Featured Sports

ഇന്‍ഡോറില്‍ ചരിത്രമെഴുതി കീവീസ്, നാണക്കേടിന്റെ ചരിത്രവുമായി ഗില്ലും കൂട്ടരും, തോൽവിയിലും തലയുയർത്തി കോലി

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ന്യൂസിലന്‍ഡിന്‌. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 41 റണ്ണിനു ജയിച്ചതോടെയാണ്‌ ന്യൂസിലന്‍ഡ്‌ 2-1 നു പരമ്പര നേടിയത്‌. ഇന്ത്യയില്‍ ആദ്യമായാണു ന്യൂസിലന്‍ഡ്‌ ദ്വിരാഷ്‌ട്ര ഏകദിന പരമ്പര നേടുന്നത്‌. കഴിഞ്ഞ പര്യടനത്തില്‍ അവര്‍ ഇന്ത്യയില്‍ ആദ്യമായി ടെസ്‌റ്റ് പരമ്പരയും നേടി. ഇന്‍ഡോറിലെ റണ്ണൊഴുകും പിച്ചില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ എട്ട്‌ വിക്കറ്റിന്‌ 337 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 46-ാം ഓവറില്‍ 296 റണ്ണിന്‌ Read More…

Featured Spotlight

‘അച്ഛാ… എനിക്ക് മരിക്കേണ്ട, ഒന്ന് രക്ഷിക്കൂ, ‘; മൂടല്‍ മഞ്ഞില്‍ വണ്ടി ഓടയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

റോഡിലെ കനത്ത മൂടല്‍ മഞ്ഞില്‍ കാര്‍ മാലിന്യക്കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. നോയിഡ സ്വദേശിയായ യുവരാജാണ് മരിച്ചത്. സോഫ്റ്റ്​വെയര്‍ എന്‍ജിനീയറായ യുവരാജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രിയാണ് സെക്ടര്‍ 150തില്‍ വച്ച് കാര്‍ മറിഞ്ഞത്. റോഡില്‍ റിഫ്ലക്ടറുകള്‍ ഇല്ലാതിരുന്നതും കനത്ത മൂടല്‍ മഞ്ഞുമാണ് അപകടം സൃഷ്ടിച്ചത്. രണ്ട് മാലിന്യക്കുഴികളെ വേര്‍തിരിക്കുന്ന ഭാഗത്തേക്കാണ് യുവരാജിന്‍റെ കാര്‍ മറിഞ്ഞത്. എഴുപത് അടി താഴ്ചയുള്ള ഈ കുഴിയിലാകെ വെള്ളം നിറഞ്ഞിരുന്നു. കാര്‍ അപകടത്തില്‍പ്പെടതും യുവരാജ് അച്ഛനെ ഫോണില്‍ വിളിച്ചു. Read More…

Featured Spotlight

‘അയാളൊരു നേതാവാണോ? സതീശനെ അഴിച്ചുവിട്ടാൽ കോണ്‍ഗ്രസിന് അടികിട്ടും’: സുകുമാരന്‍ നായര്‍, ലീഗ് ഐക്യം തകര്‍ത്തിട്ടില്ല

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും. എന്‍എസ്എസിന്‍റെ ആസ്ഥാനത്ത് ഒന്നര മണിക്കൂറാണ് വി.ഡി.സതീശന്‍ വന്നിരുന്നതെന്നും എന്നിട്ട് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്നതിന്‍റെ കാര്യമെന്താണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ക്നാനായ സഭയുടെ തിരുമേനിയെ കാണാന്‍ പോയതെന്തിനാണ്? സതീശന്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അയാളൊരു നേതാവാണോ, പറഞ്ഞിടത്ത് നില്‍ക്കണ്ടേ’യെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. ഇങ്ങനെ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് അടി കിട്ടുമെന്നും സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും എന്‍എസ്എസ് ജനറല്‍ Read More…

Oddly News

പ്രായപൂർത്തിയാകാത്ത മകനുമായി ലൈംഗികബന്ധം; ഭാര്യയിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ്

