Healthy Food

വെളിച്ചെണ്ണയോ സൂര്യകാന്തിയോ ? ആരോഗ്യത്തിന് ഏതാണ് മികച്ച എണ്ണ ?

അടുക്കളകളിൽ പാചകത്തിന് ഏത് എണ്ണ തിരഞ്ഞെടുക്കണമെന്നത് ഒരു വലിയ ചർച്ചാവിഷയമാണ്. പ്രത്യേകിച്ച്, തനത് രുചിയുള്ള വെളിച്ചെണ്ണയും (Coconut Oil) ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന സൂര്യകാന്തി എണ്ണയും (Sunflower Oil) തമ്മിൽ. ഓരോ എണ്ണയ്ക്കും അതിന്റേതായ ഗുണങ്ങളും പ്രത്യേകതകളുമുണ്ട്. നിങ്ങളുടെ ആരോഗ്യത്തിനും പാചകരീതിക്കും ഏത് എണ്ണയാണ് കൂടുതൽ അനുയോജ്യമെന്ന് നമുക്ക് പരിശോധിക്കാം. വെളിച്ചെണ്ണയുടെ സവിശേഷതകൾ കേരളീയരുടെ അടുക്കളകളിൽ വെളിച്ചെണ്ണയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇത് വെറുമൊരു പാചക എണ്ണ എന്നതിലുപരി ഒരു സൗന്ദര്യവർദ്ധക വസ്തു കൂടിയാണ്. മുടി-ചർമ്മ സംരക്ഷണം: Read More…

Crime

ജയിലിലെ നിരാഹാരസമരം ഏറ്റില്ല, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല ; പോലീസ് കസ്റ്റഡിയില്‍ വിട്ടു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ‌യ്‌ക്കെ തിരായ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. രാഹുല്‍ ഈശ്വറിനെനാളെ വൈകീട്ട് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വഞ്ചിയൂര്‍ കോടതിയായിരുന്നു രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചത്. അടച്ചിട്ട കോടതിമുറിയിലാണ് വാദം കേള്‍ക്കുന്നത്. രാഹുല്‍ ഈശ്വര്‍ കൂടുതല്‍ ദിവസം ജയിലില്‍ കിടക്കാന്‍ സാഹചര്യമുണ്ട്. പോലീസ് നല്‍കിയ തെളിവുകള്‍ കോടതി പരിശോധിച്ചു. അതിജീവിതയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് ആവശ്യമായ പ്രചരണങ്ങള്‍ നടത്തി എന്നാണ് കോടതി കണ്ടെത്തിയത്. രാഹുല്‍ ഈശ്വര്‍ Read More…

Health

മഞ്ഞുകാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം, അസുഖങ്ങള്‍ അവഗണിക്കരുത്

മഞ്ഞുകാലത്തുണ്ടാകുന്ന രോഗങ്ങളെ തടയാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെങ്കിലും രോഗികളായാവരുടെ രോഗം മൂര്‍ച്ഛിക്കാതിരിക്കാനുള്ള ശ്രദ്ധയും അതിനോടൊപ്പം പ്രധാനപ്പെട്ടവയാണ്. കാലാവസ്ഥയിലെ വ്യതിയാനം രോഗത്തിന്റെ കാഠിന്യം കൂട്ടുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ മഞ്ഞുകാലത്ത് പ്രത്യേക കരുതല്‍ എടുക്കേണ്ടത് ആവശ്യമാണ്. ചൂട് കാലാവസ്ഥയില്‍ നിന്ന് മഞ്ഞുകാലത്തിന്റെ തണുപ്പിലേക്ക് പാതിയെ പ്രവേശിച്ച് തുടങ്ങുകയാണ്. തണുത്ത പ്രഭാതങ്ങളില്‍ മൂടിപ്പുതച്ചുറങ്ങാനും വൈകി എഴുന്നേല്‍ക്കാനും കൊതിക്കുന്നവരാണ് ഏറെയും. വെയിലിന്റെ ചൂട് മാറി അന്തരീക്ഷം തണുപ്പെത്തുമ്പോള്‍ പല രോഗങ്ങളും തലപൊക്കാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ ശാരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഇതിന്റെ ഫലമായി പനി, Read More…

Featured Oddly News

വേറൊന്നും ചോദിക്കാന്‍ കണ്ടില്ലേ? ഫോട്ടോയിലെ കോഹ്‌ലിയുടെ അടിവസ്ത്ര ബ്രാൻഡ് ഏതെന്ന് എഐയോട് ചോദ്യം, ഉത്തരം….

മുംബൈ: വിരാട് കോഹ്‌ലി ഒരു ഫോട്ടോയിൽ ധരിച്ചിരിക്കുന്ന അടിവസ്ത്രത്തിന്റെ ബ്രാൻഡ് ഏതെന്ന് ഒരു ഉപയോക്താവ് എഐയോട് ചോദിച്ചതിന് മറുപടി സോഷ്യൽ മീഡിയയില്‍ വൈറലായി. അസാധാരണമായ ഈ ചോദ്യം ഓൺലൈനിൽ രസകരവും തമാശ നിറഞ്ഞതുമായ പ്രതികരണങ്ങളുടെ തരംഗത്തിന് തിരികൊളുത്തി. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് താരം ധരിച്ച കൃത്യമായ ബ്രാൻഡ് തിരിച്ചറിയാൻ മിക്ക ഇന്റർനെറ്റ് ഉപയോക്താക്കൾക്കും കഴിഞ്ഞില്ല എന്നുള്ളതാണ് അതിശയകരം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ടൂളുകൾക്ക് ശരിയായ ഉത്തരം നൽകാൻ കഴിഞ്ഞോ എന്ന് നമുക്ക് നോക്കാം. എങ്കിലും, ഇതേ ചോദ്യം Read More…

