Crime

പ്രണയബന്ധത്തില്‍നിന്നു പിന്മാറി, യുവതിയുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; യുവാവ്‌ പിടിയില്‍

കടുങ്ങല്ലൂര്‍: പ്രണയബന്ധത്തില്‍നിന്നു പിന്മാറിയതിന്റെ വിരോധത്തില്‍ യുവതിയുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പോസ്‌റ്റ്‌ ചെയ്‌ത സംഭവത്തില്‍ യുവാവ്‌ പോലീസിന്റെ പിടിയിലായി. മുവാറ്റുപുഴ സ്വദേശി ജിതു കുര്യനെ(28)യാണ്‌ ബിനാനിപുരം ഇന്‍സ്‌പെക്‌ടര്‍ വി.ആര്‍. സുനില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. എറണാകുളത്തെ പ്രമുഖ കോളജിലെ സഹപാഠിയായിരുന്ന യുവതി നല്‍കിയ പരാതിയിലാണ്‌ അറസ്‌റ്റ്‌. യുവാവുമായി വിവാഹത്തിനു യുവതിയുടെ വീട്ടുകാര്‍ തയാറായിരുന്നെങ്കിലും ഇരുവരും തമ്മില്‍ തെറ്റി. യുവതി ഗള്‍ഫിലേക്കു പോയതോടെ വീഡിയോ കോളിലൂടെയും മറ്റും ശല്യം തുടര്‍ന്നു. പിന്നീടു യുവതി കോള്‍ എടുക്കാതെയായി. അപ്പോഴാണ്‌ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ Read More…

Featured Sports

ഹിറ്റ്‌മാന്‍ ഒന്നില്‍ തന്നെ ; ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി രോഹിത്‌ ശര്‍മ

ദുബായ്‌: ഇന്ത്യയുടെ രോഹിത്‌ ശര്‍മ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ പ്രകടനമാണു രോഹിതിനെ ഒന്നാം സ്‌ഥാനത്തെത്തിച്ചത്‌. 781 റേറ്റിങ്‌ പോയിന്റാണു മുന്‍ നായകന്റെ നേട്ടം.അഫ്‌ഗാനിസ്‌ഥാന്റെ ഇബ്രാഹിം സാദ്രാന്‍ രണ്ടാം സ്‌ഥാനത്തും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ മൂന്നാം സ്‌ഥാനത്തുമാണ്‌. ഇന്ത്യന്‍ ഏകദിന ടീം നായകന്‍ ശുഭ്‌മന്‍ ഗില്‍ നാലാം സ്‌ഥാനത്തു തുടര്‍ന്നു. വിരാട്‌ കോഹ്ലിയാണ്‌ അഞ്ചാം സ്‌ഥാനത്ത്‌. പാകിസ്‌താന്‍ മുന്‍ നായകന്‍ ബാബര്‍ അസം ഏഴാം Read More…

Oddly News

കുടുംബ ഐക്യത്തെക്കുറിച്ച് ക്ലാസെടുക്കുന്ന ദമ്പതികൾ തമ്മിലടിച്ചു; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

കുടുംബ ഐക്യത്തെക്കുറിച്ച് ആളുകള്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ ക്ലാസെടുക്കുന്ന ഇൻഫ്ലുവൻസർ ദമ്പതികള്‍ തമ്മിലടിച്ചു. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് ഏറ്റുമുട്ടിയത്. സംഭവത്തെതുടര്‍ന്ന് ഭാര്യ ജീജിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ ചാലക്കുടി പൊലീസ് കേസെടുത്തു. ഭാര്യയെ സെറ്റ് ടോപ് ബോക്സ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചെന്നും, എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭര്‍ത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ Read More…

