വീട്ടില്‍ എവിടെ നോക്കിയാലും പാറ്റയെ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍ ?. അതിനെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ശല്യം മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു പാറ്റകള്‍. അടച്ച് വെക്കാത്ത ഭക്ഷണത്തില്‍ പലപ്പോഴും പാറ്റകള്‍ വീഴുന്നതിലൂടെ അത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. പാറ്റകളെ തുരത്താന്‍ ഇനി സഹായിക്കുന്ന വഴികള്‍ എന്തൊക്കെയെന്ന് നോക്കാം.
- ഫിനോയില്‍ – ഫിനോയില്‍ ഉപയോഗിച്ച് തറ തുടക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. തറ തുടക്കുമ്പോള്‍ ഈര്‍പ്പം മുഴുവനായും ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. പാറ്റയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പല ഫിനോയിലുകളും പലപ്പോഴും ആരോഗ്യത്തിന് വില്ലനായി മാറുന്നു. അതുകൊണ്ട് ശ്രദ്ധിക്കുക.
- വീട് വൃത്തിയാക്കണം – വീട് വൃത്തിയാക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഇതിലൂടെ പാറ്റയെ നമുക്ക് അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാതാക്കിയാല്‍ തന്നെ ഇത്തരം അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. മാലിന്യങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
- വെള്ളത്തിന്റെ ചോര്‍ച്ച അടക്കുക – വെള്ളത്തിന്റെ ചോര്‍ച്ച അടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അതിലൂടെ പാറ്റകള്‍ വരുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.
- പാറ്റ ഗുളിക – പാറ്റ ഗുളിക കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. പാറ്റകള്‍ക്ക് വെക്കുന്ന ഗുളികയാണ് ഇത്തരത്തില്‍ പാറ്റകളെ വേരോടെ തുരത്തുന്ന ഒന്ന്. പല വിധത്തിലുള്ള പാറ്റ ഗുളികകള്‍ ലഭ്യമാണ്. പാറ്റ ശല്യം പൂര്‍ണമായും അവസാനിക്കാന്‍ നമുക്ക് ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ളവ കൈകാര്യം ചെയ്യുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം.
- ബോറിക് ആസിഡ് – ബോറിക് ആസിഡ് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുക. ഇത് ഒരു തവണ തന്നെ ഉപയോഗിച്ചാല്‍ നല്ല മാറ്റം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥകളെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് നിങ്ങള്‍ക്ക് പാറ്റകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.
- വെള്ളം കെട്ടിനില്‍ക്കരുത് – ഒരിക്കലും വീട്ടിനുള്ളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം വെള്ളം കെട്ടി നില്‍ക്കുന്നത് പലപ്പോഴും വീട്ടിനകത്ത് പാറ്റകളുടെ ശല്യം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. വീട്ടിലെ തറയിലോ ഓടയിലോ വാഷ് ബേസിനിലോ ഒരു കാരണവശാലും വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമാകരുത്. ഇത് പാറ്റകള്‍ക്ക് വളരാനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.