കൃത്യമായ നിബന്ധനകളിലായിരിക്കും പലവരും വാടകയ്ക്ക് വീട് നല്‍കുക. അത് വിദ്യാര്‍ഥികള്‍ക്കായാലും ഉദ്യോഗസ്ഥര്‍ക്കായാലും അങ്ങനെതന്നെയാണ് . എന്നാല്‍ ഈ നിബന്ധനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പ്രത്യാഘാതം നേരിടേണ്ടതായി വരും. ഇവിടെ ഉടമ വ്യവസ്ഥിതികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 5 കോടി രൂപ നഷ്ടപരിഹാരമായി നേടിയെടുത്തിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥി. കേസിനാധാരമായത് കൃത്യമായി അറിയിക്കാതെ ഉടമ വീട് ഒഴിപ്പിച്ചതാണ്. കൊളംബിയ ബെനഡിക്ട് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായ ആന്‍സല്‍ പോസ്റ്റല്‍ അതേ പ്രദേശത്തെ പ്രിമീയം ഹൗസിംഗ് കമ്മ്യൂണിറ്റിയായ ദ റോവനിലാണ് അപ്പാര്‍ട്മെന്റ് വാടകയ്ക്കായി എടുത്തിരിക്കുന്നത്. തുടര്‍ന്ന് റോവനില്‍ Read More…
Author: Aksa
തോല്‍ക്കില്ല; 58-ാം വയസില്‍ മോഡലാകാന്‍ തീരുമാനിച്ച ഒരു സ്റ്റൈലിഷ് മുത്തശ്ശി
വ്യക്തിയുടെ കഴിവിനെ കണക്കാക്കാതെ പ്രായം മാത്രം വിലയിരുത്തി ആളുകളെ വിമര്‍ശിക്കുന്ന രീതിയിലുള്ള പല കമന്റുകളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. 58-ാം വയസ്സില്‍ മോഡലാകാന്‍ തീരുമാനിച്ച മുക്ത സിങ് നേരിടേണ്ടതായി വന്ന രൂക്ഷ വിമര്‍ശനങ്ങളും ഇത്തരത്തിലായിരുന്നു. എന്നാല്‍ ഇതിലൊന്നും പതറാതെ മുക്ത സിങ്ങിന്റെ മറുപടി ആരെയും ഞെട്ടിക്കും. “ഇന്‍സ്റ്റഗ്രാമിലെ പരിഹാസ കമന്റുകള്‍ വായിച്ച് വേദന തോന്നിയ സമയങ്ങളുണ്ട് . പല മോശം കമന്റുകളും എന്നെ പാടെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനി അതിലൊന്നും വീഴില്ല, നിങ്ങളുടെ ഒരു Read More…
ഒരു കിലോ മുളക് സോസ് കഴിച്ചത് വെറും 3 മിനിറ്റില്‍; ഗിന്നസ് റെക്കോര്‍ഡിട്ട് യൂട്യൂബര്‍
പല തരത്തിലുള്ള ലോകറെക്കോഡുകളും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ വെറും മൂന്ന് മിനിറ്റ് കൊണ്ട് ഒരു കിലോയിലേറെ മുളക് സോസ് അകത്താക്കി റെക്കോര്‍ഡിട്ടിരിക്കുകയാണ് മൈക്ക് ജാക്ക്. ഇദ്ദേഹം ഒരു യൂട്യൂബര്‍ കൂടിയാണ്. സ്പൈസി സോസായ സിറാച്ചയാണ് ഇഷ്ട ഭക്ഷണം. ഇത് മുളകും ഉപ്പും വിനാഗിരിയും വെളുത്തുള്ളിയും ചേര്‍ത്തുള്ള ഒരു തായി സോസാണ്. മത്സ്യ വിഭവങ്ങള്‍ രുചി കൂട്ടാനായി ഇത് ഉപയോഗിക്കാറുണ്ട്. മൈക്കിന്റെ റെക്കോര്‍ഡ് സോസ് തീറ്റ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അവരുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ പങ്കുവച്ചിട്ടുണ്ട്. രണ്ട് കുപ്പിയിലുള്ള സോസ് Read More…
ചൂടാക്കി വീണ്ടും ഉപയോഗിക്കരുതാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെ?
