അയര്‍ക്കുന്നം: ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ അതേ സ്ഥലത്തു തന്നെ രണ്ടു ദിവസം ജോലി തുടര്‍ന്നു സോണി. അയര്‍ക്കുന്നത്ത് ഭാര്യ അല്‍പ്പനയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സോണിയുടെ ക്രൂര മനോഭാവം നാട്ടുകാരെ ഞെട്ടിച്ചു. ഈ മാസം ഒമ്പതിനും പത്തിനും ഭാര്യക്കൊപ്പം സോണി ഇളപ്പാനിയിലെ നിര്‍മാണം നടക്കുന്ന വീട്ടില്‍ മണ്ണുപണിക്ക് എത്തിയിരുന്നു. ഇരുവര്‍ക്കും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടെന്നു മറ്റുള്ളവര്‍ക്കു തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റവും. സംഭവമുണ്ടായ 14ന് രാവിലെ 7ന് ദമ്പതികള്‍ ഓട്ടോറിക്ഷയില്‍ ഇവിടെ എത്തിയെങ്കിലും ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അല്‍പനെയെ Read More…
Author: ashtagon
നിര്‍മാണത്തൊഴിലാളി ഭാര്യയെ കൊന്നു കുഴിച്ചുമൂടിയത് ഗൃഹപ്രവേശം നടത്താനിരുന്ന വീട്ടില്‍
അയര്‍ക്കുന്നം: നിര്‍മാണത്തൊഴിലാളി ഭാര്യയെ കൊന്നു കുഴിച്ചു മൂടിയത് നവംബര്‍ 29ന് ഗൃഹപ്രവേശം നടത്താനിരുന്ന വീട്ടില്‍. അയര്‍ക്കുന്നം സ്വദേശി മണ്ണനാല്‍ ഡിന്നി സെബാസ്റ്റിയന്‍ നിര്‍മിക്കുന്ന വീട്ടിലാണു കൊല നടന്നത്. പാലുകാച്ചല്‍ നടത്താനിരിക്കെയാണ് അപ്രതീക്ഷതമായൊരു ദുരനുഭവമെന്നു ഡിന്നി പറയുന്നു. സങ്കടമായിട്ട് തോന്നുന്നില്ല, വിവരമറിഞ്ഞപ്പോള്‍, അങ്കലാപ്പായിരുന്നു. അതിനൊപ്പം, സന്തോഷവുമുണ്ട്. വീടിന് പിന്നില്‍ ആഴത്തില്‍ മറവു ചെയ്ത് ഇയാള്‍ നാടുവിടുകയും പിന്നീടാണു മൃതദേഹം കണ്ടെത്തിയിരുന്നതെങ്കില്‍ തനിക്കു സ്വസ്ഥതയുണ്ടാകുമായിരുന്നില്ലെന്നു ഡിന്നി പറയുന്നു.ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ചേര്‍ത്താണു ഇളപ്പുങ്കല്‍ ജങ്ഷനോട് ചേര്‍ന്ന് 28 സെന്റ് സ്ഥലത്ത് Read More…
മുന്നേ നടന്ന് മലപ്പുറം; ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണമായും ശീതീകരിച്ച സര്‍ക്കാര്‍ സ്കൂള്‍, 100 വർഷം പഴക്കം
മലപ്പുറം: വിദ്യാഭ്യാസ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ രംഗത്ത് മാതൃകയായി മലപ്പുറം. രാജ്യത്ത് ആദ്യമായി പൂര്‍ണമായും ശീതീകരിച്ച സൗകര്യങ്ങളോടുകൂടിയ സര്‍ക്കാര്‍ എല്‍.പി. സ്കൂള്‍ നാടിന് സമര്‍പ്പിച്ചു. മേല്‍മുറി മുട്ടിപ്പടി ജി.എം.എല്‍.പി സ്കൂളിന്റെ നൂറു വര്‍ഷം പഴക്കമുണ്ടായിരുന്ന കെട്ടിടമാണ് ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതത്. ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കപ്പെട്ട ഏകദേശം 100 വർഷം പഴക്കമുള്ള സ്കൂള്‍ കെട്ടിടത്തിന് പകരമായാണ് പുതിയ ഹൈടെക് കെട്ടിടം നിർമ്മിച്ചത്. എട്ട് ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്എം റൂം Read More…
മ്യൂസിയത്തില്‍ പട്ടാപ്പകല്‍ മോഷണം, വെറും ഏഴു മിനിറ്റ്, കവര്‍ന്നത് നെപ്പോളിയന്റെ 9 അമൂല്യ ആഭരണങ്ങൾ
പാരീസ്: ഫ്രാന്‍സിലെ വിഖ്യാതമായ ല്യൂവര്‍ മ്യൂസിയത്തില്‍ വന്‍ മോഷണം. നെപ്പോളിയന്‍ യുഗത്തിലെ ആഭരണശേഖരത്തിലെ അമൂല്യ വസ്തുക്കളാണ് കവര്‍ച്ച ചെയ്തത്. പാരീസിലെ മ്യൂസിയം ഒരുദിവസം അടച്ചിടുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയതിനുപിന്നാലെ ഫ്രഞ്ച് സാംസ്കാരിക മന്ത്രിയാണു മോഷണവിവരം പുറത്തുവിട്ടത്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെയും പത്നി ജോസഫൈനിന്റെയും ആഭരണശേഖരത്തിലെ ഒമ്പത് വസ്തുക്കളാണ് മോഷ്ടാക്കള്‍ കടത്തിയതെന്നു കരുതുന്നു. നിര്‍മാണം നടക്കുന്ന ഭാഗത്തുകൂടി അകത്തുകടന്ന മോഷ്ടാക്കള്‍ക്ക് ഏഴു മിനിറ്റ് മാത്രമാണ് കവര്‍ച്ചയ്ക്കു വേണ്ടിവന്നത്. ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഏണി ഉപയോഗിച്ച് അകത്തുകടന്ന് ഡിസ്ക് കട്ടറിന്റെ സഹായത്തോടെ ജനല്‍ച്ചില്ലുകള്‍ Read More…
