മഞ്ചേരി: പതിനൊന്നു വയസുകാരിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കിയ പിതാവിനു മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് സ്വദേശിയായ നാല്‍പതുകാരനെയാണു ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. 2022ലും 2023ലുമായി മൂന്നു തവണ കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പ്രതി അതിജീവിത കാണ്‍കെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയുണ്ട്. അരീക്കോട് പോലീസ് Read More…
Author: ashtagon
കാമുകനൊപ്പം മകനെ ക്രൂരമായി മര്‍ദിച്ച കേസ്: യൂട്യൂബറായ ജീവനക്കാരിയെ പുറത്താക്കി
കൊച്ചി: പന്ത്രണ്ടുവയസുകാരനായ മകനെ ആണ്‍സുഹൃത്തിനൊപ്പം മര്‍ദിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബറായ മാതാവിനെ പുറത്താക്കി ഭക്ഷ്യവകുപ്പ്.മാതാവും ആണ്‍സുഹൃത്തും കഴിഞ്ഞദിവസമാണ് കുട്ടിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായത്. ക്രിമിനല്‍ കേസ് ചുമത്തപ്പെട്ടതോടെയാണ് വകുപ്പിന്റെ നടപടി. നേരത്തേ ഇവര്‍ സപ്ലൈകോയില്‍ ഡെപ്യൂട്ടേഷനിലും ജോലി ചെയ്തിരുന്നു. വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന മാതാവിനും മുന്‍ പങ്കാളിക്കുമൊപ്പം മാറിമാറിയായിരുന്നു പന്ത്രണ്ടുവയസുകാരനായ മകന്‍ താമസിച്ചിരുന്നത്. അടുത്ത കാലത്തായി ആണ്‍സുഹൃത്ത് വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനെ കുട്ടി എതിര്‍ത്തിരുന്നു. അതിനിടെ മാതാവിനൊപ്പം കിടന്നുറങ്ങണമെന്ന് പറഞ്ഞതോടെ ആണ്‍സുഹൃത്തും മാതാവും കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.കഴുത്തിന് കുത്തിപ്പിടിച്ച് Read More…
രോഹിത്തിന് നമ്പർ വൺ ‘യോഗം’ 22 ദിവസം മാത്രം; ഇനി പുതിയ അവകാശി; ചരിത്രംകുറിച്ച് ഡാരില്‍ മിച്ചല്‍
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു മിച്ചലിന്റെ കുതിപ്പ്. ഗ്ളെന്‍ ടര്‍ണറിനു ശേഷം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്ററാണ്. 1979 ലാണു ടര്‍ണര്‍ ഒന്നാം റാങ്കിലെത്തിയത്. മാര്‍ട്ടിന്‍ ക്രോ, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ തുടങ്ങിയ ഗംഭീര ബാറ്റര്‍മാര്‍ ആദ്യ അഞ്ചിലെത്തിയിരുന്നെങ്കിലും ടര്‍ണറുടെ പിന്‍ഗാമിയാകാന്‍ മിച്ചലിനു മാത്രമാണു കഴിഞ്ഞത്. വെസ്റ്റിന്‍ഡീസിനെതിരേ ഞായറാഴ്ച Read More…
ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ്; വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരാള്‍ക്കൊപ്പം ഹൈദരാബാദിൽ നിന്ന് കണ്ടെത്തി
