Featured Lifestyle

‘സ്നേഹത്തിലാണല്ലോ കാര്യം’; 19കാരിക്ക് ക്ഷേത്രത്തില്‍വച്ച് താലി ചാര്‍ത്തി യുവതി; ആഘോഷമാക്കി നാട്ടുകാര്‍

രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ക്ഷേത്രത്തില്‍വച്ച് കൂട്ടുകാരിക്ക് താലിചാര്‍ത്തി ഇരുപതുകാരി. ബംഗാളിലെ സുന്ദര്‍ബന്‍സില്‍ ഗ്രാമവാസികളാണ് ആഘോഷമായി റിയ (19)യുടെയും രാഖി(20)യുടെയും വിവാഹം നടത്തിയത്. പ്രഫഷനല്‍ നര്‍ത്തകരാണ് റിയയും രാഖിയും. ക്ഷേത്രത്തില്‍വച്ച് നടന്ന നൃത്ത പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് സൗഹൃദം പ്രണയമായി വളര്‍ന്നു. ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചുവെന്നും റിയ പറയുന്നു. ഇനിയുള്ള കാലം രാഖിക്കൊപ്പം ജീവിക്കുമെന്നും ഇരു കുടുംബങ്ങളെയും വിവാഹക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും റിയ പറഞ്ഞു. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട റിയയെ അമ്മാവനും അമ്മായിയുമാണ് വളര്‍ത്തിയത്. ഇവര്‍ വിവാഹത്തെ Read More…

Featured Good News

നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദുക്ഷേത്രം പുനർനിർമിച്ച് മുസ്‍ലിം വ്യവസായി

ബംഗളൂരു: നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദുക്ഷേത്രം കോടികൾ മുടക്കി പുനർനിർമിച്ച് മുസ്‍ലിം വ്യവസായി. സെയ്ദുല്ല സഖാഫ് എന്ന വ്യവസായിയാണ് ബംഗളൂരുവിലെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി മൂന്ന് കോടി നൽകിയത്. കർണാടകത്തിലെ ശ്രീ ബസവവേശ്വര സ്വാമി ക്ഷേത്രമാണ് പുനർനിർമിച്ചത്. പുനർനിർമാണം പൂർത്തിയായ ക്ഷേത്രം കന്നഡ രാജ്യോത്സവ ദിനത്തിലാണ് ഉദ്ഘാടനം ചെയ്തത്. വലിയ ജനക്കൂട്ടം ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയിരുന്നു. ഹിന്ദു നേതാക്കളുടെ നേതൃത്വത്തിൽ സെയ്ദുല്ല സഖാഫിയെ ആദരിക്കുകയും ചെയ്തു. വെള്ളികിരീടമണിയിച്ച അദ്ദേഹത്തെ പുഷ്പവൃഷ്ടിയോടെയാണ് ചടങ്ങിലേക്ക് ആനയിച്ചത്. ഇതിന് മുമ്പും സഖാഫ് ഇത്തരത്തിൽ Read More…

Lifestyle

നീല ജാക്കറ്റിലുള്ള പെൺകുട്ടിയെ തേടി ഇന്ത്യക്കാർ; രാഹുൽ പറഞ്ഞ ആ അജ്ഞാത ബ്രസീലിയൻ മോഡൽ ആര്?

ന്യൂഡല്‍ഹി: ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ ‘വോട്ട് ചോരി’ (വോട്ട് മോഷണം) ആരോപണങ്ങള്‍ ആവര്‍ത്തിക്കാനായി രാഹുല്‍ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ഉപയോഗിച്ച ഒരു മോഡലിന്റെ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നത്. ആരാണ് ഈ യുവതി? ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സ്ത്രീ 22 തവണ വോട്ട് ചെയ്തതായി രാഹുല്‍ അവകാശപ്പെട്ടിരുന്നു. ‘ആരാണ് ഈ സ്ത്രീ? എന്താണ് അവരുടെ പേര്? എവിടെയുള്ളതാണ്? ആര്‍ക്കും അറിയില്ല, എന്നാല്‍ അവര്‍ ഹരിയാണയില്‍ 10 വ്യത്യസ്ത ബൂത്തുകളിലായി 22 തവണ വോട്ട് Read More…

