രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ സംശയമുണ്ടെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. പരാതി ഉന്നയിക്കുന്നതിലും കേസ് എടുക്കുന്നതിലും താമസം നേരിട്ടു. പരാതി നൽകാൻ താമസിച്ചതിന് പല കാരണങ്ങളാണ് പരാതിക്കാരി മൊഴിയിൽ ഉന്നയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. പൊലീസിന് പരാതി നല്‍കാതെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതും കോടതി ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യാ തന്നെ ഈ കുറ്റാരോപണം സംശയാസ്പദമാണെന്നാണ് കോടതി ഉത്തരവില്‍ Read More…
Author: ashtagon
നവവരന് ശാരീരികബന്ധത്തിന് കഴിവില്ല, ജീവിതം കളയാനില്ല; മൂന്നാംനാൾ വിവാഹമോചനം തേടി യുവതി, ആദ്യഭാര്യ ഉപേക്ഷിച്ചതും ഇതേ കാരണത്താല്‍
ഗോരഖ്പൂര്‍: വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാള്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് നവവധു. ശാരീരികബന്ധത്തിന് തനിക്ക് കഴിവില്ലെന്ന് വിവാഹരാത്രിയിൽ ഭർത്താവ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. മെഡിക്കൽ റിപ്പോർട്ടിൽ വരന് ഒരു കുട്ടിക്ക് ജന്മം നൽകാൻ കഴിയില്ലെന്ന് സ്ഥിരീകരിച്ചെന്നും ഇക്കാരണത്താൽ സമ്മാനങ്ങളും വിവാഹച്ചെലവുകളും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടതായും വധുവിന്റെ കുടുംബം പറഞ്ഞു. “ശാരീരികമായി കഴിവില്ലാത്ത ഒരു പുരുഷനോടൊപ്പം ജീവിതം ചെലവഴിക്കാൻ കഴിയില്ല. വിവാഹ രാത്രിയിൽ അദ്ദേഹം തന്നെ എന്നോട് പറഞ്ഞപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞത്,” യുവതി പോലീസിന് കൊടുത്ത Read More…
‘അന്ന് ബി. ഉണ്ണികൃഷ്ണന്‍ നിങ്ങൾക്ക് ദേവൻ ആയിരുന്നു’; ഭാഗ്യലക്ഷ്മിക്കെതിരെ ബൈജു കൊട്ടാരക്കര
ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുളള നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് രാജി വെച്ചിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി. വിധിക്ക് പിന്നാലെ തിടുക്കപ്പെട്ട് ദിലീപിനെ തിരിച്ച് എടുക്കുന്ന കാര്യം പറഞ്ഞ ബി ഉണ്ണികൃഷ്ണനെയും ഭാഗ്യലക്ഷ്മി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ബി ഉണ്ണികൃഷ്ണന്റെ വേലത്തരങ്ങള്‍ ഇപ്പോഴാണ് ഭാഗ്യലക്ഷ്മി അറിയുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ബി ഉണ്ണികൃഷ്ണന്‍ കാണിച്ച വൃത്തികേടുകള്‍ തെളിവുകള്‍ സഹിതം പുറത്ത് വിടുമെന്നും ബൈജു Read More…
കപ്പലിൽവച്ച് 33 പെഗ് മദ്യം നൽകി, യാത്രക്കാരൻ മരിച്ചു, ക്രൂയിസ് ലൈനിനെതിരെ കേസ് ഫയൽ ചെയ്ത് കുടുംബം – വീഡിയോ
