ചെറുവിമാനം പറത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഇദ്ദേഹത്തിന്റെ നൂറു കണക്കിനു ഫോളോവേഴ്സ് അപകടദൃശ്യം ലൈവായി കണ്ടിരുന്നു. അപകടത്തിനു പിന്നാലെ ടാങ് ഫെയ്ജിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പ്രൈവറ്റ് വേര്‍ഷനിലേക്കു മാറി. നിലവിലുള്ള ഫോളോവേഴ്സിനു മാത്രമാണ് അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങള്‍ കാണാന്‍ കഴിയുക. ടിക്ടോക്കിന്റെ ചൈനീസ് വേര്‍ഷനായ ഡൗയിനില്‍ ഒരു ലക്ഷത്തിലേറെപ്പേരാണ് ടാങ് ഫെയ്ജിയെ Read More…
കുട്ടികളിലെ വയറിളക്കം നിര്‍ജലീകരണത്തിലേക്കു നയിക്കാം; ശ്രദ്ധിക്കുക ഈ ലക്ഷണങ്ങള്‍
കൈക്കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും വളരെയെളുപ്പം പിടികൂടുന്ന ഒന്നാണ് ജലജന്യരോഗങ്ങള്‍. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കുഞ്ഞുങ്ങളുടെ ഉള്ളില്‍ കടക്കുന്ന അണുക്കള്‍ അതിസാരം ഉള്‍പ്പെടെയുള്ള പല രോഗങ്ങളും ഉണ്ടാക്കാം. അതിസാരം മൂലം കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പലപ്പോഴും നിര്‍ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുട്ടികളുടെ സ്വഭാവ വ്യത്യാസങ്ങള്‍ കുഞ്ഞുങ്ങളിലെ അതിസാരത്തെയും നിര്‍ജലീകരണത്തെയും കുറിച്ച് സൂചന നല്‍കും. 90 ശതമാനം കേസുകളിലും വൈറസുകളാകാം കുട്ടികളിലെ അതിസാരത്തിന് പിന്നിലെന്ന് മുംബൈ നാരായണ ഹെല്‍ത്ത് എസ്‌ആര്‍സിസി ചില്‍ഡ്രന്‍സ് ഹോസ്‌പിറ്റലിലെ സീനിയര്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് ഡോ. പരേഷ് ദേശായ് പറയുന്നു. Read More…
വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തു; വിവാഹദിവസം ബന്ധം പിരിഞ്ഞ് വരന്‍- വീഡിയോ
വധൂ- വരന്മാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസം എന്നു പറയുന്നത് തങ്ങളുടെ വിവാഹ ദിവസമാണ്. ഏറ്റവും സന്തോഷകരമായ ദിവസമാണ് അത്. എന്നാല്‍ വിവാഹ ദിവസം തന്നെ പരസ്പരം പിരിഞ്ഞ വധൂവരന്മാരുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തത് വരനെ ചൊടിപ്പിച്ചതോടെ അയാള്‍ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. വരന്‍ വധുവിനോട് ആക്രോശിക്കുകയും അതിഥികള്‍ക്ക് മുന്നില്‍വെച്ച് അവളോട് അപമര്യാദയായി പെരുമാറുകയും കയര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വധുവും Read More…
35കാരിയെ വിവാഹം ചെയ്ത് 75കാരൻ; ആദ്യരാത്രിയില്‍ തേടിയെത്തിയത് മരണം
ജൗന്‍പൂര്‍: ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഏകാന്തത അവസാനിപ്പിക്കാനാണ് മുപ്പത്തിയഞ്ചുകാരിയെ 75-ാം വയസില്‍ സംഗ്രുറാം വിവാഹം കഴിച്ചത്. ആദ്യരാത്രിയില്‍ തന്നെ അദ്ദേഹത്തെത്തേടി മരണമെത്തി. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ കുച്ഛക്കമുച്ഛ് ഗ്രാമത്തിലാണു സംഭവം. ഒരു വര്‍ഷം മുമ്പാണു സംഗ്രുറാമിന്റെ ആദ്യഭാര്യ മരിച്ചത്. അന്നു മുതല്‍ അദ്ദേഹം തനിച്ചായിരുന്നു. ആദ്യ വിവാഹത്തില്‍ മക്കളും ഇല്ലായിരുന്നു. പുനര്‍വിവാഹത്തെ തീരുമാനത്തെ ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും അദ്ദേഹം മുന്നോട്ടുപോയി. ഞായറാഴ്ച അദ്ദേഹം ജലാലപൂര്‍ സ്വദേശിനിയായ മന്‍ഭാവതി(35)യെ വിവാഹം ചെയ്തു. വിവാഹം റജിസ്റ്റർ ചെയ്തതിന് പിന്നാലെ സമീപത്തെ ക്ഷേത്രത്തിൽ Read More…
സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്താന്‍ നമുക്ക് തന്നെ സാധിയ്ക്കും, ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ നമ്മളൊക്കെ പല വഴികളും തേടാറുണ്ട്. ചര്‍മ്മ സൗന്ദര്യ വസ്തുക്കള്‍ എല്ലാവരും പരീക്ഷിയ്ക്കാറുണ്ട്. ചിലര്‍ പല ചികിത്സകളും ഇതിനായി തന്നെ നടത്താറുമുണ്ട്. ഇതൊക്കെ പലപ്പോഴും ദോഷമായി സംഭവിയ്ക്കാറുമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചര്‍മത്തിന്റെ നിറവും തിളക്കവും വര്‍ദ്ധിപ്പിയ്ക്കാന്‍ നമുക്ക് തന്നെ സാധിയ്ക്കും. ഇക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…..
ബീച്ചിൽ അതീവ ഗ്ലാമറസ്സ് ലുക്കിൽ കനി കുസൃതി
സുഹൃത്തുക്കൾക്കൊപ്പം ബീച്ചില്‍ അവധി ആഘോഷിക്കുന്ന പ്രശസ്ത നടി കനി കുസൃതിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. കടല്‍ത്തീരത്ത് ബീച്ചിലെ തിരമാലകള്‍ക്കൊപ്പം ഉല്ലസിക്കുന്ന നടിയെ ചിത്രങ്ങളില്‍ കാണാം. നടിയുടെ സുഹൃത്തുകളും ചിത്രത്തിലുണ്ട്. നടി, മോഡൽ, സാമൂഹ്യ പ്രവർത്തക എന്ന നിലകളിൽ ശ്രദ്ധേയയായ വ്യക്തിയാണ് കനി കുസൃതി. കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരായ മൈത്രേയൻ, ജയശ്രീ എന്നിവരുടെ മകളാണ് കനി. 2009-ൽ പുറത്തിറങ്ങിയ ‘കേരള കഫേ’ എന്ന ചിത്രത്തിലൂടെയാണ് കനി മലയാള സിനിമയിലേക്ക് എത്തുന്നത്. അതിനുശേഷം, ‘കോക്ടെയിൽ’, ‘കർമ്മയോഗി’, ‘ശിഖാമണി’ Read More…









