Featured Health

മടിയില്‍ വെച്ചാണോ ലാപ്‌ടോപ്പ് ഉപയോഗിയ്ക്കുന്നത്? പ്രത്യുത്പാദനപ്രശ്നം മുതല്‍ അര്‍ബുദത്തിനുവരെ കാരണമാകാം

ഇന്ന് മിക്ക ആളുകളും ജോലിയുടെ ഭാഗമായി ഉപയോഗിയ്ക്കുന്ന ഒന്നാണ് ലാപ്‌ടോപ്. എവിടെ ഇരുന്നും ജോലി ചെയ്യാം എന്നതാണ് ലാപ്‌ടോപ്പിന്റെ ഏറ്റവും വലിയ ഗുണം. എന്നാല്‍ പലരും സൗകര്യപ്രദമായി ലാപ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിയ്ക്കുന്ന ശീലം ഉണ്ട്. ലാപ്‌ടോപ്പ് മടിയില്‍ വയ്ക്കുന്നത് പക്ഷേ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മടിയില്‍ വച്ച് കൊണ്ട് ദീര്‍ഘകാലം ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും ഉപയോഗിക്കുന്നത് ഇതിലെ ഇലക്ട്രോമാഗ്‌നറ്റിക് ഫ്രീക്വന്‍സി റേഡിയേഷന്‍ മൂലമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം…… ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍ – Read More…

Hollywood

ബിയോണ്‍സെയെ ഇനി ശതകോടീശ്വരി, ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഗായിക

ന്യൂഡല്‍ഹി: ഗായിക ബിയോണ്‍സെ(44)യെ ഫോര്‍ബ്‌സ് മാസിക ബില്ല്യണയര്‍(ശത കോടീശ്വരി) ആയി പ്രഖ്യാപിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍ ഇടം നേടിയ അഞ്ചാമത്തെ ഗായികയായി അവര്‍. ടെയ്‌ലര്‍ സ്വിഫ്റ്റ്, റിഹാന, ബ്രൂസ് സ്പ്രിംഗ്‌സ്റ്റീന്‍, അവരുടെ ഭര്‍ത്താവ് ജേസി എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ജേസിയുടെ ആസ്തി 2.5 ബില്ല്യണ്‍ ഡോളര്‍(ഏകദേശം 22,500 കോടി രൂപ) ആയി ഫോര്‍ബ്‌സ് കണക്കാക്കുന്നു. ഈ മാസം ആദ്യം, ബിയോണ്‍സെയുടെ ആസ്തി 80 കോടി ഡോളര്‍ ആയിരുന്നു. ആല്‍ബങ്ങളുടെ വിജയത്തോടെ 20 Read More…

Featured Sports

ക്യാപ്‌റ്റന്റെ ആറാട്ട്‌ ബാറ്റിംഗ്, അഞ്ചിൽ അഞ്ചും ജയിച്ച് ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

തിരുവനന്തപുരം: അമരത്തിരുന്നു ക്യാപ്‌റ്റന്റെ കളി പുറത്തെടുത്ത ഹര്‍മന്‍പ്രീത്‌ കൗറിന്റെ കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്കു ജയം. കാര്യവട്ടത്തു നടന്ന പോരാട്ടത്തില്‍ 15 റണ്ണിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ പരമ്പര ഇന്ത്യ തൂത്തുവാരി (5-0). ഹര്‍മന്‍ പ്രീത്‌ കളിയിലെയും ഷെഫാലി വെര്‍മ (241 റണ്‍) പരമ്പരയിലെയും താരമായി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ക്യാപ്‌റ്റന്‍ ഹര്‍മന്‍ പ്രീത്‌ കൗറി(43 പന്തില്‍ 68)ന്റെ വെടിക്കെട്ടില്‍ ഏഴുവിക്കറ്റിന്‌ 175 റണ്ണടിച്ചു. ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ശ്രീലങ്കയുടെ Read More…

Health

യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 2 സ്പാനറുകളും 7 ടൂത്ത് ബ്രഷുകളും, അസാധാരണ ശസ്ത്രക്രിയ

ജയ്പൂരിൽ യുവാവിന്റെ വയറ്റിൽ നിന്ന് ഇരുമ്പ് സ്പാനറുകളും ടൂത്ത് ബ്രഷുകളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സോണോഗ്രാഫി പരിശോധനയിലാണ് വയറ്റിനുള്ളിൽ രണ്ട് ഇരുമ്പ് സ്പാനറുകളും (Iron Wrenches) ഏഴ് ടൂത്ത് ബ്രഷുകളും കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഭക്ഷ്യയോഗ്യമല്ലാത്ത ഈ വസ്തുക്കൾ വിഴുങ്ങിയതിനെത്തുടർന്ന് കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഡിസംബർ 26-നാണ് ഭിൽവാര സ്വദേശിയായ 26-കാരനെ കഠിനമായ വയറുവേദനയെത്തുടർന്ന് ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ അവസ്ഥയിൽ ഡോക്ടർമാർ വേദനയുടെ കാരണം കണ്ടെത്താനായി ഉടൻ തന്നെ പരിശോധനകൾ ആരംഭിച്ചു. റെഞ്ചുകളും ബ്രഷുകളും കണ്ട് Read More…

Movie News

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

കൊച്ചി: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ. മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അമ്മയുടെ 89-ാം പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. സം​ഗീതാർച്ചനയും നടത്തിയിരുന്നു. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന Read More…

Lifestyle

7വർഷത്തെ പ്രണയം, പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാകുന്നു? വധു അവിവ ബെയ്ഗ് ആരാണ്?