റോയൽ കരീബിയൻ ക്രൂയിസ് കപ്പലിൽ അമിതമായ അളവിൽ മദ്യം വിളമ്പിയതിനെ തുടർന്ന് 35 വയസ്സുള്ള യാത്രക്കാരൻ മരണപ്പെട്ടു. ഇതേത്തുടർന്ന്, കപ്പൽ അധികൃതർക്ക് അശ്രദ്ധയുണ്ടായെന്നും, മരിക്കുന്നതിന് തൊട്ടുമുമ്പ് ജീവനക്കാർ ശക്തമായ മയക്കുമരുന്ന് (sedative) നൽകിയെന്നും ആരോപിച്ച് കുടുംബം ക്രൂയിസ് ലൈനിനെതിരെ കേസ് ഫയൽ ചെയ്തു. കപ്പൽ തുറമുഖത്തുനിന്ന് പുറപ്പെട്ട് അധികം താമസിയാതെയാണ് സംഭവം നടന്നത്. ഈ ഞെട്ടിക്കുന്ന സംഭവങ്ങളുടെ പരമ്പര കപ്പൽ യാത്രകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ വീണ്ടും പരിശോധിക്കുന്നതിന് കാരണമായിട്ടുണ്ട്. മൈക്കിൾ വിർജിൽ എന്ന യാത്രക്കാരൻ, കപ്പൽ യാത്ര Read More…
‘ഇത്ര ചീപ്പാവരുത്’; കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, കട്ടക്കലിപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ
കാമുകി മഹിക ശര്‍മയുടെ ചിത്രം മോശം രീതിയില്‍ പകര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പൊട്ടിത്തെറിച്ച് ഹാര്‍ദിക് പാണ്ഡ്യ. അതിരുവിട്ട പ്രവര്‍ത്തിയാണ് പാപ്പരാസികള്‍ നടത്തുന്നതെന്നും കുറച്ചൊക്കെ മര്യാദയാകാമെന്നും ഹാര്‍ദിക് ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചു. സ്ത്രീകള്‍ക്കൊരു അന്തസ്സുണ്ടെന്നും അത് മാനിക്കാന്‍ പഠിക്കണമെന്നും താരം തുറന്നടിച്ചു. ഹാര്‍ദികിന്‍റെ കുറിപ്പിങ്ങനെ:’ഞാന്‍ തിരഞ്ഞെടുത്ത ജീവിതത്തിന്‍റെ ഭാഗമാണെന്നതു കൊണ്ടുതന്നെ പൊതുജനമധ്യത്തില്‍ ജീവിക്കുമ്പോള്‍ ലഭിക്കുന്ന ശ്രദ്ധയും നിരന്തരമുള്ള വിചാരണയും എനിക്ക് നന്നായറിയാം. പക്ഷേ ഇന്ന് അതിരുവിട്ട ചിലത് ഇന്ന് സംഭവിച്ചു. ബാന്ദ്രയിലെ ഒരു റസ്റ്ററന്‍റില്‍ നിന്നും മഹിക സ്റ്റെപ്പുകളിറങ്ങി വരികയായിരുന്നു. Read More…
മുഖക്കുരു മരുന്ന് കഷണ്ടി ചികിത്സയ്‌ക്ക് ഉപയോഗിക്കാം
ന്യൂയോര്‍ക്ക്: മുഖക്കുരു ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന മരുന്ന് കഷണ്ടി ചികിത്സയ്‌ക്ക് ഉപയോഗിക്കാമെന്നു കണ്ടെത്തല്‍. 5 വര്‍ഷം മുമ്പ് അംഗീകാരം ലഭിച്ച മരുന്നിനാണു പുതിയ ഉപയോഗം കണ്ടെത്തിയത്. കഷണ്ടി അഥവാ ആന്‍ഡ്രോജെനിക് അലോപ്പീസിയ, സാധാരണയായി 20കളുടെ അവസാനത്തിലും 30കളുടെ തുടക്കത്തിലുമുള്ള പുരുഷന്മാരെ ബാധിക്കുന്ന ഒരു സാധാരണ മുടികൊഴിച്ചില്‍ അവസ്‌ഥയാണ്. ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. വിപണിയില്‍ നിരവധി മരുന്നുകള്‍ ലഭ്യമാണെങ്കിലും, കേ്ലാസ്‌കോടെറോണ്‍ എന്ന മരുന്ന് മികച്ച ഫലം കാണിക്കുന്നതായാണു റിപ്പോര്‍ട്ട്. അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കോസ്‌മോ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനി Read More…
കടയില്‍ പോകാന്‍ വീട്ടില്‍ നിന്നിറങ്ങി, പിന്നെ ആരും കണ്ടില്ല: ചിത്രപ്രിയയുടെ മരണം കൊലപാതകം?
