അടുക്കളയില്‍ വളരെ എളുപ്പമുള്ള എന്നാല്‍ എന്നും ഉപകാരപ്പെടുന്ന ഒരു പരീക്ഷണം നടത്തിനോക്കിയാലോ. ഇതാണ് ഡീഗ്ലേസിങ് സോസുകള്‍, ഗ്രേവികള്‍ സൂപ്പുകൾ എന്നിവ രുചികരമാക്കാനുള്ള അടിപൊളി ഹാക്കുകളുണ്ട്. നിങ്ങള്‍ പാനില്‍ എന്തെങ്കിലും പാചകം ചെയ്തു കഴിയുമ്പോള്‍ അടിയില്‍ ഭക്ഷണത്തിന്റെ ഭാഗങ്ങൾ പറ്റിപിടിക്കാനുള്ള സാധ്യതയുണ്ട്. ഇത് കഴുകി കളയാതെ സ്റ്റോക്ക് അല്ലെങ്കില്‍ വൈന്‍ പോലുള്ള ദ്രാവകം ഉപയോഗിച്ച് അയവ് വരുത്തി സോസാക്കുന്നതാണ് ഡീഗ്ലേസിങ്. തവിട്ടുനിറത്തിലുള്ള കാരമലൈസ് ചെയ്തിട്ടുള്ള ഈ ഭക്ഷണഭാഗത്തെ ‘ഫോണ്ട്’ എന്ന് വിളിക്കുന്നു. ഫോണ്ട് പച്ചക്കറികളില്‍ നിന്നോ മാംസത്തില്‍ നിന്നോ Read More…
Author: Aksa
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷ ഇതാണ് !
ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമല്ല. മറിച്ച് സമൂഹങ്ങളെ ബന്ധിപ്പിക്കുകയും, സംസ്കാരത്തെ വഹിക്കുകയും ചരിത്രത്തെ സംരക്ഷിക്കുകയും, മനുഷ്യ ചിന്തയെ രൂപപ്പെടുത്തുകയും ചെയ്യുന്ന ഘടകം കൂടിയാണ്. ആദ്യകാല ഗുഹാചിത്രങ്ങൾ മുതൽ ആധുനിക ടെക്സ്റ്റ് സന്ദേശങ്ങൾ വരെ, ഭാഷ സംസാരിക്കുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഭാഷയിലൂടെയാണ് മനുഷ്യർ വികാരങ്ങൾ പ്രകടിപ്പിക്കുന്നതും അറിവുകൾ പങ്കുവയ്ക്കുന്നതും കഥകൾ കൈമാറുന്നതും നാഗരികതകൾ കെട്ടിപ്പടുക്കുന്നതുമെല്ലാം. ഭാഷയില്ലാതെ, ശാസ്ത്രീയ മുന്നേറ്റങ്ങൾ, സാഹിത്യം, മത തത്ത്വചിന്തകൾ എന്നിവയുടെ രേഖകളും നമുക്ക് ലഭ്യമാകുകയില്ല. തലമുറകളിലുടനീളം വിജ്ഞാനത്തിൻ്റെ ആവിഷ്കാരവും Read More…
നിങ്ങള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കാറുണ്ടോ ? ഹൃദയത്തെ തകരാറിലാക്കും
ഇന്ന് അമിത ഫോണ്‍ ഉപയോഗം കൂടിവരുന്നു. എന്നാല്‍ ഇതിലൂടെ ദോഷങ്ങളാണ് അധികവും . ഇടവേളകള്‍ പോലുമില്ലാതെയാണ് ആളുകൾ ഫോണുപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരില്‍ കണ്ടുവരുന്ന ഒന്നാണ് ടെക്‌സറ്റ് നെക്ക്. ഫോൺ നോക്കുന്നതിനായി കഴുത്ത് നീട്ടി തലകുനിച്ചിരിക്കുന്ന അവസ്ഥയാണിത്. ഇതിലൂടെ കഴുത്തിനും തോളിനും നല്ല വേദനയുണ്ടാകുന്നു.സമ്മര്‍ദ്ദം നിയന്ത്രിക്കാനായി അസഹ്യമായ വേദനയാണുണ്ടാവുക.സമ്മര്‍ദം നിയന്ത്രിക്കാനുള്ള ഹൃദയത്തിന്റെ കഴിവിനെ ഇത് ബാധിക്കും പല ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് പഠനം പറയുന്നു. 19നും 45 നും ഇടയില്‍ പ്രായമുള്ള 84 പേര്‍ പങ്കെടുത്ത ഈ ഗവേഷണം പിയര്‍റിവ്യൂസ് ജേണലിലാണ് Read More…
പ്രോസ്‌റ്റേറ്റ് അര്‍ബുദം; രോഗം നിര്‍ണ്ണയിക്കുന്നതിന് ഉമിനീര്‍ പരിശോധന വഴിത്തിരിവാകുമോ ?
