നിസാരകാര്യത്തിന്റെ പേരില്‍ വിവാഹം വരെ എത്തുന്ന ബന്ധങ്ങള്‍ മാറി പോകുന്ന വാര്‍ത്തകള്‍ കാണാറുണ്ട്. പരസ്പരം ഇവര്‍ മനസിലാക്കിയിരുന്നില്ലേയെന്ന് അത്തരം വാര്‍ത്തകള്‍ തോന്നിപ്പോകും. വധൂ-വരന്മാര്‍ക്ക് ഒട്ടും തന്നെ ബോധമില്ലേയെന്ന ചോദ്യവുമായി ഒരു വിവാഹവേദിയിലെ ചില രംഗങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള ഒരു വിവാഹ വീഡിയോയാണ് പുറത്ത് വന്നത്. വളരെ സന്തോഷകരമായി പൊയ്‌ക്കൊണ്ടിരുന്ന വിവാഹച്ചടങ്ങ് നാടകീയ സംഭവങ്ങള്‍ക്ക് വഴിമാറുന്നത് കണ്ട് സ്തംഭിച്ചു നില്‍ക്കുന്ന അതിഥികളെയും ഫൊട്ടോഗ്രാഫറെയും വിഡിയോയില്‍ കാണാം. കേക്ക് മുറിക്കുന്നതിനു തൊട്ടു മുന്‍പു വരെ ചടങ്ങുകളെല്ലാം വളരെ Read More…
Author: ashtagon
ഹർലീൻ ഡിയോളിന്റെ പ്രതികാരം! ഇന്നലെ റിട്ടയർ ഔട്ടാക്കി അപമാനിച്ചുവിട്ടു; ഇന്ന് വെടിക്കെട്ട് ഫിഫ്റ്റിയോടെ ടീമിന് ആദ്യജയം സമ്മാനിച്ചു
വനിതാ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മുംബൈ ഇന്ത്യൻസ്-യുപി വാരിയേഴ്‌സ് പോരാട്ടം ഇന്ത്യൻ ബാറ്റർ ഹര്‍ലീന്‍ ഡിയോളിന്റെ മധുരപ്രതികാരത്തിന്റെത് കൂടിയായിരുന്നു. മത്സരത്തിൽ 20 ഓവറിൽ മുംബൈ ഉയർത്തിയ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്ന വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് യുപി മറികടക്കുമ്പോൾ, യുപിയുടെ ടോപ് സ്കോററായത് ഹർലീൻ ഡിയോളായിരുന്നു. വെറും 39 പന്തിൽ 12 ഫോറുകൾ അടക്കം 64 റൺസാണ് താരം പുറത്താകാതെ നേടിയത്. ഡിയോളിന്റെ മികവ് ഒന്ന് കൊണ്ടുമാത്രമാണ് ശക്തരായ Read More…
ഹണി ട്രാപ്പ് കേസിലെ പ്രതിയെ തേടിയെത്തിയപ്പോള്‍ കസ്‌റ്റഡിയിലായ മരട് അനീഷ് റിമാന്‍ഡില്‍ ,തമിഴ്‌നാട് പോലീസിനു കൈമാറും
കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് റിമാന്‍ഡില്‍. പോലീസിനെ ഭീഷണിപ്പെടുത്തിയയതിനു സെന്‍ട്രല്‍ പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണു മരട് അനീഷിനെ റിമാന്‍ഡ് ചെയ്‌തത്. ഹണി ട്രാപ്പ് കേസിലെ പ്രതിയെ തേടിയെത്തിയപ്പോള്‍ മുളവുകാട് പോലീസ് അനീഷിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും അനീഷ് കോടതിയില്‍ ഹജാരായിരുന്നില്ല. തുടര്‍ന്ന് കോടതി അറസ്‌റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണു അനീഷ് പോലീസിന്റെ പിടിയിലാകുന്നത്.അതേസമയം മരട് അനീഷിനെ അന്വേഷിച്ച് തമിഴ്‌നാട് പോലീസ് സംഘവും കൊച്ചിയില്‍ എത്തിയിട്ടുണ്ട്. അഞ്ചുമാസം മുമ്പ് വാഹനത്തില്‍ ഒരു Read More…