Crime

‘ദൃശ്യം’ മോഡല്‍ വീണ്ടും, ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊന്നു; മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ടു, സിമന്റും ടൈലുകളും ഇട്ടുമൂടി

ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയയാളുടെ മൃതദേഹാവശിഷ്ടങ്ങൾ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇസ്രായേൽ അക്ബറലി അൻസാരിയാണ് കൊല്ലപ്പെട്ടത്. 2015-ലാണ് അൻസാരി റുബിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് ജോലിയു‍ടെ ഭാഗമായി സ്വന്തം ഗ്രാമമായ സിവാനില്‍ നിന്ന് ഭാര്യക്കും രണ്ട് കുട്ടികൾക്കുമൊപ്പം അൻസാരി അഹമ്മദാബാദിലേക്ക് മാറി താമസിച്ചു. ഇതിനിടെ റുബി ഇമ്രാൻ അക്ബർഭായ് വഗേല്‍ എന്നയാളുമായി പ്രണയത്തിലായി. ഇവരുടെ പ്രണയത്തിന് അന്‍സാരി തടസമായതാണ് കൊലപാതകത്തിലേക്ക് Read More…

Crime

കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് അമ്മൂമ്മ; കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

അങ്കമാലി: അമ്മൂമ്മയോടൊപ്പം കിടന്ന ആറു മാസം പ്രായമായ പെണ്‍കുഞ്ഞു കഴുത്തു മുറിഞ്ഞു കൊല്ലപ്പെട്ട നിലയില്‍. ചെല്ലാനം സ്വദേശി ആറാട്ട് പുഴക്കടവില്‍ ആന്റണിയുടെയും എടക്കുന്ന് പയ്യപ്പിള്ളി വീട്ടില്‍ റൂത്തിന്റെയും മകള്‍ ഡല്‍നാ മരിയ സാറയാണു കൊല്ലപ്പെട്ടത്. സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ റോസിലിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മുറിവുകൾ അസ്വാഭാവികമാണെന്ന് മനസ്സിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തിലും ഇൻക്വസ്റ്റ് റിപ്പോർട്ടിലുമാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. Read More…

Celebrity

‘എന്റെ തുടയിലും കക്ഷത്തും കടിച്ചുപറിച്ചു; വയറില്‍ ചവിട്ടി, തല നിലത്തിടിപ്പിച്ചു’; നടുക്കി നടി ജസീല പർവീണിന്റെ വെളിപ്പെടുത്തല്‍

മുന്‍പങ്കാളിയില്‍ നിന്ന് കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ നേരിട്ടെന്ന് തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീന്‍. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ചിത്രങ്ങള്‍ സഹിതം നടിയുടെ വെളിപ്പെടുത്തല്‍. മുന്‍പങ്കാളിയായ ഡോണിന്‍റെ ഉപദ്രവത്തില്‍  മുറിവേറ്റിട്ടുണ്ടെന്നും തുടയിലും കക്ഷത്തിലുമടക്കം ഡോണ്‍ കടിച്ചുപറിച്ചുവെന്നും ഇടിയില്‍ മേല്‍ച്ചുണ്ട് പൊട്ടിയെന്നുമെല്ലാം ജസീല കുറിപ്പില്‍ വിശദീകരിക്കുന്നു. കുറേക്കാലമായി എല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയായിരുന്നുവെന്നും സത്യം ലോകത്തോട് വെളിപ്പെടുത്തുകയാണെന്നും കുറിപ്പിനൊപ്പം അവര്‍ എഴുതി.  ജസീലയുടെ കുറിപ്പ് ‘എല്ലാവരോടുമായി ഞാന്‍ കടന്നു പോകുന്ന അവസ്ഥകളെ കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ തുറന്ന് പറയാന്‍ Read More…

