ഉഗാണ്ടയിൽ നിന്നുള്ള ഹൃദയഭേദകമായ ഒരു വീഡിയോ ഇന്റർനെറ്റിനെ ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്തിരിക്കുകയാണ്. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ കുട്ടികൾ നേരിടുന്ന പട്ടിണിയുടെ ഭീകരമായ യാഥാർത്ഥ്യമാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വൈറലായ ദൃശ്യങ്ങളിൽ, രണ്ട് ചെറിയ കുട്ടികൾ നിലത്തിരുന്ന് മുന്നിലിരിക്കുന്ന പാത്രത്തിലെ ജീവനുള്ള ചിതലുകളെ ഓരോന്നായി എടുത്ത് കഴിക്കുന്നതാണ് കാണുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, കടുത്ത വിശപ്പും അടിസ്ഥാന ഭക്ഷണത്തിന്റെ അഭാവവുമാണ് ഈ കുട്ടികളെ ചിതലുകളെ കഴിക്കാൻ പ്രേരിപ്പിച്ചത്. ഈ വീഡിയോ ഓൺലൈനിൽ സഹാനുഭൂതിയുടെയും രോഷത്തിന്റെയും ഒരു തരംഗംതന്നെ സൃഷ്ടിച്ചു, കുട്ടികളെ Read More…
Author: ashtagon
‘ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വ്യക്തിയാകാന്‍… 200 ശസ്‌ത്രക്രിയ, മുടക്കിയത് 5.7 കോടി രൂപ
ടോക്കിയോ: ജപ്പാനിലെ ‘കൊച്ചി’യില്‍ സുന്ദരനാകാന്‍ യുവാവ് നടത്തിയത് 200 ശസ്‌ത്രക്രിയകള്‍. ചെലവ് 10 കോടി യെന്‍(ഏകദേശം 5.7 കോടി രൂപ). അദ്ദേഹം സുന്ദരനായോയെന്നു വായനക്കാര്‍ക്ക് തീരുമാനിക്കാം.തെക്കന്‍ ജപ്പാനിലെ ഷികോക്കു ദ്വീപിലെ നഗരമാണു കൊച്ചി. അവിടെനിന്നുള്ള അലന്‍(33) ആണു ശസ്‌ത്രക്രിയകള്‍ നടത്തിയത്. രൂപത്തിന്റെ പേരില്‍ ചെറുപ്പത്തില്‍ നേരിട്ട അവഹേളനങ്ങളാണു അലനെ സ്വാധീനിച്ചത്.ലോകത്തിലെ ഏറ്റവും സുന്ദരനാകുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തന്നെക്കുറിച്ചു സഹപാഠികള്‍ ക്രൂരമായ കുറിപ്പുകള്‍ എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ശുചീകരണ സമയത്ത് തന്റെ മേശ ഒഴിവാക്കി. പ്രതികരിച്ചപ്പോള്‍ കോമ്പസ് കൊണ്ടുള്ള Read More…
സിനിമയില്‍ അവസര വാഗ്‌ദാനം, വിദ്യാര്‍ഥിനിയോട് നഗ്‌നഫോട്ടോ ആവശ്യപ്പെട്ട യുവാവ് പിടിയില്‍
കോഴിക്കോട്: സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് നഗ്‌നഫോട്ടോ ആവശ്യപ്പെട്ട യുവാവ് പിടിയില്‍.കാസര്‍ഗോഡ് സ്വദേശി കാട്ടിപ്പളം നാരായണീയം വീട്ടില്‍ ഷിബിനെ(29)യാണ് ബേപ്പൂര്‍ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്‌റ്റ് ചെയ്‌തത്. കോഴിക്കോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ഫോണിലേക്കാണ് വാട്‌സ് ആപ് വഴി മെസേജ് അയച്ചും നിരന്തരം പിന്തുടര്‍ന്ന് ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോകളും ആവശ്യപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ ബേപ്പൂര്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. ബേപ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്‌ടര്‍ അംഗജന്‍, Read More…
പണയംവച്ച സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയംവച്ച് കൂടുതല്‍ പണം വാങ്ങി; മുന്‍ ബാങ്ക് സെക്രട്ടറി അറസ്‌റ്റില്‍
