Crime

‘വായ്പ വേണേല്‍ അവന്റെ വെപ്പാട്ടിയാവണം, സ്വകാര്യഭാഗങ്ങളിലൊക്കെ പിടിച്ചു’; ഉള്ളുപൊള്ളിച്ച് വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്

നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. വായ്പ നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും രേഖകളുമായി വായ്പയ്ക്കായി ചെന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്‌ളിന്‍ കടന്നുപിടിച്ചെന്നും വീട്ടമ്മയുടെ കുറിപ്പില്‍ പറയുന്നു. തന്റെ സ്വകാര്യഭാഗങ്ങളിലെല്ലാം ജോസ് സ്പര്‍ശിച്ചെന്നും തനിക്കിനി ജീവിക്കാനാകില്ലെന്നും മകനെഴുതിയ കത്തില്‍ അമ്മ വ്യക്തമാക്കുന്നു.  ‘മോനേ ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്, ജോസ് ഫ്രാങ്ക്ളിന്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ല, ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്ന്, കടം തീര്‍ക്കാന്‍ ഒരു സബ്സിഡിയറി ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് കുറച്ച് ബില്ലുകള്‍ കൊടുക്കാന്‍ Read More…

Health

50ല്‍ അധികം കാന്‍സറുകള്‍ കണ്ടെത്താന്‍ ഈ രക്‌തപരിശോധന മാത്രം മതി !

വാഷിങ്‌ടണ്‍: അന്‍പതിലധികം കാന്‍സറുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന രക്‌തപരിശോധനാ സംവിധാനവുമായി യു.എസ്‌. കമ്പനി. അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്രെയ്‌ലാണു കണ്ടെത്തലിനു പിന്നില്‍. ഗല്ലേറി പരിശോധനയിലൂടെ ട്യൂമറില്‍നിന്നു രക്‌തത്തില്‍ കലരുന്ന കാന്‍സര്‍ ഡി.എന്‍.എയുടെ ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. പരിശോധനയിലുടെ വിവിധ തരം കാന്‍സറുകള്‍ കണ്ടെത്താന്‍ കഴിയുമെന്നു ഗവേഷകര്‍ അറിയിച്ചു.രോഗം കണ്ടെത്തപ്പെട്ടവരില്‍ പകുതിയിലധികവും ആദ്യഘട്ടത്തിലായിരുന്നു. അതു ചികിത്സ എളുപ്പമാക്കാനും രോഗം ഭേദമാക്കാനും സാധ്യത വര്‍ധിപ്പിക്കുന്നു.യുഎസ്‌, കാനഡ എന്നിവിടങ്ങളിലെ 25,000 മുതിര്‍ന്നവരെ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചായിരുന്നു ഗവേഷണം. പരീക്ഷണത്തില്‍, ഏകദേശം നൂറില്‍ ഒരാള്‍ക്ക്‌ Read More…

Featured Good News

ചൈനയെ മറികടന്നു, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ശക്‌തമായ വ്യോമസേന, പാകിസ്‌താന്റെ റാങ്ക് അറിയണ്ടേ?

ന്യൂഡല്‍ഹി: ചൈനയെ മറികടന്ന്‌ ഇന്ത്യന്‍ വ്യോമസേന (എയര്‍ ഫോഴ്‌സ്‌) ലോകത്തിലെ ഏറ്റവും ശക്‌തമായ മൂന്നാമത്തെ വ്യോമസേനയായി മാറി. വേള്‍ഡ്‌ ഡയറക്‌ടറി ഓഫ്‌ മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്‌റ്റിന്റെ (ഡബ്ല്യു.ഡി.എം.എം.എ) ഏറ്റവും പുതിയ റാങ്കിങ്‌ പ്രകാരമാണ്‌ ഈ നേട്ടം. യു.എസ്‌ വ്യോമസേന റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്ത്‌ തുടരുന്നു. റഷ്യയാണു രണ്ടാം സ്‌ഥാനത്ത്‌. ചൈന നാലാം സ്‌ഥാനത്താണ്‌. വ്യോമസേനയുടെ മൊത്തത്തിലുള്ള ശക്‌തിയും ശേഷിയും അളക്കുന്ന ട്രൂ വല്‍ റേറ്റിങ്‌ (ടി.വി.ആര്‍) യു.എസിന്‌ 242.9 ഉം റഷ്യയ്‌ക്ക്‌ 114.2 ഉം ഇന്ത്യയ്‌ക്ക്‌ 69.4 Read More…

