റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കോച്ച് ഗൗതം ഗംഭീറും വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരും തമ്മില്‍ അസ്വാരസ്യമെന്നു വെളിപ്പെടുത്തല്‍. ദേശീയ മാധ്യമങ്ങളാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഒന്നാം ഏകദിനം 17 റണ്ണിനു ജയിച്ചതിനു പിന്നാലെ നടന്ന വിജയാഘോഷത്തില്‍നിന്നു കോഹ്ലി വിട്ടു നിന്നിരുന്നത്. മത്സരശേഷം ഇന്ത്യന്‍ നായകന്‍ ലോകേഷ് രാഹുല്‍ കേക്ക് മുറിച്ചാണ് വിജയമാഘാഷിച്ചത്. വിരാട് കോഹ്ലി സ്‌ഥലത്തെത്തിയെങ്കിലും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തയാറായില്ല.സഹ താരങ്ങള്‍ നിര്‍ബന്ധിച്ചെങ്കിലും താരം മുന്നോട്ടു നടന്നു. Read More…
Author: ashtagon
രാഹുല്‍ ഈശ്വര്‍ എന്നെയും ക്രൂരമായി തേജോവധം ചെയ്‌തു: റിനി ആന്‍ ജോര്‍ജ്
കൊച്ചി: തനിക്കെതിരേയും വളരെ മോശമായ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ച ആളാണു രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്‌ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്‌ക്കരുതെന്നും യുവനടി റിനി ആന്‍ ജോര്‍ജ്. ലൈംഗിക അതിക്രമത്തിനു ഇരയായ സ്‌ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ടു വരാതിരിക്കാനാണു രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നതെന്നും റിനി പറഞ്ഞു.രാഹുല്‍ ഈശ്വറിനെതിരേ താന്‍ പരാതി നല്‍കിയിട്ടും ആ കേസില്‍ ഒന്നും സംഭവിക്കാത്തതില്‍ തനിക്കു പ്രതിഷേധമുണ്ടെന്നു റിനി പറയുന്നു. അതിക്രമത്തിനു ഇരയായ സ്‌ത്രീകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന നിയമം പോലും രാഹുല്‍ Read More…
ലഹരിയില്‍ ലക്കുകെട്ടു; അമ്മയെ വെട്ടിവീഴ്‌ത്തി, അച്‌ഛനെ കൊന്നു; അഭിഭാഷകന്‍ ജയിലില്‍, വെട്ടിയത് ഭാര്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കാനിരിക്കെ
കായംകുളം: കായംകുളത്ത് പിതാവിനെ അതിക്രൂരമായി യുവഅഭിഭാഷകന്‍ വെട്ടിക്കൊന്നത് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ്. കണ്ടല്ലൂര്‍ തെക്ക് കളരിക്കല്‍ ജങ്‌ഷന്‍ പീടികച്ചിറയില്‍ അഡ്വ. നവജിത്താ(30) ണ് പിതാവ് നടരാജനെ വെട്ടിക്കൊന്നത്. നവജിത്തിന്റെ വെട്ടേറ്റ അമ്മ സിന്ധു ഗുരുതരാവസ്‌ഥയിലാണ്. പ്രസവത്തിനായി ഭാര്യയെ അവരുടെ വീട്ടിലാക്കി ആഘോഷിക്കാന്‍ ഇറങ്ങിയ നവജിത്ത് വീട്ടില്‍ മടങ്ങിയെത്തിയത് ലഹരിയില്‍ ലക്കുകെട്ടായിരുന്നു. യുവതിയെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കുകയായിരുന്നു. മദ്യത്തിനൊപ്പം രാസലഹരിയും നവജിത്ത് ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു. ആഘോഷിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പമാണ് നവജിത്ത് എറണാകുളത്തേക്കു പുറപ്പെട്ടത്. ആലപ്പുഴയില്‍ എത്തിയപ്പോഴേക്കും Read More…
കുറ്റം നിസാരമല്ലെന്ന് കോടതി, രാഹുൽ സ്ഥിരം കുറ്റവാളി, ലാപ്‌ടോപ്പിൽ യുവതിയുടെ ചിത്രങ്ങളെന്ന് പ്രോസിക്യൂഷൻ, രാഹുല്‍ ഈശ്വര്‍ ജയിലിലേയ്ക്ക്
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ പോസ്റ്റിട്ട രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ജാമ്യാപേക്ഷ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. രാഹുലിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റം നിസാരമായി കാണാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി. ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ട്. പ്രഥമദൃഷ്ട്യാകുറ്റം നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തി. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി റിമാന്‍ഡ് Read More…
രാഹുല്‍ മുങ്ങിയത് നടിയുടെ ചുവന്ന പോളോ കാറില്‍ ? നിര്‍ണായക വിവരം പഴ്സണല്‍ സ്റ്റാഫില്‍ നിന്ന്