മാന്നാര്‍: ബുധനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണ പണയം തിരിമറി നടത്തിയ സംഭവത്തില്‍ മുന്‍ സെക്രട്ടറി അറസ്‌റ്റില്‍. ബാങ്കിലെ സെക്രട്ടറി ഇന്‍ ചാര്‍ജ് ആയിരുന്ന ബുധനൂര്‍ വെളുത്തേടത്ത് പുത്തന്‍വീട്ടില്‍ അനീഷ(42)യെയാണ് അറസ്‌റ്റ് ചെയ്‌തത്.2022ല്‍ അനീഷ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നപ്പോഴാണ് ബുധനൂര്‍ സ്വദേശി രാഹുല്‍ അഞ്ചേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ പണയം വച്ചത്. കഴിഞ്ഞ മാസം സ്വര്‍ണം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ബാങ്കില്‍ ഇല്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്.തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബുധനൂര്‍ സഹകരണ ബാങ്കില്‍ Read More…
കോടികളുടെ തട്ടിപ്പ് നടത്തി, ഭീഷണിയില്‍ ഡിജിറ്റല്‍ അറസ്‌റ്റ്: 20.5 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്‌റ്റില്‍
ചെങ്ങന്നൂര്‍: ഡിജിറ്റല്‍ അറസ്‌റ്റ് തട്ടിപ്പിലൂടെ സ്വകാര്യ കമ്പനി ജീവനക്കാരനില്‍നിന്ന് 20,50,800 രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്‌റ്റില്‍. കര്‍ണാടക, മൈസുരു സ്വദേശി ചന്ദ്രിക(21)യേയാണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്‌റ്റ് ചെയ്‌തത്. നേഹ ശര്‍മ്മ എന്ന പേരിലാണ് പരാതിക്കാരനെ വാട്‌സ്‌ആപ് കോളില്‍ ബന്ധപ്പെട്ടത്. മുംബൈ പോലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് വിളിക്കുന്നതെന്നും പരാതിക്കാരന്റെ പേരില്‍ ആരോ വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ കോടികളുടെ തട്ടിപ്പ് നടത്തിയെന്നും അറിയിച്ചു. തുടര്‍ന്ന്, ഡിജിറ്റല്‍ അറസ്‌റ്റ് നടത്തുകയാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിശ്വാസ്യതയ്‌ക്കായി പരാതിക്കാരന്റെ പേരിലുള്ള വ്യാജ Read More…
ഡോ. ഷഹീന്‍ ഷാഹീദിന് ഭീകരരുടെ വനിതാ വിങിന്റെ ചുമതല; ജയ്ഷെ മുഹമ്മദിന്റെ ആള്‍
ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്നൗവില്‍നിന്നുള്ള വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹീദ് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി അടുത്ത ബന്ധമുള്ളയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഫരീദാബാദ് മൊഡ്യൂളിന്റെ ഭാഗമായ ഷഹീന്‍ ഷഹീദിന്റെ ചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. കഴിഞ്ഞ ദിവസമാണ് ഷഹീന്‍ അറസ്റ്റിലായത്. ഡോ ഷഹീന് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയാണ് ദില്ലി പൊലീസ്. ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദ് വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീൻ ആണ്. ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന ജമാഅത്ത് Read More…
‘പഴയ പരിക്കുകൾ ഗുരുതരമായി’; നടൻ ജാക്കി ചാന്‍ മരിച്ചുവെന്ന് വാര്‍ത്ത; സത്യം എന്താണ്?