Oddly News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം, ലൈംഗിക അപവാദങ്ങള്‍; ആന്‍ഡ്രൂ രാജകുമാരന്‍ രാജകീയ പദവികള്‍ ഉപേക്ഷിച്ചു

ലണ്ടന്‍: ലൈംഗിക അപവാദങ്ങളില്‍ കുടുങ്ങിയ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍(65) രാജകീയ പദവികളെല്ലാം ഉപേക്ഷിച്ചു. സഹോദരന്‍കൂടിയായ ചാള്‍സ്‌ മൂന്നാമന്‍ രാജാവിന്റെ സമ്മര്‍ദത്തിന്റെ കൂടി അടിസ്‌ഥാനത്തിലാണു തീരുമാനം. നാലു പതിറ്റാണ്ടിലേറെ നീണ്ട വിവാദങ്ങള്‍ക്കുശേഷമാണ്‌ അദ്ദേഹത്തിന്റെ പിന്മാറ്റം. എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ആന്‍ഡ്രൂ. 1984 ല്‍ ലോസ്‌ ഏഞ്‌ജല്‍സിലെ വാട്ട്‌സ്‌ എന്ന സ്‌ഥലത്ത്‌ നിര്‍മാണ പദ്ധതി സന്ദര്‍ശിക്കുന്നതിനിടെ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും നേരെ പെയിന്റ്‌ സ്‌പ്രേ ചെയ്‌താണ്‌ അദ്ദേഹം ആദ്യ വിവാദം സൃഷ്‌ടിച്ചത്‌. ‘എനിക്ക്‌ അത്‌ ആസ്വദിക്കാന്‍ കഴിഞ്ഞു,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Read More…

Celebrity

‘അവിഹിത’ത്തിലെ നിർമലേച്ചി ഇവിടുണ്ട്; കയ്യടി നേടിയ ദന്ത ഡോക്ടർ

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ‘അവിഹിതം’. ‘മെയ്ഡ് ഇൻ കാഞ്ഞങ്ങാട്’ എന്ന ടാഗോട് കൂടി പുറത്തിറങ്ങിയ ചിത്രമിപ്പോൾ കുടുംബപ്രേക്ഷകർക്കും സാധാരണക്കാർക്കും ഇടയിൽ വൻ സ്വീകാര്യതയാണ് നേടികൊണ്ടിരിക്കുന്നത്. ഒപ്പം, ചിത്രത്തിലെ നിർമല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡോ. വൃന്ദ മേനോന്റെ അഭിനയ മികവിനെ കുറിച്ചും മികച്ച രീതിക്കുള്ള പ്രേക്ഷകപ്രശംസ ലഭിക്കുന്നുണ്ട്. നിർമ്മലയുടെ പെരുമാറ്റവും അതിനെ തുടർന്നുണ്ടാകുന്ന മറ്റുള്ളവരുടെ സംശയവും ചേർത്തുകൊണ്ടാണ് സെന്ന ഹെഗ്ഡെ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. പത്തു വർഷത്തോളം ഡെന്റിസ്ട്രി പ്രാക്ടീസ് ചെയ്ത Read More…

Crime

‘സഖാവായിരുന്നോ ആ കള്ളന്‍’, പ്രതിയെ തിരയാന്‍ ഒപ്പംകൂടി, കുടുക്കിയത് നീല ജൂപ്പിറ്റര്‍ സ്കൂട്ടർ

കൂത്തുപറമ്പ്‌: വയോധികയുടെ മാല പൊട്ടിച്ച കേസില്‍ സി.പി.എം. നഗരസഭാ കൗണ്‍സിലര്‍ അറസ്‌റ്റില്‍. കൂത്തുപറമ്പ്‌ നഗരസഭാ കൗണ്‍സിലര്‍ പി.പി. രാജേഷ്‌(47) ആണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ 16ന്‌ ഉച്ചയ്‌ക്കാണ്‌ സംഭവം. കൂത്തുപറമ്പ്‌ കണിയാര്‍കുന്ന്‌ കുന്നുമ്മല്‍ വീട്ടില്‍ പി. ജാനകി(77)യുടെ ഒരു പവന്‍ തൂക്കമുള്ള മാലയാണ്‌ കൗണ്‍സിലര്‍ പൊട്ടിച്ചെടുത്ത്‌ രക്ഷപ്പെട്ടത്‌. ഉച്ചയ്‌ക്ക്‌ വീടിന്റെ അടുക്കളയില്‍ ജാനകി മീന്‍ വൃത്തിയാക്കുന്നതിനിടെ വീടിനകത്ത്‌ കയറി മാല പൊട്ടിച്ചശേഷം തള്ളിയിട്ടു രക്ഷപ്പെടുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഹെല്‍മറ്റ്‌ ധരിച്ച ആളാണ്‌ മാലയുമായി ഓടിയതെന്ന്‌ Read More…

Movie News

‘പാതിരാത്രി’ നടുറോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ പോലീസ് പിടിച്ചു; വീഡിയോ വൈറൽ..

നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത  “പാതിരാത്രി” സിനിമയുടെ പ്രൊമോ വീഡിയോ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം തീറ്ററ്ററുകളിലെത്തിയ ക്രൈം ത്രില്ലർ ഡ്രാമ ചിത്രമായ പാതിരാത്രിയുടെ പ്രൊമോ വീഡിയോ ഇന്നലെ രാത്രിയോടെ തന്നെയാണ് നവ്യ നായരുടെ ഇൻസ്റ്റാഗ്രാം വഴി പങ്ക് വച്ചത്. “പാതിരാത്രി” സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടുറോഡിൽ വെച്ച് റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെ പോലീസ് പിടിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭാഷണങ്ങളും ഒക്കെയാണ് ഈ പ്രൊമോ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നന്ദനം Read More…

Crime

സുഹൃത്തിനൊപ്പം വാടകയ്‌ക്ക്‌ താമസിച്ചിരുന്ന യുവതിയുടെ മരണത്തില്‍ ദുരൂഹത

ഏലൂര്‍: മഞ്ഞുമ്മലില്‍ സുഹൃത്തിനൊപ്പം വാടകയ്‌ക്കു താമസിച്ചിരുന്ന യുവതിയുടെ മരണത്തില്‍ ദുരൂഹതയേറെ. കോട്ടയം പാമ്പാടി പറശേരില്‍ വര്‍ഗീസിന്റെ മകള്‍ വര്‍ണ(24)യാണ്‌ മരണമടഞ്ഞത്‌. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം പാതാളം ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. ഒപ്പം താമസിച്ചിരുന്ന കാക്കനാട്‌ സ്വദേശി നവാസിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. നവാസും സുഹൃത്തുക്കളും വീട്ടിലെത്തിയതിനെത്തുടര്‍ന്നു വര്‍ണയുമായി ബഹളമുണ്ടായതായി പോലീസ്‌ പറഞ്ഞു. വര്‍ണയും സുഹൃത്തായ നവാസും വാടകവീട്ടില്‍ ഒരുമിച്ചു കഴിയാന്‍ തുടങ്ങിയിട്ട്‌ ഒരു വര്‍ഷമായി. ഇയാള്‍ക്കു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്‌. കഴിഞ്ഞ 17 നു രാത്രിയാണു വര്‍ണയെ വീട്ടില്‍ കയറില്‍ തൂങ്ങിയനിലയില്‍ Read More…

Crime

കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ്‌ കഴുത്തുഞെരിച്ച്‌ കൊന്നു, ഭിന്നശേഷിക്കാരനായ ഇളയ മകനെ കൊലപ്പെടുത്താനുള്ള ശ്രമം മൂത്തമകന്‍ തടഞ്ഞു

പാലാ: കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ്‌ കിടപ്പുമുറിയില്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. കിടങ്ങൂര്‍ സൗത്ത്‌ ഏലക്കോടത്ത്‌ കെ.എസ്‌. രമണി (70) യെയാണ്‌ ഭര്‍ത്താവ്‌ കട്ടപ്പന ഇലവന്തിക്കല്‍ ഇ.ആര്‍. സോമന്‍ (74) അര്‍ധരാത്രിക്കുശേഷം കൊലപ്പെടുത്തിയത്‌. ഭിന്നശേഷിക്കാരനായ ഇളയ മകന്‍ ശ്രീകുമാറിനെയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമം നടത്തി. എന്നാല്‍ ബഹളം കേട്ട്‌ ഉണര്‍ന്നുവന്ന മൂത്തമകന്‍ സുനിത്ത്‌ ഇതു തടഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സുനിത്ത്‌ ബന്ധുക്കളെയും പഞ്ചായത്തംഗത്തെയും വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ പോലീസ്‌ സംഘം സ്‌ഥലത്തെത്തി. ഇതോടെ വീടിന്റെ കിടപ്പുമുറിക്കുള്ളില്‍ Read More…