Oddly News

ഗര്‍ഭധാരണം തടയാന്‍ കോപ്പര്‍ ടി ഇട്ടു; അതേ കോപ്പര്‍ ടി കയ്യിലെടുത്ത് നവജാത ശിശു

ബ്രസീലിലെ ഒരു നവജാത ശിശുവിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതിനൊരു കാരണവുമുണ്ട്, ഫോട്ടോയില്‍ കുഞ്ഞിന്‍റെ കയ്യില്‍‌ ഒരു വസ്തു കൂടിയുണ്ട് . ഗര്‍ഭധാരണം തടയാന്‍ വേണ്ടി കുഞ്ഞിന്‍റെ മാതാവ് ഉപയോഗിച്ച കോപ്പര്‍ ടി. പ്രസവത്തോടൊപ്പം കോപ്പര്‍ ടിയും പുറത്തേക്ക് വരികയായിരുന്നു. പിന്നാലെ ആ കൊച്ചുമിടുക്കന് വിജയ ട്രോഫിയെന്നോണം ഡോക്ടര്‍ കോപ്പര്‍ ടിയെടുത്തു കയ്യില്‍വച്ചു കൊടുത്തു. ചിത്രം ഹിറ്റായി. കോപ്പര്‍ ടി ഉപയോഗിക്കുന്ന സ്ത്രീകള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത 1% മാത്രമായിരിക്കെ ഈ കുഞ്ഞിന്‍റെ ജനനം അപൂർവ്വങ്ങളിൽ അപൂർവ്വമായാണ് Read More…

Featured Oddly News

ഒരാൾ കൂട്ടുകാരുടെ തോളിൽ, ഒരു സ്കൂട്ടറിൽ അഞ്ചുപേർ, നടുറോഡിൽ യുവാക്കളുടെ അഭ്യാസം- വീഡിയോ

തിരക്കേറിയ റോഡിൽ ഒരുകൂട്ടം യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. ഛത്തീസ്ഗഢിലെ ബിജാപ്പൂർ ജില്ലയിലാണ് സംഭവം. അഞ്ച് യുവാക്കൾ ഗതാഗത നിയമങ്ങൾ ലംഘിക്കുകയും തങ്ങൾക്കും വഴിയാത്രക്കാർക്കും അപകടമുണ്ടാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. അഞ്ച് യുവാക്കൾ ഒരു സ്കൂട്ടറിൽ അതീവ അപകടകരമായ ബാലൻസിംഗ് പ്രകടനം നടത്തുന്നത് വിഡിയോയില്‍ കാണാം. അവരിൽ നാലുപേർ സ്കൂട്ടറിൽ ഇരിക്കുമ്പോൾ, അഞ്ചാമത്തെയാൾ മറ്റു നാലുപേരുടെ തോളിൽ കയറി നേരെ നിൽക്കുകയും അവരുടെ മുകളിൽ കിടക്കുകയുമൊക്കെയാണ് ചെയ്യുന്നത്. ഞെട്ടിക്കുന്ന കാര്യം, ഇവരാരും ഹെൽമെറ്റോ മറ്റ് സുരക്ഷാ മുൻകരുതലുകളോ Read More…

Lifestyle

ആറട്ടൈ VS വാട്ട്‌സ്ആപ്പ്: ഏതാണ് മികച്ചത്? നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന വ്യത്യാസങ്ങൾ

വാട്ട്‌സ്ആപ്പിന്റെ പുതിയ എതിരാളി ഇന്ത്യന്‍ കമ്പനിയായ സോഹോ വികസിപ്പിച്ചെടുത്ത ‘അരാട്ടൈ’ ആപ്പ് ആണ്. 2021-ൽ ആപ്പ് സ്റ്റോറുകളിൽ എത്തിയെങ്കിലും, ഇന്ത്യൻ സർക്കാരിന്റെ അംഗീകാരം, സോഷ്യൽ മീഡിയയിലെ പ്രചാരം, ഒരു ‘മെയ്ഡ് ഇൻ ഇന്ത്യ’ ആപ്പ് എന്നിവ കാരണം അടുത്തിടെയാണ് ഇതിന് വൻ ജനപ്രീതി ലഭിച്ചത്. Google Play Store-ലും Apple App Store-ലും ഉപയോക്താക്കളുടെ സൈൻ-അപ്പുകളിലും ട്രാഫിക്കിലും 100 മടങ്ങ് വർദ്ധനവുണ്ടായതോടെ, ഇത് മെറ്റായുടെ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പിന് ഒരു വെല്ലുവിളിയായേക്കാം. രണ്ട് ആപ്പുകളും സുഹൃത്തുക്കളുമായും പ്രൊഫഷണലുകളുമായും Read More…