Lifestyle

ഈ യുവാവിന്റെ ആറു ഭാര്യമാർ ഒരേസമയം ഗർഭിണികൾ! സ്ത്രീകളാണ്, മൃഗങ്ങളല്ലെന്ന് വിമർശനം

ബഹുഭാര്യാത്വം ആഫ്രിക്കയില്‍ സാധാരണമാണ് . കെനിയയിലെ ‘പോളിഗമി രാജാവ്’ എന്നറിയപ്പെടുന്ന അകുകു ഡാങ്കറിന്റെ ജീവിതത്തോടു സമാനമായ ജീവിതരീതി പിന്തുടരുന്ന യുവാവിന്റെ ജീവിതമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഈ യുവാവിന്റെ ആറു ഭാര്യമാർ ഒരേസമയം ഗർഭിണിമാരായത് മാധ്യമങ്ങളിൽ വലിയ തലക്കെട്ടായിരുന്നു. ഇപ്പോഴിതാ ആറ് കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആ കുടുംബം. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ ഗർഭിണികളെയും ഇവരുടെ ഭര്‍ത്താവിനെയും കാണാം. ഇവരിൽ രണ്ടു പേർ ഏഴുമാസവും നാലുപേർ അഞ്ചുമാസവും ഗർഭിണികളാണ്. വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. Read More…

Crime

16 കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി; രണ്ടാമതും വിവാഹം ചെയ്​തു; മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റ്

16 കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിനെ മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്​ത് പൊലീസ്. അസമിലെ കച്ചാർ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പലയിടത്തുവച്ച് ഒന്നിലധികം തവണ പെണ്‍കുട്ടിയെ 40 കാരനായ അച്ഛന്‍ ബലാല്‍സംഗം ചെയ്​തിരുന്നു. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഏഴു മാസം ഗര്‍ഭിണിയായിരുന്ന സമയത്ത് ആരോഗ്യം വഷളായ പെണ്‍കുട്ടിയ ബന്ധുവീട്ടിലേക്ക് മാറ്റി. ഏതാനും ആഴ്​ചകള്‍ക്ക് ശേഷം അവള്‍ പ്രസവിച്ചു. ഈ സമയത്ത് പിതാവ് മറ്റൊരു വിവാഹവും കഴിച്ചിരുന്നു. രണ്ടാനമ്മ പെണ്‍കുട്ടിയെ തിരികെ വീട്ടില്‍ Read More…

Oddly News

തേനിച്ചകളില്‍ അവന്‍ ലൂസിഫര്‍: ഓസ്‌ട്രേലിയയില്‍ പുതിയ ഇനം തേനീച്ചയെ കണ്ടെത്തി

സിഡ്‌ണി: ഓസ്‌ട്രേലിയന്‍ ശാസ്‌ത്രജ്‌ഞര്‍ പുതിയ ഇനം തേനീച്ചയെ കണ്ടെത്തി. ചെറിയ കൊമ്പുകളുള്ള ഈ പുതിയ ഇനത്തിന്റെ പേര്‍ – ‘ലൂസിഫര്‍’. പെര്‍ത്തില്‍നിന്ന്‌ 470 കിലോമീറ്റര്‍ കിഴക്കായി സ്‌ഥിതി ചെയ്യുന്ന പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌ഫീല്‍ഡ്‌സ്‌ മേഖലയിലെ ബ്രെമെര്‍ റേഞ്ചുകളില്‍ മാത്രം വളരുന്ന അപൂര്‍വയിനം കാട്ടുപൂവിനെ നിരീക്ഷിക്കുന്നതിനിടയിലാണു ഗവേഷകര്‍ മെഗാചൈല്‍ ലൂസിഫര്‍ എന്ന ഈ പുതിയ തേനീച്ചയെ കണ്ടെത്തുന്നത്‌. പെണ്‍ തേനീച്ചകള്‍ക്കു മാത്രമാണു കൊമ്പുള്ളത്‌. ഇത്‌ ഒരു പ്രതിരോധ സംവിധാനമായോ, പരാഗണം നടത്താനോ, റെസിന്‍ പോലുള്ള വസ്‌തുക്കള്‍ ശേഖരിക്കാനോ ഉപയോഗിക്കാവുന്നതാണെന്ന്‌ Read More…

Featured Good News

ആരാണ് മാലതി മുർമു? സ്വന്തം മൺവീടിനെ സൗജന്യ വിദ്യാലയമാക്കിയ ആദിവാസി വനിത; പ്രചോദനാത്മക ഈ കഥ അറിയുക- വീഡിയോ

