Crime Featured

അണ്ണാനെന്ന് കരുതി വെടിവെച്ചു; 17കാരന്റെ തല തുളച്ച് വെടിയുണ്ട; ദാരുണാന്ത്യം

യുഎസില്‍ മൃഗവേട്ടയ്ക്കിടെ 17കാരന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാർസൺ റയാൻ എന്ന വിദ്യാര്‍ത്ഥിയാണ് തലയ്ക്ക് പിന്നില്‍ വെടിയേറ്റ് മരിച്ചത്. യുഎസിലെ ബ്രൈറ്റണിലാണ് ഞെട്ടിക്കുന്ന സംഭവം . കായിക താരവും വേട്ടയാടലില്‍ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിയുമായിരുന്നു കാർസൺ റയാൻ എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റയാനൊപ്പമുണ്ടായിരുന്ന സംഘത്തിലെ ഒരാളില്‍ നിന്ന് തന്നെയാണ് അബദ്ധത്തില്‍ റയാന് വെടിയേറ്റത്. കഴിഞ്ഞ ശനിയാഴ്ച്ചാണ് അണ്ണാനെപ്പോലുളള ചെറുജീവികളെ വേട്ടയാടാന്‍ റയാനും സംഘവും ഉള്‍ക്കാട്ടിലേക്ക് പുറപ്പെട്ടത്. വേട്ടക്കിടെ റയാന്റെ സംഘത്തിലെ ഒരംഗം മരങ്ങൾക്കിടയിലൂടെ നീങ്ങുന്നത് അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിർക്കുകയായിരുന്നു. Read More…

Featured Good News

ചർച്ച് ഓഫ് ഇംഗ്ലണ്ടിന് പുതിയ നായിക; ആദ്യവനിത ആര്‍ച്ച് ബിഷപ്പായി ഡാം സാറാ മുല്ലള്ളി

ലണ്ടന്‍: കാന്റര്‍ബറിയിലെ ആദ്യ വനിതാ ആര്‍ച്ച്‌ ബിഷപ്പിനെ നിയോഗിച്ച്‌ ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ട് ചരിത്രം സൃഷ്‌ടിച്ചു. ലണ്ടന്‍ ബിഷപ്‌ സാറ മുല്ലള്ളിയാണ്‌ പുതുനിയോഗം. ലോകമെമ്പാടുമുള്ള 165 രാജ്യങ്ങളിലായുള്ള 85 ദശലക്ഷം ആംഗ്ലിക്കന്‍ സഭാംഗങ്ങളെ ഇനി ബിഷപ്‌ മുല്ലള്ളി നയിക്കും. സഭയുമായി ബന്ധപ്പെട്ട ബാരിസ്‌റ്റര്‍ ഉള്‍പ്പെട്ട ബാലപീഡനക്കേസിന്റെയും അത്‌ മൂടിവയ്‌ക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തകളുടെയും പശ്‌ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്‌ റവ. ജസ്‌റ്റിന്‍ വെല്‍ബി രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ യു.കെയില്‍ ഉടനീളം നടന്ന കൂടിയാലോചനകള്‍ക്കൊടുവിലാണ്‌ ലണ്ടന്‍ ബിഷപ്‌ സാറ Read More…

Health

മുഖത്തുണ്ട് ഒരു ‘ഡെത്ത് ട്രയാംഗിൾ’: ഈ ഭാഗത്തെ മുഖക്കുരു പൊട്ടിച്ചാൽ മരണം വരെ സംഭവിക്കാം

കൗമാരത്തില്‍ മുഖത്ത് മുളച്ചുതുടങ്ങുന്ന മുഖക്കുരു സൗന്ദര്യസംരക്ഷകരെ സംബന്ധിച്ച് വലിയയൊരു പ്രശ്നംതന്നെയാണ്. മുഖക്കുരു പൊട്ടിച്ചുകളയല്‍ ചെറുപ്പക്കാരുടെ സുഖമുള്ള ഒരു ദിനചര്യകൂടിയാണ്. എന്നാല്‍ മുഖക്കുരു പൊട്ടിക്കലിലെ അപകടം തിരിച്ചറിയേണ്ടതുണ്ട്. മൂക്കിന്റെ സൈഡിലുണ്ടായ മുഖക്കുരു പൊട്ടിച്ചതിനെ തുടർന്ന് യുവതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് വാര്‍ത്തയായിരുന്നു. അലീഷ മൊണാക്കോ എന്ന 32-കാരിയാണ് തന്റെ ദുരനുഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആളുകള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് പങ്കുവച്ചിരിക്കുന്ന പോസ്റ്റെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. 85 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. സാധാരണയായി Read More…