Celebrity

മോര്‍ഫ്‌ ചെയ്‌ത ചിത്രം പ്രചരിപ്പിച്ചെന്ന്‌; കൊച്ചിയില്‍ പരാതിയുമായി യുവനടി

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ മോര്‍ഫ്‌ ചെയ്‌ത ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി സൈബര്‍ പോലീസിനാണ്‌ നടി പരാതി നല്‍കിയത്‌. മോര്‍ഫ്‌ ചെയ്‌ത ചിത്രം പ്രചരിപ്പിച്ച ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ട്‌ വിവരങ്ങള്‍ സഹിതമാണ്‌ പരാതി. കൊച്ചി സിറ്റി സൈബര്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.  സംഭവത്തില്‍ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Crime

സഹോദരിയെ വഴിയില്‍ ഇറക്കിവിട്ടതിന്റെ വിരോധം: ഓട്ടോ ഡ്രൈവര്‍ വധക്കേസ്‌: പ്രതികള്‍ക്ക്‌ ജീവപര്യന്തം

ആലപ്പുഴ: അര്‍ധരാത്രി ഓട്ടോ ഡ്രൈവറെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഭാര്യയുടെ കണ്‍മുന്നില്‍ വച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ്‌. എടത്വാ തലവടി ആനപ്രമ്പാല്‍ വടക്ക്‌ കളങ്ങര ഭാഗത്ത്‌ വീട്ടില്‍ അമല്‍(അപ്പൂസ്‌ 27), കളങ്ങര കൊച്ചുപറമ്പ്‌ വീട്ടില്‍ കെവിന്‍(25) എന്നിവരെയാണ്‌ ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി(രണ്ട്‌)ജഡ്‌ജി എസ്‌.ഭാരതി ശിക്ഷിച്ചത്‌. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മൂന്നാം പ്രതി എടത്വാ പതിനഞ്ചില്‍ വീട്ടില്‍ രാഹുലി(കൊച്ചുണ്ട- 30 )നെ വെറുതെവിട്ടു. തലവടിപഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ പുത്തന്‍പറമ്പ്‌ വീട്ടില്‍ Read More…

Lifestyle

പരാതിക്കാരി പറയുന്നത് പച്ചക്കള്ളം, ഇത് രാഷ്ട്രീയ ഗൂഢാലോചന – ആരോപണങ്ങൾ നിഷേധിച്ച് ഫെന്നി നൈനാൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുതുതായി ഉയര്‍ന്നിട്ടുള്ള ലൈംഗികാരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും അടൂർ നഗരസഭ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുമായ ഫെനി നൈനാന്‍. രാഹുല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഫെനി നൈനാനൊപ്പമാണ് അയാള്‍ തന്നെ കാണാന്‍ എത്തിയത് എന്നും പരാതിക്കാരി സൂചിപ്പിച്ചിട്ടുണ്ട്. പീ‍ഡന ശേഷം ഫെന്നിയാണ് തന്നെ യാതൊരു ദയയുമില്ലാതെ വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിവിട്ടതെന്നും ആയിരുന്നു യുവതിയുടെ ആരോപണം. ഇത് നിഷേധിച്ചാണ് ഫെന്നി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ Read More…

Crime

പബ്ജി കളിച്ചിരുന്ന ഭർത്താവിനോട് ജോലിക്ക് പോകാൻ പറഞ്ഞ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, വിവാഹം നടന്നത് ആറു മാസം മുൻപ്

ഭോപ്പാൽ: ദിവസം മുഴുവന്‍ മൊബൈലില്‍ പബ്ജി കളിച്ചതിനു പിന്നാലെ ഭാര്യയുമായി നടന്ന തർക്കത്തിനിടെ അവരെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ്. മധ്യപ്രദേശിലെ രേവ സ്വദേശിയായ നേഹ പട്ടേലിനെ (24) ആണ് ഭർത്താവ് രഞ്ജീത് പട്ടേൽ തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം ഇയാൾ വീട്ടിൽ നിന്നും കടന്നുകളഞ്ഞു. പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ആറുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. തൊഴിൽരഹിതനായ രഞ്ജീത് പബ്ജി ഗെയിമിന് അടിമയായിരുന്നു. മണിക്കൂറുകളോളം ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന ഇയാളോട് എന്തെങ്കിലും ജോലിക്കു Read More…

Crime

പത്തനംതിട്ടയില്‍ 95കാരിയെ പീഡിപ്പിക്കാൻ ശ്രമം; അറുപത്തിയെട്ടുകാരന്‍ അറസ്റ്റിൽ

പത്തനംതിട്ടയിലെ വടശ്ശേരിക്കരയിൽ 95കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമം. പ്രതി പത്രോസ് ജോണിനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകൽ ആയിരുന്നു ക്രൂരമായ ഈ സംഭവം. വീട്ടുമുറ്റത്ത് നിന്ന വയോധികയെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി. വായിൽ തുണി തിരികെ അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മൽപ്പിടുത്തത്തിനിടയിൽ വായിലെ തുണി മാറിയതോടെ വയോധിക നിലവിളിച്ചു. ഇതോടെ നാട്ടുകാർ ഓടിയെത്തി പീഡനശ്രമം തടഞ്ഞ് വയോധികയെ മോചിപ്പിച്ചു. പ്രതിയെ പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിൽ വയോധികയും മകളും മാത്രമാണ് Read More…