ഭുവനേശ്വര്‍: ഒരിക്കല്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ചുലക്ഷം രൂപ പാരിതോഷികം വാങ്ങി തോക്ക് താഴെവച്ചു കീഴടങ്ങിയ മാവോയിസ്‌റ്റ് ഇന്ന് രക്‌ത ബാങ്കിന്റെ മുന്നില്‍ സെക്യൂരിറ്റി ഗാര്‍ഡ്! പറഞ്ഞുവരുന്നത് ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയില്‍ നിന്നുള്ള മുന്‍ മാവോയിസ്‌റ്റ് നേതാവ് ധനന്‍ജോയ് ഗോപ് എന്ന സുധീറിനെക്കുറിച്ചാണ്. ഗോപ് 14-15 വര്‍ഷത്തെ മാവോയിസ്‌റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 5 ലക്ഷം രൂപ പാരിതോഷികം കൈപ്പറ്റി 2019 ഫെബ്രുവരിയിലാണ് കോരാപുട്ട് പോലീസിനു മുന്നില്‍ കീഴടങ്ങിയത്.മാവോയിസ്‌റ്റുകളുടെ ഗുമ്മ മേഖല കമ്മിറ്റിയിലെ ഡിവിഷണല്‍ കമ്മിറ്റി അംഗവും (ഡി.സി.എം.) കലിമേല Read More…
Author: ashtagon
കൊല്ലാൻ ആസിഡ് കോട്ടയത്ത് നിന്ന് കൊണ്ടുവന്നു; 82കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, കൊന്നത് സഹോദരന്റെ മകനെ
നെടുങ്കണ്ടം: കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത് പിതൃസഹോദരി തന്നെ. പ്രതിയായ ഏറ്റുമാനൂര്‍ കാട്ടാച്ചിറ കുറ്റിയാനിയില്‍ തങ്കമ്മയെ (84) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യിലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കഴിഞ്ഞ 24 നായിരുന്നു കൊലപാതകം നടന്നത്. ആസിഡ് ഒഴിച്ച് സഹോദരന്റ മകനായ സുകുമാരനെ കൊലപ്പെടുത്തുകയായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. 15 ദിവസം മുമ്പാണ് ഇവര്‍ കുഴിത്തോളുവിലെ സുകുമാരന്റെ വീട്ടില്‍ എത്തിയത്. സുകുമാരനെ Read More…
20 ഫോർ, 4 സിക്സ്; 143 പന്തിൽ 169: കത്തിക്കയറി ലോറ, കടപുഴകി റെക്കോർഡുകൾ, ദക്ഷിണാഫ്രിക്ക ഫൈനലില്‍
ഗുവാഹാത്തി: വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഒന്നാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡ് ബാറ്റിങ്ങിൽ കത്തിക്കയറിയതോടെ പിറന്നത് ഒരുപിടി റെക്കോർഡുകൾ. ഇംഗ്ലണ്ടിനെ 125 റണ്ണിനു തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ കന്നി ലോകകപ്പ് ഫൈനലാണിത്. ഓപ്പണറായി ഇറങ്ങിയ ലോറ, 48-ാം ഓവറിലാണ് പുറത്തായത്. നാല് സിക്സും 20 ഫോറുമടങ്ങുന്നതായിരുന്നു ലോറയുടെ ഇന്നിങ്സ്. 1997ലെ ലോകകപ്പിൽ ഡെൻമാർക്കിനെതിരെ ബെലിൻഡ ക്ലാർക്ക് നേടിയ 229* റൺസിന് ശേഷം ഒരു ലോകകപ്പ് Read More…
ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിട്ട് ഭര്‍ത്താവ്, യുവതിയുടെ നില ഗുരുതരം
ലഖ്‌നൗ: ശാരീരികബന്ധത്തിന് വിസമ്മതിച്ചതിന് ഭാര്യയെ ഭര്‍ത്താവ് രണ്ടുനില കെട്ടിടത്തില്‍നിന്ന് താഴേക്ക് തള്ളിയിട്ടു. ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിനിയായ 26 കാരിയെയാണ് ഭര്‍ത്താവ് മുകേഷ് ആഹിര്‍വാര്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കാറുണ്ടെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. 2022-ലാണ് ദമ്പതികള്‍ വിവാഹിതരായത്. ഒരുവര്‍ഷത്തോളം കാര്യങ്ങള്‍ നല്ലരീതിയിലായിരുന്നു. എന്നാല്‍, അതിനുശേഷം ഭര്‍ത്താവ് ഇടയ്‌ക്കിടെ വീട്ടില്‍നിന്ന് മാറിനില്‍ക്കുന്നത് പതിവായി. ഇങ്ങനെ മാറിനിന്ന് വീണ്ടും തിരിച്ചെത്തുമ്പോള്‍ ഇയാള്‍ ഭാര്യയെ ക്രൂരമായി Read More…
18 വര്‍ഷത്തെ കാത്തിരിപ്പ്, 276 മത്സരങ്ങള്‍ക്ക് ശേഷം രോഹിത് ശര്‍മ ഒന്നാം സ്‌ഥാനത്ത്
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മ ഒന്നാം സ്‌ഥാനത്ത്. കരിയറില്‍ ആദ്യമായാണ് രോഹിത് ഒന്നാം സ്‌ഥാനത്തെത്തിയത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തെ ഒന്നാമനാക്കിയത്.ഓസ്‌ട്രേലിയ 2-1 നു പരമ്പര നേടിയെങ്കിലും താരമായത് രോഹിത് ശര്‍മയായിരുന്നു. ഇന്ത്യ ജയിച്ച മൂന്നാം ഏകദിനത്തില്‍ സെഞ്ചുറിയടിച്ച രോഹിത് മത്സരത്തിലെ താരവുമായി. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. സച്ചിന്‍ തെണ്ടുല്‍ല്‍ക്കര്‍, എം.എസ്. ധോണി, Read More…