Lifestyle

കല്യാണവീട്ടിൽ ചിക്കൻ ഫ്രൈ അളവു കുറഞ്ഞതിന്റെ പേരിൽ അടിയും ബഹളവും- വീഡിയോ

ഉത്തർപ്രദേശ്: വിരുന്നിലെ വിഭവങ്ങളുടെ പേരിൽ കല്യാണപ്പന്തലിൽ തർക്കങ്ങളും അടിപിടിയും പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തവണ ഇത്തരം ഒരു സംഭവം നടന്നിരിക്കുന്നത് ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ്. ചിക്കൻ ഫ്രൈയുടെ പേരിലായിരുന്നു ഇവിടെ കൂട്ടത്തല്ല് നടന്നത്. വരന്റെ വീട്ടുകാർക്ക് വിളമ്പിയ ചിക്കൻ ഫ്രൈയുടെ അളവ് കുറഞ്ഞുപോയി എന്ന പരാതിയാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ബിജ്‌നോറിലെ നാഗിന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മജേദയിലെ ഒരു സ്വകാര്യ വിരുന്ന് ഹാളിലായിരുന്നു സംഭവം. ചിക്കൻ ഫ്രൈ വിളമ്പുന്ന കൗണ്ടറിൽ കാത്തുനിന്ന അതിഥികൾക്കിടയിലാണ് തർക്കം തുടങ്ങിയത്. ചിക്കൻ ഫ്രൈയുടെ Read More…

Celebrity

2025 ലെ ‘സെക്സിയസ്റ്റ് മാന്‍ എലൈവ്’ ജോനാഥൻ ബെയ്‌ലി ; ടൈറ്റില്‍ ലഭിക്കുന്ന ആദ്യ സ്വവര്‍ഗാനുരാഗി

പീപ്പിൾ മാഗസിൻ 2025 ലെ സെക്സിയസ്റ്റ് മാന്‍ എലൈവ് ആയി ഹോളിവുഡ് താരം ജോനാഥൻ ബെയ്‌ലി തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 3 ന് ദി ടുനൈറ്റ് ഷോ സ്റ്റാറിങ് ജിമ്മി ഫാലൺ എന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ ഇതേക്കുറിച്ച് വളരെ രസകരമായിട്ടാണ് ബെയ്‌ലി പ്രതികരിച്ചത്. ‘ഇതൊരു വലിയ ബഹുമതിയാണ്. വലിയ ആഹ്ലാദമുണ്ട്. എന്നാല്‍ ഇത് പൂർണ്ണമായും അസംബന്ധമാണ്’ 37 കാരനായ താരം പറഞ്ഞു. ആദ്യമായാണ് സ്വവർഗ്ഗാനുരാഗിയായ ഒരു നടൻ പീപ്പിൾ മാഗസിന്റെ സെക്സിയസ്റ്റ് മാനായി തിരഞ്ഞെടുക്കപ്പെടുന്നത്. നെറ്റ്ഫ്ലിക്സ് Read More…

Celebrity

‘ മാധ്യമഗുണ്ടായിസം, ഗോവിന്ദചാമിയെ ലൈനിൽ കിട്ടിയപോലെ’; സുജയ പാർവ്വതിക്കെതിരെ സന്തോഷ് ഏച്ചിക്കാനം

ചലച്ചിത്ര പുരസ്കാരത്തിൽ ബാലതാരങ്ങളെ അവഗണിച്ച വിവാദവുമായി ബന്ധപ്പെട്ട് ചാനൽ അവതാരകക്കെതിരെ കടുത്ത വിമർശനവുമായി കഥാകൃത്തും ജൂറി അംഗവുമായ സന്തോഷ് ഏച്ചിക്കാനം. കുട്ടികൾക്കുള്ള സിനിമകളും അവരുടെ അഭിനയമോഹവും സിനിമാ സ്വപ്നങ്ങളുമൊക്കെ തകർക്കുന്ന ഭീകരനായി തന്നെ ചിത്രീകരിക്കാനാണ് അവതാരക ശ്രമിച്ചതെന്നും ആക്ഷേപ സ്വരത്തിൽ തട്ടിക്കേറുകയായിരുന്നുവെന്നും സന്തോഷ് ഏച്ചിക്കാനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പ്രതിപക്ഷ ബഹുമാനമില്ലാതെ ‘ഗോവിന്ദചാമിയെ’ ലൈനിൽ കിട്ടിയ തരത്തിൽ വളരെ അപഹാസ്യമായ ഭാഷയിൽ കുട്ടികളുടെ സിനിമയുടെ കാര്യത്തിൽ ഞാൻ ഒറ്റക്ക് എടുത്ത തീരുമാനമാണെന്ന് സ്ഥാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. Read More…