കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 101 റണ്ണിന്റെ തകര്‍പ്പന്‍ ജയം.ബരാബതി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ആറ് വിക്കറ്റിന് 175 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ 74 റണ്ണിന് ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 യിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. അഞ്ച് ട്വന്റി20 കളുടെ പരമ്പരയാണു ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുന്നത്.ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദീന്‍ മാര്‍ക്രം ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. മുന്‍നിര ബാറ്റര്‍മാര്‍ Read More…
Author: ashtagon
മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു, തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം, നിയമ നടപടിക്കൊരുങ്ങി ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്‌തനാക്കിയതിനു പിന്നാലെ നിയമ നടപടിക്കൊരുങ്ങുകയാണെന്നു നടന്‍ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെടും. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണു ദിലീപിന്റെ വാദം. ഉദ്യോഗസ്‌ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണു ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണു ദിലീപിന്റെ നീക്കം. നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്കു തുടക്കമിട്ടത് മുന്‍ ഭാര്യ മഞ്‌ജു വാര്യരാണെന്നാണു കോടതി വിധിക്കു പിന്നാലെ ദിലീപ് ആരോപിച്ചത്.ഉന്നത പോലീസ് ഉദ്യോഗസ്‌ഥ ദിലീപിനെ Read More…
ലോകകപ്പെത്തി; വീണ്ടും തഴയപ്പെട്ട് സഞ്ജു, ജിതേഷ് ടീമില്‍, മലയാളി താരത്തിന്റെ ഭാവി ?
കഴുത്തിലെ ഡിസ്‌കിനു സ്‌ഥാനചലനമുണ്ടായതിനെ തുടര്‍ന്നഇന്ത്യന്‍ ക്രിക്കറ്റ് ടെസ്‌റ്റ്, ഏകദിന ടീം നായകന്‍ ശുഭ്‌മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിലെത്തിയതോടെയാണ് ഓപ്പണര്‍ റോളില്‍ മികച്ച രീതിയില്‍ കളിക്കുകയായിരുന്നു സഞ്ജു സാംസണ് സ്ഥാനം നഷ്ടമായി . ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലായിരുന്നു മലയാളികള്‍. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ പതിവുപോലെ സഞ്ജു ടീമിന് പുറത്ത്. ടി20 ലോകകപ്പിന് വെറും രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് സഞ്ജു വീണ്ടും ടീമില്‍ നിന്നും തഴയപ്പെടുന്നത്. Read More…
സ്വകാര്യചിത്രം കാട്ടി ലൈംഗിക ബന്ധം, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; MSc വിദ്യാര്‍ഥിനി ജീവനൊടുക്കി
എംഎസ്‍സി വിദ്യാര്‍ഥിനിയായ 22 കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളുരു സൗത്ത് ജില്ലയിലെ രാമനഗര സ്വദേശി വര്‍ഷിണിയാണ് മരിച്ചത്. ആണ്‍സുഹൃത്ത് വഞ്ചിച്ചെന്നും ബ്ലാക്ക്മെയില്‍ ചെയ്തെന്നും കാണിച്ച് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. മൈസൂരുവില്‍ സ്വകാര്യ കോളജില്‍ എംഎസ്‍സി ബയോടെക്നോളജി വിദ്യാര്‍ഥിനിയാണ് മരിച്ച വര്‍ഷിണി. ഞായറാഴ്ച 11 മണിയോടെ വര്‍ഷിണിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ അമ്മയാണ് കണ്ടെത്തുന്നത്. വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ആണ്‍സുഹൃത്തായ അഭിക്ക് എതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇയാള്‍ വിവാഹ വാഗ്ദാനം Read More…
ഗര്‍ഭിണിയായ ഭാര്യയോട് പറഞ്ഞത് ബിസിനസ് ടൂറെന്ന്; യുവാവും കാമുകിയും തായ്‌ലഡ് പ്രളയത്തില്‍ ‘കുടുങ്ങി’
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയിരിക്കുകയാണ് ഇന്തൊനേഷ്യയും ശ്രീലങ്കയും തായ്‌ലന്‍ഡും. ഇതിനിടയിലാണ് ഭാര്യയോട് ബിസിനസ് ട്രിപ്പെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ഭര്‍ത്താവിനെ കാമുകിക്കൊപ്പം തായ്‌ലന്‍ഡ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയതായ നിലയില്‍ കണ്ടെത്തിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. സഹപ്രവര്‍ത്തകരോടൊപ്പം ബിസിനിസ് ട്രിപ്പിനാണെന്ന് ഗര്‍ഭിണിയായ ഭാര്യയോട് കള്ളം പറഞ്ഞാണ് കാമുകിക്കൊപ്പം സമയം ചെലവഴിക്കാന്‍ യുവാവ് തായ്‌ലന്‍ഡില്‍ എത്തിയതെന്നാണ് വിവരം. പ്രളയബാധിത മേഖലകളിലൊന്നായ ഹാറ്റ് യായിയിലാണ് യുവാവും കാമുകിയും കുടുങ്ങിയത്. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ നിന്നുള്ള നിന്നുള്ള അപ്‌ഡേറ്റുകൾ പങ്കിടുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ കഥ Read More…