ഡൽഹി∙ കോൺഗ്രസ് നേതാവും വയനാട് എം.പി.യുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്ര (25) വിവാഹിതനാകുന്നെന്ന് റിപ്പോർട്ടുകള്‍. കാമുകി അവിവ ബെയ്ഗിനോട് റെയ്ഹാൻ വിവാഹാഭ്യർഥന നടത്തിയെന്നാണു ലഭിക്കുന്ന വിവരം. ഏഴുവർഷമായി ഇരുവരും പ്രണയത്തിലാണ്. രണ്ടു കുടുംബങ്ങളും ഇരുവരുടെയും ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹി സ്വദേശിയാണ് അവിവ ബെയ്ഗ്. ഇൻസ്റ്റഗ്രാമിൽ നൽകിയിരിക്കുന്ന ബയോ പ്രകാരം ഫോട്ടോഗ്രാഫറാണ് അവിവ. മോഡേൺ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവിവ ഒപി ജിൻഡാൽ ഗ്ലോബൽ Read More…

Crime

സഹോദരിമാരുമായി പ്രണയം; നഗ്നവീഡിയോവച്ച് ബ്ലാക്ക് മെയിലിംഗ്​‍; യുവാവിനെ ഇരുവരും ചേർന്ന് അടിച്ചു കൊന്നു

നഗ്ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ 32കാരനെ സഹോദരിമാർ ചേർന്ന് അടിച്ചുകൊന്നു. തെലങ്കാനയിലെ ജഗ്തിയൽ ജില്ലയിൽ ഡിസംബർ 26നാണ് സംഭവം. പെദ്ദപ്പള്ളി ജില്ലയിലെ തുർക്കലമദ്ദികുന്ത സ്വദേശിയായ ബുറ മഹേന്ദർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ജഗ്തിയാൽ സ്വദേശിയും സോഫ്റ്റ് വെയർ പ്രൊഫഷണലുമായ സ്ത്രീയുമായി മഹേന്ദർ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സോഫ്റ്റ് വെയർ പ്രൊഫഷണലുമായി പ്രണയത്തിലായിരിക്കെ തന്നെ ഇയാൾ അവരുടെ മുതിർന്ന സഹോദരിയുമായും ബന്ധം സ്ഥാപിച്ചു. ഇതിനിടെ ഇളയസഹോദരിക്ക് ഒരു വിവാഹാലോചന വന്നു. ഇതറിഞ്ഞ Read More…

Featured

‘ആദ്യ ലൈംഗികഅനുഭവം പെണ്‍കുട്ടിയുമൊത്ത്, അന്ന് ആകാംക്ഷയായിരുന്നു’; കെയ്റ്റ് വിന്‍സ്​ലെറ്റ് പറയുന്നു

കൗമാരകാലത്ത് ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും താത്പര്യം തോന്നിയിരുന്നുവെന്ന് ഹോളിവുഡ് നടി കെയ്റ്റ് വിന്‍സ്‌ലെറ്റ്. പുരുഷന്മാരേയും സ്ത്രീകളേയും താന്‍ ചുംബിച്ചിട്ടുണ്ടെന്നും കെയ്റ്റ് പറഞ്ഞു. ഈ അനുഭവങ്ങള്‍ പിന്നാട് പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധത്തെ പറ്റി പറഞ്ഞ സിനിമകളില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് സഹായകമായെന്നും കെയ്റ്റ് പറഞ്ഞു. ‘ടീം ഡീക്കിന്‍സ്’ പോഡ്കാസ്റ്റിലാണ് ജീവിതത്തിലെ സ്വകാര്യ അനുഭവങ്ങളെ കുറിച്ച് താരം മനസ് തുറന്നത്.   കൗമാരകാലത്ത് എന്‍റെ ആദ്യ ലൈംഗിക അനുഭവമുണ്ടായത് പെണ്‍കുട്ടിയോടൊത്താണ്. ഞാന്‍ പെണ്‍കുട്ടികളെ ചുംബിച്ചിട്ടുണ്ട്, ആണ്‍കുട്ടികളേയും ചുംബിച്ചിട്ടുണ്ട്. അന്ന് ഒരു പ്രത്യേക ദിശയിലേക്ക് മാത്രമായി Read More…

Health

നഖങ്ങള്‍ പറയും ആരോഗ്യ രഹസ്യങ്ങള്‍; ഈ ലക്ഷണങ്ങൾ നിങ്ങളുടെ നഖത്തിലുണ്ടോ?

നല്ല പോഷണവും ശക്തമായ രക്ത ചംക്രമണവും പാടുകളൊന്നും ഇല്ലാത്ത ആരോഗ്യകരമായ നഖങ്ങളാണോ നിങ്ങളുടേത് ?.ഒരു വ്യക്തിയുടെ നഖങ്ങള്‍ നോക്കിയാല്‍ പല അസുഖങ്ങളെ കുറിച്ചും മനസിലാക്കാന്‍ സാധിയ്ക്കും. നഖങ്ങളില്‍ കാണുന്ന നിറവ്യത്യാസങ്ങള്‍ മനസിലാക്കി അസുഖങ്ങളെ കുറിച്ച് മനസിലാക്കാന്‍ സാധിയ്ക്കും. നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അനാരോഗ്യകരമായ മാറ്റങ്ങളിലൂടെ എന്തൊക്കെ അസുഖങ്ങള്‍ ആയിരിക്കാം നിങ്ങളെ ബാധിച്ചിരിയ്ക്കുന്നതെന്ന് ഒരു പരിധി വരെ മനസിലാക്കാം. നമ്മുടെ ശരീരത്തിലെ പല തരത്തിലുള്ള പോഷണക്കുറവുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവ കൂടിയാണ് വിരലിലെ നഖങ്ങള്‍….. തവിട്ടോ നീലയോ നിറമുള്ള നഖം Read More…