ഫ്ലോറിഡ ∙ പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുവതിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് രംഗത്ത്. 15 വയസ്സുള്ള മകനുമായാണ് രണ്ടാനമ്മയായ നഴ്സ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ഈ കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അലക്സിസ് വോൺ യേറ്റ്സിൽ (35) നിന്നാണ് ഭർത്താവ് ഡേവിഡ് യേറ്റ്സ് വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ സസ്പെൻഡ് ചെയ്തിരുന്ന മെഡിക്കൽ ലൈസൻസ്, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അധികൃതർ റദ്ദാക്കി. ഇതോടെ ഇനി അലക്സിസ് വോൺ യേറ്റ്സിന് നഴ്സായി Read More…

Featured Spotlight

മുംബൈ ഭരണം: പ്രതിപക്ഷം ഒന്നിച്ചാല്‍ എട്ട്‌ സീറ്റ്‌ അകലെ; ചാക്കിട്ടുപിടിത്തം തടയാന്‍ വീണ്ടും ‘റിസോര്‍ട്ട്‌’ രാഷ്‌ട്രീയം ?

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ കോര്‍പറേഷ(ബി.എം.സി)ന്റെ ഭരണം താക്കറെ കുടുംബത്തില്‍നിന്നു ബി.ജെ.പി-ശിവസേന (ഷിന്‍ഡെ)) സഖ്യം പിടിച്ചെടുത്തതിനു പിന്നാലെ, വന്‍നഗരത്തില്‍ വീണ്ടും ‘റിസോര്‍ട്ട്‌’ രാഷ്‌ട്രീയം. ഭിന്നതകള്‍ മറന്ന്‌ പ്രതിപക്ഷം ഒന്നിച്ചാല്‍ കോര്‍പറേഷന്റെ ഭരണം ബി.ജെ.പി-ശിവസേന (ഷിന്‍ഡെ) സഖ്യത്തില്‍നിന്നു പിടിച്ചെടുക്കാന്‍ എട്ട്‌ സീറ്റിന്റെ കുറവ്‌ മാത്രമാണുള്ളത്‌. അതുകൊണ്ടുതന്നെ, ചാക്കിട്ടുപിടിത്തം തടയാന്‍ ഉപമുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ വാര്‍ഡ്‌ കൗണ്‍സിലര്‍മാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റിത്തുടങ്ങി. 227 വാര്‍ഡുകളുള്ള ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ (ബി.എം.സി) 114 സീറ്റുകളാണ്‌ ഭരണമുറപ്പിക്കാന്‍ വേണ്ടത്‌. Read More…

Crime

യുവതിയുടെ മൃതദേഹം ശൗചാലയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍

ഉപ്പുതറ: യുവതിയുടെ മൃതദേഹം ശൗചാലയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഉപ്പുതറ വളകോട്‌ പാലക്കാവ്‌ കടുവാക്കാനം നെടുങ്ങഴിയില്‍ ലാലി എന്ന ജോര്‍ജ്‌ ജോസഫിന്റെ ഭാര്യ വസീന (43) നയാണു മരിച്ചത്‌. പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയതാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ ഭര്‍ത്താവാണ്‌ യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ ആദ്യം കണ്ടത്‌. ലോഡിങ്‌ തൊഴിലാളിയായ ജോര്‍ജ്‌ രാവിലെ വളക്കോടിനു പോയശേഷമാണു സംഭവം. ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ കണ്ടില്ല. വിളിച്ചിട്ട്‌ പ്രതികരണവുമുണ്ടായില്ല. ശുചിമുറിയിലെ ടാപ്പില്‍നിന്ന്‌ വെള്ളം വീഴുന്ന ശബ്‌ദം കേട്ട്‌ Read More…

Crime

വണ്ടൂര്‍ കൊലപാതകത്തിന്‌ കാരണം പതിനാറുകാരന്റെ സംശയരോഗം; കൊല്ലപ്പെടുന്നതിനു പെണ്‍കുട്ടി അമ്മയെ വിളിച്ചത് പ്രതിയുടെ ഫോണില്‍നിന്ന്‌

