Celebrity

നിങ്ങൾക്ക് എഴുതി രസിക്കാനുള്ളതല്ല എന്റെ കുടുംബം : കുറിപ്പുമായി വൈഷ്ണവി സായികുമാർ

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകളും സായ്കുമാറിന്റെ മകളുമായ വൈഷ്ണവി സായ്കുമാര്‍ മുത്തശ്ശന്റെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് അഭിനയരംഗത്തേക്ക് എത്തിയ താരമാണ്. കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയില്‍ ദുര്‍ഗയെന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം മിനിസ്ക്രീനില്‍ തുടക്കം കുറിച്ചത്. ഇപ്പോഴിതാ ഫാൻസ് പേജുകളിൽ വന്നൊരു ചിത്രത്തെ തന്റെ പോസ്റ്റ് എന്ന പേരിൽ പ്രചരിച്ചവർക്കെതിരെ നടിയും സായികുമാറിന്റെ മകളുമായ വൈഷ്ണവി. അച്ഛനെക്കുറിച്ച് തന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെയൊരു എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം തനിക്കില്ലെന്ന് വൈഷ്ണവി സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു. Read More…

Crime

‘ഭാര്യയും മക്കളും വീട്ടിലില്ല, വരണം’; മദ്യം കുടിപ്പിച്ചു, ലൈംഗിക പീഡനം; എസ്.ഐ. ക്കെതിരെ ഡിജിപിക്ക് പരാതിയുമായി യുവതി

ബെംഗളൂരു: ∙ ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. ഡിജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം. തെളിവായി ഭാര്യയും മക്കളും വീട്ടിലില്ല, വരണം എന്നാവശ്യപ്പെട്ടുള്ള ചാറ്റ് യുവതി പുറത്തുവിട്ടു. ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ താനുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്. വീട്ടിലും ഹോട്ടലിലും ഉൾപ്പെടെ വിളിച്ചു Read More…

Featured Good News

ഏറ്റവും വിമര്‍ശിക്കപ്പെട്ട തൊഴില്‍ സമ്പ്രദായം; സൗദിയില്‍ ‘കഫാല’യ്ക്ക് അന്ത്യം, 2.6 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ഗുണകരം

റിയാദ്‌: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ‘കഫാല’ സ്‌പോണ്‍സര്‍ഷിപ്പ്‌ സംവിധാനം ഔദ്യോഗികമായി നിര്‍ത്തലാക്കി സൗദി അറേബ്യ. ഇതോടെ, വിദേശ തൊഴിലാളികളുടെ താമസാനുമതിയെയും അവകാശങ്ങളെയും തൊഴിലുടമയുമായി ബന്ധിപ്പിച്ച 70 വര്‍ഷത്തിലേറെ പഴക്കമുള്ള സംവിധാനത്തിന്‌ അന്ത്യമായി. രാജ്യത്തുടനീളം കുടിയേറ്റക്കാരുടെ ക്ഷേമവും തൊഴില്‍ അവകാശങ്ങളും മെച്ചപ്പെടുത്താനുള്ള നിര്‍ണായക ചുവടുവയ്‌പ്പാണ്‌ നടപടി. പുതിയ പ്രഖ്യാപനം കോടിക്കണക്കിന്‌ കുടിയേറ്റ തൊഴിലാളികള്‍ക്ക്‌ ഗുണകരമാവുമെന്നാണ്‌ വിലയിരുത്തല്‍. ഇതില്‍ കൂടുതല്‍ നേട്ടവും തെക്കന്‍ ഏഷ്യയില്‍ നിന്നുള്ളവര്‍ക്കും തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ളവര്‍ക്കുമായിരിക്കും. ജി.സി.സി. രാജ്യങ്ങളിലുടനീളമുള്ള കുടിയേറ്റ തൊഴിലാളികളുടെ തൊഴിലിനെയും താമസാനുമതിയെയും നിയന്ത്രിച്ചിരുന്ന നിയമപരമായ Read More…

Crime

ശബരിമല സ്വര്‍ണമോഷണക്കേസ്: മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരന്‍ നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാന്നി കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദമായി ചോദ്യം ചെയ്യും. ദ്വാരപാലക ശിപത്തിലെ സ്വര്‍ണ സ്വര്‍ണമോഷണക്കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. 2019 മുതല്‍ 2024 Read More…

