ചങ്ങനാശേരി: ബാങ്ക് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ വെര്‍ച്ച്വല്‍ അറസ്‌റ്റിലൂടെ പെരുന്ന സ്വദേശികളായ വയോധിക ദമ്പതികളുടെ 50 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബര്‍ തട്ടിപ്പുകാരുടെ ശ്രമം പോലീസ് തടഞ്ഞു . കോട്ടയം സൈബര്‍ പോലീസിന്റെയും ചങ്ങനാശേരി എസ്.ഐയുടെയും സമയോചിതമായ ഇടപെടീലിലുടെയാണു കബളിപ്പിക്കല്‍ തടഞ്ഞത്. ദമ്പതികളുടെ അക്കൗണ്ട് മുഖേന പരിധിയില്‍ കവിഞ്ഞുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇതു രാജ്യവിരുദ്ധ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടത്തിയെന്നും പറഞ്ഞായിരുന്നു തട്ടിപ്പിനു തുടക്കം. വെര്‍ച്ച്വല്‍ അറസ്‌റ്റിലാണെന്നും പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്‌സ് ആപ്പ് വഴി വീഡിയോ Read More…
Author: ashtagon
കഴക്കൂട്ടത്ത് IT ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി ബലാത്സംഗം ചെയ്തു, പ്രതി ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ രാത്രി ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അതിക്രമം. 25കാരിയായ യുവതി ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുമ്പോള്‍ പ്രതി ഹോസ്റ്റല്‍ മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറുകയായിരുന്നു. യുവതി ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതി കഴക്കൂട്ടം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയെ അറിയില്ലെന്നും മുന്‍പ് കണ്ടിട്ടില്ലെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്നു ഭയന്നുപോയ Read More…
92-ാം വയസ്സിൽ അച്ഛനായ ഡോക്ടർ, 37-കാരിയായ ഭാര്യ കുഞ്ഞിന് ജന്മം നൽകി
തൊണ്ണൂറ്റിരണ്ടാം വയസ്സിൽ പിതാവായി ഓസ്ട്രേലിയയിൽ നിന്നുള്ള ഡോക്ടർ. അദ്ദേഹത്തിന്റെ 37 -കാരിയായ ഭാര്യയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഡോ. ജോൺ ലെവിനും 37 വയസ്സുള്ള ഭാര്യ ഡോ. യാനിംഗ് ലുവും 2024 ഫെബ്രുവരിയിലാണ് അവരുടെ മകൻ ഗാബിയെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. ഡോ. ലെവിന്റെ മൂന്നാമത്തെ കുട്ടിയാണ് ഗാബി. അദ്ദേഹത്തിന്റെ മൂത്ത മകൻ ഗ്രെഗ് എന്ന 65 -കാരൻ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് മരിക്കുന്നതിന് അഞ്ച് മാസം മുമ്പ് മാത്രമാണ് ഗാബി ജനിച്ചത്. ജനറൽ Read More…
‘ഒന്നു കുളിച്ചു വസ്ത്രം മാറിയാല്‍ മതി’; ബലാത്സംഗത്തിനിരയായ കുട്ടിയോട് ഹോസ്റ്റല്‍ വാര്‍ഡന്റെ മറുപടി
വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സൗത്ത് ഏഷ്യന്‍ സര്‍വകാശാലാ കാമ്പസിനുള്ളില്‍വച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെയും അസിസ്റ്റന്റിനെതിരെയും നടപടി. ഹോസ്റ്റൽ വാർഡനെ ചുമതലയിൽ നിന്ന് നീക്കുകയും സഹായിയ്ക്ക് സസ്പെന്‍ഷന്‍ നല്‍കുകയും ചെയ്തു. നാലു ദിവസത്തോളമായുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് കിട്ടും വരെയാണു നടപടി. ഹോസ്റ്റൽ വാർഡന്റെ ചുമതലയുള്ള ഡോ.റിങ്കു ദേവി ഗുപ്തയ്ക്കെതിരേയും അസിസ്റ്റന്റ് അനുപമ അറോറയ്ക്കെതിരേയും നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം കടുപ്പിച്ചതിനിടെയാണ് നടപടി. പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം Read More…
ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചു, ബംഗ്ലദേശ് ട്രാന്‍സ് ‘ഗുരു മാ’ അറസ്റ്റില്‍; 200ഓളം പേരെ ഇന്ത്യയിലേക്ക് കടത്തി, 30 വര്‍ഷമായി അനധികൃതമായി ഇന്ത്യയില്‍
മുംബൈ: മുപ്പതു വര്‍ഷമായി ഇന്ത്യയില്‍ അനധികൃതമായി താമസിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മീയ നേതാവ് ‘ഗുരു മാ’ ജ്യോതിയെ മുംബൈയില്‍ അറസ്‌റ്റ് ചെയ്‌തു. ബാബു അയന്‍ ഖാന്‍ എന്ന ഇദ്ദേഹം ബംഗ്ലാദേശി പൗരനാണെന്നു കണ്ടെത്തി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് അനധികൃതമായി ഇന്ത്യയില്‍ എത്തിയ ജ്യോതി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുള്‍പ്പെടെ വ്യാജമായി ഇന്ത്യന്‍ രേഖകള്‍ കൈവശപ്പെടുത്തിയിരുന്നു. രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് കള്ളം വെളിച്ചത്തുവന്നത്. പോലീസ് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയും വ്യാജ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്‌തു.ബംഗ്ലാദേശില്‍നിന്നുള്ള ജ്യോതി മുംബൈയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ Read More…