Oddly News

ഭക്ഷണമൊന്നും വേണ്ട, ഒരു 10 ഷീറ്റ് കടലാസ് കഴിക്കാന്‍ കിട്ടിയാൽ ഹാപ്പിയായി: വിചിത്ര രോഗാവസ്ഥയുമായി യുവതി

ഹാംഷെയർ: വിശക്കുമ്പോൾ മൂന്ന് നേരം നിങ്ങൾക്ക് കഴിക്കാന്‍ ലഭിക്കുന്നത് കടലാസ് ഷീറ്റുകളാണെങ്കിലോ? കേൾക്കുമ്പോൾ വിചിത്രമാണെന്ന് തോന്നുമെങ്കിലും മൂന്ന് നേരം കടലാസ് ഷീറ്റ് കഴിക്കുന്ന യുവതിയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാകുന്നത്. ഹാംഷെയറിൽ നിന്നുള്ള 34കാരിയായ യാസ് ചാപ്മാനാണ് ഈ വിചിത്രമായ രോഗാവസ്ഥ ബാധിച്ചിരിക്കുന്നത്. പ്രതിദിനം പത്ത് കടലാസ് ഷീറ്റുകളാണ് യുവതി കഴിക്കുന്നത്. 2015ൽ ആദ്യത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോഴാണ് ചാപ്മാന്റെ ആദ്യ കടലാസ് തീറ്റ. പേപ്പർ മടക്കി സ്‌ട്രിപ്പുകളായി കീറി ചവച്ച് കഴിക്കും. പക്ഷേ, ഈ ഭക്ഷണശീലങ്ങൾ Read More…

Lifestyle

നല്ല മുടിവളർച്ച വേണോ? മുരിങ്ങയില ഇങ്ങനെ ഉപയോഗിച്ചാൽ മതിയാകും

രിങ്ങയിലയിൽ പോഷകസമ്പന്നമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇത് മുടിയിൽ ഉപയോഗിച്ചാലും പല ഗുണങ്ങളാണ് ലഭിക്കുന്നത്. മുരിങ്ങയില എങ്ങനെ മുടിയിൽ ഉപയോഗിക്കണമെന്നും എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നതെന്നും നോക്കാം. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മുരിങ്ങയില മുടി വളർച്ചയ്ക്ക് ഏറെ നല്ലതാണ്. മുടി വരണ്ട് പോകുന്നത് തടയാനും തലയോട്ടിയിലെ സ്വാഭാവിക എണ്ണ നിലനിർത്താനും മുരിങ്ങയില സഹായിക്കും. നല്ല തിളക്കമുള്ളതും ഇടതൂർന്ന് അഴകോടെ കിടക്കുന്ന മുടിയ്ക്കും മുരിങ്ങയില സഹായിക്കാറുണ്ട്. വൈറ്റമിൻ എ,ബി, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകൾക്ക് Read More…

Good News

ഈ ചെന്നൈ പയ്യനാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ; ആസ്തി 21,190 കോടി