2 കോടി രൂപയുടെ സ്വർണ്ണക്കട്ടികളുമായി കാണാതായ കൗമാരക്കാരൻ പിടിയിൽ
തമിഴ്നാട്ടില്‍ മയിലാടുതുറൈ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്വർണ്ണം ഉരുക്കുന്ന കേന്ദ്രത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന സ്വർണ്ണവുമായി കടന്നുകളഞ്ഞ 17-കാരനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ സുഹാസ് കഴിഞ്ഞ 30 വർഷമായി നടത്തിവരുന്നതാണ് ഈ സ്ഥാപനം. പ്രതിയായ ഓംകാർ എന്ന കൗമാരക്കാരനും മഹാരാഷ്ട്ര സ്വദേശിയാണ്. വെറും ഒരാഴ്ച മുൻപാണ് ഇയാൾ ഇവിടെ ജോലിക്ക് ചേർന്നത്. ബുധനാഴ്ച, പഴയ സ്വർണ്ണാഭരണങ്ങൾ ഉരുക്കി നിർമ്മിച്ച ഏകദേശം 14 കിലോ സ്വർണ്ണക്കട്ടികളിൽ ഒന്ന് തൂക്കം നോക്കാനായി സുഹാസ് ഓംകാറിനെ ഏൽപ്പിച്ചു. Read More…
26-ാം പിറന്നാളില്‍ 26 കി.മീ. ഓടാന്‍ കാമുകി; അസുഖംമൂലം നടന്നില്ല, 26 കിലോമീറ്റര്‍ ഓടി കാമുകന്റെ വെറൈറ്റി സമ്മാനം
കാമുകിയുടെ പിറന്നാള്‍ ദിനത്തില്‍ നിങ്ങള്‍ എന്ത് സര്‍പ്രൈസ് കൊടുക്കും? എന്തായാലും കാമുകി സിമ്രന്റെ 26-ാം പിറന്നാളിന് കാമുകിയുടെ ചലഞ്ച് ഏറ്റെടുത്ത് കാമുകന്‍ 26 കിലോമീറ്റര്‍ ഓടി. തന്റെ ജന്മദിനത്തില്‍ 26 കിലോമീറ്റര്‍ ഓടാന്‍ എടുത്ത തീരുമാനം അസുഖം കാരണം സിമ്രാന് നടത്താനായില്ല. വെല്ലുവിളി ഉപേക്ഷിക്കാന്‍ അവള്‍ നിര്‍ബന്ധിതയായപ്പോള്‍ അവന്‍ അത് ഏറ്റെടുക്കുകയായിരുന്നു. സിമ്രാനും അവികും ഈ ഹൃദയസ്പര്‍ശിയായ നിമിഷം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍, സിമ്രാന്‍ വളരെ ആവേശത്തോടെ തന്റെ 26-ാം പിറന്നാളിന് 26 കിലോമീറ്റര്‍ ഓടാന്‍ ഞാന്‍ Read More…
മിനി സ്കര്‍ട്ട് ധരിച്ച യുവാവ്; ടിഷ്യു പേപ്പര്‍ വാങ്ങാന്‍ ആവശ്യപ്പെടും; വാങ്ങിയില്ലെങ്കില്‍ നഗ്നതാ പ്രദര്‍ശനം
സിംഗപ്പൂരില്‍ സ്കൂളുകള്‍ക്കും പബ്ലിക് പാര്‍ക്കുകള്‍ക്കും സമീപം സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി യാത്രക്കാരെ പേടിപ്പിച്ച് പണം വാങ്ങുന്ന യുവാവിനെ തേടി പൊലീസ്. മിനി സ്കര്‍ട്ട് ധരിച്ചും സ്ട്രാപ്‌ലെസ് മിനി ഗൗണ്‍ ധരിച്ചുമെല്ലാം ഇയാളെ കണ്ടവരുണ്ട്. ഈ യുവാവ് മെട്രോ ട്രെയിനില്‍ നില്‍ക്കുന്നതടക്കമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 15 ഡോളറിന് 12 ടിഷ്യു പായ്ക്കറ്റ് നല്‍കാമെന്നുപറഞ്ഞാണ് ഇയാള്‍ വഴിയാത്രക്കാരെ സമീപിക്കുക. വേണ്ടെന്നുപറഞ്ഞാല്‍ അല്‍പം മാറി നിന്ന് സംസാരിക്കാമെന്ന് പറയും. സമ്മതിക്കുമെന്ന് തോന്നിയാല്‍ വീട്ടിലെ കദനകഥകള്‍ പറഞ്ഞുതുടങ്ങും. കഥ പറയാനും സമ്മതിച്ചില്ലെങ്കില്‍ Read More…
