കൊളംബോ: വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യയും പാകിസ്‌താനും തമ്മില്‍ ഏറ്റുമുട്ടും. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ വൈകിട്ട് മൂന്ന് മുതലാണു മത്സരം.വടക്കുകിഴക്കന്‍ കാലവര്‍ഷം കൊളംബോയെ തൊട്ടതിനാല്‍ മത്സരത്തിന് മഴ ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊളംബോ നഗരത്തില്‍ കനത്ത മഴയായിരുന്നു. ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നു.പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമാണ്. പാകിസ്‌താനും ബംഗ്ലാദേശും തമ്മില്‍ നടന്ന മത്സരത്തില്‍ പേസര്‍മാര്‍ക്ക് മികച്ച മൂവ്‌മെന്റ് ലഭിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ പാകിസ്‌താനെ അനായാസം Read More…
Author: ashtagon
നെല്ലിക്ക ജ്യൂസ് കുരുമുളക് ചേര്‍ത്ത് കുടിച്ച് നോക്കൂ; അറിയാം ഈ ഹെല്‍ത്തി ഡ്രിങ്കിന്റെ ഗുണങ്ങള്‍
ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ഉപയോഗിച്ച് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒരു പാനീയമാണ് നെല്ലിക്ക ജ്യൂസ് . വൈറ്റമിന്‍ സിയും ധാരാളം ആന്‍റി ഓക്സിഡന്‍റുകളും നെല്ലിക്ക ജ്യൂസില്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. എന്നാല്‍ നെല്ലിക്ക ജ്യൂസില്‍ അല്‍പം Read More…
എന്നെപ്പറ്റി ആദ്യമായി…. അല്ല, പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനോടും നന്ദി- മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറലാകുന്നു
എന്നെപ്പറ്റി ആദ്യമായി…. അല്ല, മുന്‍പ് പലപ്പോഴും എന്നെക്കുറിച്ച് സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനോടും നന്ദി. ചലച്ചിത്ര ലോകത്തിനു നല്‍കിയ സമഗ്ര സംഭാവനയ്‌ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിലെ അദ്ദേഹത്തിന്റെ വാക്കുകളാണിത്. പണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ മോഹന്‍ലാലിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ കമന്റാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഓര്‍മ്മവരിക. മോഹൻലാലിന് ഒരു ഗുണ്ടയുടെ ഇമേജ് ഉള്ളയാളാണെന്നും അദ്ദേഹത്തെ വച്ച് ഒരിക്കലും ഞാന്‍ സിനിമ ചെയ്യില്ല എന്നാണ് സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ Read More…
‘അവിഹിതത്തെക്കുറിച്ച് തര്‍ക്കം, മുഖത്ത് മുളക് സ്‌പ്രേയടിച്ചു, ജെസിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് ശ്വാസം മുട്ടിച്ച് കൊന്നു’
കോട്ടയം: കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ കേസിലെ പ്രതി സാം കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തിനുശേഷമെന്നു പോലീസ്. കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ താമസിക്കുന്ന സാം ജോര്‍ജാ(59)ണ് ഭാര്യ ജെസി(49)യെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങള്‍ക്ക് മുമ്പ്, മൃതദേഹം ഉപേക്ഷിച്ച ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടുത്തെ സാഹചര്യങ്ങള്‍ കണ്ടു മനസിലാക്കി. 26 വൈകിട്ട് ആറിന് വീട്ടിലെത്തിയ സാം വീട്ടിലുണ്ടായിരുന്ന ജെസിയുമായി തമ്മില്‍ സിറ്റൗട്ടില്‍ വച്ചുതന്നെ വാക്കുതര്‍ക്കം ഉണ്ടായി. കൈയില്‍ കരുതിയിരുന്ന Read More…
‘ഇന്ന് നടക്കുന്നത് മുല കാണിക്കാനുള്ള സമരം, കോഴിക്കാൽ കാണിച്ചിട്ടെന്ത് കാര്യം? വിവാദ പരാമർശവുമായി ഫസൽ ഗഫൂർ
സ്ത്രീവിരുദ്ധ പരാമർശവുമായി എം.ഇ.എസ് അധ്യക്ഷൻ ഡോ.ഫസൽ ഗഫൂർ. പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ, ഇപ്പോൾ മാറ് കാണിക്കാനാണ് സമരമെന്നാണ് പരാമർശം. അമിതമായിട്ടുള്ള പാശ്ചാത്യ വൽക്കരണം വേണ്ട. മലപ്പുറം തിരൂരിൽ എംഇഎസ് അധ്യാപകരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഫസൽ ഗഫൂർ. ‘ടീച്ചർമാർ പല ക്യാമ്പുകളിൽ പോകാറുണ്ട് എന്നാലത് കൂത്തമ്പലമാക്കി മാറ്റരുത്. ഡി.ജെ വെച്ച് തുള്ളണ്ട. തൊട്ടു കളി വേണ്ട ചുറ്റിക്കളിയും വേണ്ട പ്രൈവറ്റ് കളി കളി കളിച്ചോ പബ്ലിക്ക് കളി വേണ്ട’, ഫസൽ ഗഫൂർ വേദിയിൽ പറഞ്ഞു. നമുക്ക് അറേബ്യൻ Read More…
