നഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച ലഹരി വിമോചന കേന്ദ്രത്തിലെ അന്തേവാസിക്ക് 10 മാസം തടവ് ശിക്ഷ. സിംഗപ്പൂരിൽ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന 42-കാരനായ സാദിഖ് മുഹമ്മദിനെയാണ് കോടതി ശിക്ഷിച്ചത്. വൈദ്യപരിശോധനയ്ക്കിടെ തന്നെ സഹായിച്ച നഴ്സിനെ ഇയാൾ ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. മദ്യാസക്തിയെ തുടര്‍ന്നുള്ള വിത്‌ഡ്രോവൽ സിംപ്റ്റം കാണിച്ചു തുടങ്ങിയ സാദിഖിനെ പരിശോധിക്കുന്നതിനിടയില്‍ ഇയാള്‍ നഴ്സിനെ കടന്നുപിടിച്ചു. തുടർന്ന് ഇയാൾ നഴ്സിനെ നോക്കി ചിരിക്കുകയും മോശം ആംഗ്യം കാണിക്കുകയും ചെയ്തു. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ ബോഡികാമിൽ ഈ Read More…
Author: ashtagon
‘മേരി കോമിന് പലരുമായും ബന്ധം, ഇപ്പോൾ ആരുടെ കൂടെയാണെന്നും അറിയാം’: മേരി കോമിനെതിരെ മുൻ ഭർത്താവ്
ന്യൂഡൽഹി: കോടികണക്കിന് രൂപയും സ്വന്തമായി അധ്വാനിച്ചു വാങ്ങിയ ഭൂമിയും തട്ടിയെടുത്തെന്ന ഇന്ത്യൻ വനിത ബോക്സിങ് ഇതിഹാസം മേരി കോമിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് മുൻ ഭർത്താവ് കരുങ് ഓൻലർ. തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും മേരി കോമിന് പലരുമായും വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും ഐ.എ.എൻ.എസ് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഓൻലർ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ഓൺലർ തന്നിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം തനിക്കു നഷ്ടപ്പെട്ടുവെന്നും മേരി കോം ആരോപിച്ചത്. Read More…
സതീശന്‍ പറഞ്ഞ ആദ്യം ‘വിസ്മയം’? 30വര്‍ഷം നീണ്ട സിപിഎം ബാന്ധവം അവസാനിപ്പിച്ചു ; ഐഷാപോറ്റി കോണ്‍ഗ്രസില്‍
കൊട്ടാരക്കര: കേരളത്തിൽ വിസ്മയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ പറഞ്ഞതിന്റെ തുടര്‍ച്ചയായി ആദ്യ വിസ്മയം ഉച്ചയ്ക്ക് മുന്‍പ്. മുപ്പത് വര്‍ഷം നീണ്ട സിപിഐഎം ബാന്ധവം അവസാനിപ്പിച്ച് മുന്‍ എംഎല്‍എ കൂടിയായ ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മൂന്ന് പതിറ്റാണ്ട് പിന്നിട്ട സിപിഎം ബന്ധം മുറിച്ച് കോണ്‍ഗ്രസില്‍ എത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എ ആയിരുന്ന ഐഷാ പോറ്റി ഇന്നലെ Read More…
പ്രസവിച്ച് കിടന്ന യുവതിയെ കാണാനെത്തി കുപ്രസിദ്ധ ഗുണ്ട; വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും
ചെന്നൈ: ആശുപത്രിയില്‍ പ്രസവിച്ച് കിടന്നിരുന്ന സുഹൃത്തായ യുവതിയെ കാണാനെത്തിയ കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും. കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ഗുണ്ടയായ ആദി (23) ആണ് കൊല്ലപ്പെട്ടത്. കൊളത്തൂർ മഹാത്മാ ഗാന്ധി നഗർ സ്വദേശി ആദി കൊലപാതകമുള്‍പ്പെടെ ഏഴോളം കേസുകളില്‍ പ്രതിയാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സൂര്യ, ഇയാളുടെ സഹായികളായ അലിഭായി, കാർത്തിക് എന്നിവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. 21 കാരിയായ സുചിത്രയെ കാണാനെത്തിയ ആദി പ്രസവ വാർഡിനു Read More…
‘മൈ കാര്‍ നമ്പര്‍ ഈസ് 2255’; വിന്‍സെന്റ് ഗോമസിന്റെ നമ്പര്‍ ലേലത്തില്‍ പിടിച്ച് ലാലേട്ടന്‍, മുടക്കിയത് ലക്ഷങ്ങള്‍
സ്വന്തം ഫോണ്‍നമ്പര്‍ മറന്നാലും 1986ല്‍ പുറത്തിറങ്ങിയ ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലെ വിന്‍സെന്റ് ഗോമസിന്റെ ഫോണ്‍ നമ്പര്‍ മലയാളികളാരും മറക്കില്ല. തമ്പി കണ്ണന്താനം -ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തിലെ ആ ഫോണ്‍നമ്പറും കഥാപാത്രവും ഇന്ത്യന്‍ സിനിമയിലെ രാജാവ് എന്ന തലത്തിലേക്കുതന്നെ മോഹന്‍ലാല്‍ എന്ന നടനെ എടുത്തുയര്‍ത്തി. തനിക്ക് താര പരിവേഷം നൽകിയ ചിത്രത്തിലെ ഫോണ്‍ നമ്പര്‍ 1.8 ലക്ഷം നല്‍കി സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. പുതിയ വാഹനത്തിന് വേണ്ടി 2255 എന്ന നമ്പര്‍ ലേലത്തില്‍ പിടിച്ചതോടെ തന്റെ Read More…
