Lifestyle

മുഖരോമങ്ങള്‍ നീക്കാന്‍ സെറേറ്റഡ് ബ്ലേഡുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത് ശ്രദ്ധിക്കണം

ഇക്കാലത്ത്, സ്ത്രീകള്‍ മുഖം ഷേവ് ചെയ്യുന്നത് മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രമല്ല, ചര്‍മ്മത്തെ ശുദ്ധീകരിക്കാനും കൂടിയാണ്. ഡെര്‍മാപ്ലാനിംഗ് എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരു ബ്ലേഡ് ഉപയോഗിച്ച് ചര്‍മ്മത്തിന്റെ മുകളിലെ പാളി മൃദുവായി നീക്കുകയും അതിലൂടെ ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുന്ന ഒരു കോസ്മെറ്റിക് പ്രക്രിയയാണിത്.


ഡെര്‍മാപ്ലാനിംഗ് വഴി മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നത് ഇപ്പോള്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഇതിനായി സാധാരണയായി ഉപയോഗിക്കുന്ന സെറേറ്റഡ് ബ്ലേഡുകള്‍ ഉപയോഗിക്കുന്നതിനെതിരെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂഡല്‍ഹിയിലെ ആര്‍ട്ടെമിസ് ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജി കണ്‍സള്‍ട്ടന്റായ ഡോ. ഷിഫ പറയുന്നത് ”അണുവിമുക്തമായ ശസ്ത്രക്രിയാ സ്‌കാല്‍പല്‍ ബ്ലേഡ് ഉപയോഗിച്ച് ചര്‍മ്മത്തിലെ നിര്‍ജ്ജീവമായ കോശങ്ങളെയും മുഖത്തിന്റെ ത്വക്കില്‍ വളരുന്ന നേര്‍ത്ത, ചെറിയ, ഇളം നിറമുള്ള മുടിയേയും മൃദുവായി പുറംതള്ളാന്‍ ഉപയോഗിക്കുന്ന ഒരു കോസ്മെറ്റിക് പ്രക്രിയയാണ് ഡെര്‍മാപ്ലാനിംഗ്.

ഒരു ഡെര്‍മറ്റോളജിസ്റ്റ് ഡെര്‍മാപ്ലാനിംഗ് നടത്തുകയാണെങ്കില്‍, അവര്‍ ഒരു സ്കാല്‍പെല്‍ (പ്രൊഫഷണല്‍ ബ്ലേഡ്) ഉപയോഗിക്കും, അതേസമയം വീട്ടില്‍ ഡെര്‍മാപ്ലാനിംഗ് ചെയ്യുന്ന ആളുകള്‍ സാധാരണയായി വിപണിയില്‍ ലഭ്യമായ ബ്ലേഡുകള്‍ ഉപയോഗിക്കുന്നു. ഇന്ന് വിപണിയില്‍ 80 മുതല്‍ 500 രൂപവരെയുള്ള റേസറുകളും ബ്ലേഡുകളും ലഭ്യമാണ്.

മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ ചര്‍മ്മത്തിനാണ് ഡെര്‍മാപ്ലാനിംഗ് ലക്ഷ്യമിടുന്നതെന്ന് ഡോക്ടര്‍ യാദവ് പറയുന്നു. ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെയും മേക്കപ്പ് ആപ്ലിക്കേഷനുകളുടെയും ഫലപ്രാപ്തി മെച്ചപ്പെടുത്താനും ഇതിന് കഴിയും.

എന്നാല്‍ നിങ്ങളുടെ മുഖം ഷേവ് ചെയ്യുന്നതും ഡെര്‍മാപ്ലാനിംഗും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഡെര്‍മാപ്ലാനിംഗില്‍ അണുവിമുക്തമായ സര്‍ജിക്കല്‍ സ്‌കാല്‍പെല്‍ ഉപയോഗിച്ച് ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളും നേര്‍ത്ത വെല്ലസ് രോമങ്ങളും (പീച്ച് ഫസ്) നീക്കം ചെയ്ത് നല്‍കുന്നു. ഷേവിംഗ് സാധാരണയായി ചര്‍മ്മത്തിലെ മൃതകോശങ്ങളെ ലക്ഷ്യം വയ്ക്കാതെ ചര്‍മ്മത്തിനു പുറത്തെ രോമം ഒരു റേസര്‍ ഉപയോഗിച്ച്നീക്കം ചെയ്യുന്നു.