പുരുഷന്മാരുടെ ലിംഗത്തിനും മൂത്രസഞ്ചിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഗ്രസ്ഥിയാണ് പ്രോസ്‌റ്റേറ്റ്. ശുക്ലത്തിന്റെ ഉത്പാദനം ചെയ്യുന്നത് ഈ ഗ്രസ്ഥിയാണ് . ഈ ഗ്രസ്ഥിക്ക് വരുന്ന അര്‍ബുദമാണ് പ്രോസ്‌റ്റേറ്റ് അര്‍ബുദം. സാധാരണ 65 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് ഇത് കാണുന്നത്. നിലവില്‍ രക്തത്തിലെ പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍ തോതും ഡിജിറ്റല്‍ റെക്ടല്‍ എക്‌സാമിനേഷനും വഴിയാണ് പ്രോസ്‌റ്റേറ്റിന്റെ പ്രാഥമിക രോഗനിര്‍ണയം. പിഎസ്എ പരിശോധന തെറ്റായ ഫലങ്ങള്‍ പലരിലും കാണിക്കാറുണ്ട്. ഇത് കാരണം ബയോപ്സി എം ആര്‍ ഐ സ്‌കാന്‍ പോലുള്ള അനാവശ്യമായ Read More…
നോ ഷുഗര്‍ ഡയറ്റിന്റെ ഗുണങ്ങള്‍ എന്തെല്ലാം? ഇത് അറിയണം
ഇന്ന് വളരെ അധികം വ്യാപകമാണ് നോ ഷുഗര്‍ ഡയറ്റ്. പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ ശരീരത്തില്‍ അധികം മാറ്റങ്ങള്‍ ഉണ്ടാകാനായി സഹായിക്കും. പഞ്ചസാര അധികമായി കഴിച്ചാല്‍ ശരീരഭാരം വര്‍ധിക്കും, പ്രമേഹം, ഹൃദ്രോഹങ്ങള്‍ തുടങ്ങിയ സാധ്യതകള്‍ കാണുന്നു. പഞ്ചസാര ഒഴിവാക്കാനായി ശ്രമിക്കുമ്പോള്‍ ആദ്യ കുറച്ച് ദിവസങ്ങളിൽ മധുരപലഹാരങ്ങള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ എന്നിവ കഴിക്കാനുള്ള തോന്നല്‍ കൂടും. ജലാംശം നിലനിര്‍ത്താനും നാരൂകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ആസക്തിയെ നിയന്ത്രിക്കാനായി സഹായിക്കുന്നു. കൂടാതെ പഞ്ചസാരയുടെ ഉപയോഗം പെട്ടന്ന് കുറയ്ക്കുന്നത് ക്ഷോഭം നിരാശ Read More…
ഹോട്ടലിൽ ഭക്ഷണം കഴിക്കവേ സീലിംഗിൽ നിന്നു പാനീയത്തിലേക്ക് വീണ് പാമ്പ്: ദുരനുഭവം പങ്കുവെച്ച് യുവതി
പുറത്തുനിന്ന് ഭക്ഷണം കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ നമ്മളിൽ കുറച്ചുപേർക്കെങ്കിലും ചില റെസ്റ്ററന്റുകളിൽ നിന്ന് അത്ര സുഖകരമല്ലാത്ത അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ചിലപ്പോൾ ഭക്ഷണത്തിൽ മുടി കണ്ടത്തിയതോ പ്രാണികളെ കണ്ടെത്തിയതായോ ആയിട്ടുള്ള അനുഭവങ്ങൾ ആകാം അത്. പലരും തങ്ങളുടെ ഇത്തരം അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ കാർലെറ്റ ആൻഡ്രൂസ് എന്ന് പേരുള്ള ഒരു അമേരിക്കൻ യുവതി സമാനമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്. ഒരു റെസ്റ്ററന്റിൽ ഇരിക്കെ സീലിംഗിൽ നിന്ന് അപ്രതീക്ഷിതമായി ഒരു പാമ്പ് കാർലെറ്റയുടെ പാനീയത്തിലേക്ക് Read More…
എല്ലാം പെട്ടെന്നായിരുന്നു! പട്ടാപകൽ പോലീസ് വാനിൽ നിന്ന് രക്ഷപെട്ടോടി കള്ളൻ: വീഡിയോ