ഓപ്പറേഷൻ സിന്ദൂറില്‍ ‘തടവിലായ’ ശിവാംഗി; റഫാലിൽ പറന്ന രാഷ്ട്രപതിക്കൊപ്പം; നാണംകെട്ട് പാക്കിസ്ഥാൻ
ഇന്ത്യൻ സായുധ സേനയുടെ പരമോന്നത കമാൻഡറായ പ്രസിഡന്റ് ദ്രൗപതി മുർമു ബുധനാഴ്ച ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേനാ സ്റ്റേഷനിൽ റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് ചരിത്രം സൃഷ്ടിച്ചു. പറക്കലിനുശേഷം തിരിച്ചെത്തി സൈനികർക്കൊപ്പം എടുത്ത ഫോട്ടോയിൽ ഒരു വനിതാ പൈലറ്റുമുണ്ടായിരുന്നു– ശിവാംഗി സിങ്. ഓര്‍ക്കുന്നില്ലേ, ശിവാംഗിയെ. പാക്കിസ്ഥാനിലെ ഭീകര–സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ സ്ക്വാഡ്രൺ ലീഡർ ശിവാംഗിയെ പിടികൂടിയെന്നായിരുന്നു പാക്കിസ്ഥാനിലെ പ്രചാരണം. ഇതു സംബന്ധിച്ച് ചില വ്യാജ വിഡിയോകളും പാക്കിസ്ഥാൻ പ്രചരിപ്പിച്ചു. ശിവാംഗി സിങ്ങിനൊപ്പം രാഷ്ട്രപതി ഫോട്ടോയെടുത്തപ്പോൾ അത് Read More…
ഉള്ളതു പറയാം, ബ്രേക്കപ്പായി, ലീവ് വേണം; ഏറ്റവും സത്യസന്ധമായ അവധിയപേക്ഷയ്ക്ക് അനുമതി നല്‍കി സിഇഒ
ലീവ് കിട്ടാന്‍ ഇല്ലാത്ത അസുഖവും ചടങ്ങുകളും കാരണമാക്കുന്ന ഇക്കാലത്ത്, ഗുരുഗ്രാമിലെ ഐടി കമ്പനിയിലെ ഒരു യുവജീവനക്കാരൻ സത്യസന്ധത കാണിക്കാൻ തീരുമാനിച്ചു. അത് ഫലിക്കുകയും ചെയ്തു. പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് മാനസികമായി തളര്‍ന്നെന്നും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും ജോലിയില്‍നിന്ന് കുറച്ച് ദിവസം മാറിനില്‍ക്കാന്‍ അവധി വേണമെന്നും പറഞ്ഞാണ് ഈ ജീവനക്കാരന്‍ മേലധികാരിക്ക് മെയില്‍ അയച്ചത്. നോട്ട് ഡേറ്റിംഗിന്‍റെ (Knot Dating) സഹസ്ഥാപകനും സിഇഒയുമായ ജസ്‌വീര്‍ സിംഗാണ് തനിക്ക് ലഭിച്ച “ഏറ്റവും സത്യസന്ധമായ അവധിയപേക്ഷ” എക്സിൽ പങ്കുവെച്ചത്. ജീവനക്കാരിലൊരാൾ അദ്ദേഹത്തിന് Read More…
‘പുറത്തു പോകുമ്പോൾ വാതിൽ പൂട്ടും, സംസാരിക്കാൻ പാടില്ല’; ഭര്‍ത്താവിന് സംശയരോഗം: യുവതിക്ക് വിവാഹമോചനം അനുവദിച്ച് കോടതി
കൊച്ചി: സംശയരോഗിയായ ഭര്‍ത്താവിനൊപ്പം ജീവിക്കാനാകില്ലെന്ന വാദം പരിഗണിച്ച് യുവതിക്കു ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. വിവാഹമോചനം നിരസിച്ച കോട്ടയം കുടുംബകോടതി വിധി റദ്ദാക്കിയാണു ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി. സ്‌നേഹലത എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. 2013ല്‍ വിവാഹിതരായ ദമ്പതികളില്‍ ഭാര്യയാണ് വിവാഹമോചനത്തിനു കുടുംബ കോടതിയെ സമീപിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ തന്നെ ജോലി രാജിവയ്പിച്ച് ഭര്‍ത്താവ് ഗള്‍ഫിലേക്കു കൊണ്ടുപോയെന്നു ഭാര്യ പറയുന്നു. ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. അവിടെ ചെന്നപ്പോള്‍ മുതല്‍ സംശയദൃഷ്ടിയോടെയാണ് ഭര്‍ത്താവ് പെരുമാറിയത്. പുറത്തുപോകുമ്പോള്‍ Read More…
മകനെയും ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊന്നു; ഭാവഭേദമില്ലാതെ ഹമീദ്; ശിക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യം
തൊടുപുഴ: മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ ഹമീദിനുള്ള ശിക്ഷ നാളെ കോടതി വിധിക്കും. ഉറങ്ങിക്കിടക്കുകയായിരുന്ന മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചീനിക്കുഴി ആലിയേകുന്നേല്‍ ഹമീദ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതായി ജഡ്ജ് ആഷ് കെ.ബാല്‍ വിധി പ്രസ്താവിച്ചു. ഭാവഭേദമില്ലാതെയാണ് ഹമീദ് വിധി ശ്രവിച്ചത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് അസുഖബാധിതനാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു ഹമീദിന്റെ ആവശ്യം. പ്രതിയുടെ പ്രായവും ശ്വാസംമുട്ടല്‍ Read More…