Featured Oddly News

സ്‌ത്രീകള്‍ക്കായി ജെയ്‌ഷെ മുഹമ്മദിന്റെ ഓണ്‍ലൈന്‍ ‘ജിഹാദി കോഴ്‌സ്‌’, ഫീസ് വെറും 156 ഇന്ത്യന്‍ രൂപ, നയിക്കുന്നത് അസറിന്റെ സഹോദരിമാര്‍

ന്യൂഡല്‍ഹി: ഐക്യരാഷ്‌ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ച പാകിസ്‌താന്‍ ആസ്‌ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ്‌ സ്‌ത്രീകള്‍ക്കായി ഓണ്‍ലൈന്‍ ‘ജിഹാദി കോഴ്‌സ്‌’ നടത്തുന്നതായി വിവരം. ഫണ്ട്‌ ശേഖരിക്കാനും റിക്രൂട്ട്‌മെന്റ്‌ നടത്താനുമായി ഗ്രൂപ്പ്‌ ജമാത്ത്‌ ഉല്‍-മുമിനത്ത്‌ എന്ന പേരിലാണ്‌ ഓണ്‍ലൈന്‍ പരിശീലന കോഴ്‌സ്‌ ആരംഭിക്കുന്നത്‌. 500 പാക്‌ രൂപയാണ്‌ കോഴ്‌സ്‌ ഫീയെന്നും റിപ്പോര്‍ട്ട്‌. കോഴ്‌സിന്റെ ഭാഗമായി സ്‌ഥാപകന്‍ മസൂദ്‌ അസറിന്റെയും അദ്ദേഹത്തിന്റെ കമാന്‍ഡര്‍മാരുടെയും ബന്ധുക്കള്‍ ഉള്‍പ്പെടെ ജെയ്‌ഷെ നേതാക്കളുടെ കുടുംബാംഗങ്ങളായ സ്‌ത്രീകള്‍ ജിഹാദിനെയും ഇസ്ലാമിനെയുംകുറിച്ച്‌ മറ്റുള്ളവരെ അവരുടെ ‘കടമകള്‍’ പഠിപ്പിക്കും. അടുത്തമാസം എട്ടിന്‌ ആരംഭിക്കുന്ന Read More…

Crime Featured

തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തും; വേടനെതിരായ ലൈംഗികാതിക്രമ കേസ്, മൊഴിയെടുക്കുന്നതിനെതിരേ പരാതിക്കാരി ഹൈക്കോടതിയില്‍

കൊച്ചി: റാപ്പര്‍ വേടനെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴിയെടുക്കാനുള്ള പോലീസിന്റെ നോട്ടീസിനെതിരേ പരാതിക്കാരി ഹൈക്കോടതിയില്‍.പോലീസ്‌ അയച്ച നോട്ടീസ്‌ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ്‌ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു യുവതി ഹൈക്കോടതിയെ സമീപിച്ചത്‌. ഓഗസ്‌റ്റ്‌ 21-നു ഗവേഷക വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക്‌ ഇ-മെയില്‍ മുഖേനെ നല്‍കിയ പരാതിയിലാണ്‌ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ കേസെടുത്തത്‌. തങ്ങളുടെ പക്കലുണ്ടായിരുന്നതു മെയില്‍ ഐ.ഡിയില്‍നിന്നുള്ള വിവരങ്ങള്‍ മാത്രമായിരുന്നുവെന്നും ഇതുകൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നുമായിരുന്നു പോലീസ്‌ വ്യക്‌തമാക്കിയിരുന്നത്‌. ഈ പശ്‌ചാത്തലത്തിലാണു പരാതിക്കാരിക്കു പോലീസ്‌ നോട്ടീസ്‌ അയച്ചത്‌. ഈ നോട്ടീസിനെതിരേയാണു യുവതി Read More…

Lifestyle Spotlight

മാന്താന്‍ വന്നാല്‍ നടുവിനു കുത്തും, ഗണേഷ്‌കുമാര്‍ പണം മാത്രം മോഹിച്ചു നടക്കുന്ന രാഷ്‌ട്രീയ കോമരം: വെള്ളാപ്പള്ളി