‘വലിയ ചർമസുഷിരങ്ങൾ കൂടുതല്‍ പുരുഷന്മാർക്ക്’; പുരുഷന്മാരും ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം
ചര്‍മ സൗന്ദര്യ സംരക്ഷണത്തിന് പുരുഷന്മാര്‍ പലപ്പോഴും പിന്നോക്കമാണ്. മിക്കവരും ഇതിന് മിനക്കെടാറില്ല എന്നു പറയാം. എന്നാല്‍ പ്രായം മുന്നോട്ട് പോകുമ്പോഴാണ് ചര്‍മ്മത്തിന്റെ മാറ്റം പലരും ശ്രദ്ധിയ്ക്കുന്നത്. എന്നാല്‍ പുരുഷന്മാരും തങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. ഇതോടൊപ്പം സൗന്ദര്യസംക്ഷണത്തിലും പുരുഷന്മാര്‍ മുന്‍കൈ എടുക്കേണ്ടതാണ്….. * പുരുഷന്മാരുടെ ചര്‍മത്തിനു Read More…
ജോലിഭാരം കുറയ്ക്കാനായി ഓഫീസില്‍ രോഗിയായി അഭിനയിച്ചു ; പോസ്റ്റുമായി യുവാവ്, വൻ വിമർശനം
ഓഫീസിലെ വലിയ വലിയ ജോലികളില്‍ നിന്ന് രക്ഷപ്പെടാന്‍ പല തന്ത്രങ്ങളും പ്രയോഗിയ്ക്കുന്നവരുണ്ട്. എന്നാല്‍ മനപൂര്‍വ്വം തന്നെ കമ്പനിയെയും കൂടെയുള്ളവരേയും കബളിപ്പിയ്ക്കുന്ന കാര്യം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച യുവാവിന്റെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. @TheArnabSaha എന്ന യൂസറാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നത്, താന്‍ ജോലി സ്ഥലത്ത് പ്രയോഗിക്കുന്ന ചില ട്രിക്കുകളെ കുറിച്ചാണ്. അസുഖമുള്ളതായി അഭിനയിക്കുന്നത് മുതല്‍ വീട്ടിലെ പ്രാരാബ്ദം പറയുന്നത് വരെ ഇതില്‍ പെടുന്നതായാണ് യുവാവ് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരാള്‍ തുറന്നു പറയുന്നത് ആദ്യമാണെന്നാണ് Read More…
സാമൂഹികമാധ്യമംവഴി വിവരമറിഞ്ഞ സ്‌ത്രീ തിരിച്ചറിഞ്ഞു; കരമനയില്‍നിന്ന് കാണാതായ ബാലിക ഹൈദരാബാദില്‍
തിരുവനന്തപുരം: കരമനയില്‍നിന്ന് കാണാതായ പെണ്‍കുട്ടി ഹൈദരാബാദിലുണ്ടെന്ന് പോലീസ്. കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ് 14 കാരിയായ വിദ്യാര്‍ഥിനിയെ കാണാതായത്. തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സാമൂഹികമാധ്യമങ്ങളിലടക്കം കാണാതായ കുട്ടിയുടെ വിവരങ്ങള്‍ പോലീസ് പങ്കുവച്ചിരുന്നു. സ്‌കൂളില്‍ നിന്ന് ടൂര്‍ പോകാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ പിണങ്ങിയാണ് പെണ്‍കുട്ടി വീടുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി തമ്പാനൂരില്‍ ഓട്ടോറിക്ഷയില്‍നിന്നും ഇറങ്ങുന്ന സിസി ടിവി ദൃശ്യം ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട് എവിടേക്കു പോയി എന്നത് കണ്ടെത്താനായില്ല. സാമൂഹികമാധ്യമത്തിലെ വിവരങ്ങള്‍ കണ്ട് ഒരു Read More…
വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി ബദോനിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? ‘ഗംഭീർ വളർത്തിയ’ ഓൾറൗണ്ടർ
വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറിന്റെ പകരക്കാരനായി പുതുമുഖം ആയുഷ് ബദോനിയെ ഉള്‍പ്പെടുത്തി. രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിനു മുന്നോടിയായി താരം ടീമിനൊപ്പം ചേരും. യുവ ഓൾറൗണ്ടറെ ആദ്യമായാണ് ഇന്ത്യൻ ടീമിലേക്കു പരിഗണിക്കുന്നത്. വാഷിങ്‌ടണ്‍ സുന്ദറിന് ഒന്നാം ഏകദിനത്തിനിടെ പരുക്കേറ്റിരുന്നു. അഞ്ച് ഓവര്‍ എറിഞ്ഞ വാഷിങ്‌ടണ്‍ സുന്ദര്‍ പരുക്കേറ്റു പുറത്തു പോയ ശേഷം ഫീല്‍ഡില്‍ തിരിച്ചെത്തിയില്ല. എട്ടാം നമ്പറായി ബാറ്റ് ചെയ്യാനിറങ്ങിയിരുന്നു. ഇന്ത്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ ജയമറിഞ്ഞിരുന്നു. താരത്തിന്റെ Read More…









