Crime

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് 3പേര്‍ക്ക് ജീവപര്യന്തം; രാജ്യചരിത്രത്തിലാദ്യം

അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. അഹമ്മദാബാദ് അമ്രേലി സെഷന്‍സ് കോടതിയുടേതാണ് വിധി. 2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരമാണ് വിധി. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പശുക്കളെ കശാപ്പ് ചെയ്ത് മാംസം കടത്തിയതിനാണ് അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. മൂവരില്‍ നിന്നും പശുമാംസം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. പശുക്കളെ ഹിന്ദുമതം പവിത്രമായി കാണുന്നുണ്ടെന്നും Read More…

Lifestyle

തേനും ഗ്രാമ്പൂവും ​​ചേര്‍ത്ത് ഇങ്ങനെ കഴിച്ചാല്‍

അസുഖങ്ങള്‍ വരുമ്പോഴേ അത് ഗുരുതരമല്ലെങ്കില്‍ ആശുപത്രിയിലേയ്ക്ക് ഓടേണ്ടതില്ല. ഏതുരോഗത്തിനുമുണ്ടു തൊടിയില്‍ നിന്നൊരു ഒറ്റമൂലി. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ചുമഒരു ടീസ്പൂണ് ഇഞ്ചിനീരില് സമം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക. വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും. കല്ക്കണ്ടവും Read More…

Featured Oddly News

പ്രസവവേദനയില്‍ അലറിക്കരഞ്ഞ് മരുമകള്‍, നിന്റെ വായ അടിച്ചുപൊട്ടിക്കുമെന്ന് ലേബര്‍ റൂമിലെത്തിഅമ്മായിയമ്മ ! വൈറല്‍ വീഡിയോക്ക് വിമര്‍ശനം

ലേബര്‍ റൂമില്‍ പ്രസവവേദനയാല്‍ അലറിക്കരഞ്ഞ് തളര്‍ന്ന മരുമകളെ പ്രസവമുറിയില്‍ കയറി ചീത്ത വിളിക്കുന്ന അമ്മായിയമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് നാസ് ആശുപത്രിയില്‍ നിന്നുള്ള വീഡിയോ ഡോ. നാസ് ഫാത്തിമയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പ്രസവമുറിയിലെ ബെഡില്‍ കിടക്കുന്ന ഗര്‍ഭിണിയ്ക്കു ചുറ്റും നില്‍ക്കുന്ന ബന്ധുക്കളെയാണ് വീഡിയോയില്‍ കാണുന്നത്. അമ്മായിയമ്മ ബെഡ്ഡിന്റെ വലതുവശം നിന്ന് മരുമകളെ ചീത്തവിളിക്കുകയാണ് ദൃശ്യങ്ങളില്‍. ഇങ്ങനെ അലറി വിളിച്ചാല്‍ എങ്ങനെയാണ് പ്രസവിക്കാനാവുകയെന്ന് ചോദിച്ചുകൊണ്ട് കയ്യും മുഷ്ടിയും ചുരുട്ടിയാണ് ഇവര്‍ മരുമകളോട് ദേഷ്യപ്പെടുന്നത്. എന്നാല്‍ Read More…

Lifestyle

വീട്ടില്‍ ഭാര്യയ്ക്ക് സ്നേഹം തെരുവുനായ്ക്കളോട്,കടിയും കിട്ടി; സമ്മര്‍ദവും, ഉദ്ധാരണക്കുറവും; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്, 2 കോടി തരാമെങ്കില്‍ സമ്മതമെന്ന് ഭാര്യ

