Lifestyle

ആളെ അളക്കാന്‍ വേഷം നോക്കരുത്; ഈ വേഷത്തിലും 3 കോടിയുടെ ജി വാഗണ്‍ വാങ്ങാനെത്താം, ഞെട്ടിച്ച് കര്‍ഷകന്‍

ഏതൊരു വാഹനപ്രേമിയും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതും സ്വപ്‌നം കാണുന്നതുമായ വാഹനമാണ് മെഴ്‌സിഡീസിന്റെ ജി-വാഗണ്‍. ഒരു ആഡംബര വാഹനമെന്നതിലുപരി സ്റ്റാറ്റസ് സിംബലായി ആളുകള്‍ കണക്കാക്കുന്ന ഈ വാഹനം ഇന്ത്യയിലെ ഭൂരിഭാഗം സെലിബ്രിറ്റികളുടെയും സമ്പന്നരുടെയും വാഹന ശേഖരത്തില്‍ ഇടംനേടിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഭരിക്കുന്നത്‌ ജി-വാഗണ്‍ എന്ന വാഹനം സ്വന്തമാക്കിയ ഒരു കര്‍ഷകന്റെ കഥയാണ്. മെഴ്‌സിഡീസ് ജി-വാഗണ്‍ സ്വന്തമാക്കാന്‍ എത്തിയ അദ്ദേഹത്തിന്റെ ലാളിത്യമാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. സാധാരണ മുണ്ടും കുര്‍ത്തിയും അണിഞ്ഞ് Read More…

Celebrity

‘രാത്രി നന്നായി രസിച്ചെന്ന് ആൻഡ്രൂ രാജകുമാരൻ, എന്നെ ജന്മാവകാശം പോലെ ഉപയോഗിച്ചു’; വെളിപ്പെടുത്തലുമായി ജുഫ്രെയുടെ പുസ്തകം

യുകെ: താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജന്മാവകാശമാണെന്ന മട്ടിലായിരുന്നു ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ പെരുമാറ്റമെന്ന് എപ്‌സ്റ്റൈന്‍ ലൈംഗിക വിവാദത്തിലെ ഇരകളിലൊരാളായ വിര്‍ജീനിയ ജുഫ്രെ. ജുഫ്രെയുടെ മരണാനന്തരം പുറത്തിറങ്ങിയ ‘നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ് സര്‍വൈവിങ് അബ്യൂസ് ആന്‍ഡ് ഫൈറ്റിങ് ഫോര്‍ ജസ്റ്റിസ്’ എന്ന ഓര്‍മക്കുറിപ്പ് പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. 17 വയസ്സുള്ളപ്പോഴായിരുന്നു ഈ പെരുമാറ്റം. 18 വയസ്സിന് മുന്‍പ് മൂന്നുതവണ ആന്‍ഡ്രൂവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും പുസ്തകത്തിലുണ്ട്. ചാള്‍സ് മൂന്നാമന്‍ രാജകുമാരന്റെ ഇളയ സഹോദരനായ ആന്‍ഡ്രൂ, അന്തരിച്ച Read More…

Crime

സമ്പന്നരെ കണ്ടെത്തി വിവാഹം, രണ്ടുനാൾ കൂടെ, മൂന്നാം നാൾ മുങ്ങും; കുടുംബത്തോടെ വിവാഹത്തട്ടിപ്പ്, വധു പിടിയിൽ

ഗുരുഗ്രാം∙ കുടുംബത്തോടെ വിവാഹത്തട്ടിപ്പിലേർപ്പെട്ട സംഘത്തിലെ യുവതിയെ അറസ്റ്റു ചെയ്ത് രാജസ്ഥാൻ പൊലീസ്. കാജൽ എന്ന യുവതിയെയാണ് ഗുരുഗ്രാമിൽ നിന്ന് അറസ്റ്റു ചെയ്തത്. ഒരു വർഷത്തോളമായി ഒളിവിലായിരുന്നു ഇവർ. കാജലിന്റെ മാതാപിതാക്കളും സഹോദരനും സഹോദരിയും നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു.  കാജലിന്റെ പിതാവ് ഭഗത് സിങ് സമ്പന്നരായ കുടുംബത്തെ കണ്ടെത്തി തന്റെ പെൺമക്കളായ കാജലിനും തമന്നയ്ക്കും വിവാഹം ആലോചിക്കും. ഇതോടെയാണ് തട്ടിപ്പിന് തുടക്കമാകുക. 2024 മേയിൽ യുപി സ്വദേശിയായ താരാചന്ദ് ജാട്ട് എന്നയാളുടെ രണ്ട് ആൺമക്കൾക്ക് ഇയാൾ തന്റെ പെൺമക്കളെ Read More…

