Featured Spotlight

മുഖ്യമന്ത്രിയെക്കാള്‍ മുന്നില്‍ സതീശന്‍; കേരളത്തില്‍ ഭരണവിരുദ്ധ വികാരം; എന്‍ഡിടിവി സര്‍വേ

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവിയുടെ വോട്ട് വൈബ് സര്‍വേ. വി.ഡി.സതീശന്‍ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. വോട്ടുവിഹിതത്തില്‍ എല്‍ഡിഎഫിനെക്കാള്‍ മൂന്ന് ശതമാനം കൂടുതല്‍ യുഡിഎഫിന് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു.തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും എന്‍ഡിടിവി ഇത്തരം സര്‍വേ പ്രസിദ്ധീകരിക്കാറുണ്ട്. ഡേറ്റ അനാലിസിസ് സ്ഥാപനമായ വോട്ടുവൈബുമായി ചേര്‍ന്നുള്ള സര്‍വേയാണിത്.   22.4 ശതമാനം പേരാണ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകണമെന്നതിനെ അനുകൂലിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് 18 ശതമാനം പേരും കെ.െക.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9 ശതമാനം പേരും Read More…

Celebrity

‘കാമുകി പോയതിന്റെ വാശിക്ക് അവളുടെ റൂംമേറ്റിനെ പ്രണയിച്ച് വിവാഹം ചെയ്തു, പിന്നെ ‘മാളികപ്പുറം’ കണ്ട് ചാന്‍സ് ചോദിച്ചു

ഉണ്ണി മുകുന്ദനെ നായകനാക്കി 2022 ൽ പുറത്തിറങ്ങിയ മാളികപ്പുറം വലിയ വിജയമായിരുന്നു ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. കോടികളാണ് സിനിമ തിയേറ്ററിൽ നിന്നും കലക്ട് ചെയ്തത്. സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയായിരുന്നു. മാളികപ്പുറത്തിന്റെ റിലീസിനുശേഷം ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് അഭിലാഷ് പിള്ള. ‘മാളികപ്പുറം’ കണ്ടതിന് ശേഷം തന്റെ മുൻ കാമുകി സിനിമയിൽ ഒരു അവസരം ചോദിച്ച് വിളിച്ചുവെന്നും, താൻ നൽകിയ മറുപടി കേട്ട് അവർ ഫോൺ കട്ട് ചെയ്ത് പോയെന്നും അഭിലാഷ് പിള്ള പറഞ്ഞു. Read More…

Crime

സ്ത്രീകളുടെ മോഷ്ടിച്ച അടിവസ്ത്രം ധരിച്ച് ഫൊട്ടോയെടുത്തു; ബെംഗളുരുവില്‍ മലയാളി അറസ്റ്റില്‍, മൊബൈലിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഫ്ലാറ്റുകളിലും വീടുകളില്‍ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി ബെംഗളുരുവില്‍ അറസ്റ്റില്‍. ഹെബ്ബഗോഡി ഗണേശ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമല്‍ എന്‍.അജികുമാറെന്ന 23കാരനാണ് പിടിയിലായത്. സമീപത്തെ ഫ്ലാറ്റുകളിലെ ബാല്‍ക്കണികളില്‍ ഉണക്കാനിടുന്ന വസ്ത്രങ്ങള്‍ മോഷണം പോകുന്നുവെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമല്‍ പിടിയിലായത്.  ഇയാളുടെ താമസ സ്ഥലത്തു നിന്ന് നൂറുകണക്കിന് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടെത്തി. വീടുകളുടെ ടെറസ്സിലും മറ്റും ഉണങ്ങാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയായിരുന്നു അമലിന്റെ രീതി. എന്നാൽ വെറുമൊരു മോഷണമല്ല ഇയാൾ നടത്തിയിരുന്നതെന്ന് പോലീസ് Read More…

The Origin Story

പുലർച്ചെ 2:30, നൈന പേരിട്ടു,’നാനോ ബനാന’; ഗൂഗിളിന്റെ ‘നാനോ ബനാന’ എന്ന പേരിന് പിന്നിലെ നൈന റൈസിംഗാനിയുടെ കഥ

