Hollywood

നടന്‍ ഏതനുമായി അപ്രതീക്ഷിത പ്രണയം; നടി അരിയാന ഗ്രാന്റേയും ഡാല്‍ട്ടണ്‍ ഗോമസുമായി വേര്‍ പിരിയുന്നു

രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പാട്ടുകാരിയും നടിയുമായ അരിയാന ഗ്രാന്‍ഡെയും ഭര്‍ത്താവും ബിസിനസുകാരനുമായ ഡാല്‍ട്ടണ്‍ ഗോമസും പരസ്പരം വിവാഹമോചനത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്. അരിയാനയുടെ അഭിഭാഷകയായ ലോറ വാസറാണ് സെപ്തംബര്‍ 18 തിങ്കളാഴ്ച ആദ്യം ഫയല്‍ ചെയ്തത്. തൊട്ടുപിന്നാലെ ഡാള്‍ട്ടണ്‍ ഫയല്‍ ചെയ്തു.

അവരുടെ വിവാഹമോചനത്തിനുള്ള കാരണം ‘പൊരുത്തപ്പെടുത്താനാവാത്ത വ്യത്യാസങ്ങള്‍’ എന്നാണ് അരിയാന ഗ്രാന്റേ പറഞ്ഞിരിക്കുന്നത്. ശരിക്കും ഇരുവരും ഈ വര്‍ഷം ആദ്യം തന്നെ തീരുമാനിച്ചിരുന്നെന്നും വേര്‍പിരിഞ്ഞ് താമസിക്കുമ്പോഴും 30 വയസ്സുള്ള പാട്ടുകാരിയും 28 കാരനായ ഡാള്‍ട്ടനും പരസ്പരം കരുതലും ബഹുമാനവും പുലര്‍ത്തിയിരുന്നതായി ഇരുവരോടും അടുപ്പമുള്ളവര്‍ പറഞ്ഞു.

നടന്‍ ഏതന്‍ സ്‌ളാറ്ററുമായുള്ള പ്രണയമാണ് ഇരുവരുടേയും വിവാഹമോചനത്തിലേക്ക് എത്തിയതെന്ന് സൂചനകളുണ്ട്. 2022 അവസാനത്തോടെ ബ്രോഡ്‌വേ എന്ന നാടകത്തിന്റെ വരാനിരിക്കുന്ന സിനിമ വിക്കിഡിന്റെ സെറ്റില്‍ വെച്ചാണ് ഏതനും ഗ്രാന്റേയും ആദ്യമായി കണ്ടുമുട്ടിയത്്. മാസങ്ങള്‍ക്കകം തന്നെ ഡാല്‍ട്ടനും അരിയാനയും പിരിയുന്നതിന്റെ വാര്‍ത്തകളും വന്നു. വിക്ക്ഡ് സിനിമയ്ക്ക് വേണ്ടി ഗ്രാന്റേ ഇംഗ്‌ളണ്ടില്‍ കഴിയുമ്പോള്‍ ഡാല്‍ട്ടണ്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഇവരുടെ വീട്ടിലായിരുന്നു.

ഗ്രാന്റേയും ഡാല്‍ട്ടണും പിരിയുന്നതിന്റെ വാര്‍ത്തകള്‍ ജൂലൈയില്‍ വന്നുതുടങ്ങിയപ്പോള്‍ ഏതന്‍ തന്റെ ഭാര്യയും ഹോളിവുഡ് നടിയുമായ ലില്ലി ജേയുമായി പിരിയാനുള്ള അപേക്ഷയും ഫയല്‍ ചെയ്തു. 2018 നവംബറിലാണ് ഏതന്‍ ലില്ലി ജേയുമായി വിവാഹം ചെയ്തത്. ഇവര്‍ക്ക് 2022 ല്‍ ഒരു മകനുണ്ടായി. അരിയാനയോ ഏതനോ അവരുടെ നിലവിലുള്ള പ്രണയത്തെ പരസ്യമായി അംഗീകരിച്ചിട്ടില്ല.