ഭര്‍ത്താവ് കാണാനില്ലെന്ന് പരാതിപ്പെട്ട സ്ത്രീയെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഹൈദരാബാദിൽ കണ്ടെത്തി. 2023ൽ കോന്നി വെട്ടൂരിൽ നിന്ന് അപ്രത്യക്ഷയായ പുത്തൻവീട്ടിൽ സരസ്വതി അമ്മാളിനെയാണ് (52) മലയാലപ്പുഴ പൊലീസ് ഹൈദരാബാദിൽ കണ്ടെത്തിയത്. വിദേശത്ത് തൊഴില്‍ വാഗ്ദാനംചെയ്ത് പലരില്‍ നിന്നായി വന്‍തുക തട്ടിയെടുത്ത കേസിലെ പ്രതിയായ പ്രമാടം സ്വദേശി അജയകുമാറിനോടാപ്പം (54) സരസ്വതി അമ്മാൾ ഹൈദരാബാദിൽ ആരുമറിയാതെ താമസിക്കുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ ബിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിച്ചത് . വെട്ടൂരിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് പോവുകയാണെന്ന് Read More…
‘അയാള്‍ ഉടുപ്പിനുള്ളില്‍ കൈയിട്ട് സ്വകാര്യഭാഗത്ത് പിടിക്കും’; ഹെഡ് മാസ്റ്ററുടെ വൈകൃതങ്ങള്‍ വെളിപ്പെടുത്തി വിദ്യാര്‍ഥിനികള്‍, പഞ്ഞിക്കിട്ട് രക്ഷിതാക്കളും നാട്ടുകാരും- വീഡിയോ
വിദ്യാര്‍ഥികളെ മോശമായി സ്പര്‍ശിച്ച പ്രധാനാധ്യാപകനെ ആക്രമിച്ച് രക്ഷിതാക്കളും നാട്ടുകാരും. ബിഹാറിലെ അരാരിയയിലെ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനധ്യാപകനായ ഷംസുള്‍ ഹോഡയെ ആണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. സ്കൂളിലെ 15 വിദ്യാര്‍ഥിനികളാണ് ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഹോഡയെ സസ്പെന്‍ഡ് ചെയ്തു. എട്ട് മാസം തുടര്‍ന്ന പീഡനത്തെപ്പറ്റി ആറാം ക്ലാസുകാരി തുറന്നുപറഞ്ഞതോടെയാണ് വിവരം പുറത്തായത്. പിന്നാലെ ആറ്, ഏഴ് ക്ലാസുകളിലെ 15 വിദ്യാര്‍ഥിനികളാണ് ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ വര്‍ഷമാണ് ഇയാള്‍ സ്കൂളിലേക്ക് പ്രധാനധ്യാപകനായി നിയമിക്കപ്പെടുന്നത്. ആദ്യം Read More…
കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ നൽകണമെന്നു പറയുന്നതിനു കാരണം ഇതാണ്
ആട്ടിൻപാൽ ശിശുക്കളുടെ ഉദരാരോഗ്യത്തിന് ഉത്തമം. പ്രീബയോട്ടിക് ഗുണങ്ങളും അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവും ആട്ടിൻ പാലിനുണ്ട്. ഇത് വയറിലെ എല്ലാത്തരം അണുബാധകളിൽനിന്നും ശിശുക്കളെ സംരക്ഷിക്കുമെന്ന് ബ്രിട്ടിഷ് ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കാനും ഉപദ്രവകാരികളായ ബാക്ടീരിയകളിൽനിന്നു സംരക്ഷണമേകാനും ഒലിഗോസാക്കറൈഡ്സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്ന് പഠനത്തിൽ തെളിഞ്ഞു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകൾ ആട്ടിൻ പാലിൽ ഉണ്ടെന്ന് കണ്ടു. ഇവയിൽ അഞ്ചെണ്ണം മനുഷ്യന്റെ മുലപ്പാലിലും ഉണ്ട്. ആട്ടിൻപാൽ ഫോർമുലയിൽ Read More…
മക്കളെ പഠിക്കാൻ നിങ്ങള്‍ നിർബന്ധിക്കാറുണ്ടോ? ഇനി രീതിയൊന്ന് മാറ്റിപ്പിടിച്ചാലോ?