ആദ്യഭാര്യ പ്രസവിച്ചദിവസം രണ്ടാംവിവാഹം, ഭാര്യയുടെ മുന്നിലൂടെ വിദേശ വനിതകളെ വീട്ടിലെത്തിച്ചു; ജെസി നേരിട്ടത് ക്രൂരപീഡനം
കോട്ടയം: കാണക്കാരിയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയിൽ തള്ളിയ കേസിലെ പ്രതി സാം നിരവധി വിദേശവനിതകളുമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ്. ഭാര്യയായ ജെസി വീട്ടിൽ ഉള്ളപ്പോൾ ഇയാൾ സ്ത്രീകളുമായി വന്നിരുന്നു. ഇതിനെ ജെസി എതിർത്തു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 1994-ലാണ് ജെസിയും സാമും വിവാഹിതരാകുന്നത്. വിചിത്രമെന്ന് പറയട്ടെ, ആദ്യഭാര്യ പ്രസവിച്ചദിവസം തന്നെയായിരുന്നു സാം ജെസിയെ ബെംഗളൂരുവിലെ പള്ളിയില്‍വെച്ച് വിവാഹംകഴിച്ചതെന്നാണ് ജെസിയുടെ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍, നിയമപരമായി അന്ന് വിവാഹം രജിസ്റ്റര്‍ചെയ്തിരുന്നില്ല. ജെസിയെ വിവാഹംകഴിച്ചതോടെ ആദ്യഭാര്യ കുഞ്ഞിനെ Read More…
അച്ഛനെ വെട്ടിയതിനുപിന്നാലെ ആത്മഹത്യാ ഭീഷണി മുഴക്കി മകൻ; മുറിയിൽ കോഴിത്തലയും പൂജയും
തൃശൂര്‍: അച്ഛനെ വെട്ടിയതിന് പിന്നാലെ ആത്മഹത്യാ ഭീഷണി മുഴക്കി മകൻ. തൃശൂര്‍ മുതൃത്തിക്കരയിലാണ് സംഭവം. ശിവൻ (70) എന്നയാളെ മകൻ വിഷ്ണു ആണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ശിവനെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിസരവാസികളാണ് ശിവനെ ആശുപത്രിയിൽ എത്തിച്ചത്. കുടുംബവഴക്കിനിടയിലായിരുന്നു അച്ഛനെ മകൻ വെട്ടിയതെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിലിടെ വിഷ്ണു രണ്ടാം നിലയിലെ മുറിയിൽ ഒളിച്ചിരുന്നു. പൊലീസ് വാതിലും ജനാലകളും പൊളിച്ച് വിഷ്ണുവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിഫലമായി. ആത്മഹത്യാ ഭീഷണി മുഴക്കുകയും Read More…
‘സുബീന്‍ ഗാര്‍ഗിന് മാനേജരും സംഘാടകനും ചേര്‍ന്ന് വിഷം നല്‍കി’; ഗുരുതര ആരോപണവുമായി ബാൻഡ് അംഗം
പ്രശസ്ത അസമീസ് ഗായകന്‍ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി ബാൻഡ് അംഗം ശേഖർ ജ്യോതി ഗോസ്വാമി. സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും ബാൻഡ് മാനേജർ സിദ്ധാർഥ് ശർമ്മയും വിഷം നൽകി സുബിനെ കൊലപ്പെടുത്തിയത് എന്നാണ് വെളിപ്പെടുത്തൽ. കുറ്റകൃത്യം മറച്ചുവെക്കാൻ സിംഗപ്പൂർ തിരഞ്ഞെടുത്തുവെന്നും ശേഖർ പറയുന്നു. പോലീസ് ചോദ്യം ചെയ്യലിനിടയിലാണ് ശേഖർ ഇക്കാര്യം പറഞ്ഞത്. സുബീന്‍ഗാര്‍ഗിന്റെ ബാന്റ്‌മേറ്റും ടീമിലെ ഡ്രമ്മറുമാണ് ശേഖര്‍ ജ്യോതി ഗോസ്വാമി. സാക്ഷി മൊഴി പ്രകാരം, സിംഗപ്പൂരിൽ ഗാർഗ് മരിക്കുന്നതിന് മുമ്പുള്ള Read More…
‘കുര്‍ക്കുറെ’ വാങ്ങാന്‍ 20 രൂപ ചോദിച്ചതിന് അമ്മ കെട്ടിയിട്ട് തല്ലി; പൊലീസിനെ വിളിച്ച് എട്ടുവയസുകാരന്‍- വീഡിയോ
ഭോപ്പാൽ: ‘കുർകുറെ വാങ്ങാൻ പണം ചോദിച്ചതിന് അമ്മയും സഹോദരിയും തല്ലി’ എട്ടുവയസുകാരൻ നേരേ വിളിച്ചത് പൊലീസിലേയ്ക്ക്.മധ്യപ്രദേശിലെ സിങ്ഗ്രൗളിയിലാണ് സംഭവം. 20 രൂപ ചോദിച്ചതോടെ അമ്മയും സഹോദരിയും ചേര്‍ന്ന് തന്നെ കെട്ടിയിട്ട് അടിച്ചുവെന്നായിരുന്നു 112 ലേക്ക് വിളിച്ച് കുരുന്നിന്റെ പരാതി. അമ്മ പൈസ തന്നില്ല, പകരം അടിച്ചുവെന്ന് പറഞ്ഞതിന് പിന്നാലെ കുട്ടി കരച്ചിലും തുടങ്ങി. ഫോണെടുത്ത പൊലീസുകാരന്‍ കരയേണ്ടെന്ന് ആശ്വസിപ്പിച്ചു. ഉടന്‍ സ്ഥലത്തെത്താമെന്നും കുട്ടിയെ സമാധാനിപ്പിച്ചു. അമ്മയും സഹോദരിയും ചേര്‍ന്ന് എട്ട് വയസുകാരനെ കയറുകൊണ്ട് കെട്ടിയിട്ട് തല്ലുകയായിരുന്നു. താന്‍ Read More…









