കൊച്ചി: അറുപതു വയസുള്ള അമ്മയുടെ അക്കൗണ്ട് മകന്‍ ദുരുപയോഗം ചെയ്‌തതായി കണ്ടെത്തി.സൈബര്‍ തട്ടിപ്പിനെതിരേ സംസ്‌ഥാന വ്യാപകമായി നടക്കുന്ന പോലീസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടിലാണ് ഈ വിവരം പുറത്തുവന്നത്. കളമശേരി സ്‌റ്റേഷന്‍ പരിധിയിലാണു സംഭവം. മകന്‍ ദുരുപയോഗം ചെയ്‌ത അക്കൗണ്ടിലേക്കു വന്നതു കോടികളാണെന്നു പോലീസ് പറയുന്നു. ഒളിവില്‍ പോയ മകനെ തെരഞ്ഞുവരുന്നു. അമ്മക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ സൈ ഹണ്ടില്‍ കൊച്ചി നഗരത്തില്‍ അറസ്‌റ്റിലായവരെല്ലാം വിദ്യാര്‍ഥികളാണെന്നു സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പ്രതികരിച്ചിരുന്നു. തട്ടിപ്പിനായി ഉപയോഗിച്ച 300 അക്കൗണ്ടുകള്‍ Read More…
Author: ashtagon
വെറും ബിഗ് ബോസ് താരം മാത്രമല്ല ജിസേൽ ! യുവരാജ് സിംഗ്, സൽമാൻ ഖാൻ അടക്കമുള്ളവർ ബോയ് ഫ്രണ്ട്‌സ്..
ബിഗ് ബോസ് മലയാളം സീസൺ 7ലെ 19 മത്സരാർത്ഥികൾക്കിടയിൽ ഒരാളായി വന്ന് പ്രേക്ഷകരിലിടം പിടിച്ചയാളാണ് ജിസേൽ തക്രാൾ. മോഡൽ, നടി, സംരംഭക എന്നീ നിലകളിലൊക്കെ വിജയം നേടിയിട്ടുള്ള പാതി മലയാളിയായ ജിസേൽ ചുരുങ്ങിയ സമയത്തിനുള്ളിലാണ് മലയാളികളുടെ ഇഷ്ട താരമായി മാറിയിട്ടുള്ളത്. ഇപ്പോൾ ബിഗ്ബോസിൽ നിന്നും പുറത്തു വന്ന ജിസേൽ മലയാളികൾക്കിടയിൽ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ജിസേലും ഡേറ്റ് ചെയ്തിരുന്നതായുള്ള റിപ്പോർട്ടുകൾളുടെ പേരിലാണ്. യുവരാജ് സിങ്ങിന്റെ ഗേൾഫ്രണ്ട് ആണോ എന്ന് Read More…
‘നീ എനിക്കൊപ്പം കിടക്കപങ്കിടണം’, ഭർത്താവ് മരിച്ച യുവതിയോട് പ്രൊഫസറുടെ ഭീഷണി
ഭർത്താവ് മരിച്ച യുവതിക്ക് സഹായവുമായി എത്തി, പിന്നാലെ കിടക്ക പങ്കിടാന്‍ ആവശ്യവും പീഡനവും ബെംഗളൂരു സര്‍വകലാശാലയിലെ പ്രൊഫസര്‍ അറസ്റ്റില്‍. 37കാരിയായ യുവതി ഒക്ടോബര്‍ ഒന്‍പതിന് നല്‍കിയ പരാതിയില്‍ പ്രൊഫ. ബി.സി. മൈലാരപ്പയാണ് അറസ്റ്റിലായത്. സ്ത്രീയെ ഉപദ്രവിച്ചതിനും കേസ് നല്‍കിയ ദേഷ്യത്തില്‍ വീടുകയറി ബഹളമുണ്ടാക്കിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രൊഫസര്‍ മാസങ്ങളായി ഉപദ്രവിക്കുകയാണെന്നും ഒന്നരക്കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് യുവതിയുടെ പരാതി, സദാശിവ നഗറിലെ കര്‍ണാടക സ്റ്റേറ്റ് ഹരിജന്‍ എംപ്ലോയീസ് അസോസിയേഷനില്‍ ജോലിചെയ്തിരുന്ന സമയത്ത്, 2022ലാണ് ഇയാളെ ആദ്യം Read More…
‘അവള്‍ ക്രിസ്ത്യാനിയല്ല, മതം മാറാന്‍ പദ്ധതിയുമില്ല’; വിമര്‍ശനങ്ങളില്‍ ജെ.ഡി വാന്‍സ്
