Oddly News

കന്നുകാലിത്തൊഴുത്തോ കോഴിഫാമോ? ദുബായിലെ ഈ തൊഴിലാളി ക്യാമ്പിന്റെ വീഡിയോ ഞെട്ടിക്കും

ബുര്‍ജ് ഖലീഫ, പ്രിന്‍സസ് ടവര്‍ തുടങ്ങിയ ആഡംബര അംബരചുംബികള്‍ക്ക് പേരുകേട്ട ദുബായ്, സമൃദ്ധിയുടെയും ഉയര്‍ന്ന ജീവിത നിലവാരത്തിന്റെയും പര്യായമാണ്. എന്നാല്‍ അടുത്തിടെ വൈറലായ ഒരു വീഡിയോ ദുബായിലെ സമ്പന്നതയുടെയും സമൃദ്ധിയുടേയും അഭിമാന സ്തംഭങ്ങള്‍ക്ക് അപ്പുറത്ത് അവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ കഠിനമായ ജീവിത പശ്ചാത്തലങ്ങളും അവിടെ പോരാട്ടജീവിതം നയിക്കുന്നവര്‍ക്ക് കിട്ടുന്ന മോശം സാഹചര്യത്തെക്കുറിച്ചും രോഷവും സഹതാപവും ഉണ്ടാക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍മ്മാണ തൊഴിലാളികളായി അനേകരാണ് ദിവസക്കൂലി തേടുന്നത്. ഇവയില്‍ ഗണ്യമായ ഒരു Read More…

Health

നിങ്ങളുടെ നഖം നോക്കി കണ്ടുപിടിക്കാം ആരോഗ്യ പ്രശ്നങ്ങള്‍

കൈകളിലേയും കാലുകളിലേയും നഖങ്ങള്‍ നമ്മളുടെ ആരോഗ്യത്തിനെ പറ്റി പല സൂചനകളും നല്‍കാറുണ്ട്. നഖം നോക്കി കണ്ടെത്താനായി സാധിക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങള്‍ ഇതാ….. മങ്ങിയതും വെളുത്തതുമായ നഖങ്ങള്‍ ഹീമോഗ്ലോബിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. ആര്‍ ബി സിയുടെ അഭാവം മൂലം ഓക്സിജന്‍ ആവശ്യത്തിന് നഖത്തിലെത്താതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കരള്‍ രോഗം, പോഷണമില്ലായ്മ, ഹൃദയ സ്തംഭനം തുടങ്ങിയ സൂചനകളും നഖത്തിന്റെ മങ്ങലിലൂടെ കണക്കാക്കാം. മഞ്ഞനിറത്തിലുള്ള നഖം ഫംഗല്‍ അണുബാധയുടെ ലക്ഷണമാണ്. അണുബാധ വര്‍ധിച്ചാല്‍ നഖം കട്ടിയുള്ളതാവാനും പൊടിയാനും തുടങ്ങും. തൈറോയ്ഡ് Read More…

Lifestyle

വയസ്സ് 30, കൈയില്‍ കോടികള്‍, പക്ഷേ വീട് വാങ്ങാന്‍ താല്‍പര്യമില്ല; വാടകവീട്ടില്‍ താമസിക്കുന്ന കോടീശ്വരന്‍

കോടികള്‍ കൈയില്‍ വന്നാല്‍ അല്ലെങ്കില്‍ സമ്പത്തികമായി ഉന്നതിയിലെത്തിയാല്‍ പലരും ആദ്യം ചെയ്യുന്നത് സ്വന്തമായി ഒരു ആഢംബര വീട് വയ്ക്കുകയെന്നതായിരിക്കും. എന്നാല്‍ തന്റെ 30-ാം വയസ്സില്‍ കൈ നിറയെ സമ്പത്ത് ലഭിച്ചിട്ടും വീട് എന്ന സ്വപ്നം കാണാതെ ലളിതമായി ജീവിക്കുന്ന ഒരു കോടീശ്വരനെക്കുറിച്ചറിയാമോ? ലണ്ടന്‍ സ്വദേശിയായ തിമോത്തി അര്‍മുവാണ് ഇത്തരത്തില്‍ ജീവിക്കുന്നത്. ആള്‍ ചില്ലറക്കാരനല്ല. ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ഫാന്‍ബൈറ്റ്സിന്റെ സ്ഥാപകനും മുന്‍ ഉടമയുമാണ് . 2017 ല്‍ തുടക്കമിട്ട സ്ഥാപനം വളരെ പെട്ടെന്ന് തന്നെ വളര്‍ന്നു. എന്നാല്‍ Read More…

