ദോഹ: അര്‍ജന്റീനയുടെ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസി മാര്‍ച്ചിലും കേരളത്തിലെത്താനിടയില്ല. മാര്‍ച്ചിലെ അര്‍ജന്റീനയുടെ രണ്ട് മത്സരങ്ങളും ഖത്തറിലായിരിക്കും നടക്കുക. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്നലെ അര്‍ജന്റീന സംഘം എത്തുന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടു.
മാര്‍ച്ച് 27 നു യൂറോപ്യന്‍ ചാമ്പ്യന്‍ സ്‌പെയിനും കോപാ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും തമ്മില്‍ ദോഹയില്‍ ഫൈനാലിസിമ നടക്കാനിരിക്കുകയാണ്. അതിനു മുന്നോടിയായി ”ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്‌റ്റിവല്‍” പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 26 മുതല്‍ 31 വരെയാണു ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്‌റ്റിവല്‍. ഈജിപ്‌ത്, സെര്‍ബിയ, സൗദി അറേബ്യ, ഖത്തര്‍ എന്നീ ടീമുകള്‍ മെസിക്കും സംഘത്തിനുമൊപ്പം പന്തു തട്ടും. 31 നു ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ ഖത്തറും അര്‍ജന്റീനയും തമ്മില്‍ നടക്കുന്ന സൗഹൃദ മത്സരത്തോടെയാണു ഫുട്‌ബോള്‍ ഫെസ്‌റ്റിവല്‍ അവസാനിക്കുക. ഫിഫയുടെ വിന്‍ഡോയും അന്നവസാനിക്കുകയാണ്.
അതോടെയാണ് മെസിയും സംഘവും മാര്‍ച്ചിലും കേരളത്തിലെത്തില്ലെന്ന് ഉറപ്പായത്. അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തുമെന്ന് പറഞ്ഞിരുന്നു. നവംബറില്‍ കേരളത്തില്‍ കളിക്കില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ടീം തന്നെ വ്യക്‌തമാക്കി. മെസിയുടെ കേരള സന്ദര്‍ശനം അടുത്ത വിന്‍ഡോയില്‍ നോക്കാമെന്ന് സ്‌പോണ്‍സര്‍ പറഞ്ഞിരുന്നു.
നേരത്തേ അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. നവംബറിൽ കേരളത്തിൽ കളിക്കില്ലെന്ന് അർജന്റീന ഫുട്ബോൾ ടീം തന്നെ വ്യക്തമാക്കുകയായിരുന്നു. പിന്നാലെ മെസിയുടെ കേരള സന്ദർശനം അടുത്ത വിൻഡോയിൽ നോക്കാമെന്ന് സ്പോൺസർ പറഞ്ഞിരുന്നു. നടക്കുന്നത് ഗോട്ടി കളിയല്ല, അന്താരാഷ്ട്ര മത്സരമാണെന്നും അടുത്ത മാർച്ച് വിൻഡോയിലേക്കുള്ള അപ്ലിക്കേഷൻ ഫിഫയ്ക്ക് നൽകിയിട്ടുണ്ടെന്നും ആന്റോ പ്രതികരിച്ചു. എന്നാൽ മാർച്ചിലും മെസ്സി കേരളത്തിലെത്തില്ല.