ഭാര്യ ഉഷാ വാന്‍സിന്റെ വിശ്വാസത്തെപ്പറ്റിയുള്ള വിവാദങ്ങളില്‍ മറുപടിമായി യു.എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാന്‍സ്. അവള്‍ ക്രിസ്തുമത വിശ്വാസിയല്ലെന്നും മതപരിവര്‍ത്തനം ചെയ്യാന്‍ പദ്ധതിയില്ലെന്നും വാന്‍സ് പറഞ്ഞു. ഇന്ത്യൻ വംശജയും ഹിന്ദുമത വിശ്വാസത്തിൽ വളർന്നവളുമായ ഉഷ, ക്രിസ്തുമതത്തിലേക്ക് മാറിയാൽ തനിക്ക് സന്തോഷമാകുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് വാന്‍സിന്റെ വിശദീകരണം. വാൻസിന്റെ നിലപാടിന് പിന്നാലെ ഇന്ത്യൻ-അമേരിക്കൻ ഹിന്ദു അനുകൂലികളില്‍ നിന്നു വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഹിന്ദുഫോബിക്കാണെന്നും രാഷ്ട്രീയ ഭാവിയിൽ കണ്ണുവെച്ചുള്ള പ്രതികരണമായിരുന്നു എന്നുമായിരുന്നു വിമര്‍ശനം. മിസിസിപ്പി സർവകലാശാലയിൽ നടന്ന ചടങ്ങിലാണ് വാൻസിനോട് ഭാര്യ Read More…
മക്കളുടെ വിവാഹം ഉറപ്പിക്കാന്‍ ദിവസങ്ങൾ; വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്
ഭോപ്പാൽ ∙ മക്കളുടെ വിവാഹ നിശ്ചയ ദിവസത്തിനു മുൻപ്പ്ര പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്. മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തിലെ 45 കാരിയായ യുവതിയെ ഒരാഴ്ചയിലേറെയായി കാണാനില്ലായിരുന്നു. തന്റെ അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകനാണ് പൊലീസില്‍ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ചിക്ലി ഗ്രാമത്തിലെ 50 വയസ്സുള്ള കർഷകനോടൊപ്പം ഇവര്‍ താമസിക്കുന്നതായി കണ്ടെത്തി. കർഷകൻ സ്ത്രീയുടെ മകന്റെ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് തെളിഞ്ഞു. കാണാതായ സ്ത്രീയുടെ മകനുമായി അദ്ദേഹത്തിന്റെ മകളുടെ വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. Read More…
വിമാനത്തില്‍ സിപിആറിലൂടെ സഹയാത്രികന്റെ ജീവന്‍ പിടിച്ചുനിര്‍ത്തി മലയാളി നഴ്‌സുമാര്‍
ന്യൂഡല്‍ഹി: കൊച്ചിയില്‍നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തില്‍ സഹായാത്രികന്റെ ജീവന്‍ രക്ഷിച്ച് മലയാളി നഴ്‌സുമാര്‍. കൊച്ചിയില്‍നിന്ന് യാത്ര തുടങ്ങി ഇരുപത് മിനിറ്റിനുള്ളില്‍ ഹൃദയാഘാതം സംഭവിച്ച സഹയാത്രികനാണ് ഇവര്‍ രക്ഷകരായത്. വയനാട് സ്വദേശിയായ അഭിജിത്ത് ജീസും (26) ചെങ്ങന്നൂരില്‍ നിന്നുള്ള അജീഷ് നെല്‍സണും (29) കേരളത്തില്‍നിന്നുള്ള ഒരാള്‍ ശ്വാസംമുട്ടുന്നതു കണ്ടതും പൊടുന്നനെ ഇടപെടുകയായിരുന്നു. എയര്‍ അറേബ്യ വിമാനമായ ‘3 എല്‍ 128’ല്‍ യു.എ.ഇയില്‍ ജോലിക്കു ചേരാന്‍ പോകുകയായിരുന്നു ഇരുവരും. സഹയാത്രികന്റെ നിസഹായാവസ്ഥ കണ്ടതും അദ്ദേഹത്തെ സഹായിക്കാന്‍ ഇരുവരും ഓടിയെത്തി. രണ്ട് റൗണ്ട് Read More…