പശ്ചിമ ബംഗാളിലെ ജിലിംഗ്സെറെംഗ് എന്ന ഗ്രാമീണ ആദിവാസി സമൂഹത്തിന്റെ പ്രതീക്ഷയുടെ പ്രതീകമാണ് മാലതി മുർമു. ഔദ്യോഗിക പരിശീലനമോ, വിഭവങ്ങളോ ഇല്ലാതിരുന്നിട്ടും, അവർ തന്റെ ചെറിയ മൺവീടിനെ ഗ്രാമത്തിലെ കുട്ടികൾക്കായുള്ള ഒരു സൗജന്യ വിദ്യാലയമാക്കി മാറ്റി. ഇത് കുട്ടികൾക്ക് അവരുടെ ഇപ്പോഴത്തെ അവസ്ഥകൾക്കപ്പുറം സ്വപ്നം കാണാൻ ഒരവസരം നൽകി. ഒരു സ്ത്രീയുടെ ഇച്ഛാശക്തിക്ക് ഒരു സമൂഹത്തിന്റെ മുഴുവൻ ഭാവിയെയും എങ്ങനെ മാറ്റിമറിക്കാൻ കഴിയുമെന്ന് അവരുടെ കഠിനാധ്വാനം തെളിയിക്കുന്നു. സന്താളി, ബംഗാളി സംസാരിക്കുന്ന കുട്ടികൾക്കായുള്ള ഈ വിദ്യാലയത്തിൽ ഒരേയൊരു അധ്യാപിക Read More…

Featured Oddly News

ഡൽഹി യൂണിവേഴ്സിറ്റി ക്ലാസ് മുറിയിൽ തെരുവ് നായ! വിദ്യാർത്ഥികൾക്ക് അസ്വസ്ഥത, സുപ്രീംകോടതി ജഡ്ജിയെ കാണിക്കണമെന്ന് കമന്റ്

ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞിരിക്കുമ്പോൾ ഒരു തെരുവ് നായ അലസമായി ക്ളാസിലൂടെ നടന്നുപോകുന്ന വീഡിയോ വൈറലായി. തെരുവ് നായകളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സമീപകാല തീരുമാനത്തെച്ചൊല്ലി രാജ്യമെമ്പാടും നടക്കുന്ന ചർച്ചകൾക്കിടയിൽ പുറത്തുവന്ന ഈ ക്ലിപ്പ് ഓൺലൈനിൽ ശക്തമായ പ്രതികരണങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. വീഡിയോയിൽ, വിദ്യാർത്ഥികൾ അവരുടെ ബെഞ്ചുകളിൽ ഇരിക്കുമ്പോൾ ഒരു നായ ക്ലാസ് മുറിയിൽ ചുറ്റിനടക്കുന്നതും, വിദ്യാർത്ഥികളില്‍ അസ്വസ്ഥതയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതും കാണാം. ചില വിദ്യാർത്ഥികൾ അടക്കം പറയുന്നതും കേൾക്കാം, നായ തിരിഞ്ഞ് ഒരു Read More…

Crime

‘അവൾ എന്നെ ചതിക്കുകയാണ്’; പ്രണയ തകർച്ച, 23 വയസ്സുകാരിയെ കുത്തി കൊലപ്പെടുത്തി യുവാവ്

ഭോപാൽ ∙ മധ്യപ്രദേശിലെ ബാലാഗട്ട് ജില്ലയിൽ 23 വയസ്സുകാരിയെ നടുറോഡിൽ വച്ച് കുത്തി കൊലപ്പെടുത്തി. ജോലിക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന റിതു ഭണ്ഡാർക്കർ എന്ന യുവതിയെയാണ് റോഷൻ ധർവെ എന്ന യുവാവ് കുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘‘കഴിഞ്ഞ അഞ്ച് വർഷമായി അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു. ജീവിതത്തിലും മരണത്തിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇപ്പോൾ അവൾ എന്നെ ചതിക്കുകയാണ്. എന്നെ കൊല്ലാൻ അവളും അവളുടെ സഹോദരന്മാരും ആളുകളെ വിട്ടിരിക്കുന്നു’’, കൊലപാതകത്തിനു ശേഷം പ്രതി Read More…