നല്ല ഭക്ഷണം കഴിച്ചാല്‍ മാത്രമേ ആരോഗ്യമായി ഇരിക്കാന്‍ സാധിക്കുകയുള്ളൂ. നല്ല ഭക്ഷണങ്ങള്‍ നമ്മള്‍ ഉണ്ടാക്കുമെങ്കിലും ബാക്കി വന്നാല്‍ ചൂടാക്കി കഴിക്കാനായി പലരും അത് ഫ്രിഡ്ജില്‍ വെയ്ക്കാറുണ്ട്. എന്നാല്‍ എല്ലാ ഭക്ഷണങ്ങളും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ വെച്ച് പിറ്റേ ദിവസം കഴിക്കുന്നത് ശരിയല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ചൂടാക്കി വീണ്ടും ഉപയോഗിക്കരുതാത്ത ഭക്ഷണം ഏതൊക്കെയാണെന്ന് നോക്കാം…
13 എന്ന സംഖ്യ അശുഭമാണോ ? സംഗീതജ്ഞന്റെ അന്ധവിശ്വാസവും മരണവും
13 എന്ന സംഖ്യയെ അശുഭമായി കാണുന്ന പലരും ഉണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഈ ദിവസം തിരഞ്ഞെടുക്കാതിരിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിക്കാറുണ്ട്. പ്രസിദ്ധ ഓസ്ട്രിയന്‍ ഗാനരചയിതാവും സംഗീതജ്ഞനും ചിത്രകാരനുമായിരുന്നു അര്‍ണോള്‍ഡ് ഷോണ്‍ബെര്‍ഗും ഈ വിശ്വാസക്കാരനായിരുന്നു. 20-ാം നൂറ്റാണ്ടിലെ ശാസ്ത്രീയ സംഗീതത്തെ ഏറ്റവും സ്വാധീനിച്ചതും വിവാദമാക്കപ്പെട്ടതുമായ സംഗീതമായിരുന്നു അദ്ദേഹത്തിൻ്റെ നൂതന സംഗീതം. അദ്ദേഹത്തിന് 13 എന്ന സഖ്യയെ പേടിയായിരുന്നു. ഇതിന് കാരണം അദ്ദേഹത്തിന്റെ’ ട്രിസ്‌കൈഡെകഫോബിയ ‘ എന്ന അവസ്ഥയായിരുന്നു. ഷോണ്‍ബെര്‍ഗ് ജനിച്ചത് തന്നെ 13-ാം തീയതിയായിരുന്നു. 1874 സെപ്റ്റംബര്‍ Read More…
താരനെ തുരത്താൻ വീട്ടില്‍ത്തന്നെയുണ്ട് മാര്‍ഗ്ഗങ്ങൾ
പലരെയും വല്ലാതെ കുഴപ്പിക്കുന്ന ഒന്നാണ് താരന്‍. എത്ര ശ്രമിച്ചാലും താരന്‍ പോകാതെ ഇരിയ്ക്കുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. തലയിലെ വൃത്തിക്കുറവാണ് താരനുണ്ടാകാനുള്ള പ്രധാന കാരണം. താരനുള്ളവര്‍ ഉപയോഗിയ്ക്കുന്ന ചീപ്പും ടവ്വലുമെല്ലാം ഉപയോഗിയ്ക്കുന്നത് ഇത് പകരാനും കാരണമാകും. തലയിലെ താരന് പ്രധാനപ്പെട്ട ഒരു കാരണമാണ് വരണ്ട ശിരോചര്‍മം. എണ്ണ തേച്ചു കുളിയുടെ കുറവും തലയില്‍ ഷാംപൂ പോലെയുള്ളവയുടെ അമിതമായ ഉപയോഗവുമെല്ലാം ഇതിന് കാരണമാണ്. താരന്‍ മാറാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഉലുവ, ജീരകം – ഭക്ഷണ വസ്തുക്കളായ Read More…
വൈറ്റമിന്‍ ബിയുടെ അഭാവം അത്ര നിസാരമല്ല ; പഠനങ്ങള്‍ പുറത്ത്