ഗൂഗിൾ തങ്ങളുടെ ജെമിനി ഇമേജ് എഡിറ്റിംഗ് ടൂളിന് ‘നാനോ ബനാന’ എന്ന് പേരിട്ടത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗൂഗിൾ ഡീപ്‌മൈൻഡിലെ പ്രൊഡക്റ്റ് മാനേജറായ നൈന റൈസിംഗാനി പുലർച്ചെ 2:30-ന് എടുത്ത ഒരു തീരുമാനമായിരുന്നു അത്. നാനോ ബനാനയ്ക്ക് ആ പേര് ലഭിച്ചതിനെക്കുറിച്ചുള്ള നൈനയുടെ കഥ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാവുകയാണ്. വിചിത്രമായ ഒരു പേര് എന്നതിലുപരി, നൈനയുടെ പെട്ടെന്നുള്ള തീരുമാനവും സ്വന്തം ജീവിതത്തിലെ ചില തമാശകളുമാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. സാങ്കേതികമായി ‘Gemini 2.5 Flash Image’ എന്ന് വിളിക്കപ്പെടുന്ന Read More…

Featured Health

ദിവസവും കോഴിയിറച്ചി കഴിക്കാറുണ്ടോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍..!

മാംസാഹാരികളുടെ മിക്കവരുടേയും പ്രിയപ്പെട്ട വിഭവമാണ് ചിക്കന്‍ വിഭവങ്ങള്‍. ചിക്കന്‍ എത്ര കഴിച്ചാലും മതിവരാത്ത ആളുകളുണ്ട്. പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് ചിക്കന്‍. മാത്രമല്ല, മറ്റു മാംസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതില്‍ കൊഴുപ്പും കുറവാണ്. എന്നാല്‍ എല്ലാ ദിവസവും ചിക്കന്‍ കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്ന് തന്നെ പറയേണ്ടി വരും. ദിവസവും ചിക്കന്‍ കഴിയ്ക്കുന്നവര്‍ ഇക്കാര്യങ്ങളും അറിഞ്ഞിരിയ്ക്കണം….. ദഹനപ്രശ്‌നങ്ങളും ഭക്ഷ്യസുരക്ഷയും – കോഴിയിറച്ചി ദിവസവും കഴിച്ചാല്‍ സാല്‍മൊണല്ല അല്ലെങ്കില്‍ ക്യാമ്പിലോബാക്റ്റര്‍ പോലുള്ള ഭക്ഷ്യജന്യ അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരിയായി Read More…

Featured Oddly News

282 അടി ഉയരമുള്ള ടവറിന് മുകളിൽ യുവാവിന്റെ മരണക്കളി; കുപ്പികൾക്ക് മുകളിൽ ബാലൻസിംഗ്, തലകീഴായി തൂങ്ങി- വീഡിയോ

ഹരിയാനയിലെ ഹിസാറിലുള്ള പ്രശസ്തമായ ഒ.പി ജിൻഡാൽ ടവറിന് മുകളിൽ യുവാവ് നടത്തിയ ജീവൻ പണയപ്പെടുത്തിയുള്ള സാഹസിക പ്രകടനങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. രാജസ്ഥാൻ സ്വദേശിയായ മോനു എന്ന യുവാവാണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ 282 അടി ഉയരമുള്ള ഗോപുരത്തിന് മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയത്. ഇത് സുരക്ഷാ വീഴ്ചയെക്കുറിച്ചും പൊതു സുരക്ഷയെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. 282 അടി ഉയരത്തിൽ മരണക്കളികൾ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, ഞായറാഴ്ച (ജനുവരി 18) സുരക്ഷാ നിയന്ത്രണങ്ങൾ Read More…

Featured Good News

ഒറ്റയ്ക്കല്ല; അർബുദബാധിതയായ സഹപാഠിക്ക് പിന്തുണ, തലമുണ്ഡനം ചെയ്ത് സ്കൂളിലെ മുഴുവന്‍ വിദ്യാർത്ഥികളും അധ്യാപകരും- വീഡിയോ