ഹോങ്കോങ്: അന്താരാഷ്ട്ര സൂപ്പർസ്റ്റാറും ആയോധന കലാകാരനുമായ ജാക്കി ചാൻ അന്തരിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജ റിപ്പോർട്ടുകൾ. നടൻ ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ട്. മരണവാർത്ത അതിവേഗം ഫേസ്ബുക്കിലും എക്സിലും പടരുകയും ലോകമെമ്പാടുമുള്ള ആരാധകരെ ആശങ്കപ്പെടുത്തുകയും ചെയ്തു. പഴയ പരിക്കുകൾ വലിയ ആരോഗ്യപ്രശ്നങ്ങളായി പരിണമിച്ചെന്നും 71കാരനായ നടൻ മരിച്ചുവെന്നുമാണ് എക്സും ഫേസ്ബുക്കും അടക്കമുള്ള മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹൃദയഭേദകമായ ഈ നഷ്ടം ജാക്കി ചാന്റെ കുടുംബം സ്ഥിരീകരിച്ചുവെന്ന് പോലും വൈറലായ പോസ്റ്റുകളിൽ പറഞ്ഞിരുന്നു. പക്ഷേ പൂർണആരോഗ്യവാനായ ജാക്കി ചാൻ അടുത്ത സിനിമയുടെ തയ്യാറെടുപ്പിലാണ്. സിനിമാ Read More…
‘കാമുകന്‍ തേച്ചു’, നടുറോഡില്‍ വിവാഹത്തിന് പോകുന്ന കാറിന് ‘വട്ടംവച്ച്’ കാമുകി- വീഡിയോ
ന്യൂജെന്‍ കാലത്തെ പ്രണയം പൊട്ടിയാല്‍ അതിനെ വിളിക്കുന്നത് ‘തേപ്പ്’ എന്നാണ്. ന്യൂജന്‍ പിള്ളേര്‍ക്കിടയിലാണെങ്കില്‍ പ്രണയത്തെക്കാള്‍ ചര്‍ച്ച തേപ്പിനെക്കുറിച്ചാണ്. ഇപ്പോഴിതാ സൈബറിടത്ത് വൈറലാകുന്നത് അത്തരമൊരു തേപ്പിന്റെ കഥയാണ്. തന്നെ തേച്ചിട്ട് പോയ കാമുകന്റെ വിവാഹ കാറിന് മുന്നില്‍ വട്ടം വച്ച് നില്‍ക്കുകയാണ് ഈ കാമുകി. തിരക്കേറിയ ഒരു റോഡിൽ കാമുകന്റെ വിവാഹ കാറിന് മുന്നിൽ നിസ്സഹായയായി നിൽക്കുന്ന യുവതിയുടെ വിഡിയോ ആണ് വൈറല്‍. ചുവന്ന ദുപ്പട്ടയും സൽവാർ സ്യൂട്ട് ധരിച്ച്, യുവതി കാർ തടഞ്ഞ് കൊണ്ട് മുന്നില്‍ നിൽക്കുന്നു. Read More…
കള്ളിയെന്ന് വിളിച്ച 4വയസുകാരനേയും 2വയസുകാരിയേയും കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി 13കാരി
തന്നെ കള്ളിയെന്ന് വിളിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ ദേഷ്യത്തില്‍ നാലുവയസുകാരനേയും രണ്ടുവയസുകാരിയേയും 13കാരി കിണറ്റിലെറിഞ്ഞു കൊന്നു. ഛത്തീസ്ഗഡിലെ ഖൈരഗഢ്-ചുയിഖദാൻ-ഗണ്ടായി ജില്ലയിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം. ബന്ധുക്കളായ സഹോദരങ്ങളേയാണ് ഈ പെണ്‍കുട്ടി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. പ്രതിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ചുയിഖദാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ജുരാനദിയിലാണ് അങ്ങേയറ്റം ഞെട്ടലുളവാക്കുന്ന സംഭവം നടന്നത്. ഗജാനന്ദ് വര്‍മയുടെ മക്കളായ നാല് വയസ്സുകാരൻ കരൺ വർമ്മയും രണ്ട് വയസ്സുകാരിയായ സഹോദരി വൈശാലിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. കരണ്‍ തന്നെ പലതവണ ‘ചോര്‍’ എന്നുവിളിച്ച് Read More…