വൈറ്റമിന്‍ ബിയുടെ അഭാവത്തെക്കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. വൈറ്റമിന്‍ ബിയുടെ അഭാവം രക്തധമനികളില്‍ കൊഴുപ്പ് കെട്ടിക്കിടക്കാനും അവയുടെ ഭിത്തികള്‍ക്ക് ക്ഷതമേല്‍പ്പിക്കാനും കാരണമാകുമെന്നാണ് പഠനം പറയുന്നത്. രക്തധമനികളുടെ ഭിത്തിയില്‍ കൊഴുപ്പും കൊളസ്ട്രോളും കെട്ടിക്കിടന്ന് രക്തപ്രവാഹം തടസ്സപ്പെടുന്ന രോഗാവസ്ഥയാണ് അതെറോസ്‌ക്ലീറോസിസ്. വൈറ്റമിന്‍ ബി12, ബി6, ബി9 എന്നിവയുടെ തോത് ശരീരത്തില്‍ കുറയുന്നത് അതെറോസ്‌ക്ലീറോസിസിലേക്ക് നയിക്കുമെന്ന് ബയോമെഡിസിന്‍ ഫാര്‍മക്കോതെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ ആരംഭം എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തമല്ലെങ്കിലും, ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, Read More…
ആര്‍ത്തവകാലത്തെ വയറുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ ? ; ഈ ആഹാരങ്ങള്‍ കഴിയ്ക്കാം
വിവിധ തരത്തിലുള്ള ആര്‍ത്തവ പ്രശ്‌നങ്ങളെ സ്ത്രീകള്‍ നേരിടാറുണ്ട്. അതിലൊന്നാണ് ആര്‍ത്തവകാലത്തെ വയറുവേദന. ആര്‍ത്തവസമയത്തെ കഠിനമായ വേദനയും മാനസിക സമ്മര്‍ദ്ദവും സ്ത്രീകള്‍ വളരെയധികം അനുഭവിക്കുന്നതാണ്. സ്ത്രീകള്‍ വളരെയേറെ ക്ഷീണിതയാകുന്ന സമയവും ആര്‍ത്തവസമയമാണ്. പല മരുന്നുകള്‍ കഴിച്ചാലും ചിലരുടെ വേദന മാറാറില്ല. ആര്‍ത്തവ സമത്ത് നമ്മള്‍ കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ചില ആഹാരങ്ങള്‍ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…. വെള്ളം കുടിക്കാം – ആര്‍ത്തവ സമയത്ത് നല്ലപോലെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. Read More…
ഈ നിശബ്ദ ലക്ഷണങ്ങളുണ്ടോ? പക്ഷാഘാതമാകാം, അറിയുക ഇക്കാര്യങ്ങള്‍
നമ്മുടെ തലച്ചോറിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ തുടര്‍ച്ചയായി ഉള്ള ഓക്‌സിജന്‍ വിതരണവും പോഷകവും ആവശ്യമാണ്. ഇവയുടെ വിതരണം തടസപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ നശിച്ചു തുടങ്ങുന്നു. ഇത് പക്ഷാഘാതത്തിലേക്ക് നയിക്കുന്നു. പക്ഷാഘാതം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. ഒന്നാമത്തേത് ഇസ്‌കീമിക് സ്‌ട്രോക്. 85 ശതമാനത്തില്‍ അധികം സ്‌ട്രോക്കുകളും ഈ വിഭാഗത്തില്‍പ്പെടുന്നു. തലച്ചോറിലേക്കുള്ള രക്തധമനികള്‍ ചുരുങ്ങുകയോ രക്തം കട്ടപിടിച്ച് രക്തത്തിന്റെ ഒഴുക്ക് തടസപ്പെടുകയോ ചെയ്യുന്നതിനെയാണ് ഇസ്‌കീമിക് സ്‌ട്രോക്ക് എന്ന് പറയുന്നത്. രണ്ടാമത്തേത് ഹെമറാജിക് സ്‌ട്രോക്. തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവമുണ്ടാകുന്നതാണ് Read More…









