പെട്ടെന്ന് ഒരു ദിവസം ഇന്റര്‍നെറ്റിന്റെ ഉപയോഗം നിര്‍ത്തിയാല്‍ എന്തായിരിക്കും സംഭവിക്കുക. അമിതമായി സ്‌ക്രീന്‍ ടൈം തലച്ചോറിനെ മന്ദഗതിയിലാക്കുന്നു. വെറും 2 ആഴ്ചയാണ് ഇന്റര്‍നെറ്റ് നിങ്ങള്‍ ഒഴിവാക്കുന്നതെങ്കില്‍ തലച്ചോറിന് 10 വയസ്സ് കുറഞ്ഞതായി തോന്നിക്കുമെന്നും കണ്ടെത്തി. ഓർമ്മശക്തി, മാനസികാരോഗ്യം എന്നിവയില്‍ കാര്യമായ മെച്ചം ഉണ്ടാകുമെന്ന് പുതിയ പഠനം സ്ഥിരീകരിച്ചു.
467 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 91 ശതമാനം പേര്‍ക്കും ശ്രദ്ധയിലും മാനസിക സുഖത്തിലും മെച്ചം അനുഭവപ്പെട്ടു. 71 ശതമാനം ആളുകള്‍ക്ക് ഉത്കണ്ഠ – വിഷാദം എന്നിവ കുറഞ്ഞു. 73 ശതമാനം ആളുകളിൽ ചിന്താശക്തി വര്‍ദ്ധിച്ചു. സോഷ്യല്‍ മീഡിയ ഒഴിവാക്കിയവര്‍ക്കാണെങ്കില്‍ജീവിതത്തില്‍ അധികം സന്തോഷം ലഭിച്ചതായി അനുഭവപ്പെട്ടു. യഥാര്‍ത്ഥ ബന്ധങ്ങള്‍ക്കും ഹോബികള്‍ക്കും അധികം സമയം ലഭിച്ചു.
ടെക്‌സാസ്, കാനഡ എന്നിവിടങ്ങളിലെ ഗവേഷകര്‍ 18- 74 വയസ്സുകാരായ 467 പേരുടെ ഇന്റര്‍നെറ്റ് ഉപയോഗം 2 ആഴ്ചത്തേക്ക് ( സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ്പ) നിരോധിച്ചു. പ്രായമായവര്‍ക്കുവരെ ശ്രദ്ധ 30 % വര്‍ദ്ധിച്ചു. 10 വയസ്സ് പിന്നോക്കം പോയതായി തോന്നി. സോഷ്യല്‍ മീഡിയ തുടര്‍ച്ചയായി ഉപയോഗിച്ചതിലൂടെ തലച്ചോറിന്റെ സ്വാഭാവികമായ ക്രമീകരണത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് കണ്ടെത്തല്‍ .
ഡിജിറ്റല്‍ ഡിറ്റോക്‌സ് ചെയ്യുമ്പോള്‍ മസ്തിഷ്‌കത്തിന് ആവശ്യത്തിനുള്ള വിശ്രമം ലഭിക്കുന്നതിലാണ് ഈ വ്യത്യാസമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ദിവസവും 1 മണിക്കൂര്‍ എങ്കിലും സ്‌ക്രീന്‍ ഫ്രീ ടൈം ഉറപ്പാക്കുന്നതിലൂടെ തലച്ചോറിന്റെ സ്വാഭാവിക ക്രമീകരണം വീണ്ടെടുക്കാം.