Entertainment

വൈറലാകാന്‍ സ്പൈഡര്‍മാന്‍ വേഷത്തില്‍ റെയില്‍വേ സ്റ്റേഷന് മുന്നിലിരുന്ന് ഭിക്ഷായാചന

മാര്‍വല്‍ കോമിക്സ് പ്രസിദ്ധീകരിച്ച അമേരിക്കന്‍ കോമിക് പുസ്തകങ്ങളിലെ സൂപ്പര്‍ഹീറോയാണ് സ്പൈഡര്‍മാന്‍. എന്നാല്‍ എന്തും ഏതും കണ്ടന്റുകളാക്കി മാറ്റുന്ന സോഷ്യല്‍മീഡിയയുടെ ആധുനിക കാലത്ത് മറ്റു കാര്യങ്ങള്‍ക്കാണ് സ്പൈഡര്‍മാന്‍ ഉപയോഗപ്പെടുത്തുന്നത്. മുംബൈയിലെ ഒരു കണ്ടന്റ് ക്രീയേറ്റര്‍ വൈറലാകാന്‍ സ്പൈഡര്‍മാന്‍ വേഷമണിഞ്ഞത് ഇന്റര്‍നെറ്റില്‍ ചൂടന്‍ ചര്‍ച്ചയായി മാറുകയാണ്. കക്ഷി സ്പൈഡര്‍മാന്റെ വേഷം ധരിച്ച് തെരുവില്‍ യാചകനായി പോസ് ചെയ്തു. തീവണ്ടി യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുക ലക്ഷ്യമിട്ട് മുംബൈ സ്റ്റേഷനിലായിരുന്നു പ്രകടനം. സ്‌പൈഡര്‍മാന്റെ ഐക്കണിക് ചുവപ്പും നീലയും വേഷം ധരിച്ച് സ്റ്റേഷന്റെ ഗോവണിപ്പടിക്ക് Read More…

Healthy Food

സൂക്ഷിക്കുക, ഈ എണ്ണ നിങ്ങളില്‍ ഹൃദയാഘാതം ഉണ്ടാക്കും…

ചെറുപ്പക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗവും കുഴഞ്ഞുവീണു മരണവുമെല്ലാം വീണ്ടും ആശങ്കകൾ ഉയർത്തുന്ന കാലമാണ്. ആരോഗ്യകരമായ ജീവിതശൈലിയുടെ കാര്യത്തിൽ, ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു, അതിവേഗം ചലിക്കുന്ന ലോകത്ത്, നമ്മിൽ പലരും റെഡി-ടു-ഈറ്റ്, പാക്ക് ചെയ്ത ഭക്ഷണങ്ങളെ ആശ്രയിക്കുന്നു. ഈ പാക്കേജുചെയ്ത ഭക്ഷണങ്ങൾ പലതും പാം ഓയിൽ കൊണ്ട് സമ്പുഷ്ടമാണ്, പാം ഓയിലും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടെന്ന് മുൻകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച് ചെറുപ്രായത്തിൽ മരിക്കുന്നവരിൽ 50 ശതമാനവും പ്രമേഹവും ഹൃദ്രോഗവും ബാധിച്ചവരാണ്. ഒരു Read More…

Good News

ഫുഡ് ഡെലിവറി ബോക്‌സുകള്‍ ഒരിക്കലും വലിച്ചെറിയരുത്, ആദ്യം ഇത് ചെയ്യൂ…..

സാങ്കേതികവിദ്യയില്‍ പുരോഗതി വന്നതോടെ ഫുഡ് ഡെലിവറി സേവനങ്ങളുടെ വളര്‍ച്ചയും തുടങ്ങി, തങ്ങളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും അത് ഞങ്ങളുടെ വീടുകളില്‍ എത്തിക്കാനുമുള്ള സൗകര്യം ഈ സംവിധനങ്ങള്‍വഴി സാദ്ധ്യമായി. ചെറുതും വലുതുമായ വിവിധ ഭക്ഷണശാലകളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ പലരും Swiggy, Zomato പോലുള്ള ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളെല്ലാം വീട്ടുവാതില്‍ക്കല്‍ എത്തിക്കാനാകും. എന്നാല്‍ റസ്റ്റോറന്റില്‍നിന്ന് എത്തുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നമ്മളില്‍ പലരും ഒരു തെറ്റ് ചെയ്യുന്നു. Read More…

Oddly News

ചൂളമടിച്ച് വിളിക്കും ഗ്രാമം… ഇവിടെ ആളുകൾ പരസ്പരം വിളിക്കുന്നത് ചൂളമടിച്ച്, മേഘാലയിലെ വിചിത്ര ഗ്രാമം

വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇന്ത്യയും അവിടുത്തെ ഒരോ സംസ്ഥാനങ്ങളും. അതിലൊരു സംസ്ഥാനമാണ് മേഘാലയ. ലോകത്ത് ഏറ്റവും അധികം മഴപെയ്യുന്ന ചിറാപ്പുഞ്ചിയും മൗസിന്റവും സ്ഥിതി ചെയ്യുന്നത് മേഘാലയയിലാണ്. അവിടുത്തെ ഒരു വിചിത്രമായ ഗ്രാമമാണ് കോങ്തോങ്. എന്നാല്‍ ഇവിടെ താമസിക്കുന്നവര്‍ അങ്ങോട്ടും ഇങ്ങോട്ടും സംബോധന ചെയ്യുന്നത് പേരുകള്‍ വിളിച്ചല്ല. പകരമായി ചൂളം വിളിച്ചാണ്. അതിനാല്‍ തന്നെ ‘ചൂളം വിളി’ ഗ്രാമം എന്നാണ് ഇവിടെ അറിയപ്പെടുന്നത്. കോങ്തോങ് സ്ഥിതി ചെയ്യുന്നത് മേഘാലയയിലെ തലസ്ഥാനമായ ഷില്ലോങ് നഗരത്തില്‍ നിന്ന് 60 കിലോഗ്രാം Read More…

Oddly News

മുത്തശ്ശി വെറും ഒരു കുഴിയെടുത്തു; അയല്‍രാജ്യത്തെ ഇന്റര്‍നെറ്റ് ബന്ധം തടസ്സപ്പെട്ടു

നമുക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത പല കാര്യങ്ങളും ഈ ലോകത്ത് നടക്കാറുണ്ട് അത്തരത്തിലുള്ള ഒരു കാര്യമാണ് ഇപ്പോള്‍ അര്‍മീനിയ എന്ന യൂറോപ്യന്‍ രാജ്യത്തില്‍ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് 12മണിക്കൂറാണ് ഇന്റര്‍നെറ്റില്ലാതെ പോയത്. 2011ലായിരുന്നു ഈ സംഭവം .ഈ സംഭവത്തിന് പിന്നില്‍ വലിയ കാരണങ്ങളൊന്നുമായിരുന്നില്ല. ഇതിലേക്ക് വഴിതെളിച്ചത് ഒരു മുത്തശ്ശിയെടുത്ത കുഴിയായിരുന്നു. ഈ കുഴി അര്‍മീനിയയിലായിരുന്നില്ല പകരം അയല്‍രാജ്യമായ ജോര്‍ജിയയിലായിരുന്നു. ജോര്‍ജിയയുടെ അര്‍മാസി എന്ന ഗ്രാമത്തിലാണ് 75 വയസ്സുകാരിയായ ഹായസ്റ്റാന്‍ ഷക്കാറിയാന്‍ താമസിച്ചിരുന്നത്. ഇവര്‍ പെന്‍ഷന്‍ പറ്റിയ മുന്‍ ജീവനക്കാരിയായിരുന്നു. ജോര്‍ജിയ Read More…

Good News

6വയസ്സുള്ളപ്പോള്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായി ; 70 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബം കണ്ടെത്തി…!

കുട്ടിയായിരിക്കെ തട്ടിക്കൊണ്ടുപോകലിന് ഇരയായയാള്‍ വൃദ്ധനായ ശേഷം വീട്ടില്‍ തിരിച്ചെത്തി. 1951 ല്‍ കാണാതായ ലൂയിസ് അര്‍മാന്‍ഡോ 70 വര്‍ഷത്തിന് ശേഷമാണ് തിരികെ വരുന്നത്. ആറു വയസ്സുള്ളപ്പോള്‍ 10 വയസ്സുള്ള സഹോദരനുമായി കളിച്ചുകൊണ്ടിരുന്ന ലൂയിസ് അര്‍മാന്‍ഡോയെ പലഹാരം വാങ്ങിത്തരാമെന്ന മോഹിപ്പിച്ച് ഒരു സ്ത്രീ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. 1951 ഫെബ്രുവരി 21 ന് ചേട്ടന്‍ റോജറിനൊപ്പം കളിക്കുമ്പോഴായിരുന്നു ലൂയിസ് അര്‍മാന്‍ഡോ ആല്‍ബിനോയെ കാലിഫോര്‍ണിയയിലെ വെസ്റ്റ് ഓക്ലന്റ് പാര്‍ക്കില്‍ നിന്നും കാണാതാകുന്നത്. അതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് ഈ വര്‍ഷം വരെ യാതൊരു Read More…