ലൈംഗികാപവാദക്കേസില്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയ കാറിനെ സംബന്ധിക്കുന്ന വിവരം പുറത്ത്. ചുവപ്പ് നിറത്തിലുള്ള ഒരു പോളോ കാറായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന വിവരം. ചുവപ്പ് നിറത്തിലുള്ള വാഹനം നടിയുടേതാണ് ആണോയെന്നും പരിശോധിക്കുന്നു. പഴ്സണല്‍ സ്റ്റാഫില്‍ നിന്നാണ് ഈ നിര്‍ണായക വിവരം ലഭിച്ചത്. കാര്‍ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ് എം എല്‍ എ വാഹനം ഉപേക്ഷിച്ച്, രാഹുല്‍ രക്ഷപെട്ടത് ഈ വാഹനത്തില്‍ ആണെന്നും പൊലീസ് വ്യക്തമാക്കി. കാറിനായുള്ള അന്വേഷണം Read More…
ഭാര്യയെ വെട്ടിക്കൊന്നു; മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് വാട്ട്സാപ്പ് സ്റ്റാറ്റസാക്കി ഭര്‍ത്താവ്, വഞ്ചനയ്ക്കുള്ള മറുപടി മരണമാണെന്ന് അടിക്കുറിപ്പ്
ഭാര്യയെ വെട്ടിക്കൊന്നശേഷം മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് വാട്ട്സാപ്പില്‍ സ്റ്റാറ്റസാക്കി ഭര്‍ത്താവ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ഭര്‍ത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന തിരുനെൽവേലി സ്വദേശിനിയെയാണ് ക്രൂരമായിവെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ശ്രീപ്രിയയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച നടന്ന സംഭവത്തില്‍ പ്രതി ഭർത്താവ് ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലിൽ ശ്രീപ്രിയയെ കാണാനായാണ് ബാലമുരുകന്‍ എത്തിയത്. എന്നാൽ വസ്ത്രത്തിനുള്ളില്‍ ആരുമറിയാതെ ആയുധം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. കണ്ടുമുട്ടിയതിനു പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടര്‍ന്ന് ബാലമുരുകൻ അരിവാളെടുത്ത് Read More…
‘ഡിജിറ്റൽ ഇന്ത്യ’ ; ഭിക്ഷ സ്വീകരിക്കാൻ QR കോഡുമായി ഭിക്ഷക്കാരൻ: വീഡിയോ കാണുക
ന്യൂ ഡൽഹി: 2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം നമ്മൾ ഡിജിറ്റലായിട്ട് കുറച്ച് കാലമായി. അതിനുശേഷം, മിക്ക വ്യാപാരികളും ഡിജിറ്റൽ പേയ്മെന്റുകൾക്കായി QR കോഡ് സ്കാനറുകൾ സ്ഥാപിച്ചു, ഇത് പണമിടപാട് പ്രക്രിയ എളുപ്പവും സമയം ലാഭിക്കുന്നതുമാക്കി. ഇപ്പോഴിതാ, കാഴ്ചയില്ലാത്ത ഒരാൾ തന്റെ ഷർട്ടിൽ QR കോഡ് ഘടിപ്പിച്ച് ഒരു കാറിനടുത്തേക്ക് വരുന്നതിന്റെ വീഡിയോ വൈറലാവുകയാണ്. ഡ്രൈവറും ഭിക്ഷക്കാരനായ ആ മനുഷ്യനും തമ്മിൽ സംഭാഷണത്തിൽ ഏർപ്പെടുന്നു, അതിനിടെ ഡ്രൈവർ തന്റെ ഫോൺ ഉപയോഗിച്ച് ആ മനുഷ്യന് പണം കൈമാറുന്നതായി Read More…
‘എന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ബലാത്സംഗക്കേസ് കൊടുക്കും’ – കാമുകിയെ കൊലപ്പെടുത്തി കാമുകന്‍
പൂന: വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം പിംപ്രി-ചിഞ്ച്‌വാഡിൽ പുറത്തുവന്നു. ഇവരും വിവാഹിതരും വേറെ കുടുംബമുള്ളവരുമാണ്. കൊല്ലപ്പെട്ട യുവതിയെ ബുധനാഴ്ച കാണാതായിരുന്നു, ശനിയാഴ്ച രാത്രിയാണ് സംഭവം വെളിച്ചത്തുവന്നത്. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതി പിടിയിലായി. റാണി വിശാൽ ഗെയ്‌ക്‌വാദ് (26) ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനികേത് മഹാദേവ് കാംബ്ലെയെ (33 ) വാകഡ് പോലീസ് കസ്റ്റഡിയിലെടുത്തു. വാകഡ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. റാണി ഗെയ്‌ക്‌വാദിനെ കാണാനില്ലെന്ന Read More…
ഉരുളക്കിഴങ്ങ് മുതൽ പപ്പായ വരെ; സ്വകാര്യഭാഗത്തെ കറുപ്പകറ്റാൻ ഇതാ 4 എളുപ്പ വഴികൾ !
സ്വകാര്യ ഭാഗത്തെ സംരക്ഷണത്തെ കുറിച്ചോ സൗന്ദര്യത്തെ കുറിച്ചോ ആരും അധികം സംസാരിയ്ക്കാറില്ല. പലര്‍ക്കും അക്കാര്യങ്ങളെപ്പറ്റി സംസാരിക്കാനുള്ള മടി തന്നെയാണ് കാരണം. സ്വകാര്യ ഭാഗത്തെ കറുപ്പ് മാറ്റി സൗന്ദര്യം മെച്ചപ്പെടാന്‍ പ്രതിവിധി നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. നാച്ചുറലായി തന്നെ ഉപയോഗിക്കാവുന്ന ഈ ടിപ്പുകള്‍ നോക്കാം…. പപ്പായ – മുഖം തിളങ്ങാന്‍ മാത്രമല്ല സ്വകാര്യഭാഗത്തെ കറുപ്പകറ്റാനും പപ്പായ നിങ്ങളെ സഹായിക്കും. പപ്പായയ്ക്ക് ചര്‍മത്തിലെ നിറം വെപ്പിക്കാനുള്ള കഴിവുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതിനായി നല്ലതുപോലെ പഴുത്ത പപ്പായ കൈ കൊണ്ട് Read More…









