ഭർത്താവിന് സൗന്ദര്യം വേണ്ട, പകരം കാശുണ്ടായാല്‍ മതി എന്ന് വ്യംഗമായി പറഞ്ഞൊരു യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വോക്സ് പോപ് രീതിയിലുള്ള അഭിമുഖത്തിലാണ് യുവതിയുടെ ഉള്ളിലുള്ളത് പുറത്തു വന്നത്. ‘കാഴ്ചയിൽ ഞാനും ഭർത്താവും തമ്മിൽ ചേർച്ചയില്ലെങ്കിലും അദ്ദേഹത്തിന്റെ പഴ്സ് സുന്ദരമാണ്. എന്നെ സന്തോഷിപ്പിക്കാനുള്ള വക അദ്ദേഹത്തിന്റെ പഴ്സിലുണ്ട്’ എന്നാണ് യുവതി പറഞ്ഞത്. ബന്ധം തിരഞ്ഞെടുക്കുമ്പോൾ രൂപഭംഗിക്കാണോ പണത്തിനാണോ പ്രാധാന്യം കൊടുക്കുക എന്ന ചോദ്യത്തിനാണ് യുവതി മറുപടി നൽകിയത്. തനിക്ക് ലുക്കിലൊന്നും വിശ്വാസമില്ലെന്നും കാഴ്ചയിൽ ഭർത്താവിനേക്കാൾ നല്ലത് Read More…
Author: ashtagon
കൊളസ്ട്രോൾ കൂടുതലാണോ? ഒരു മാസം ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, മാറ്റം ഉറപ്പ്!
നിശ്ചിത അളവില്‍ കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ ഇതിന്റെ അളവ് ആവശ്യത്തിലും അധികമാകുമ്പോള്‍ ഹൃദയം അടക്കമുള്ള അവയവങ്ങള്‍ക്ക് നാശം വരുത്തും. ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. നമ്മളുടെ രക്തത്തില്‍ കാണപ്പെടുന്ന വാക്സി സബ്സ്റ്റന്‍സിനെയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. നെഞ്ചിന്റെ ഇടത് വശത്തായി വേദന, ഭാരം അനുഭവപ്പെടല്‍, വീര്‍പ്പ് മുട്ടല്‍, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചിന് കനം, രക്തസമ്മര്‍ദം ഉയരല്‍, സ്ഥിരതയില്ലാത്ത നടപ്പ്, കുഴഞ്ഞ സംസാരം, കാലുകളില്‍ Read More…
എക്കിള്‍ എക്കിള്‍ പോകുന്നില്ലേ…..? മാറ്റാം ഈ എളുപ്പ വഴികളിലൂടെ..
ഡയഫ്രത്തിന്റെ പെട്ടെന്നുള്ള സങ്കോചത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഒന്നാണ് എക്കിള്‍. നമുക്കൊക്കെ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും വന്നിട്ടുള്ള ഒന്നു കൂടിയാണ് എക്കിള്‍. ഇത് ശരീരത്തിലെ അനൈശ്ചിക പ്രവര്‍ത്തനമാണ്, അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാതിരിയ്ക്കുന്ന സമയത്ത് സംഭവിയ്ക്കുകയും സ്വയം നിയന്ത്രിയ്ക്കാന്‍ പ്രയാസമുണ്ടാകുകയും ചെയ്യും. കുറച്ചു നേരത്തേയ്ക്ക് നിശ്ചിത ഇടവേളകളില്‍ അത് സംഭവിച്ചു കൊണ്ടേ ഇരിയ്ക്കും. പ്രത്യേക ശബ്ദത്തോട് കൂടിയുണ്ടാകുന്ന എക്കിള്‍ ശ്വാസ തടസത്തിന് കാരണമാകുകയും ചെയ്യും. സാധാരണ എക്കിള്‍ വരുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യാവുന്നതാണ്….. നെയ്യും ഇന്തുപ്പും – നിരവധി ആരോഗ്യ ഗുണങ്ങളടങ്ങിയതാണ് Read More…