വീടിനായി ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കണം
ഒരു വീട് നിര്‍മ്മിയ്ക്കുന്നതില്‍ പ്രധാന കാര്യമാണ് ടൈലിന്റേത്. ഗുണമേന്മയും കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതുമൊക്കെ നമ്മള്‍ വളരെയധികം സമയം കണ്ടെത്തി തന്നെ വേണം എടുക്കാന്‍. ഇക്കാര്യത്തില്‍ പാളിച്ച പറ്റിയാല്‍ വീടിന്റെ മൊത്തത്തിലുള്ള രൂപം തന്നെ മാറുകയും ചെയ്യും. വീടിന്റെ ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്‌ക്കേണ്ടതെന്ന് അറിയാം…… * ഇന്റീരിയര്‍ ഡിസൈനിങ്ങിനു ചേരുന്ന തരത്തിലുള്ള ടൈലുകള്‍ തിരഞ്ഞെടുക്കുക. * വെള്ളം വീഴാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ മാറ്റ് ഫിനിഷ്ഡ് ആയ വിട്രിഫൈഡ് ടൈലുകള്‍ മാത്രം ഉപയോഗിക്കുക. * വീടു Read More…
നെറ്റികയറലും മുടി കൊഴിച്ചിലും നിങ്ങളുടെ പ്രശ്‌നമാണോ ? തടയാൻ വഴിയുണ്ട്
മുടി വളരുന്നതിനും മുടി സംരക്ഷിക്കുന്നതിനും പലരും പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. നെറ്റികയറല്‍, മുടി കൊഴിച്ചില്‍ പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന ചില കാര്യങ്ങളുണ്ട്. മിക്കവരും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് സത്യം…. * ഹെയര്‍ ഡ്രയര്‍, സ്‌ട്രെയ്റ്റനര്‍, കേളര്‍ എന്നിങ്ങനെ Read More…
കോടതി കേസുമായി ബന്ധപ്പെട്ട് ‘ട്രാഫിക് കോൺ’ ഭ്രമം; ബ്രിട്ടീഷുകാരൻ കുറിച്ചത് ലോക റെക്കോർഡ്!
കൗതുകകരമായ ഹോബി കൊണ്ട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ഒരാളുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ബ്രിട്ടീഷുകാരനായ ഡേവിഡ് മോര്‍ഗന്റെ ഇഷ്ടവിനോദം റോഡുകളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ട്രാഫിക് കോണുകള്‍ ശേഖരിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് കോണ്‍ ശേഖരത്തിന് ഉടമയായ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവാണ് ഇന്ന് ഡേവിഡ് മോര്‍ഗന്‍. ഡേവിഡിന്റെ ഈ ശേഖരം ലോകമെമ്പാടും പടര്‍ന്നു കിടക്കുന്നതാണ്. ഒരു യാത്രയ്ക്കിടയില്‍ കോഴ്‌സിക്കയിലെ ഒരു വിമാനത്താവളത്തില്‍ നിന്ന് പോലും അദ്ദേഹം ഒരു കോണ്‍ സ്വന്തമാക്കിയിരുന്നു. വലിയ താല്പര്യമുണ്ടെങ്കിലും, കോണുകള്‍ ശേഖരിക്കുന്നതില്‍ അദ്ദേഹം ധാര്‍മ്മികത Read More…