തസ്ലീമ നസ്രിന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ തോക്കുമായി യുവാവ്, വിദ്യാധരന്‍ കൊലക്കേസിലെ ഒന്നാം സാക്ഷിയുടെ മകന്‍, സ്വയരക്ഷയ്ക്കെന്ന് വിശദീകരണം
കൊച്ചി: കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്വതന്ത്രചിന്തകരുടെ സമ്മേളനത്തില്‍ തോക്കുമായി വന്ന യുവാവ് പിടിയില്‍. ബംഗ്ലാദേശ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ലിറ്റ്മസ് 25 എന്ന പരിപാടിയിലാണു സംഭവം. ഉദയംപേരൂര്‍ സ്വദേശിയായ അജീഷിനെയാണു സുരക്ഷാ പരിശോധനക്കിടെ പോലീസ് പിടികൂടിയത്. വിദ്യാധരന്‍ കൊലക്കേസിലെ ഒന്നാം സാക്ഷിയുടെ മകനാണ് അജീഷ്. ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യംചെയ്തു. പരിപാടിക്ക് എത്തിയതാണെന്നും ജീവനു ഭീഷണിയുള്ളതിനാലാണു തോക്ക് സൂക്ഷിച്ചതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. തോക്കിനു ലൈസന്‍സ് ഉണ്ടെന്നും Read More…
ഗർഭിണിയെ കാമുകൻ കുത്തി; അതേ കത്തികൊണ്ട് കാമുകനെ ഭര്‍ത്താവ് കുത്തി, രണ്ടുപേരും മരിച്ചു
ത്രികോണ പ്രണയത്തിനൊടുവില്‍ തര്‍ക്കം. ഗര്‍ഭിണിയായ യുവതിയെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഇവരെയും യുവതിയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. ശാലിനി, ലിവ് ഇൻ പങ്കാളി ആഷു എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. ശാലിനിയും ഭര്‍ത്താവ് ആകാശും ശാലിനിയുടെ അമ്മ ഷീലയെ കാണാന്‍ പോയതായിരുന്നു. അപ്പോള്‍ അവിടെയെത്തിയ ശാലിനിയുടെ ലിവ് ഇന്‍ പങ്കാളി ആഷു കത്തിയെടുത്ത് ആകാശിനെ ആക്രമിച്ചു. ആകാശ് Read More…
കാസർകോട്ട് വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
കാസര്‍കോട്: വിവാഹിതയായ മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കാസര്‍കോട് ചന്ദേരയില്‍ നിന്നാണ് നാടിനെ ഞെട്ടിക്കുന്നു വാര്‍ത്ത പുറത്തുവരുന്നത്. യുവതിയുടെ പരാതിയില്‍ 62 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോള്‍ അതിക്രമം ഉണ്ടായി എന്നാണ് പരാതി. ഇന്നലെയാണ് യുവതി പൊലീസിനെ സമീപിച്ചത്. യുവതി സ്വമേധയാ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിങ്ങിന് ഉള്‍പ്പെടെ വിധേയയാക്കിയപ്പോഴും യുവതി പരാതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെയാണ് പൊലീസ് Read More…
ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു; മാനേജ്‌മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുട്ടികളുടെ മാതാവ്
ഹിജാബ് വിലക്കില്‍ വിവാദമുയര്‍ന്നതിന് പിന്നാലെ രണ്ടു കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു. ടി സിക്ക് അപേക്ഷ നല്‍കി.പള്ളുരുത്തി സെന്റ് റീത്താസില്‍ രണ്ടിലും മൂന്നിലും പഠിക്കുന്ന സഹോദരിമാരാണ് സ്‌കൂള്‍ വിടുന്നത്. ടി സിക്കായി വെള്ളിയാഴ്ച അപേക്ഷ നല്‍കി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കുടുംബത്തിന്റെ തീരുമാനം. തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലാണ് കുട്ടികളെ ചേര്‍ക്കുക. ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റും , പിടിഎ പ്രസിഡണ്ടും സ്വീകരിച്ച നിലപാടും പരാമര്‍ശവും ഏറെ വേദനിപ്പിച്ചുവെന്നും, Read More…
ഹോസ്റ്റലിൽ മുറിയില്‍ ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി ലോറി ഡ്രൈവർ അറസ്റ്റിൽ
കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെ തമിഴ്നാട്ടിൽനിന്ന് സാഹസികമായി പിടികൂടി. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറെയാണ് മധുരയിൽനിന്ന് പിടികൂടിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഉറങ്ങുന്ന സമയത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടി ബഹളം വച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു. പെൺകുട്ടിയെ Read More…