കൊച്ചി: മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ ചിത്രപ്രിയയുടേത് കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്‌ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ മൃതദേഹം കാണപ്പെട്ടത്. ചിത്രപ്രിയയുടെ തലയ്‌ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ബെംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ചിത്രപ്രിയ. ശനിയാഴ്‌ച അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ചിത്രപ്രിയ. പെണ്‍കുട്ടി പിന്നീട് തിരിച്ചു വരാത്തിനെത്തുടര്‍ന്ന് വീട്ടുകാര്‍ കാലടി പൊലീസില്‍ Read More…
വിശ്വാസം, അതാണോ എല്ലാം…. സവാള- വെളുത്തുള്ളി തര്‍ക്കം: 11 വർഷത്തെ ദാമ്പത്യത്തിന് തിരശ്ശീല വീണു
അഹമ്മദാബാദിൽ നിന്നുള്ള ഒരു വിവാഹമോചനക്കേസ് രാജ്യശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ദമ്പതികള്‍ക്കിടയിലുണ്ടായ ഉള്ളി-വെളുത്തുള്ളി ഉപയോഗവുമായി ബന്ധപ്പെട്ട ദീർഘകാല തർക്കമാണ് 11 വർഷത്തെ ദാമ്പത്യത്തെ തകർത്തത്. ഭക്ഷണരീതിയിലുള്ള ചെറിയ അഭിപ്രായവ്യത്യാസമായി ആരംഭിച്ച വിഷയം, ക്രമേണ ദാമ്പത്യകലഹമായി മാറുകയും, ഒടുവിൽ ഗുജറാത്ത് ഹൈക്കോടതി വരെ നീണ്ട നിയമപോരാട്ടത്തിലും വിവാഹമോചനത്തിലും കലാശിക്കുകയും ചെയ്തു. 2002ല്‍ വിവാഹിതരായ ദമ്പതികള്‍ തമ്മില്‍ മറ്റു പ്രശ്നങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. മതപരമായ വിശ്വാസങ്ങള്‍ ഏറെയുണ്ടായിരുന്ന ഭാര്യ സ്വാമിനാരായണ്‍ വിഭാഗത്തിന്റെ അനുയായിയായിരുന്നു. അവരുടെ വിശ്വാസപ്രകാരം സവാളയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. അതേസമയം Read More…
ദിലീപ് പറഞ്ഞതില്‍ ഭയമുണ്ട്; കരുതിയിരിക്കണമെന്ന് മഞ്‌ജുവിനോട് പറഞ്ഞു: ഭാഗ്യലക്ഷ്‌മി
തിരുവനന്തപുരം; നടിയെ അതിക്രമിച്ച കേസിലെ വിധിക്കു പിന്നാലെ മഞ്‌ജുവിന്റെ പേര് ദിലീപ് പറഞ്ഞതില്‍ ഭയമുണ്ടെന്നും മഞ്‌ജുവിനോട് എതിരാളി ശക്‌തനെന്നും കരുതിയിരിക്കണമെന്നും താന്‍ പറഞ്ഞിട്ടുണ്ടെന്നു ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി. രാഷ്‌ട്രീയക്കാരും സംഘടനകളും എല്ലാം അയാള്‍ക്കൊപ്പമാണ്. സൂപ്പര്‍ സ്‌റ്റാറുകളൊന്നും അവള്‍ക്കൊപ്പമായിരുന്നില്ലെന്നും ഭാഗ്യലക്ഷ്‌മി കുറ്റപ്പെടുത്തി. ഫെഫ്‌കയില്‍നിന്ന് ഔദ്യോഗികമായി രാജിവച്ച കാര്യം അറിയിച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്. അവള്‍ക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രമാണ്. അയാള്‍ക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം വേദനിപ്പിച്ചു. ഒരു ബന്ധു തിരിച്ചുവരുന്നതു പോലെയാണ് സിനിമ മേഖലയിലെ Read More…