Featured Oddly News

ശരീരസൗന്ദര്യത്തിന് പഴങ്ങള്‍ മാത്രം കഴിച്ചു; മുടി വെളുത്തു, തൂക്കം 27കിലോ; ഒടുവില്‍ 27കാരിക്ക് ദാരുണാന്ത്യം

കൂടുതല്‍ ചെറുപ്പമാകാനും ശരീര സൗന്ദര്യം മെച്ചപ്പെടുത്താനായി എന്തുമാര്‍ഗങ്ങളും സ്വീകരിക്കാന്‍ പലര്‍ക്കും താല്പര്യമാണ്. ഇപ്പോഴിതാ സൗന്ദര്യത്തിനായി പഴങ്ങളും ജ്യൂസും മാത്രം ആഹാരമാക്കിയ ഇരുപത്തേഴുകാരിക്ക് ദാരുണാന്ത്യം. പോളണ്ട് സ്വദേശിനിയായ കരോലിന ക്രിസക്കിനെയാണ് ബാലിയിലെ സംബർക്കിമ ഹിൽ റിട്രീറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ സുഹൃത്ത് ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് കരോലിനയുടെ മരണവിവരം പുറത്തായത്. 2024 ഡിസംബർ 8നാണ് കരോലിന റിട്രീറ്റിൽ മുറി ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ചെയ്തത്. പഴങ്ങൾ മാത്രമടങ്ങിയ ഭക്ഷണം വില്ലയിലേക്കെത്തിച്ചാല്‍ മതിയെന്നും കരോലിന അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ന്യൂയോര്‍ക്ക് Read More…

Crime

അവിഹിതം ചോദ്യംചെയ്‌ത രണ്ടാം ഭാര്യയെ കൊന്ന്‌ കൊക്കയിലെറിഞ്ഞ് ഭര്‍ത്താവ്‌, പിടിയിലാകു​മ്പോള്‍ ഒപ്പം ഇറാനിയന്‍ യുവതിയും

കോട്ടയം കാണക്കാരി സ്വദേശി ജെസ്സിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പരസ്‌ത്രീബന്ധം ചോദ്യംചെയ്‌തതിലുള്ള വൈരാഗ്യത്തില്‍ ഭര്‍ത്താവ്‌ രണ്ടാംഭാര്യയെ കൊന്നു കൊക്കയില്‍ തള്ളുകയായിരുന്നു. കോട്ടയം കുറവിലങ്ങാട്‌ പട്ടിത്താനം സ്വദേശിനി ജെസി കെ. ജോര്‍ജി(50)ന്റെ മൃതദേഹം ഇടുക്കി ഉടുമ്പന്നൂരിലെ ചെപ്പുകുളത്തിനു സമീപത്തെ മ്പോള്‍കണ്ടെടുത്തത്‌. കേസില്‍ ഭര്‍ത്താവ്‌ കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ സാം ജോര്‍ജ്‌(59) അറസ്‌റ്റിലായി. ഒപ്പമുണ്ടായിരുന്ന ഇറാനിയന്‍ യുവതിയും കസ്‌റ്റഡിയിലാണെന്നു സൂചനയുണ്ട്‌. സാമും ജെസിയും മൂന്നു മക്കളും 15 വര്‍ഷമായി രത്‌നഗിരിപ്പള്ളിക്കു സമീപമുള്ള ഇരുനില വീടിന്റെ മുകളിലും താഴെയുമായി പരസ്‌പരം Read More…

Featured Sports

രാഹുലിന്റെ ഈ സെഞ്ചുറി മകള്‍ക്കായി… രണ്ടാം സെഞ്ചുറിക്കു വേണ്ടി ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഇന്ത്യന്‍ താരം, ഒമ്പത് വർഷം !