4,717 കോടി സമ്പാദ്യം, പക്ഷേ, കടുത്ത ‘ബോറടി’; വീണ്ടും ജോലിക്ക് കയറാൻ ഈ ശതകോടീശ്വരന്‍
കൈനിറയെ പണം ഉണ്ടാക്കണമെന്നാണ് നമ്മളില്‍ പലരും ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ ബിസിനസ് ചെയ്ത് കൈനിറയെ പണം ഉണ്ടാക്കിയിട്ടും അതില്‍ തൃപ്തി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ യാതൊരു കാര്യവുമില്ലെന്ന് പറയേണ്ടി വരും. ബിസിനസില്‍ വന്‍ വിജയം നേടി ഒരു ശതകോടീശ്വരന്‍ ആയ വ്യക്തി ആയിരുന്നു ടോം ഗ്രോഗന്‍. അമേരിക്കന്‍ റെസ്റ്റോറന്റ് ശൃംഖലയായ വിംഗ്സ്റ്റോപ്പിന്റെ യുകെ വിഭാഗത്തിന്റെ സഹസ്ഥാപകനായിരുന്നു ഇദ്ദേഹം. ഒരു നിര്‍മ്മാണ തൊഴിലാളിയായി ആണ് അദ്ദേഹം തന്റെ ജോലി ആരംഭിച്ചത്. വിംഗ്സ്റ്റോപ്പിന്റെ യുകെ വിഭാഗത്തിന്റെ സഹസ്ഥാപകനാകാന്‍ അദ്ദേഹം ഏറെ കഷ്ടപ്പാടുകള്‍ Read More…
സ്വകാര്യ ഭാഗങ്ങളിൽ ചതവ്, മുറിവുകള്‍, ശരീരത്തിൽ നീല നിറത്തിലുള്ള പാട്; മോഡലിന് ദാരുണാന്ത്യം, പിന്നിൽ കാമുകൻ ?
ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രശസ്ത മോഡല്‍ ഖുഷ്ബു അഹിര്‍വാറി(27)നെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ കാമുകന്‍ കഴിഞ്ഞ ദിവസം ഖുഷ്ബുവിനെ സെഹോര്‍ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം കടന്നുകളഞ്ഞിരുന്നു. ഇന്നലെ പുലര്‍ച്ചെയാണു ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്നു മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളജിലേക്കു മാറ്റി. മകളെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നു ഖുഷ്ബുവിന്റെ അമ്മ ലക്ഷ്മി അഹിര്‍വാര്‍ പറഞ്ഞു. ‘ശരീരത്തില്‍ മുഴുവന്‍ നീല നിറത്തിലുള്ള പാടുകളുണ്ട്. മുഖം വീര്‍ത്തിരിക്കുന്നു, Read More…
ഗുരുവായൂരിൽ റീൽസ് ചിത്രീകരണ വിവാദം; ജസ്‌ന സലീം ജീവനൊടുക്കാൻ ശ്രമിച്ചു
ഗുരുവായൂരിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്‌ന സലിം ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിന്റെ വിഡിയോയും ജസ്‌ന പുറത്ത് വിട്ടിട്ടുണ്ട്. എന്തിനാണ് ആളുകൾ തന്നെ ഇങ്ങനെ വെറുക്കുന്നതെന്ന് വിഡിയോയിൽ ജസ്‌ന ചോദിക്കുന്നു. കൈ മുറിച്ചാണ് ആത്മഹത്യാ ശ്രമം. കൈയിൽ നിന്നും ചോരയൊലിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ ഉണ്ട്. കഴിഞ്ഞ ദിവസം ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ഷൂട്ട് ചെയ്ത ജസ്ന സലീമിനെതിരെ ഗുരുവായൂര്‍ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിലാണ് റീല്‍സ് ചിത്രീകരിച്ചത്. മുന്‍പും ജസ്ന Read More…