ഭാര്യയുടെ അമിതമായ തെരുവുനായകളോടുള്ള സ്നേഹം കാരണം തന്റെ ജീവിതം നശിച്ചെന്നും അതൊകൊണ്ട് വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് 41കാരന്‍ ഗുജറാത്ത് ഹൈക്കോടതിയില്‍. ഭാര്യ വീട്ടിലേക്ക് കൊണ്ടുവന്ന തെരുവുനായ്ക്കള്‍ തന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തിയെന്നും പൊതുസമൂഹത്തില്‍ അപമാനിതനായെന്നും ഇയാള്‍ ഹര്‍ജിയില്‍ പറയുന്നു. ആദ്യം ഒരു തെരുവുനായയെയാണ് ഭാര്യ വീട്ടിലേക്ക് കൊണ്ടുവന്നത്. പിന്നാലെ കൂടുതല്‍ നായ്ക്കളെ വീട്ടില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചു. നായവളര്‍ത്തല്‍ വിലക്കിയിരുന്ന ഫ്ലാറ്റ് സമുച്ചയത്തിലേക്കാണ് ഭാര്യ ഈ നായ്ക്കളെയെല്ലാം കൊണ്ടുവന്നതെന്നും അവയ്ക്ക് ഭക്ഷണം പാചകം ചെയ്യാനും വൃത്തിയാക്കാനും പരിപാലിക്കാനും തന്നെ നിര്‍ബന്ധിച്ചെന്നും Read More…

Featured Oddly News

ഡൽഹിയും ന്യൂ ഡൽഹിയും ഒന്നാണോ? തമ്മിലുള്ള വ്യത്യാസം എന്ത്? ഇതാ ഉത്തരം

വാര്‍ത്തകളില്‍ നിങ്ങള്‍ എപ്പോഴും വായിക്കുന്ന രണ്ടു സ്ഥലങ്ങളാണ് ഡൽഹിയും ന്യൂ ഡൽഹിയും. ഈ രണ്ടുസ്ഥലങ്ങളും ഒന്നാണോ? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? പലപ്പോഴും പലർക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു വിഷയമാണ് ഡൽഹിയും ന്യൂ ഡൽഹിയും. എന്നാൽ രണ്ടിനും വ്യത്യസ്തമായ സ്വത്വങ്ങളാണുള്ളത്. ഡൽഹി ഒരു വലിയ മെട്രോപൊളിറ്റൻ നഗരമാണ്. ഡൽഹി, ഓൾഡ് ഡൽഹി, ന്യൂ ഡൽഹി, നഗര, പ്രാന്തപ്രദേശങ്ങൾ, ഗ്രാമപ്രദേശങ്ങൾ എന്നിവയുൾപ്പെടെ ആകെ 11 ജില്ലകളുള്ള ഒരു കേന്ദ്ര ഭരണ പ്രദേശമാണ് ഡല്‍ഹി. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സമ്പന്നമായ ചരിത്രമാണ് Read More…

Crime

ജയ്ഷെയുടെ വനിതാ ബ്രിഗേഡിൽ ചേർന്ന് പുൽവാമ ഭീകരന്റെ ഭാര്യയും; അഫീറ ബീബിയും സാദിയ അസ്ഹറും സംഘടനയുടെ തലപ്പത്ത്

ന്യൂഡൽഹി∙ ഡൽഹി സ്ഫോടനത്തിനു ആഴ്ചകൾക്ക് മുമ്പ്, പുൽവാമ ഭീകരാക്രമണ കേസിൽ ഗൂഢാലോചന നടത്തിയ ഭീകരന്റെ ഭാര്യ ജയ്ഷെ മുഹമദിന്റെ വനിതാ വിഭാഗത്തിൽ ചേർന്നു. ഭീകരൻ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബിയാണ് ജമാത്തുൾ മൊമിനാത്തിൽ ചേർന്നത്. 2019ലെ പുൽവാമ ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനാണ് ഭീകരൻ ഉമർ ഫാറൂഖ്. അഫീറ ബീബി ഇപ്പോൾ ജമാത്തുൾ മൊമിനാത്തിന്റെ പ്രധാന മുഖമാണ്.  വനിതാ ബ്രിഗേഡിന്റെ ഷൂറ (ഉപദേശക സമിതിയിൽ) അംഗം കൂടിയാണ് അഫീറ ബീബി. മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി Read More…