കുട്ടികളെ ബന്ദികളാക്കിയ ആര്യയില്‍ നിന്ന് സിനിമ ഓഫര്‍; വിഷയം ‘ബന്ദി’- വെളിപ്പെടുത്തലുമായി നടി രുചിത വിജയ്
മുംബൈ: കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ താനും ഉള്‍പ്പെടുമായിരുന്നു എന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്രയിലെ ചലച്ചിത്ര നടി. ഒരു സിനിമയെക്കുറിച്ചു ചര്‍ച്ചചെയ്യാനെന്നു പറഞ്ഞ് രോഹിത് ആര്യ ഈ മാസം ആദ്യം തന്നെ ബന്ധപ്പെട്ടിരുന്നെന്നു നടി രുചിത വിജയ് ജാദവ് അറിയിച്ചു. ഒരു ബന്ദിയാക്കല്‍ സാഹചര്യവുമായി ബന്ധപ്പെട്ടായിരുന്നു സിനിമയെന്നും രുചിത പറഞ്ഞു. രോഹിത് ആര്യയുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലാണു രുചിത തന്റെ അനുഭവം വിവരിച്ചത്. ഒക്‌ടോബര്‍ 4 നാണ് രോഹിത് ആര്യ ആദ്യം വിളിച്ചത്. പിന്നീട് ഒക്‌ടോബര്‍ 23 ന് Read More…
മുഴുവന്‍ കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കാന്‍ പട്ടേല്‍ ആഗ്രഹിച്ചു, തടസം നിന്നത് നെഹ്‌റുവെന്ന് മോദി
ഗാന്ധിനഗര്‍: മുഴുവന്‍ കശ്മീരിനെയും ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്നതായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസ്സം നിന്നത് ജവാഹര്‍ലാല്‍ നെഹ്‌റുവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ ഏകതാ നഗറില്‍ ‘രാഷ്ട്രീയ ഏകതാ ദിവസ്’ പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം എഴുതി സമയം കളയരുത്. ചരിത്രം സൃഷ്ടിക്കാന്‍ നാം കഠിനാധ്വാനം ചെയ്യണം എന്നാണ് പട്ടേല്‍ വിശ്വസിച്ചിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.”മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ മുഴുവന്‍ കശ്മീരും ഇന്ത്യയുമായി ഒന്നിപ്പിക്കണമെന്ന് പട്ടേല്‍ ആഗ്രഹിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കുന്നത് നെഹ്‌റുജി തടഞ്ഞു. Read More…
ഇനി അവർ ബിഗ് സ്ക്രീനിലേക്ക്’ ! ആദ്യ സിനിമ പ്രഖ്യാപിച്ച് കരിക്ക് ടീം
മലയാളത്തിലെ ഏറ്റവും ആരാധകരുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്‌സ് ‘’കരിക്ക്” ടീം ആദ്യമായി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു കരിക്ക് സ്റ്റുഡിയോസിനൊപ്പം ഈ ചിത്രം നിർമ്മിക്കും. നിഖിൽ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കരിക്ക് ബിഗ് സ്ക്രീനിലെത്തുന്ന പ്രൊജക്റ്റ്. നിഖിൽ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഡിജിറ്റൽ പ്ലാറ്റഫോം കൂടിയാണ്. തേരാ പാര മുതലുള്ള കരിക്ക് Read More…