Crime

ജര്‍മ്മനിയില്‍ ഡോക്‌ടറാണെന്ന വ്യാജേന ജോലി വാഗ്ദാനം; ഹരിത കര്‍മ്മസേന പ്രവര്‍ത്തകയില്‍നിന്ന്‌ 22.97 ലക്ഷം തട്ടിയ യുവതി അറസ്‌റ്റില്‍

ആലപ്പുഴ: മാവേലിക്കര സ്വദേശിനിയായ ഹരിത കര്‍മ്മസേന പ്രവര്‍ത്തകയില്‍നിന്ന്‌ ഓണ്‍ലൈന്‍ വഴി 22.97 ലക്ഷം രൂപ തട്ടിയെ കേസിലെ പ്രതി അറസ്‌റ്റില്‍. അടൂര്‍ സ്വദേശിനിയായ അനിതാ മുരളീധരനാ (44) ണ്‌ അറസ്‌റ്റിലായത്‌. ജര്‍മ്മനിയില്‍ ഡോക്‌ടറാണെന്ന വ്യാജേനയാണ്‌ ഇവര്‍ പരാതിക്കാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്‌. തന്റെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ചാണ്‌ പണം തട്ടിയത്‌. കഴിഞ്ഞ ജനുവരിയില്‍ പ്രതി, പരാതിക്കാരിയെ ബന്ധപ്പെടുകയും ജര്‍മ്മനിയില്‍ ജോലി തരപ്പെടുത്തുന്നതിനായി പണം അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത്തരത്തില്‍ ഫെബ്രുവരി രണ്ടു മുതല്‍ ഓഗസ്‌റ്റ്‌ Read More…

Crime

അധ്യാപികയെ രാസലഹരി നല്‍കി ബോധരഹിതയാക്കി മാനഭംഗം; യുവാക്കള്‍ അറസ്‌റ്റില്‍

കളമശേരി: രാസലഹരി നല്‍കി ബോധരഹിതയാക്കി കൂട്ടമാനഭംഗത്തിന്‌ ഇരയാക്കിയെന്ന അധ്യാപികയായ യുവതിയുടെ പരാതിയില്‍ യുവാക്കള്‍ അറസ്‌റ്റില്‍. കോട്ടയം പുത്തന്‍പറമ്പില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി (27), മലപ്പുറം വടക്കേപ്പുറത്ത്‌ വീട്ടില്‍ ഫിറോസ്‌ (28) എന്നിവരാണ്‌ കളമശേരി പോലീസിന്റെ പിടിയിലായത്‌. മലപ്പുറം സ്വദേശിനിയാണ്‌ കഴിഞ്ഞ 13നു രാത്രി കളമശേരി പോലീസില്‍ പരാതി നല്‍കിയത്‌. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്‌ളാറ്റുകളില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ എം.ഡി.എം.എയും കഞ്ചാവും നല്‍കി ബോധരഹിതയാക്കി പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. കോളജ്‌ അധ്യാപികയായിരുന്ന യുവതിയും പ്രതികളും ഒരു ആഘോഷച്ചടങ്ങിലാണു പരിചയപ്പെട്ടത്‌. പ്രതികള്‍ Read More…

Crime

നോട്ടെണ്ണി തീര്‍ക്കാനാകാതെ സിബിഐ! കോടികള്‍ കൈക്കൂലി വാങ്ങിയ ഡിഐജി പിടിയില്‍

കോടികളുടെ കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചാബില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. റോപ്പർ റേഞ്ചിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ഐ.ജി) ഹര്‍ചരണ്‍ സിങ് ബുല്ലാറെന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അഞ്ചുകോടി രൂപ പിടിച്ചെടുത്തു. നോട്ടെണ്ണല്‍ ഇപ്പോഴും തുടരുകയാണ്. അറസ്റ്റിനുശേഷം, ഡിഐജി ഭുള്ളറുമായി ബന്ധപ്പെട്ട മൂന്ന് സ്ഥലങ്ങളിൽ, അദ്ദേഹത്തിന്റെ ഓഫീസ്, വസതി, മറ്റൊരു സ്ഥലം എന്നിവയുൾപ്പെടെ, കേന്ദ്ര ഏജൻസി പരിശോധന ആരംഭിച്ചു. ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാര്‍, 22 ആഡംബര വാച്ച്, Read More…