ഏതൊരു കുഞ്ഞിന്റേയും വളര്‍ച്ചാഘട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് പഠനശീലങ്ങള്‍. മാതാപിതാക്കള്‍ക്ക് മിക്കവര്‍ക്കും കുട്ടിയെ എങ്ങനെ പഠിപ്പിച്ചു തുടങ്ങണം എന്ന കാര്യത്തില്‍ വളരെ ആശങ്കയും ഉണ്ടാകും. ഓരോ കുട്ടിയും മറ്റൊരാളില്‍ നിന്നും കഴിവിലും ചിന്തയിലും വ്യത്യസ്തമായിരിക്കും. അക്കാദമിക് വിഷയങ്ങളില്‍ കുട്ടിക്ക് താല്പര്യം ജനിപ്പിക്കും വിധം വേണം കുട്ടിയെ ഓരോ പുതിയ വിഷയങ്ങളുമായി പരിചയപ്പെടുത്തുവാന്‍. വിദ്യാഭ്യാസ കാലഘട്ടത്തെ വളരെ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ ഓരോ മാതാപിതാക്കളും കുട്ടികളുടെ ഒപ്പം നില്‍ക്കുക തന്നെ വേണം…. ആരോഗ്യകരമായ ശീലങ്ങള്‍ – പഠനത്തില്‍ ഒരു കുട്ടി മികവ് Read More…
ചെങ്കോട്ട ആക്രമണം: ഡോക്‌ടര്‍മാരുടെ ആത്മീയ നേതാവ് മൗലവി ഇര്‍ഫാന്‍ അഹമ്മദ്
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയിലെ കാര്‍ ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ‘വൈറ്റ് കോളര്‍’ ഭീകരരുടെ ആത്മീയ നേതാവ് ജമ്മു കശ്‌മീരിലെ ഷോപ്പിയാന്‍ സ്വദേശിയായ മൗലവി ഇര്‍ഫാന്‍ അഹമ്മദെന്നു റിപ്പോര്‍ട്ട്. പാകിസ്‌താന്‍ ആസ്‌ഥാനമാക്കിയുള്ള ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള വ്യക്‌തിയാണു മൗലവി. 2023ല്‍, രോഗിയോടൊപ്പം ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് ഷക്കീലിനെയും നബിയെയും മൗലവി ഇര്‍ഫാന്‍ അഹമ്മദ് കണ്ടുമുട്ടിയത്. തുടര്‍ന്ന് ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്‌തു. തുടര്‍ന്ന് സന്ദേശങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ഡോക്‌ടര്‍മാരെ അദ്ദേഹം വലയിലാക്കി. ഷക്കീലും നബിയും അവരുടെ മറ്റ് Read More…
പ്രസവ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനയ്ക്ക്; 800 മുതൽ 2,000 രൂപ വരെ നിരക്കിൽ വീഡിയോകൾ വിറ്റഴിച്ചു!
പ്രസവ ചികിത്സയ്ക്ക് പേരുകേട്ട ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് ടെലിഗ്രാമിൽ വിറ്റഴിക്കുന്നതായി പരാതി. ഗുജറാത്ത് പോലീസ് ഇന്ത്യയിലുടനീളമുള്ള ആശുപത്രികൾ, സ്കൂളുകൾ, ഓഫീസുകൾ, സ്വകാര്യ വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഹാക്ക് ചെയ്ത സിസിടിവി ദൃശ്യങ്ങൾ വിൽക്കുന്ന ഒരു വലിയ സൈബർ കുറ്റകൃത്യ ശൃംഖല കണ്ടെത്തി. ഈ വർഷം ആദ്യം ഗുജറാത്തിലെ പ്രമുഖ ആശുപത്രിയിൽ ഗർഭിണികൾക്ക് സ്വകാര്യ ഭാഗങ്ങളിൽ ഇൻജക്ഷൻ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ വീഡിയോകൾക്ക് താഴെ, കൂടുതൽ ദൈർഘ്യമുള്ള ക്ലിപ്പുകൾ വിൽക്കുന്ന ടെലിഗ്രാം Read More…









