Celebrity

ചക്കര ഉമ്മ ചക്കര അമ്മയ്ക്ക്.. ആറു ഭാഷകളില്‍ അമ്മയ്ക്ക് കത്തെഴുതി താരപുത്രി; വൈറലായി അസിന്റെ മകളുടെ കുറിപ്പ്

വളരെ ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അസിന്‍. ഇപ്പോളിതാ മകള്‍ അരിന്‍ എഴുതിയ ഒരു കത്തുമായിയാണ് അസിന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത് .ആറു ഭാഷകളിലാണ് അരിന്‍ അമ്മ അസിനായി കത്തെഴുതിയിരിക്കുന്നത്. ‘ എന്റെ 6 വയസുകാരിയില്‍ നിന്ന്’ എന്ന അടിക്കുറിപ്പോടെയാണ് കത്ത് സ്‌റ്റോറിയായി പങ്കിട്ടിരിക്കുന്നത്. ഈ കത്തില്‍ എത്ര ഭാഷകള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും അസിന്‍ ചോദിക്കുന്നുണ്ട്. റഷ്യന്‍ ഭാഷയില്‍ തുടങ്ങുന്ന കത്ത് അവസാനിക്കുന്നത് നല്ല പച്ചമലയാളത്തില്‍ ചക്കര ഉമ്മ ചക്കര അമ്മയ്ക്ക് നല്‍കിക്കൊണ്ടാണ്.

‘പ്രിയപ്പെട്ട മമ്മാ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. താങ്കള്‍ വളരെ നല്ലതാണ്. ദയയുള്ളവളും മാധുര്യമുള്ളവളും സ്‌നേഹമുള്ളവളുമാണ്. ഒപ്പം വളരെ തമാശക്കാരിയുമാണ്. ഒരു നല്ല അവധിക്കാലം എനിക്ക് ലഭിച്ചു. അമ്മയ്ക്ക് നന്ദി. ചക്കര ഉമ്മ, ചക്കര മമ്മ’ എന്നാണ് കത്തിന്റെ ഉള്ളടക്കം. റഷ്യന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇര്‌റാലിയന്‍, ജര്‍മ്മന്‍ , മലയാളം എന്നീ ഭാഷകളിലാണ് കത്ത്.

2001 ല്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ സിനിമ ലോകത്തിലേക്ക് ചുവട് വെച്ച നടിയാണ് അസിന്‍. പിന്നീട് മലയാളത്തില്‍ അഭിനയിച്ചില്ലെങ്കിലും തമിഴും, ഹിന്ദിയുമടക്കമുള്ള ഭാഷകളില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച് സിനിമാ ലോകത്ത് താരം ചുവടുറപ്പിച്ചു. വളരെ അപൂര്‍വമായി മാത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയോ ഫോട്ടോയോ പങ്കുവെക്കാറുള്ളൂ.