പെർപ്ലെക്സിറ്റി എ.ഐയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ അരവിന്ദ് ശ്രീനിവാസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ. എം.ത്രീ.എം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ 2025ലാണ് അരവിന്ദ് ശ്രീനിവാസ് ഇടം പിടിച്ചത്. 31 വയസുള്ള അരവിന്ദ് ശ്രീനിവാസിന്‍റെ ആസ്തി 21,190 കോടി രൂപയാണ്. എ.ഐ അധിഷ്ഠിത സെർച്ച് പ്ലാറ്റ്‌ഫോമായ പെർപ്ലെക്സിറ്റിയുടെ വളർച്ചയാണ് ഇതിന് പിന്നിൽ. സമീപ വർഷങ്ങളിൽ ഏറെ പ്രശസ്തി നേടിയ എ.ഐ പ്ലാറ്റ്‌ഫോമായ പെർപ്ലെക്സിറ്റിക്ക് 2025 വരെ ലോകമെമ്പാടുമായി ഏകദേശം 22 ദശലക്ഷം സജീവ ഉപയോക്താക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്. Read More…

Crime

നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടു; അമ്മയെ കുത്തി വീഴ്ത്തി 17കാരി, നില ഗുരുതരം

ആലപ്പുഴയില്‍ അമ്മയെ പതിനേഴുകാരി കുത്തിപ്പരിക്കേല്‍പ്പിച്ചു. വാടയ്ക്കലിലാണ് സംഭവം. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സ്ത്രീയുടെ ബോധം തെളിഞ്ഞതിന് ശേഷം മജിസ്ട്രേട്ട്, ആശുപത്രിയിൽ നേരിട്ട് എത്തി മൊഴി രേഖപ്പെടുത്തും. വാടയ്ക്കൽ ഷൺമുഖസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഹിളാ കോൺഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് ഇരയായത്.

Oddly News

കുഞ്ഞിന് പേരിടുന്നതിന് ഫീസ് 26 ലക്ഷം രൂപ; യുവതി സമ്പാദിക്കുന്നത് കോടികൾ

ഡോക്‌ടർ, എഞ്ചിനീയർ, ടീച്ചർ തുടങ്ങി പരമ്പരാഗത തൊഴിൽ മാർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിന്തിച്ച് പണം സമ്പാദിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാർ. സമൂഹമാദ്ധ്യമ ഇൻഫ്ളുവൻസർമാർ, ഓൺലൈൻ ഷോപ്പിംഗ് ബിസിനസ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ലോകത്ത് മറ്റൊരിടത്തും പരീക്ഷിക്കാത്ത ഉപജീവനമാർഗത്തിലൂടെ പണം സമ്പാദിക്കുകയാണ് ഒരു യുവതി. കുഞ്ഞുങ്ങൾക്ക് പേരിടുന്നത് കരിയറാക്കി മാറ്റിയിരിക്കുകയാണ് സാൻ ഫ്രാൻസിസ്കോയിലെ കൺസൾട്ടന്റായ ടെയ്‌ലർ എ ഹംഫ്രി. മാതാപിതാക്കളെ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പേരിടാൻ സഹായിക്കുന്നതിന് 30,000 ഡോളർ (26,64,889 രൂപ) വരെയാണ് ടെയ്‌ലർ ഈടാക്കുന്നത്. മുൻപ് മാർക്കറ്റിംഗ്, Read More…

Lifestyle

RSS ഗണവേഷം ധരിച്ച് ജേക്കബ് തോമസ്; ആർ.എസ്.എസിന് ജാതിയും മതവും ഇല്ലെന്നും മുൻ ഡി.ജി.പി

ആർ.എസ്.എസ് ഗണവേഷം ധരിച്ച് വിജയദശമി മഹോത്സവത്തിൽ പങ്കെടുത്ത് മുൻ ഡി.ജി.പി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിൽ നടന്ന ആർ.എസ്.എസിന്‍റെ പദസഞ്ചലനത്തിലാണ് മുൻ ഡി.ജി.പി ഗണവേഷത്തിലെത്തിയത്. ജേക്കബ് തോമസ് ആർ.എസ്.എസിൽ സജീവമാകുമെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആർ.എസ്.എസിന് ജാതിയും മതവും ഇല്ലെന്നും കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്ര നിർമാണമാണ് ആർ.എസ്.എസിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. ‘ഓരോ വ്യക്തിയും ശക്തിയാർജിക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യം. കായിക ശക്തിയും മാനസിക ശക്തിയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ശക്തിയും സോഷ്യൽ മീഡിയ ശക്തിയും Read More…