കൊട്ടാരക്കര: പണം മാത്രം മോഹിച്ചു നടക്കുന്ന രാഷ്‌ട്രീയ കോമരമാണ്‌ മന്ത്രി കെ.ബി.ഗണേഷ്‌കുമാറെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊട്ടാരക്കരയില്‍ നടന്ന എസ്‌.എന്‍.ഡി.പി. യോഗം കൊട്ടാരക്കര, കടയ്‌ക്കല്‍ യൂണിയനുകളിലെ ശാഖാ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷനെന്ന്‌ വിളിച്ചാല്‍ പുണ്യം കിട്ടുമെന്നാണ്‌ വിശ്വാസം. അഭിനവ ഗണേഷനെ വിളിച്ചാല്‍ ദൈവം ശിക്ഷിക്കുമെന്ന്‌ ഉറപ്പാണ്‌. ഇയാള്‍ എം.എല്‍.എയും മന്ത്രിയുമൊക്കെ ആയതെങ്ങിനെയെന്ന്‌ എല്ലാവര്‍ക്കുമറിയാം. കണ്ടവന്റെ സ്വത്തുക്കളിലാണ്‌ അയാളുടെ കണ്ണ്‌. സമ്പത്തിനു വേണ്ടി പെങ്ങളെയായാലും അളിയനെയായാലും തള്ളിപ്പറയും. അയാള്‍ ഉറഞ്ഞ്‌ തുള്ളുമ്പോള്‍ നമ്മള്‍ Read More…

Lifestyle

അവധി രാഷ്‌ട്രപതിക്ക്‌ വേണ്ടി, പഴി മഴയ്‌ക്കും; ഓറഞ്ച്‌ അലെര്‍ട്ടില്‍ അവധി കണ്ട്‌ ഞെട്ടി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും

പത്തനംതിട്ട: മഴ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തില്‍ ജില്ലയില്‍ ഇന്നലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച്‌ അലെര്‍ട്ടിന്റെ പശ്‌ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ചത്‌ കണ്ട്‌ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഞെട്ടി. യഥാര്‍ഥത്തില്‍ അവധി പ്രഖ്യാപിച്ചത്‌ രാഷ്‌ട്രപതിയുടെ ശബരിമല സന്ദര്‍ശനം ലക്ഷ്യമിട്ടായിരുന്നു. 21 ന്‌ വൈകിട്ടാണ്‌ പ്രമാടത്താണ്‌ രാഷ്‌ട്രപതി ഹെലികോപ്‌ടര്‍ ഇറങ്ങുന്നത്‌ എന്ന്‌ തീരുമാനിച്ചത്‌. രാവിലെ എട്ടരയോടെ ഇവിടെ വന്നിറങ്ങിയ ശേഷം പുനലൂര്‍-മൂവാറ്റുപുഴ സംസ്‌ഥാന പാതയിലൂടെ മണ്ണാറക്കുളഞ്ഞിയിലെത്തി വടശേരിക്കര, പെരുനാട്‌, ളാഹ, നിലയ്‌ക്കല്‍ വഴിയാണ്‌ പമ്പയിലേക്ക്‌ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹം Read More…

Movie News

മെമ്മറി കാര്‍ഡ്‌ വിവാദം; അറിയില്ലയെന്ന് മൊഴി നല്‍കി മോഹന്‍ലാല്‍

കൊച്ചി: താരസംഘടന അമ്മയിലെ മെമ്മറി കാര്‍ഡ്‌ വിവാദത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ ആറുപേരുടെ മൊഴിയെടുത്തു. പ്രസിഡന്റ്‌ ശ്വേത മേനോന്‍, എക്‌സിക്യൂട്ടീവ്‌ അംഗം ജോയ്‌ മാത്യു, ദേവന്‍, ശ്രീദേവി, അഡ്വ. ആശ എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സമിതിയാണു മൊഴിയെടുക്കുന്നത്‌. മെമ്മറി കാര്‍ഡ്‌ വിവാദം തനിക്കറിയില്ലെന്നു മോഹന്‍ലാല്‍ മൊഴി നല്‍കി. മോഹന്‍ലാലിനെ കൂടാതെ ബീന ആന്റണി, ലിസി ജോസ്‌, തെസ്‌നീ ഖാന്‍, മഞ്‌ജു പിള്ള, ഷംന കാസിം എന്നിവരുടെ മൊഴിയും അന്വേഷണ കമ്മിറ്റി രേഖപ്പെടുത്തി. സമയം അറിയിക്കാതെ എത്തിയ ലക്ഷ്‌മിപ്രിയയുടെ മൊഴി Read More…