അമ്മയുടെ കണ്ണുതെറ്റി, നവജാത ശിശുവിനെ വാരിയെടുത്ത് സ്ത്രീ ഓടി; സഹോദരി പിന്നാലെയോടി പിടികൂടി…
ബംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ നിന്ന് അഞ്ചുദിവസം മാത്രം പ്രായമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പൊളിച്ചു. ജയനഗറില്‍ താമസിക്കുന്ന അസ്മ ഭാനുവിന്റെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ബെംഗളൂരു സ്വദേശികളായ റാഫിയയെയും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലിരിക്കേ, ഈ സ്ത്രീകള്‍ അസ്മ ഭാനുവുമായി സൗഹൃദത്തിലാവുകയായിരുന്നു. ശേഷം അമ്മയുടെ കണ്ണ് തെറ്റിയ നേരം റാഫിയ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്കൊപ്പം കുഞ്ഞിനെ എടുത്ത് വേഗത്തില്‍ പുറത്തിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. അസ്മയുടെ സഹോദരി സിമ്രാൻ ഇത് Read More…
‘അമ്മായിയമ്മ ഇളയ മകനെ രാത്രി മുറിയിലേക്ക് അയച്ചു’; ഗര്‍ഭിണിയും വിധവയുമായ ജേഷ്ഠഭാര്യക്കെതിരെ ലൈംഗികാതിക്രമം
ഗര്‍ഭിണിയായ 24 കാരിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ ഭര്‍ത്താവിന്‍റെ സഹോദരനും അമ്മയും അടക്കം നാലു പേര്‍ക്കെതിരെ കേസ്. അമ്മായിയമ്മയുടെ സഹായത്തോടെയാണ് ഭര്‍തൃ സഹോദരന്‍ ലൈംഗീകാതിക്രമം നടത്തി എന്നാണ് പരാതി. യുവതിയുടെ ഭര്‍ത്താവ് ഫെബ്രുവരിയില്‍ മരിച്ചതിന് പിന്നാലെയായിരുന്നു അതിക്രമം. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. 2023 മേയ് പത്തിനാണ് യുവതിയുടെ വിവാഹം നടന്നത്. ദേവ്റിയ പോലീസ് സ്റ്റേഷൻ പരിധിയിലെ കർഷക കുടുംബത്തില്‍ നിന്നുള്ള ആളായിരുന്നു ഭര്‍ത്താവ്. വിവാഹ ശേഷം യുവതിക്ക് സ്ത്രീധന പീഡനം നേരിട്ടിരുന്നു. പിന്നീട് ഹരിയാനയിലെ തടി വ്യാപാര Read More…
ദുബായില്‍ തരംഗമാകുന്ന കഴുതപ്പാല്‍ സോപ്പ്; വില അറിയണ്ടേ?
സൗന്ദര്യത്തിന്റെ പര്യായമായ ക്ലിയോപാട്ര കഴുതപ്പാലിലാണ് കുളിച്ചിരുന്നത് എന്നു കേട്ടിട്ടില്ലേ? കാരണം മറ്റൊന്നുമല്ല. കഴുതപ്പാൽ സ്വാഭാവിക വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ്, കൂടാതെ ഇതിന് ശക്തമായ ആന്റി-ഏജിംഗ് ഗുണങ്ങളും വിവിധ പുനരുജ്ജീവന ഘടകങ്ങളും ഉണ്ട് . ഇപ്പോള്‍ കഴുതപ്പാല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സോപ്പാണ് ദുബായില്‍ തരംഗമായി മാറുന്നത്. കഴുതപ്പാലില്‍ നിര്‍മ്മിച്ച സോപ്പ് അതിവേഗത്തില്‍ വിറ്റഴിയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇ, ജോര്‍ദാന്‍, ഈജിപ്ത്, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കഴുതപ്പാല്‍ സോപ്പിന്റെ ജനപ്രീതി വര്‍ധിച്ചു. Read More…









