പ്രണയബന്ധം എതിര്‍ത്ത അമ്മയെ മകളും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി. തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. ഉത്തരഹള്ളിയിലെ മാരമ്മ ടെംപിള്‍ റോഡിനടുത്ത് താമസിക്കുന്ന നേത്രാവതി (34) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ നേത്രാവതി മകളുമൊത്താണ് താമസിച്ചുവന്നത്. സ്വകാര്യ കമ്പനിയില്‍ ടെലി കോളറായി ജോലി ചെയ്തുവരികയായിരുന്നു. പെണ്‍കുട്ടിയും നാല് ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഏഴാംക്ലാസുകാരന്‍ ഉള്‍പ്പടെ പ്രതിക്കൂട്ടത്തില്‍ ഉണ്ടെന്നും പൊലീസ് കണ്ടെത്തി. മറ്റുള്ളവരെല്ലാം പതിനാറും പതിനേഴും വയസ്പ്രായമുള്ളവരാണ്. പെണ്‍കുട്ടിയുടെ അമ്മായിയുടെ മകന്റെ സുഹൃത്തുമായുള്ള പ്രണയത്തെ Read More…
Author: ashtagon
‘ഞാൻ തീവ്രവാദിയല്ല, പണവും വേണ്ട… എനിക്ക് അയാളോട് സംസാരിക്കണം’; 17പേരെ ബന്ദികളാക്കിയ സംഭവത്തിനു പിന്നിൽ- വീഡിയോ
മുംബൈ: ഓഡിഷന്റെ പേരിൽ സ്‌റ്റുഡിയോയിലേയ്ക്ക് വിളിച്ചുവരുത്തിയ 16 കുട്ടികളെ ബന്ദികളാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കുട്ടികളെ ബന്ദികളാക്കി രോഹിത് ആര്യ എന്നയാൾ കുട്ടികളെ തടവിലാക്കിയിരുന്ന സമയത്ത് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ചില ‘ആളുകളിൽ’ നിന്ന് ചില കാര്യങ്ങളിൽ തനിക്ക് ഉത്തരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘എനിക്ക് വളരെ ലളിതമായ ചില ഡിമാൻഡുകളാണുള്ളത്. എനിക്ക് ചില ചോദ്യങ്ങളുണ്ട്. ചിലരോട് എനിക്ക് സംസാരിക്കണം. ഉത്തരങ്ങൾ വേണം.’ തനിക്കു പണമല്ല വേണ്ടതെന്നും താന്‍ തീവ്രവാദിയല്ലെന്നും ഇയാള്‍ വിഡിയോയിൽ പറയുന്നു. പോലീസ് പ്രകോപനമുണ്ടാക്കിയാല്‍ Read More…
ഭാര്യ ഉഷ ക്രിസ്‌ത്യാനിയാകുമെന്നാണ് പ്രതീക്ഷയെന്ന് ജെ.ഡി. വാന്‍സ്, ഇനി അവര്‍ അങ്ങനെ ചെയ്തില്ലെങ്കിലോ?….. വീഡിയോ
വാഷിങ്‌ടണ്‍: ഹിന്ദുവായ തന്റെ ഭാര്യ ഉഷാ വാന്‍സ് ഒരിക്കല്‍ കത്തോലിക്കാ സഭയാല്‍ സ്വാധീനിക്കപ്പെടുമെന്നും ക്രിസ്‌ത്യന്‍ മതം സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. മിസ്സിസ്സിപ്പിയില്‍ ‘ടേണിങ് പോയിന്റ് യു.എസ്.എ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇപ്പോള്‍ മിക്ക ഞായറാഴ്‌ചകളിലും ഉഷ എന്നോടൊപ്പം പള്ളിയില്‍ വരാറുണ്ട്. ഞാന്‍ അവളോടും പൊതുവേദികളിലും പറഞ്ഞപോലെ, ഇപ്പോള്‍ എന്റെ ഏറ്റവുമടുത്ത 10,000 സുഹൃത്തുക്കള്‍ക്കു മുന്നിലും പറയട്ടെ, എന്നെ പള്ളി സ്വാധീനിച്ചതുപോലെ അവള്‍ക്കും സംഭവിക്കുമോ? അങ്ങനെ സംഭവിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ Read More…
കല്യാണത്തിന് മൂന്ന് സ്വർണാഭരണങ്ങള്‍ മാത്രം; അധികമായാല്‍ 50,000 പിഴ; വിചിത്ര നിര്‍ദ്ദേശവുമായി ഒരു പഞ്ചായത്ത്
കലാണത്തിന് അധികം സ്വർണാഭരണങ്ങള്‍ ധരിക്കരുത് എന്ന തീരുമാനം നടപ്പിലാക്കി ഒരു പഞ്ചായത്ത്. വിവാഹത്തിന് സ്വർണാഭരണങ്ങള്‍ പാടില്ല എന്നല്ല, പരിമിതമാക്കണമെന്നാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഇതുപ്രകാരം മൂക്കുത്തി, കമ്മൽ, താലിമാല എന്നീ മൂന്ന് ആഭരണങ്ങള്‍ ധരിക്കാൻ മാത്രമാണ് സ്ത്രീകൾക്ക് അനുമതി . ഈ നിയമം ലംഘിക്കുന്നവർക്ക് കൃത്യമായി പിഴയീടാക്കാനും പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. വിവാഹങ്ങള്‍ക്ക് സ്ത്രീകൾ മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കരുതെന്നും, അങ്ങനെ ധരിച്ചാൽ 50,000 രൂപ പിഴ ചുമത്തുമെന്നുമാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഡെറാഡൂണിലെ യമുന, ടൺസ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന Read More…
അച്ഛന് ലഭിച്ച നഷ്ടപരിഹാര തുകയ്ക്കായി സഹോദരിയെ കൊന്നു; മകന് വധശിക്ഷ നല്‍കണമെന്ന് മാതാപിതാക്കൾ