മലപ്പുറം: വണ്ടൂരില്‍ പതിനാലുകാരിയെ കൊലപ്പെടുത്താന്‍ കാരണം പതിനാറുകാരന്റെ ‘സംശയരോഗ’മെന്ന്‌ പോലീസ്‌! പെണ്‍കുട്ടിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ്‌ കൊലപാകത്തിലേക്കു നയിച്ചത്‌.കുട്ടിയെ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തുന്നതിനു മുമ്പ്‌ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്‌. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ്‌ പ്രാഥമികനിഗമനം. എന്നാല്‍, ഇക്കാര്യം വിശദമായി അന്വേഷിക്കുന്നുണ്ടെന്ന്‌ ജില്ലാ പോലീസ്‌ മേധാവി ആര്‍. വിശ്വനാഥ്‌ പറഞ്ഞു. സംഭവദിവസം രാവിലെ സ്‌കൂളിലേക്കു പോയ പെണ്‍കുട്ടി ഉച്ചകഴിഞ്ഞ്‌ മൂന്നിനുശേഷമാണ്‌ പതിനാറുകാരനൊപ്പം നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍, തൊടികപ്പുലം, വാണിയമ്പലം സ്‌റ്റേഷനുകള്‍ക്കിടയിലെ പുള്ളിപ്പാടം റെയില്‍വേ ട്രാക്കിനു സമീപം ആളൊഴിഞ്ഞ പ്രദേശത്തെത്തിയത്‌. പെണ്‍കുട്ടിക്കു മറ്റൊരാളോട്‌ Read More…

Featured Sports

ടോസ് വേളയിൽ ‘കൈ’ കൊടുക്കാതെ നായകന്‍മാര്‍, മത്സരശേഷം ഹസ്തദാനം ചെയ്ത് ഇന്ത്യ -ബംഗ്ലാദേശ് അണ്ടർ 19 താരങ്ങൾ

ബുലവായോ: ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ വിജയിച്ചതിന് പിന്നാലെ, ഇരു ക്രിക്കറ്റ് ബോർഡുകൾക്കുമിടയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയ്ക്ക് അയവ് വരുത്തിക്കൊണ്ട് ഇന്ത്യ-ബംഗ്ലാദേശ് അണ്ടർ 19 താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്തു. നേരത്തെ ടോസ് വേളയിൽ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ ഹസ്തദാനം ചെയ്യാതിരുന്നത് ആരാധകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങളോടാണ് പലരും ഇതിനെ ഉപമിച്ചത്. എന്നാൽ, ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ സവാദ് അബ്രാർ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് എംഹാത്രെയ്ക്ക് കൈകൊടുക്കാതിരുന്നത് Read More…

Featured Spotlight

പമ്പ ഗവ. ആശുപത്രിയില്‍ മുറിവേറ്റ മാളികപ്പുറത്തിന്റെ കാലില്‍ ബ്ലേഡ്‌ വച്ച്‌കെട്ടിയതായി പരാതി

നെടുമ്പാശേരി: മുറിവേറ്റ മാളികപ്പുറത്തിന്റെ കാലില്‍ സര്‍ജിക്കല്‍ ബ്‌ളേഡ്‌ വച്ച്‌കെട്ടിയതായി പരാതി. നെടുമ്പാശേരി മൂഴിക്കുളം ശാലശ്രീലയത്തില്‍ ബാലചന്ദ്രന്റെ ഭാര്യ പ്രീത (55)യുടെ ഇടതുകാലിലാണ്‌ പമ്പ ഗവ. ആശുപത്രി ജീവനക്കാരന്‍ സര്‍ജിക്കല്‍ ബ്‌ളേഡ്‌ വച്ച്‌കെട്ടിയത്‌. വീട്ടിലെത്തിയപ്പോള്‍ കാലില്‍ അസ്വസ്‌ഥത തോന്നിയതിനെ തുടര്‍ന്ന്‌ മുറിവില്‍ കെട്ടിയിരുന്ന തുണി അഴിച്ചപ്പോഴാണ്‌ ബ്‌ളേഡ്‌ കണ്ടെത്തിയത്‌. കഴിഞ്ഞ 12ന്‌ പന്തളത്തുനിന്നും ശബരിമലയിലേക്ക്‌ പോയ തിരുവാഭരണ ഘോഷയാത്രയില്‍ പ്രീതയും സഹോദരനായ തിരുവല്ല സ്വദേശി വിനോദും പങ്കെടുത്തിരുന്നു. റാന്നി ഐരൂര്‍ ദേവി ക്ഷേത്രത്തിലെത്തിയപ്പോഴേക്കും പ്രീതയുടെ ഇരുകാലുകളിലും മുറിവുണ്ടായി. ഇതേതുടര്‍ന്ന്‌ Read More…