അഹമ്മദാബാദ്‌: സെഞ്ചുറി മകള്‍ എവറയ്‌ക്കു സമര്‍പ്പിച്ച്‌ ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ്‌ രാഹുല്‍. രാഹുലും ഭാര്യയും നടിയുമായ ആദിത്യ ഷെട്ടിക്കും കഴിഞ്ഞ മാര്‍ച്ച്‌ 24 നാണു മകള്‍ ജനിച്ചത്‌. ഹോം ഗ്രൗണ്ടില്‍ രണ്ടാമത്തെ ടെസ്‌റ്റ് സെഞ്ചുറിക്കു വേണ്ടിയുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണു രാഹുല്‍ അവസാനിപ്പിച്ചത്‌. രാഹുല്‍ രണ്ടാം തവണ മാത്രമാണ്‌ ഇന്ത്യയില്‍ ടെസ്‌റ്റ് സെഞ്ചുറിയടിക്കുന്നത്‌. 2016 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ സെഞ്ചുറിയടിച്ച ശേഷം ഇന്ത്യന്‍ മണ്ണില്‍ മറ്റൊരു സെഞ്ചുറിക്കു വേണ്ടി രാഹുല്‍ കാത്തിരുന്നത്‌ 3211 ദിവസം. രണ്ടാം സെഞ്ചുറിക്കു Read More…

Celebrity

ഈ രീതിയിലാണങ്കില്‍ എല്ലാം ഞാന്‍ വെട്ടിത്തുറന്നു പറയും, ഭവിഷ്യത്ത്‌ അതീവ ഗുരുതരമായിരിക്കും: നടി റിനി

അതിഭീകരമായ സൈബര്‍ ആക്രമണം താന്‍ നേരിടുകയാണെന്നും ഈ രീതിയിലാണ്‌ കാര്യങ്ങള്‍ മുന്നോട്ട്‌ പോകുന്നതെങ്കില്‍ എനിക്കറിയാവുന്ന മുഴുവന്‍ കാര്യങ്ങളും വെട്ടിത്തുറന്ന്‌ പറയേണ്ടിവരുമെന്നും നടി റിനി ആന്‍ ജോര്‍ജ്‌. അതിന്റെ ഭവിഷ്യത്ത്‌ അതീവ ഗുരുതരമായിരിക്കുമെന്നും അവര്‍ പറഞ്ഞു. സ്‌ത്രീപക്ഷ രാഷ്‌ട്രീയമാണ്‌ താന്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്‌. അതിനാലാണ്‌ പറവൂരില്‍ സി.പി.എം. സംഘടിപ്പിച്ച പെണ്‍പ്രതിരോധത്തില്‍ ക്ഷണിച്ചപ്പോള്‍ പങ്കെടുത്തത്‌. സ്‌ത്രീകള്‍ക്കെതിരേയുള്ള സൈബര്‍ ആക്രമണത്തിനെതിരായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനാല്‍ തന്റെ നിലപാട്‌ വ്യക്‌തമാക്കാന്‍ ഒരു അവസരം കിട്ടി. വര്‍ഗീയതയ്‌ക്കും പിന്തിരിപ്പന്‍ ചിന്താഗതികള്‍ക്കുമെതിരേ ഇനിയും പ്രതികരിക്കും. ഞാന്‍ Read More…

Crime

11 സെക്കൻഡിനുള്ളിൽ 3 വെടിയുണ്ടകൾ: സിനിമാ സ്റ്റൈല്‍ കൊലപാതകം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു യുവാവിനെ അയാളുടെ സുഹൃത്ത് നെഞ്ചിൽ മൂന്ന് തവണ വെടിവെച്ച് കൊല്ലുകയും, മറ്റൊരു കൂട്ടാളി ഈ ക്രൂരകൃത്യം കാമറയിൽ പകർത്തുകയും ചെയ്തു. അതും 11 സെക്കൻഡിനുള്ളിൽ 3 വെടിയുണ്ടകൾ പായിച്ച്. ബുധനാഴ്ചയാണ് സംഭവം. കേസിന്റെ ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെപ്പിന്റെ അസ്വസ്ഥജനകമായ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. മരിച്ചത് ആദിൽ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്യാംനഗർ നിവാസിയായ ജുൽകുമാറാണ് വെടിവെച്ചത്. നിർദ്ദേശങ്ങൾ നൽകുന്നയാളുടെ ശബ്ദം തങ്ങൾ Read More…

Crime

ജില്ലാ ആശുപത്രിയില്‍ 9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റി, ചികിത്സാപ്പിഴവെന്ന് പരാതി, അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ചികിത്സാ പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. സെപ്റ്റംബർ 24-ന് കളിക്കുന്നതിനിടെ വീണപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തിരുന്നു. Read More…