പോലീസ് കസ്റ്റഡിയിൽ നിന്ന് കള്ളന്മാർ രക്ഷേപ്പെട്ടോടുന്നത് ഒരു പുതിയ സംഭവമല്ല. പലപ്പോഴും സിനിമകളിലായിരിക്കാം നാം ഇത്തരത്തിലുള്ള രംഗങ്ങൾ കൂടുതലായും കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാമഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള ഒരു യഥാർത്ഥ സംഭവം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. നാടകീയമായ സംഭവവികാസങ്ങളിൽ, യഥാർത്ഥ ഹിന്ദി ചലച്ചിത്ര ശൈലിയിൽ ഒരു കള്ളൻ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ടോടിയിരിക്കുകയാണ്.പോലീസ് വാനിലുണ്ടായിരുന്ന പ്രതി രക്ഷപ്പെടാനുള്ള അവസരം കണ്ടെത്തുകയും വേഗത്തിൽ വാനിൽ നിന്ന് ഇറങ്ങിയോടുകയുമായിരുന്നു. തുടർന്ന് സുഹൃത്ത് റെഡിയാക്കി വച്ചിരുന്ന സ്കൂട്ടറിൽ ചാടിക്കയറിയാണ് ഇയാൾ രക്ഷപെട്ടത്. ഇയാളുടെ സുഹൃത്ത് പുറത്ത് Read More…
‘കാശു തന്നില്ലെങ്കില്‍ അത് അമ്മയെ കേള്‍പ്പിക്കും’; അച്ഛനെ ‘പറ്റിച്ച്’ പണം തട്ടിയെടുത്ത് മകൾ, വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ
കുട്ടികൾ മാതാപിതാക്കളോട് വളരെ സ്നേഹമുള്ളവരും അവരുടെ ചൂടുപറ്റി വളരുന്നവരും അതിലുപരിയായി അവരെ ബഹുമാനിക്കുന്നവരുമാണ്. എന്നാൽ ചില സമയങ്ങളിൽ, കുട്ടികൾ കുസൃതികൾ കാണിച്ച് മാതാപിതാക്കളുടെ മനസമാധാനം നഷ്ടപ്പെടുത്താറുമുണ്ട്. ഇതിനുദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. മിടുക്കിയായ മകൾ തൻ്റെ മിടുക്കനായ അച്ഛനെ കബളിപ്പിച്ച് പണം തട്ടുന്നതിന്റെ രസകരമായ ദൃശ്യങ്ങളാണിത്. അതീവ ബുദ്ധശാലിയായ ഒരു മകൾ പിതാവിൽ നിന്ന് പണം തട്ടുന്നത് എങ്ങനെയെന്നാണ് വീഡിയോ കാണിക്കുന്നത്. ഏതായാലും വേറെ വഴിയില്ലാതെ വന്നതോടെ അച്ഛൻ അവൾക്ക് പണം നൽകുകയാണ്. വീഡിയോയുടെ Read More…
8വർഷത്തിനുശേഷം യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി, ജീവിത നിലവാരത്തിൽ തൃപ്തനല്ലെന്ന് യുവാവ്
ഒരു ദശാബ്ദത്തിന് ശേഷം അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഒരു ഇന്ത്യൻ പ്രവാസിയുടെ നിരാശജനകമായ പോസ്റ്റാണ് ഇപ്പോൾ റെഡ്‌ഡിറ്റിൽ വൈറലാകുന്നത്. “തകർന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ”, “മലിനമായ വായു”, “പൗരബോധത്തിൻ്റെ പ്രകടമായ അഭാവം” എന്നിവ വിവരിക്കുന്ന ഇന്ത്യൻ നഗര ജീവിതത്തിൻ്റെ ഒരു ഭീകരമായ അവസ്ഥയെക്കുറിച്ചാണ് യുവാവ് തന്റെ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. എട്ട് വർഷമായി യുഎസിൽ താമസിക്കുകയും ഫോർച്യൂൺ 500 കമ്പനികളിൽ ജോലി ചെയ്യുകയും ചെയ്തുവെന്ന് അവകാശപ്പെടുന്ന യുവാവ്, ജോലിയും എച്ച്-1 ബി വിസയും നഷ്ടപ്പെട്ടതിനെത്തുടർന്ന് 2024 ൻ്റെ തുടക്കത്തിലാണ് Read More…