റോഡ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തതിനെത്തുടർന്ന് അച്ഛനു ലഭിച്ച 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള തർക്കത്തില്‍ യുവാവ് സഹോദരിയെ കൊലപ്പെടുത്തി കൈകാലുകൾ ഒടിച്ച്, 70 കിലോമീറ്റർ അകലെ ഉപേക്ഷിച്ചു. ഗോരഖ്‌പൂരിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്ത്. ബുധനാഴ്ച രാത്രിയാണ് കുശിനഗർ ജില്ലയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. നഷ്ടപരിഹാരത്തുക നീലമിന്റെ വിവാഹത്തിനായി ഉപയോഗിക്കാൻ പിതാവായ ചിങ്കു പദ്ധതിയിട്ടിരുന്നു. ഇതിൽ രാം അസ്വസ്ഥനാവുകയും പണത്തിൽ ഓഹരി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 32 വയസ്സുകാരനായ രാം ആശിഷ് നിഷാദ് Read More…
‘ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി’ ബൈബിള്‍ വചനങ്ങൾ ഉരുവിട്ട് ജെമീമ റോഡ്രിഗസ്
മുംബൈ: വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമി പോരാട്ടത്തിൽ 338 റൺസെന്ന റെക്കോർഡ് സ്കോർ നേടിയിട്ടും, ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ സ്വന്തമാക്കിയത്. സ്വന്തം കാണികൾക്ക് മുന്നിൽ ജെമീമ റോഡ്രിഗസ് 127 റൺസ് നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ത്രില്ലർ പോരാട്ടത്തിൽ 339 റൺസ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. 134 പന്തുകൾ Read More…
രജനികാന്ത് അഭിനയജീവിതം അവസാനിപ്പിക്കുന്നു? ഇനി 4 ചിത്രങ്ങള്‍ കൂടി മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍
ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ രജനികാന്ത് അഭിനയത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ കൂടി മാത്രമേ രജനികാന്ത് ഇനി അഭിനയിക്കൂ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ രജനികാന്തിന്റെയോ അദ്ദേഹത്തിന്‍റെ ടീമിന്റെയോ പ്രതികരണം ഇക്കാര്യത്തില്‍ ഇനിയും വന്നിട്ടില്ല. 74 വയസാതയ രജനികാന്തിന് അദ്ദേഹത്തിന്റെ സ്റൈലിലുള്ള മാസ് Read More…
ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്നു; മലയാളി കളരിപ്പയറ്റ് ആശാനും ഭാര്യയും അറസ്റ്റില്‍
ബംഗലുരു: കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിനെ തുടര്‍ന്ന് ഫുഡ് ഡെലിവറി ഏജന്റിനെ പിന്തുടര്‍ന്ന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കളരിപ്പയറ്റ് ആശാനായ മലയാളിയെയും കശ്മീരുകാരിയായ ഭാര്യയെയും കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഒക്‌ടോബര്‍ 25 ന് ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ കളരിപ്പയറ്റ് ആശാന്‍ 32 കാരനായ മനോജ് കുമാറിനെയും ഭാര്യ 30കാരി ആരതി ശര്‍മ്മയെയുമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കര്‍ണാടകാ സ്വദേശിയായ ദര്‍ശന്‍ എന്ന ഡെലിവറി ഏജന്റാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെട്ട Read More…
മന്ത്രവാദ ചടങ്ങുകള്‍ക്ക് തയാറായില്ല; ഭാര്യയുടെ മുഖത്ത് മീന്‍കറിയൊഴിച്ച് ഭര്‍ത്താവ്
മന്ത്രവാദത്തിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ വഴങ്ങാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻ കറിയൊഴിച്ചു. സംഭവത്തിൽ ഭർത്താവ് സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശിനിയായ രാജീലയ്ക്കാണ്. മുഖത്തും കഴുത്തിലുമായി ഗുരുതരമായി പൊള്ളലേറ്റത്. രോഗം മാറാതിരുന്നതിനെ തുടർന്ന് രാജീലയും സജീറും ചേർന്ന് ഒരു മന്ത്രവാദിയുടെ അടുത്ത് പോയിരുന്നു. മന്ത്രവാദപരമായ ചില കാര്യങ്ങൾ വീട്ടിൽവച്ച് ചെയ്യണമെന്ന് മന്ത്രവാദി ചറഞ്ഞിരുന്നു. മുഖത്ത് ഭസ്മം തേക്കുക, മുടി പിരുത്തിയിടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാണ് രാജീലയോട് അവിടെനിന്ന് വീട്ടിൽ തിരിച്ചെത്തിയ ഭര്‍ത്താവ് Read More…