കാമുകന്റെ ഭാര്യയുടെ അപ്രതീക്ഷിതവരവ്, രക്ഷപ്പെടാൻ പത്താം നിലയിലെ ബാൽക്കണിയിൽ തൂങ്ങിക്കിടന്ന് ‘കാമുകി’ ! -ഞെട്ടിക്കുന്ന വീഡിയോ
ചൈനയിലെ ഗുവാങ്‌ഡോങ്ങിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പത്താം നിലയിലെ ബാൽക്കണിയിൽ പിടിവിട്ടു പോകുമെന്ന അവസ്ഥയിൽ തൂങ്ങിക്കിടക്കുന്ന ഒരു യുവതിയെ വീഡിയോയിൽ കാണാം. നവംബർ 30-നാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ, ഷർട്ട് ധരിക്കാത്ത ഒരു പുരുഷൻ ജനലിലൂടെ യുവതിയോട് സംസാരിക്കുന്നത് കാണാം. പിന്നീട് അയാൾ അവിടെ നിന്ന് മാറുന്നു. തുടർന്ന് യുവതി പൈപ്പുകളിലും ജനൽ പടികളിലും ചവിട്ടി താഴത്തെ നിലയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നു. ഒരു വാട്ടർ പൈപ്പിലൂടെ Read More…
സഞ്‌ജുവിന് അവസരങ്ങള്‍ നല്‍കിയെന്ന് സൂര്യകുമാര്‍
കട്ടക്ക്: അടുത്ത വര്‍ഷം ആരംഭിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മുന്നോടിയായുള്ള മത്സരങ്ങളാണു നടക്കുന്നതെന്ന് ഇന്ത്യന്‍ ടീം നായകന്‍ സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്നു നടക്കുന്ന അഞ്ച് ട്വന്റി20 കളുടെ പരമ്പരയ്‌ക്കു മുന്നോടിയായുള്ള കൂടിക്കാഴ്‌ചയിലാണു സൂര്യകുമാര്‍ യാദവ് നയം വ്യക്‌തമാക്കിയത്. പരുക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്ന ശുഭ്‌മന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തിയതോടെ ടീമില്‍ അധികം പരീക്ഷണങ്ങള്‍ക്കു സാധ്യതയില്ലെന്നും സൂര്യ പറഞ്ഞു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിന് പകരം ഗില്‍ കളിക്കാന്‍ കാരണം അദ്ദേഹം ആ സ്‌ഥാനം Read More…
വന്ധ്യതയെ ചെറുക്കാൻ ലളിതമായ ചില ആയുർവേദ വഴികൾ
ഇന്ന് ധാരാളം പുരുഷന്മാരും സ്ത്രീകളും നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് വന്ധ്യത. ഇത് പലപ്പോഴും ദാമ്പത്യ ബന്ധങ്ങളിൽ സമ്മർദ്ദമുണ്ടാക്കുന്നു. ഇത്തരം വെല്ലുവിളികള്‍ക്ക് ഒരുമിച്ച് സമഗ്രമായ പരിഹാരങ്ങൾ തേടുന്നത് ദമ്പതികൾക്ക് ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും. വന്ധ്യതയെ മറികടക്കാൻ ആയുർവേദം പ്രകൃതിദത്തമായ വഴികൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ വന്ധ്യതാ പ്രശ്നങ്ങൾ ഇന്ത്യയിലെ പുരുഷന്മാരും സ്ത്രീകളും വ്യത്യസ്തമായ വന്ധ്യതാ വെല്ലുവിളികൾ നേരിടുന്നുണ്ട്. മദ്യപാനം, പുകവലി തുടങ്ങിയ ജീവിതശൈലികൾ, അമിതമായ ജോലിഭാരവും മാനസിക സമ്മർദ്ദവും, ജനിതക കാരണങ്ങൾ, മലിനീകരണം, അമിതമായ ചൂട് എന്നിവയാണ് ഇതിന്റെ പ്രധാന Read More…
വിവാഹം വേണ്ടെന്നുവെച്ചു; സ്മൃതി മന്ദാന കളിക്കളത്തിലേക്ക്, വിവാഹാഭ്യര്‍ഥനയുടെ വീഡിയോ ഡിലീറ്റ് ചെയ്ത് പലാഷ് മുഛല്‍
മുംബൈ: സംഗീത സംവിധായകന്‍ പലാഷ് മുചാലുമായുള്ള വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനു പിന്നാലെ ക്രിക്കറ്റ് പരിശീലനത്തിലേക്ക് മടങ്ങി ഇന്ത്യന്‍ താരം സ്‌മൃതി മന്ദാന. ഒരു സ്വകാര്യ ഗ്രൗണ്ടില്‍ സ്‌മൃതി ബാറ്റിങ് പരിശീലിക്കുന്ന ചിത്രം താരത്തിന്റെ സഹോദരന്‍ ശ്രാവണ്‍ മന്ദാന ഇന്‍സ്‌റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവച്ചു. ചിത്രം വൈകാതെ വൈറലായി. ദുഷ്‌കരമായ സമയത്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തിയതില്‍ നിരവധി പേരാണ് സ്‌മൃതിക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തുന്നത്. പിന്നാലെ സ്മൃതിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി പലാഷും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. ഇന്ത്യന്‍ വനിതാ ടീമിന്റെ ഏകദിന Read More…