Crime

ദുര്‍ഗാപുരില്‍ മെഡി. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്‌ ഒരാള്‍ മാത്രം? കാമുകനും സംശയമുനയില്‍

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ദുര്‍ഗാപുരില്‍ സ്വകാര്യ മെഡിക്കല്‍ കോളജ്‌ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ വഴിത്തിരിവ്‌. ഒരാള്‍ മാത്രമാണ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതെന്ന നിഗമനത്തിലാണ്‌ പോലീസ്‌. ക്യാംപസിനു സമീപം കാമുകനൊപ്പം ഭക്ഷണം കഴിക്കാന്‍ വെള്ളിയാഴ്‌ച രാത്രി പുറത്തിറങ്ങിയപ്പോഴാണ്‌ ഒഡീഷ സ്വദേശിയായ വിദ്യാര്‍ഥിനി പീഡനത്തിന്‌ ഇരയായത്‌.കോളജ്‌ ഗേറ്റിനു സമീപത്തുവച്ച്‌ അജ്‌ഞാതസംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും വിദ്യാര്‍ഥിനിയെ സമീപത്തെ കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി കൂട്ടബലാത്സംഗത്തിരിയാക്കി. പെണ്‍കുട്ടിക്ക്‌ ഒപ്പമുണ്ടായിരുന്ന കാമുകന്‍ ഇതിനിടെ ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്‌. 6 പേരെയാണ്‌ കേസില്‍ അറസ്‌റ്റു ചെയ്‌തത്‌. മൊഴികളില്‍ Read More…

Crime

വിവാഹ അഭ്യര്‍ഥന നിരസിച്ചു; യുവതിയുടെ മകനെ തട്ടിക്കൊണ്ടുപോയ ‘രഹസ്യകാമുകന്‍’ അറസ്‌റ്റില്‍

ലഖ്‌നൗ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു വീട്ടമ്മയുടെ നാലുവയസുകാരന്‍ മകനെ തട്ടിക്കൊണ്ടു പോയ യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ ഞായറാഴ്‌ച ഉത്തര്‍പ്രദേശിലാണ്‌ സംഭവം. കുട്ടിയുടെ അമ്മ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ വീടിനു പുറത്തുനിന്ന്‌ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അയോധ്യയില്‍ നിന്നുള്ള പുഷ്‌പ വില്‍പ്പനക്കാരനായ സുധാകര്‍ സിങ്ങി(24)നെയാണ്‌ സുഹൈല്‍ദേവ്‌ എക്‌സ്‌പ്രസില്‍ കുട്ടിയുമായി യാത്ര ചെയ്യുന്നതിനിടെ ലഖ്‌നൗ റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. അമ്മയെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ്‌ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നു സിങ്‌ സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. Read More…

Featured Sports

40-ാം വയസില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുതിയ റെക്കോഡ്‌; മെസ്സി ഇനി പിന്തുടരാനിടയില്ലാത്തത്

ലിസ്‌ബണ്‍: നാല്‍പ്പതാം വയസിലും ലോകഫുട്‌ബോളില്‍ റെക്കോഡ്‌ പ്രകടനവുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ. ഹംഗറിക്കെതിരേ ദേശീയ ജഴ്‌സിയില്‍ ഇരട്ടഗോളടിച്ച റൊണാള്‍ഡോ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടം കുറിച്ചു.റോണോ സ്‌കോര്‍ ചെയ്‌തെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചതോടെ അടുത്തവര്‍ഷത്തെ ലോകകപ്പ്‌ അവസാന റൗണ്ടിലെത്താനുള്ള പോര്‍ച്ചുഗലിന്റെ കാത്തിരിപ്പ്‌ നീണ്ടു. ശേഷിക്കുന്ന രണ്ടു മത്സരങ്ങളുടെ ഫലം ആശ്രയിച്ചാകും പോര്‍ച്ചുഗലിന്റെ ഫൈനല്‍ റൗണ്ട്‌ പ്രവേശം. ഹംഗറിക്കെതിരേ ആദ്യപകുതിയിലായിരുന്നു ക്രിസ്‌റ്റ്യാനോ റെക്കോഡ്‌ പുസ്‌തകത്തില്‍ ഇടംനേടിയത്‌. ആദ്യപകുതിയുടെ 23-ാം മിനിറ്റില്‍ ആദ്യ Read More…