ഭക്ഷണ സാധനങ്ങള്‍ക്ക് മഞ്ഞ നിറം നല്‍കാനാായി ഉപയോഗിക്കുന്ന രാസവസ്തുവാണ് ടാര്‍ട്രസിന്‍. മിഠായികള്‍. ചിപ്സ്, ഐസ്ക്രീം തുടങ്ങി പല തരത്തിലുള്ള ഭക്ഷണത്തിലും ഇത് ഉപയോഗിക്കുന്നു. എന്നാല്‍ കാനഡ, യു എസ് , യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഇതിന്റെ ഉപയോഗം നിയന്ത്രിതമാക്കിയിട്ടുണ്ട്. ടാര്‍ട്രസിന് ഒരുപാട് പാര്‍ശ്വഫലങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ചില ഭക്ഷണ സാധനങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇതിന് കഴിയും അവയില്‍ ഒന്നാണ് മിക്സ്ചര്‍. കോഴിക്കോട് കടകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ മിക്സചറില്‍ ടാര്‍ട്രസില്‍ ചേര്‍ത്തതായി കണ്ടെത്തിയിരുന്നു.
സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പാനീ യങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ എന്നിവയില്‍ പ്രാഥമികമായി ഉപയോഗിക്കുന്ന സിന്തറ്റിക് നാരങ്ങ മഞ്ഞ അസോ ഡൈയാണ് ടാര്‍ട്രസിന്‍. ഭക്ഷ്യയോഗ്യമായി മറ്റ് രാസവസ്തുക്കളുമായി കലര്‍ത്തി, പച്ചയും, ഓറഞ്ചും പോലുള്ള പല നിറങ്ങള്‍ ഇത് കൊണ്ട് ഉണ്ടാക്കാം. ടാര്‍ട്രസിന് ഭക്ഷണസാധനങ്ങള്‍ക്ക് ആകര്‍ഷകരൂപം നല്‍കാന്‍ സാധിക്കും. എന്നാല്‍ സംവേദന ക്ഷമത കുറഞ്ഞവര്‍ക്കും അലര്‍ജി ഉള്ള ആളുകള്‍ക്കുമെല്ലാം ഇത് ഒട്ടേറെ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും. ആസ്പിരിന്‍ സെന്‍സിറ്റിവിറ്റിയോ ഉള്ളവര്‍ക്ക് വീക്കം, ശ്വസന പ്രശ്നം എന്നിവയൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ടാര്‍ട്രസിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം ചിലരില്‍ വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിന്തറ്റിക് കളറന്റുകള്‍ കഴിക്കുന്നതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ഗവേഷണം നടന്നുവരുന്നേയുള്ളു.
ടാര്‍ട്രസിന്‍ കോശങ്ങളിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, ഡിഎന്‍എ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് ചില ലബോറട്ടറി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് വീക്കം, സെല്ലുലാര്‍ തകരാറുകള്‍, ക്യാന്‍സര്‍ പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാം. എലികളില്‍ നടത്തിയ ഒരു പഠനപ്രകാരം കുറെ കാലം ടാര്‍ട്രസിന്‍ പോലുള്ള ചായങ്ങള്‍ ഉള്ളില്‍ ചെല്ലുന്നത് ക്യാന്‍സറിന് വരെ കാരണമാകും.