ക്യാൻസർ ചികിത്സയെത്തുടർന്ന് മുടി നഷ്ടപ്പെട്ട പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലുള്ള ഒരു സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം തലമുണ്ഡനം ചെയ്ത വാർത്ത സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുകയാണ്. ചികിത്സയുടെ ഭാഗമായി മുടി പൂർണ്ണമായും നഷ്ടപ്പെട്ട പെൺകുട്ടിക്ക് താൻ ഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടാക്കാനും അവളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമാണ് സ്കൂൾ അധികൃതരും സഹപാഠികളും ഇത്തരമൊരു മാതൃകാപരമായ തീരുമാനമെടുത്തത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, സഹപാഠികൾ ഓരോരുത്തരായി വരിവരിയായി നിന്ന് തലമുണ്ഡനം ചെയ്യുന്നത് കാണാം. തങ്ങളുടെ കൂട്ടുകാരിയെ സന്തോഷിപ്പിക്കാനായി പുഞ്ചിരിയോടെയും Read More…

Featured Good News

ആറ്റില്‍ മുങ്ങിത്താഴ്ന്ന നാലുവയസുകാരിക്ക് രക്ഷകനായി കോളജ് വിദ്യാര്‍ഥി

കുട്ടനാട്: വീടിനു മുന്നില്‍ കളിക്കുന്നതിനിടെ കാല്‍വഴുതി ആറ്റിലേക്കു വീണ നാലു വയസുകാരിയുടെ ജീവന്‍ രക്ഷിച്ച് ബന്ധുവായ യുവാവ്. മാമ്പുഴക്കരി പനിക്ക് ബൈജു തോമസിന്റെയും ജാസ്മിന്‍ ബൈജുവിന്റെയും മകനായ റോഹന്‍ ഡി. ജേക്കബാണ് (19) നാട്ടിലെ താരമായത്. ചങ്ങനാശേരി എസ്.ബി. കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റോഹന്‍. മാമ്പുഴക്കരി പനികീഴില്‍ ജോഷി കുര്യന്റെ മകള്‍ ആന്‍ മരിയയാണ് കഴിഞ്ഞ ശനിയാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. വീട്ടുമുറ്റത്ത് കുമള ഊതിപ്പറപ്പിച്ച് കളിക്കുന്നതിനിടെ തൊട്ടടുത്തായി ഒഴുകുന്ന പമ്പയാറ്റിലേക്ക് അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. Read More…

Crime

ജീവനെടുത്ത ലൈംഗികാതിക്രമ ആരോപണം; വീഡിയോ പുറത്തുവിട്ട യുവതി വിദേശത്തേക്കു കടന്നതായി സൂചന

സ്വകാര്യ ബസിലെ ലൈംഗികാതിക്രമ ആരോപണത്തിനു പിന്നാലെ യുവാവ്‌ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബസ്‌ ജീവനക്കാര്‍.ലൈംഗികാതിക്രമമുണ്ടായതായി അന്നേ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന്‌ ബസ്‌ ജീവനക്കാര്‍ പറഞ്ഞു. ആരെങ്കിലും പരാതി പറഞ്ഞാല്‍ പോലീസില്‍ അറിയിക്കുമായിരുന്നു. ബസിലെ സി.സി.ടിവി ദൃശ്യങ്ങളിലും അങ്ങനെയൊരു സംഭവം വ്യക്‌തമാകുന്നില്ലെന്നും രാമന്തളി-പയ്ന്നയൂര്‍ റൂട്ടിലോടുന്ന അല്‍ അമീന്‍ ബസിലെ ബസിലെ കണ്ടക്‌ടര്‍ രാമകൃഷ്‌ണനും ഡ്രൈവര്‍ പ്രകാശനും വ്യക്‌തമാക്കി. ബസില്‍ വെച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന്‌ പിന്നാലെ കോഴിക്കോട്‌ ഗോവിന്ദപുരം സ്വദേശി ദീപക്‌ (41) ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ Read More…