Crime

ഓസ്‌ട്രേലിയയില്‍ പോകുന്നതിനെച്ചൊല്ലി തര്‍ക്കം; ഡോ. ഷഹീന്‍ സയീദ് 2012-ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു

ന്യൂഡല്‍ഹി: ഫരീദാബാദില്‍ വന്‍ സ്‌ഫോടകവസ്‌തു ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ ഡോ. ഷഹീന്‍ സയീദിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. ലഖ്‌നൗവിലെ ദല്‍ഹിഗഞ്ചില്‍ നിന്നുള്ള ഷഹീന്‍ ആണ്‌ രാജ്യത്ത്‌ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്‌മെന്റ്‌ വിഭാഗത്തെ നയിച്ചിരുന്നതെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ചെങ്കോട്ടയ്‌ക്ക്‌ സമീപം ബോംബ്‌ സ്‌ഫോടനം നടക്കുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പാണ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഡോ. ഷഹീന്‍ സയീദ്‌ ലിബറല്‍ കാഴ്‌ചപ്പാടുള്ള ആളായിരുന്നുവെന്നും, മതവിശ്വാസിയായിരുന്നില്ലെന്നും അവരുടെ മുന്‍ ഭര്‍ത്താവ്‌ ഡോ. ഹയാത്ത്‌ സഫര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. Read More…

Featured Lifestyle

മാരിയോ തല അടിച്ചുപൊളിച്ചു, കടിച്ചു പറിച്ചു: ജിജി; നല്ല ദാമ്പത്യോപദേശക ദമ്പതികള്‍ തമ്മിലടിച്ചു

ചാലക്കുടി (തൃശൂര്‍): കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്പതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച്‌ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്‌. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ നടത്തിപ്പുകാരും ദമ്പതികളുമായ മാരിയോ ജോസഫും ജിജി മാരിയോയും തമ്മിലാണു തര്‍ക്കം. ഭര്‍ത്താവായ മാരിയോ ജോസഫ്‌ മര്‍ദ്ദിച്ചെന്ന്‌ കാണിച്ച്‌ ജിജി മാരിയോ പോലീസില്‍ പരാതി നല്‍കി. ഒമ്പത്‌ മാസമായി ഇവര്‍ അകന്ന്‌ താമസിക്കുകയായിരുന്നു. തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനായി മാരിയോ വിളിച്ചതനുസരിച്ച്‌ ജിജി Read More…

Lifestyle

പശുവിനെ വളര്‍ത്തുന്നുണ്ട്, രണ്ടുലക്ഷം ശമ്പളമുള്ള മകന് 5,000 അമ്മയ്ക്ക് ചെലവിനു കൊടുക്കാനില്ല, ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: വിവാഹിതനെന്നും സ്വന്തം കുടുംബത്തെ നോക്കണമെന്ന കാരണംപറഞ്ഞും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്നു മക്കള്‍ക്കു മാറിനില്‍ക്കാനാവില്ലെന്നു ഹൈക്കോടതി. ഭര്‍ത്താവ്‌ ചെലവിനു നല്‍കുന്നില്ലെങ്കില്‍ മക്കളില്‍നിന്നു ജീവനാംശം ലഭിക്കാന്‍ അമ്മയ്‌ക്ക്‌ അര്‍ഹതയുണ്ടെന്നും സ്വയം സംരക്ഷിക്കാനോ ഭര്‍ത്താവ്‌ ആവശ്യമായ പിന്തുണ നല്‍കുന്നില്ലെങ്കിലോ അമ്മയ്‌ക്ക്‌ അതു നല്‍കാന്‍ മകനു നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്‌തമാക്കി. അമ്മയ്‌ക്കു മാസം 5000 രൂപ ജീവനാംശം നല്‍കാനുള്ള തിരൂര്‍ കുടുംബ കോടതി ഉത്തരവിനെതിരേ മകന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്‌റ്റിസ്‌ കൗസര്‍ എടപ്പഗത്തിന്റെ വിധി.ഗള്‍ഫില്‍ Read More…