‘ഞാന്‍ ഒറ്റയ്ക്കല്ല; ഉദ്യോഗസ്ഥര്‍ക്കും പങ്ക് കൊടുത്തു’ ശബരിമലയിലെ സ്വര്‍ണ്ണ മോഷണം സമ്മതിച്ച് പോറ്റി
ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കൊള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റി സമ്മതിച്ചു. പക്ഷെ കട്ടത് താന്‍ ഒറ്റക്കല്ല, ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പങ്കെുണ്ടെന്നാണ് പോറ്റിയുടെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. അടിച്ചുമാറ്റിയ സ്വര്‍ണം കല്‍പേഷിന് കൈമാറിയ വിവരം ഉദ്യോഗസ്ഥര്‍ക്കും അറിയാം. സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തണമെന്ന തന്‍റെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ അനുസരിച്ചു. ഉദ്യോഗസ്ഥരെ താന്‍ സഹായിച്ചിട്ടുണ്ടെന്നും മൊഴി. ഇതോടെ പോറ്റിക്ക് പിന്നാലെ കല്‍പേഷിനെ കണ്ടെത്താനും മുരാരി ബാബു ഉള്‍പ്പടെയുള്ള Read More…
പ്രായത്തെക്കുറിച്ച് ആശങ്കയുണ്ടോ? മനസിന്റെ ഏറ്റവും നല്ല കാലം 55 കഴിഞ്ഞ്! നേതൃത്വ റോളുകള്‍ക്ക് ഏറ്റവും അനുയോജ്യര്‍- പഠനം
സിഡ്‌നി: മനസിന്റെ നല്ല പ്രായം 55-60 വയസെന്നു ഗവേഷണഫലം. മാനസിക പ്രവര്‍ത്തനം 55 നും 60 നും ഇടയില്‍ പ്രായമുള്ളവരില്‍ ഏറ്റവും മികച്ചതായിരിക്കുമെന്നും, സങ്കീര്‍ണമായ പ്രശ്‌നപരിഹാര കഴിവുകള്‍ക്കും തൊഴില്‍ രംഗത്ത് ഉയര്‍ന്ന നേതൃത്വ റോളുകള്‍ക്കും ഈ പ്രായക്കാര്‍ ഏറ്റവും അനുയോജ്യരാണെന്നും കണ്ടെത്തി. ‘യൗവനം അകന്നുപോകുന്തോറും, പ്രായത്തെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ ഭയന്നേക്കാം. എന്നാല്‍ ഞങ്ങളുടെ ഗവേഷണം കാണിക്കുന്നത് ഇതില്‍ സന്തോഷിക്കാനും കാരണങ്ങളുണ്ടെന്നാണ്. നമ്മുടെ പലരുടെയും മൊത്തത്തിലുള്ള മാനസിക പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ 55 നും 60 നും ഇടയിലാണ് ഏറ്റവും മികച്ച Read More…
അപൂര്‍വ ഗോതമ്പിനം കണ്ടെത്തി; ഒരു പൂവില്‍ മൂന്ന് അണ്ഡാകോശങ്ങള്‍, ഉത്‌പാദനം മൂന്നിരട്ടിയാകും !
വാഷിങ്‌ടണ്‍: സാധാരണ ഗോതമ്പിന്റെ മൂന്നിരട്ടി ഉത്‌പാദനശേഷിയുള്ള ഗോതമ്പിനം കണ്ടെത്തി. സാധാരണ ഒരു ഗോതമ്പ് പൂവില്‍ ഒരു അണ്ഡകോശമേ ഉണ്ടാകൂ. മേരിലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയ ഗോതമ്പിനത്തില്‍ ഒരു പൂവില്‍ മൂന്ന് അണ്ഡകോശങ്ങളാണുള്ളത്. ജനിതകമാറ്റമാണ് വ്യത്യാസത്തിനു കാരണമെന്നാണു ഗവേഷകര്‍ പറയുന്നത്. ഓരോ അണ്ഡകോശത്തിനും ഒരു ഗോതമ്പ് കതിരായി വികസിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഈ ജനിതക മാറ്റം അനുകൂലമാക്കി കൂടുതല്‍ ഗോതമ്പ് ഉത്‌പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. കണ്ടെത്തലുകള്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂവില്‍ മൂന്ന് അണ്ഡാകോശങ്ങള്‍ Read More…
ആളെ അളക്കാന്‍ വേഷം നോക്കരുത്; ഈ വേഷത്തിലും 3 കോടിയുടെ ജി വാഗണ്‍ വാങ്ങാനെത്താം, ഞെട്ടിച്ച് കര്‍ഷകന്‍
ഏതൊരു വാഹനപ്രേമിയും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതും സ്വപ്‌നം കാണുന്നതുമായ വാഹനമാണ് മെഴ്‌സിഡീസിന്റെ ജി-വാഗണ്‍. ഒരു ആഡംബര വാഹനമെന്നതിലുപരി സ്റ്റാറ്റസ് സിംബലായി ആളുകള്‍ കണക്കാക്കുന്ന ഈ വാഹനം ഇന്ത്യയിലെ ഭൂരിഭാഗം സെലിബ്രിറ്റികളുടെയും സമ്പന്നരുടെയും വാഹന ശേഖരത്തില്‍ ഇടംനേടിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഭരിക്കുന്നത് ജി-വാഗണ്‍ എന്ന വാഹനം സ്വന്തമാക്കിയ ഒരു കര്‍ഷകന്റെ കഥയാണ്. മെഴ്‌സിഡീസ് ജി-വാഗണ്‍ സ്വന്തമാക്കാന്‍ എത്തിയ അദ്ദേഹത്തിന്റെ ലാളിത്യമാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. സാധാരണ മുണ്ടും കുര്‍ത്തിയും അണിഞ്ഞ് Read More…