സൗന്ദര്യ വിദഗ്ദ്ധയായ ചാന്റല്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനകം വൈറല്‍ ആയി കഴിഞ്ഞു.”
ഡെര്‍മാപ്ലാനിംഗ് ചെയ്യുന്ന ആളുകള്‍ സെറേറ്റഡ് ബ്ലേഡുകള്‍ ഉപയോഗിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന്” ചാന്റല്‍ വീഡിയോയില്‍ പറയുന്നു.
സെറേറ്റഡ് ബ്ലേഡുകള്‍ ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്നതിനാല്‍ വീഡിയോയ്ക്ക് ധാരാളം കമന്റുകള്‍ ലഭിച്ചു. സേറേറ്റഡ് ബ്ലേഡുകളുടെ ഉപയോഗം ചര്‍മ്മത്തെ നശിപ്പിക്കുമെന്ന് നിരവധി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മിനുസമാര്‍ന്ന ബ്ലേഡുകളെ അപേക്ഷിച്ച് സേറ്റേഡ് ബ്ലേഡുകള്‍ക്ക് മൂര്‍ച്ച അധികമായതിനാല്‍ ഇത് ചര്‍മ്മത്തില്‍ കൂടുതല്‍ മുറിവുകള്‍ ഉണ്ടാക്കുന്നു.


‘അത്തരം മുറിവുകള്‍ വൃത്തിയാക്കാനും തുന്നിക്കെട്ടുന്നതും കൂടുതല്‍ സങ്കീര്‍ണമാണ്, മാത്രമല്ല അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം ബ്ലേഡ് ഉപയോഗിച്ചാല്‍ നാഡി തകരാറുകളും കൂടുതല്‍ വേദനയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ‘ഡോ ഖുറാന കൂട്ടിച്ചേര്‍ക്കുന്നു.

ശരിയായ രീതിയില്‍ ഡെര്‍മാപ്ലാനിംഗ് എങ്ങനെ ചെയ്യാം?
നാല് പ്രധാന ഘട്ടങ്ങളിലൂടെ ഒരാള്‍ക്ക് ഡെര്‍മാപ്ലാനിംഗ് ചെയ്യാന്‍ കഴിയുമെന്ന് സ്‌കുച്ചി സൂപ്പര്‍ക്ലിനിക്കിന്റെ സഹസ്ഥാപകയും മെഡിക്കല്‍ ഹെഡുമായ മേഘ്‌ന മൗര്‍ പറയുന്നു.

  1. തയ്യാറാക്കല്‍ : നിങ്ങളുടെ മുഖം വൃത്തിയാക്കി ഉണക്കുക.
  2. ബ്ലേഡ് : ഒരു സ്‌കാല്‍പല്‍ അല്ലെങ്കില്‍ മിനുസമാര്‍ന്ന ബ്ലേഡ് ഉപയോഗിക്കുക

3. ടെക്നിക് : ചര്‍മ്മം മുറുകെ പിടിക്കുക, 45 ഡിഗ്രി കോണില്‍ ഒരു ഡെര്‍മാപ്ലാനിംഗ് ബ്ലേഡ് ഉപയോഗിച്ച് രോമവളര്‍ച്ചയുടെ ദിശയില്‍ മുകളിലേക്ക് നീക്കുക.
ഒരേ പ്രദേശത്ത് ഒന്നിലധികം തവണ ബ്ലേഡ് പോകുന്നത് ഒഴിവാക്കുക.

  1. ആഫ്റ്റര്‍ കെയര്‍ : ഡെര്‍മാപ്ലാനിംഗ് ചെയ്തുകഴിഞ്ഞാല്‍ ചര്‍മ്മത്തെ പരിപാലിക്കാന്‍ മറക്കരുത്. കഴുകിക്കളയുക, മോയ്സ്ചറൈസ് ചെയ്യുക, സണ്‍സ്‌ക്രീന്‍ പുരട്ടുക.

    ഡെര്‍മാപ്ലാനിംഗ് എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ല. സിസ്റ്റിക് മുഖക്കുരു പോലുള്ള സജീവമായ കോശജ്വലന ത്വക്ക് അവസ്ഥകളുള്ളവര്‍ ഡെര്‍മാപ്ലാനിംഗ് ഒഴിവാക്കണമെന്ന് ഡോക്ടര്‍ ഷിഫ യാദവ് പറയുന്നു, കാരണം ഇത് വീക്കം വഷളാക്കുകയും ബാക്ടീരിയകള്‍ പരത്തുകയും ചെയ്യും.

കൂടാതെ, ബ്ലീഡിംഗ് ഡിസോര്‍ഡേഴ്സ് ഉള്ളവര്‍ അല്ലെങ്കില്‍ രക്തം നേര്‍ത്തതാക്കുന്ന ചില മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, രക്തസ്രാവത്തിനുള്ള സാധ്യത കുറയ്ക്കുന്നതിന് ഡെര്‍മാപ്ലാനിംഗ് നടത്തുന്നതിന് മുമ്പ് ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിനെ സമീപിക്കേണ്ടതാണ്.

കടുത്ത മുഖക്കുരു, എക്സിമ അല്ലെങ്കില്‍ സോറിയാസിസ് പോലുള്ള ചില ചര്‍മ്മ അവസ്ഥകളുള്ള ആളുകള്‍ ഷേവിംഗ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും അവര്‍ പറയുന്നു, കാരണം ഇത് ഈ അവസ്ഥകളെ വഷളാക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യും