നമ്മൾ ധരിക്കുന്ന ഷൂസ് നമ്മുടെ പാദങ്ങളെയും നട്ടെല്ലിന്റെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്നു. പ്രശസ്ത ഫിസിയോതെറാപ്പി മേധാവി ഡോ. ലക്ഷയ് ഭക്തിയാനി പറയുന്നത് ഷൂസ് നിങ്ങളുടെ നട്ടെല്ലിനും പുറം വേദനയ്ക്കും വലിയ സ്വാധീനം ചെലുത്തുന്നുവെന്നാണ്.
ഉചിതമായ ഷൂ നട്ടെല്ലിന്റെ ആരോഗ്യത്തെ സഹായിക്കും, എന്നാൽ തെറ്റായ ഷൂ ശരീര വേദനയും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ശരിയായ തരത്തിലുള്ള ഷൂസ് ,നടത്തം, ജോഗിംഗ് അല്ലെങ്കിൽ ഓട്ടം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോള്‍ സഹായകമാകുന്നു. ശരിയായ ഷൂസ് ധരിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താനും നടുവേദന വേദന കുറയ്ക്കാനും സഹായിക്കുന്നു.
ശരിയായ ഷൂസ് എങ്ങനെ തിരഞ്ഞെടുക്കാം
ഹീലുള്ള ചെരുപ്പുകൾ: ഹൈ ഹീൽസ് ചെരുപ്പുകൾ ധരിക്കുമ്പോൾ, നിങ്ങളുടെ ശാരീരികനില ഉടനടി മാറുന്നു. ഹീൽസ് ധരിക്കുമ്പോൾ, പലരും അറിയാതെ തന്നെ അവരുടെ ലോവര്‍ബാക്ക് മുന്നോട്ട് വലിക്കുന്നു. ഇത് പുറം വേദനയ്ക്കു കാരണമാകുന്നു.
ഫ്ലിപ്പ് ഫ്ലോപ്പുകൾ: ഫ്ലിപ്പ് ഫ്ലോപ്പുകൾ നിങ്ങളുടെ നടത്തത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കും, സ്വാഭാവിക നടത്തത്തിനുപകരം കാൽ വലിച്ചു നീട്ടി നടക്കും. ഇത് നട്ടെല്ലിന് ചുറ്റും വേദന ഉണ്ടാക്കുന്നു. .
ശരിയായ ഷൂ തിരഞ്ഞെടുക്കൽ: ശരിയായ ഷൂസ് ഏറ്റവും ട്രെൻഡി ആയിരിക്കില്ല. പാദങ്ങള്‍ക്ക് ശരിയായി യോജിക്കുന്നതും നിങ്ങളുടെ കാലുകൾക്കും നട്ടെല്ലിനും ഏതെങ്കിലും തരത്തിലുള്ള ആയാസത്തിൽ നിന്ന് സംരക്ഷിക്കാൻ മതിയായ കുഷ്യനിംഗ് ഉള്ളതുമായ ഒരു ഷൂ തിരഞ്ഞെടുക്കേണ്ടത് നിർണായകമാണ്.
ഇറുകിയ ഷൂസ് ഒഴിവാക്കുക: അധികമായി ഇറുകിയ ഷൂസ് നിങ്ങളുടെ പാദങ്ങളിൽ അധിക ആയാസമുണ്ടാക്കും, അതിനാൽ ശരിയായി യോജിക്കുന്നതും നിങ്ങളുടെ കാൽവിരലുകൾ സ്വതന്ത്രമായി ചലിക്കാൻ അനുവദിക്കുന്നതുമായ ഷൂ വാങ്ങുന്നുവെന്ന് ഉറപ്പാക്കുക.
ഷൂസ്, സ്‌നീക്കറുകൾ, മറ്റ് പാദരക്ഷകൾ എന്നിവ പാദത്തിന് ചേർന്നത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക . ശരിയായ ഷൂസ് തിരഞ്ഞെടുക്കുന്നത് ഭാവിയിൽ നിങ്ങളുടെ നട്ടെല്ല് പ്രശ്‌നങ്ങൾ തടയുന്നതിന് സഹായിക്കും.
നട്ടെല്ലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഒരു വിദഗ്ധന്റെ അഭിപ്രായം ആരാഞ്ഞശേഷം ഷൂ തെരഞ്ഞെടുക്കുകയാകും നല്ലത്.